Monday, October 27, 2008

ഇസ്ലാമിലെ ബഹുഭാര്യത്വം

ഇസ്ലാമിലെ വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള കോടതിയുടെ നിരീക്ഷണത്തിന്‍‌റ്റെ അടിസ്ഥാനത്തില്‍ കാന്തപുരം മുസ്ലിയാര്‍ പറഞ്ഞ ചില വാചകങ്ങള്‍ മുസ്ലിങ്ങളെ മൊത്തത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിന്‌ കാരണമായി എന്നതാണ്‌ ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഇസ്ലാമിലെ‍ വിവാഹമോചന സമ്പ്രതായവും (ഈ പോസ്റ്റില്‍ വിവരിക്കുന്നില്ല) ബഹുഭാര്യത്വവും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുള്ള ഒന്നാണ്‌. ചില മുസ്ലിങ്ങള്‍ നടത്തുന്ന ഇത്തരം ദുരുപയോഗങ്ങള്‍ കൊണ്ട് നല്ല രീതിയില്‍ നടക്കുന്ന മറ്റുള്ളവരും പഴി കേള്‍ക്കേണ്ടി വരുന്നു.


--ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നു

ബഹുഭാര്യത്വം എന്നത് ഒരു വിചിത്ര ആശയം ആയി ഇന്നത്തെ തലമുറ കാണുന്നതില്‍ തെറ്റില്ല. കാരണം നമുടെ നാട്ടില്‍ ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ (മലപ്പുറം ഒരു ഉദാഹരണം) ഒഴിച്ചാല്‍ അത് വ്യാപകമല്ല എന്നാണ്‌ എനിക്ക് തോന്നുന്നത്.

പക്ഷെ, ചരിത്രം പറയുന്നതും മതങ്ങള്‍ പറയുന്നതും പണ്ട് കാലത്ത് ബഹുഭാര്യത്വം അത്ര വിരളമായിരുന്നില്ല എന്നാണ്‌. (ഇസ്ലാമൊഴികെ) ഒരു മതത്തിലും ബഹുഭാര്യത്വത്തെ അനുവദിക്കുന്നില്ല എന്ന വാദം ശരിയായിരിക്കും. അതുപോലെ തന്നെ ശരിയാണ്‌ അവയൊന്നും ബഹുഭാര്യത്വത്തെ നിരോധിക്കുന്നുമില്ല എന്നത്. എല്ലാ മതങ്ങളിലെയും ചില പ്രവചകന്മാരും, ചില ദൈവങ്ങളും/അവതാരങ്ങളുമെല്ലാം ബഹുഭാര്യത്വം പുലര്‍ത്തിയിരുന്നു എന്നതാണ്‌ അതാത് മതസ്ഥരുടെ വിശ്വാസം. ഇനി, മതം മാറ്റി നിര്‍ത്തി ചരിത്രത്തിലേക്കു നോക്കിയാലും ഒട്ടു മിക്ക സമൂഹങ്ങളിലും ബഹുഭാര്യത്വം ഉണ്ടായിരുന്നെന്ന് കാണാം. നമ്മുടെ കേരള സമൂഹത്തിലും ഇതുണ്ടായരുന്നു എന്നത് വാസ്തവം മാത്രം.

ഇനി ഭാവിയില്‍ നമ്മുക്ക് ബഹുഭാര്യത്വം വേണ്ടിവരില്ല എന്ന് പറയുവാനും‍ കഴിയില്ല. 30 years war നു ശേഷം ആണെന്നു തോന്നുന്നു, ഫ്രാന്‍സില്‍ ബഹുഭാര്യത്വം (ഒരാള്‍ക്ക് പത്ത് ഭാര്യമാരെ വരെ) അനുവദിച്ചിരിന്നു എന്ന് കേട്ടിട്ടുണ്ട്. അതു പോലെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥകള്‍ മാറാനും ബഹുഭാര്യത്വമൊരു സാമൂഹിക വ്യവസ്ഥ ആകാനും മതി.

അപ്പൊള്‍, ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചു എന്ന് പറയുന്നതിനേക്കാള്‍, അന്ന് നിലവിലുണ്ടായിരുന്ന ഒരു വ്യവസ്ഥിതിക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് പറയേണ്ടി വരും.


--ഇസ്ലാം ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നു

മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരല്‍പ്പം തെറ്റിദ്ധാരണാജനകം ആണ്‌. അതൊന്നു മാറ്റി പറഞ്ഞാല്‍, "ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇസ്ലാം നിയന്ത്രണങ്ങളോട് കൂടിയ ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നു" എന്നായി മാറും.

ആ സാഹചര്യങ്ങള്‍ ഏതൊക്കെ എന്നതിനെ പറ്റി; പരിശുദ്ധ ഖുര്‍ആന്‍ (അധ്യായം 4) പ്രകാരം സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം കൂടിയാല്‍ ബഹുഭാര്യത്വം ആ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് അനുവദനീയം ആണ്‌.

ബഹുഭാര്യത്വത്തെ നിയന്ത്രണങ്ങളോടു കൂടി അനുവദിക്കുന്ന ഈ വാചകം നബിക്ക് (PBUH) വെളിപ്പെട്ടത്, ഉഹ്ദ് (പേരു ശരിയാണോ എന്ന് സംശയം) യുദ്ധത്തില്‍ ഒട്ടവനധി മുസ്ലിം പുരുഷന്മാര്‍‍ കൊല്ലപ്പെട്ടതിന്‍‌റ്റെ ഫലമായി സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം വര്‍ദ്ധിച്ച അവസരത്തിലായിരുന്നു. ഇത് പല മുസ്ലിങ്ങള്‍‍ക്കും അറിയില്ല എന്നത് ദുഃഖകരം തന്നെയാണ്‌.

ബഹുഭാര്യത്വത്തെ അനുകൂലിക്കുന്ന മറ്റു കാരണങ്ങളൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല (അറിവുള്ളവര്‍ പറഞ്ഞ് തരാന്‍ അപേക്ഷിക്കുന്നു). എന്നാല്‍ ബഹുഭാര്യത്വത്തെ നിരുല്‍സ്സാഹപ്പെടുത്തുന്ന ചില വാചകങ്ങള്‍ ഖുര്‍‌ആനില്‍ ഉണ്ട് താനും (താഴത്തെ ഭാഗം വായിക്കുക).


--എന്തൊക്കെയാണ്‌ ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ള നിയന്ത്രണങ്ങള്‍ / എവിടെയാണ്‌ ഇസ്ലാം ബഹുഭാര്യത്വത്തെ നിരുല്‍സാഹപ്പെടുത്തുന്നത്

ആദ്യത്തെ നിയന്ത്രണം പരമാവധി നാലു ഭാര്യമാര്‍ എന്ന് നിശ്ചയിച്ചതാണ്‌ (ഇസ്ലാമിനു മുന്‍പ് അങ്ങിനെയൊരു നിയന്ത്രണം ഇല്ലായിരുന്നു എന്നത് ഓര്‍ക്കുമല്ലോ). രണ്ടാമത്തെ നിയന്ത്രണം എല്ലാ ഭാര്യമാരോടും (കര്‍ശനമായും) ഒരേ പോലെ ആയിരിക്കണം എന്നാണ്‌. ഇത്, പെരുമാറ്റം, സ്വത്ത്, വീട് തുടങ്ങി എല്ലാ കാര്യങ്ങളിലും ബാധകമാണ്‌.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇസ്ലാം എല്ലാ മുസ്ലിങ്ങളോടും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നതാണ്‌. എന്നാല്‍ ബഹുഭാര്യത്വം നിരുല്‍സാഹപ്പെടുത്തുന്നുണ്ട് താനും. ബഹുഭാര്യത്വം അനുവദിക്കുന്ന (മുകളില്‍ പരഞ്ഞ) അതേ വാചകം തന്നെ അവസാനിക്കുന്നത് ഭാര്യമാരോട് ഒരേ പോലെ പെരുമാറാന്‍ സാമ്പത്തികമായും മാനസികമായും കഴിവില്ലാത്തവന്‍ ഈ പണിക്ക് പോകരുതെന്ന് പറഞ്ഞു കൊണ്ടാണ്‌.


--ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം അനുവദിച്ച ബഹുഭാര്യത്വം മുസ്ലിങ്ങള്‍ ദുരുപയോഗം ചയ്യുന്നു

വളരെ ശരിയായ ഈ കാര്യമാണ്‌ നിയന്ത്രികേണ്ടത്. പരിശുദ്ധ ഖുര്‍‌ആനില്‍ പറഞ്ഞപോലെ അനാഥകളെയും വിധവകളെയും സം‌രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രണ്ടും, മൂന്നും നാലും വിവാഹം കഴിക്കുന്ന എത്ര പേരുണ്ടിവിടെ? അതു കഴിയില്ല. വിവാഹം കഴിക്കുക ആണെങ്കില്‍ 16-18 പ്രായത്തില്‍ തന്നെ വേണം താനും. കാണാന്‍ സുന്ദരി ആയിരിക്കുകയും വേണം. അപ്പോള്‍ സമൂഹ നന്മക്കായി കൊടുത്ത ഒരു ഇളവിനെ ദുരുപയോഗം ചെയ്യാന്‍‍ പുതിയ വാദങ്ങളുമായി പുറപ്പെടുകയായി.


--കാന്തപുരം മുസ്ലിയാര്‍ പറഞ്ഞതെന്ത്?

"സ്ത്രീകള്‍ മാസത്തില്‍ ഒന്‍പത് മുതല്‍ പതിനഞ്ജ് ദിവസം വരെ അശുദ്ധകളായിരിക്കും, ആ സമയത്ത്‍ സ്ത്രീ പുരുഷ ബന്ധം ഇസ്ലാമില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നത് കൊണ്ട് ചില പുരുഷന്മാര്‍ക്ക് ഒന്നിലേറെ ഭാര്യമാരെ ആവശ്യമാണ്‌"

ഇതില്‍ ചില പുരുഷന്‍‌മാര്‍ എന്ന ഭാഗം മനോരമ കട്ടു ചെയ്തു എന്നാണ്‌ ഇപ്പോള്‍ കാന്തപുരം പറയുന്നത്. പക്ഷെ, ഈ വാദം പരിശുദ്ധ ഖുര്‍‌ആനിലെ ഏത് ഭാഗം വെച്ചാണ്‌ എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ ഏതെങ്കിലും ഹദീസുകളില്‍ (നബിചര്യകളെ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍) ഉണ്ടോ എന്ന എന്‍‌റ്റെ അന്വേഷണവും ഫലവത്തായില്ല.

സുന്നീ സന്ദേശം എന്ന ബ്ലോഗ്ഗില്‍ കാന്തപുരത്തെ അനുകൂലിച്ചും മനോരമയെ എതിര്‍ത്തും ഒരു പോസ്റ്റിട്ടിരുന്നു (ഇവിടെ വായിക്കാം). കാന്തപുരം പറഞ്ഞതിനെ മനോരമ വളച്ചൊടിച്ചു എന്നാണ്‌ അതിന്‍‌റ്റെ ചുരുക്കം. ഈ ബ്ലോഗ്ഗില്‍ ഞാനിട്ടിരുന്ന കമന്‍‌റ്റുകളും അതിന്‌ ബ്ലോഗ്ഗെഴുതുന്ന പ്രചാരകന്‍ എന്ന മാന്യദ്ദേഹം പറഞ്ഞ മറുപടികളും ഒന്നു വായിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.


--എന്താണ്‌ ഇതിന്‌ പരിഹാരം?

ഇതില്‍ പറയുന്നത് എന്‍‌റ്റെ സ്വന്തം അഭിപ്രായങ്ങള്‍ മാത്രം

ഒരു സര്‍ക്കാര്‍ അംഗീകൃത മുസ്ലിം ബോര്‍ഡ് രൂപവല്‍ക്കരിക്കുക.
ഒന്നില്‍ കൂടുതലുള്ള വിവാഹങ്ങള്‍ എല്ലാം ഈ സമിതിയുടെ അംഗീകാരത്തിനു വിധേയം ആക്കുക. ഈ വിവാഹങ്ങളുടെ പിന്നിലുള്ള കാരണം സമൂഹ നന്മ മാത്രമാണെന്നും ഇസ്ലാമികമാണെന്നും ഉറപ്പു വരുത്തുക.
നിലവിലുള്ള ഭാര്യ(മാര്‍) എതിര്‍ത്താല്‍ അവര്‍ക്ക് എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയ ഒരു വിവാഹ മോചനം നല്‍കുക.
ഓരോ ഭാര്യക്കും (കുറഞ്ഞത്) ഒരേ പോലെ സൗകര്യമുള്ള വീട് നല്‍കണമെന്നത് നിയമപരമാക്കുക (ഇസ്ലാമികമായി അതാണ്‌ ശരിയും).

105 comments:

ഉഗ്രന്‍ said...

"ഇസ്ലാമിലെ ബഹുഭാര്യത്വം"

ഇസ്ലാമിലെ വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള കോടതിയുടെ നിരീക്ഷണത്തിന്‍‌റ്റെ അടിസ്ഥാനത്തില്‍ കാന്തപുരം മുസ്ലിയാര്‍ പറഞ്ഞ ചില വാചകങ്ങള്‍ മുസ്ലിങ്ങളെ മൊത്തത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിന്‌ കാരണമായി എന്നതാണ്‌ ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.

അനില്‍@ബ്ലോഗ് // anil said...

ഉഗ്രാ,
പണ്ടൊരു ഇന്റര്‍വ്യൂയി വേറൊന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുകയാണിപ്പോള്‍.

“പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക.“

പൊതുജനങ്ങളും ഇതര മതസ്ഥരും ഒരു പരിധിവരെ കാര്യങ്ങള്‍ സ്വയം പഠിക്കുന്നുണ്ട്. അതിനിടയിലാണ് ഇമ്മാതിരി “കോത്താഴത്തെ” വിശദീകരണങ്ങള്‍.

Anonymous said...

നല്ല പോസ്റ്റ്. ഈ വിശദീകരണത്തില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും ഈ വിഷയത്തിലൊക്കെ വളര്‍ന്നുവരുന്ന തെറ്റിദ്ധാരണകള്‍ ഒരുപരിധിവരെയെങ്കിലും ഒഴിവാ‍ാക്കാന്‍ ഇത്തരം ഉദ്യമങ്ങള്‍ സഹായിക്കും. നന്ദി.

പാമരന്‍ said...

നല്ല പോസ്റ്റ്.

ചിന്തകന്‍ said...

പ്രിയ ഉഗ്രന്‍
താങ്കളുടെ ഈ പോസ്റ്റ് സന്ദര്‍ഭോചിതമായി. ചിലര്‍ ചെയ്യുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം ഇസ് ലാമിന്റെ പേര് പറഞ്ഞ് ന്യായീകരിക്കുമ്പോള്‍, ഇത്തരക്കാര്‍ തെറ്റ് ചെയ്യുന്നത് ഒന്നാമതായി ഇസ് ലാമിനോട് തന്നെയാണ്.

ആത്മാര്‍ത്ഥവും, സത്യസന്ധവും , നന്മയുദ്ദേശിച്ചുള്ളതുമായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ആരുടെ ഭാഗത്തു നിന്നായാലും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കോടതി നടത്തിയിരിക്കുന്നതും അത്തരത്തിലുള്ള ഒരു പരാമര്‍ശമായിട്ടാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.

ഉഗ്രന്‍ പറഞ്ഞ പരിഹാര നിര്‍ദ്ദേശത്തെ ഇക്കാര്യത്തില്‍ ഞാ‍നും പിന്താങ്ങുന്നു. നീതി പുലര്‍ത്താന്‍ കഴിയുമെന്നുറപ്പില്ലാത്തവര്‍ മറ്റൊരു ഭാര്യയെ കൂടി ആഗ്രഹിക്കുന്നത് തന്നെ തെറ്റാണെന്നാണ്(മറ്റെല്ലാ സാഹചര്യങ്ങളും ഒത്ത് വന്നാല്‍ പോലും) എന്റെ പക്ഷം.

ഉഗ്രന്‍ said...

@ അനില്‍@ബ്ലോഗ്,

അതു ഞാനും വായിച്ചിരുന്നു. ഇപ്പോള്‍ തന്നെ അദ്ദേഹം സിറാജ് എന്ന പത്രത്തില്‍ ഇറക്കിയ വിശദീകരണ കുറിപ്പ് പ്രകാരം 25 കാരണങ്ങള്‍ ഉണ്ടത്രെ ബഹുഭാര്യത്വത്തെ അനുവദനീയമാക്കുവാന്‍ (അതെന്തൊക്കെയാണെന്ന് വിശദീകരണമൊന്നുമില്ല). പക്ഷെ, ഞാന്‍ പറഞ്ഞ കാരണമല്ലാതെ (അനാഥകളുടെയും വിധവകളുടെയും സം‌രക്ഷണം) ഒന്നും ഖുര്‍‌ആനില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ ഗുപ്തന്‍,

ഇതില്‍ പുതുമ ഒന്നും ഇല്ല എന്നത് എത്രയോ സത്യം. ഈ കാര്യങ്ങളെല്ലാം ഇസ്ലാമിനോളം തന്നെ പഴക്കമുള്ളവ തന്നെ. പക്ഷെ, മതങ്ങളിലെ നല്ല ആശയങ്ങളെ വളച്ചൊടിച്ച് സ്വന്തം ഇഷ്ടങ്ങള്‍ക്കായി ചിലര്‍ ഉപയോഗിക്കുമ്പോള്‍, അത് തെറ്റാണെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയേണ്ടി വരുന്നത് ഞങ്ങളെ പോലുള്ളവരുടെ ഗതികേട്.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ പാമരന്‍,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ അഗ്നി

Thanks for the compliment and publishing your comment.
If you meant about my writing skills, you are right. As a newbee into the writers world, I defenetly got a lot to go...
:)



@ ചിന്തകന്‍,

താങ്കള്‍ പറയുന്നതിനോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു.
വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

POL said...

nee mikkavaarum vallavanteyum thallu kollum.....

shahir chennamangallur said...
This comment has been removed by the author.
shahir chennamangallur said...

ഇസ്‌ലാം ഒരു ജീവിത വ്യവസ്ഥയാണ്‌. ഏതൊരു ജീവിയുടെയും ജീവിതത്തിന്റെ മുഴുവന്‍ മേഖലയേയും സ്പര്‍ഷിക്കുന്നതാണ്‌ അതിലെ നിയമ വ്യവസ്ഥകള്‍. മനുഷ്യനും മൃഗങ്ങള്‍ക്കും അതില്‍ അവരുടെതായ അവകാശങ്ങല്‍ വകവെച്ചു കൊടുത്തിട്ടുണ്ട്‌. (ഒരോ ജീവിക്കും ലഭ്യമായ വിശേഷ ബുദ്ധിയുടെ പരിധിയില്‍ നിന്നു കൊണ്ട്‌ വേണം ഈ പ്രസ്ഥാവനയെ കാണേണ്ടത്‌).
അതു പോലെ,ഇസ്ലാം ലോകാവസാനം വരെയുള്ള നിയമവ്യവസ്ഥകളുമാണ്‌. എതെങ്കിലും ഒരു കാലത്തെ മാത്രം കണ്ടുകൊണ്ട്‌ അതിലെ വ്യവസ്ഥകളെ മുറിച്ച്‌ കളയാനോ, കൂട്ടിച്ചേര്‍ക്കാനോ സാധ്യമല്ല.
ഇസ്‌ലാമിലെ ഏതൊരു നിയമത്തെയും വിലയിരുത്തുമ്പോള്‍, മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളും മനസ്സില്‍ വേണം.ബഹുഭാര്യത്തം വിശദീകരിക്കാന്‍ ഖുര്‍ആനില്‍ തന്നെ കൃത്യമായ സൂക്തങ്ങളുണ്ട്‌. ഒന്ന്, അതു വ്യക്തിയുടെ സാഹചര്യവും, രണ്ട്‌, അത്‌ സമൂഹത്തിന്റെ കാലികമായ അവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌.
നീതി പാലിക്കാനാവാത്ത പുരുഷന്‌ ബഹുഭാര്യത്തം അനുവദിനീയമല്ല.(ഖുര്‍ആന്‍ തന്നെ പറയുന്നു, അത്‌ വളരെ പ്രയാസമുള്ള കാര്യമാണെന്ന്‌).
വ്യക്തിയുടെ ധാര്‍മിക ജീവിതത്തിന്ന് ഒരു രണ്ടാം വിവാഹം അത്യാവശ്യമെങ്കില്‍ ഇസ്ലാം അതിന്‌ അനുവാദം കൊടുത്തിട്ടുണ്ട്‌.

സമൂഹത്തിന്റെ സാഹചര്യം ബഹുഭാര്യത്വത്തെ ആവശ്യപ്പെടുന്നെങ്കില്‍, അപ്പൊള്‍ ഈ ഇളവുകള്‍ ഉപയോഗപ്പെടുത്തുകയും ആവാം. അതാണ്‌, സമൂഹത്തിന്റെ കാലികമായ അവസ്ഥ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌.

ഏല്ലാ മതങ്ങളിലും ബഹുഭാര്യത്തം അനുശീലിച്ച ചരിത്രമുണ്ട്‌. ഇസ്ലാം പക്ഷെ ക്രുത്യമായി നിര്‍വചിക്കപ്പേട്ട വ്യവസ്ഥയായതിനാല്‍, അതു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പേടുന്നു എന്നു മാത്രം.
അവസാനമായി, ഇസ്ലാമില്‍ പരലോക ജീവിതമെന്ന, മരണ ശേഷം നാം എല്ലാവരു അഭിമുകീകരിക്കപ്പെടേണ്ട മറ്റൊരു ലോകമുണ്ട്‌. അവിടെ വെച്ച്‌, ഈ ലോകത്തെ ഒരോ കര്‍മ്മങ്ങളും വിശകലനം ചെയ്യപ്പെടും.
ഇപ്പോള്‍, ബഹുഭാര്യത്തം സ്വീകരിച്ചവനും അവിടെ വെച്ച്‌ ചൊദ്യം ചെയ്യപ്പേടും. ആവന്‍ നീതി പൂര്‍വം അവന്റെ ഇണകള്‍ക്കിടയില്‍ വര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവന്‍ രക്ഷപ്പേടും.
അതായത്‌, ഇസ്ലാമിലെ നിയമങ്ങള്‍ക്ക്‌, പരലോകം എന്ന മറ്റൊരു അളവുകോല്‍ കൂടി ഉണ്ട്‌ എന്നര്‍ഥം .

ഉഗ്രന്‍ said...

@ POL,

പോള്‍ മോനേ, നീ അടുത്ത ആഴ്ച്ച ക്രിക്കറ്റ് കളിക്കാന്‍ ഇതിലേ പോകുമ്പോള്‍ പിടിച്ചോളാട്ടോ!!!
:)


@ shahir chennamangallur,
വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.

"ഒന്ന്, അതു വ്യക്തിയുടെ സാഹചര്യവും"
"വ്യക്തിയുടെ ധാര്‍മിക ജീവിതത്തിന്ന് ഒരു രണ്ടാം വിവാഹം അത്യാവശ്യമെങ്കില്‍ ഇസ്ലാം അതിന്‌ അനുവാദം കൊടുത്തിട്ടുണ്ട്‌."

ഈ അനുവാദം എവിടെ എന്നത് ഒരു ചോദ്യമാണ്‌? താങ്കള്‍ പറഞ്ഞ സമൂഹത്തിന്‍‌റ്റെ കാലികമായ അവസ്ഥയെ കുറിച്ചുള്ള ഭാഗം ഞാന്‍ സമ്മതിക്കുന്നു.

ഇനി വ്യക്തിയുടെ സാഹചര്യവും സമൂഹത്തിന്‍‌റ്റെ കാലികമായ അവസ്ഥയും ഒരുമിച്ചുണ്ടെങ്കിലേ ഇസ്ലാമികമായി ബഹുഭാര്യത്വം പാടുള്ളൂ എന്നാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ ഇതില്‍ ഏതെങ്കിലും ഒന്ന് മതി എന്നാണെങ്കില്‍ ഞാന്‍ താങ്കളോട് വിയോജിക്കുന്നു. അല്ലെങ്കില്‍ അതിനുള്ള അനുവാദം എവിടെ എന്ന ചോദ്യത്തിന്‌ ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.

പിന്നെ വിധിദിനത്തെ ഭയക്കുന്നവരാണ്‌ എല്ലാ വിശ്വാസികളും. പക്ഷെ, വിധിദിനത്തില്‍ വിശ്വസിച്ചു കൊണ്ട് മറ്റുള്ളവരുടെ തെറ്റിനെ ക്ഷമിക്കുന്നതിന്‌ ചില അതിരുകള്‍ ഒക്കെ വേണ്ടെ?

ഇത്രയും എഴുതിയത് താങ്കള്‍ വിശദമായ ഒരു കമന്‍‌റ്റ് ഇട്ടതില്‍ ഉള്ള സന്തോഷം കൊണ്ടും അതിനാല്‍‍ വന്ന സംശയം കൊണ്ടുമാണ്‌ എന്നത് മനസ്സിലാക്കുമല്ലോ‌?

Anonymous said...

ഈ വിഷയത്തില്‍ എന്നല്ല ഇസ്ലാമികമായ ഒരു വിഷയത്തിലും ഒരു ചുക്കും ചുണ്ണാമ്പും നിങ്ങള്‍ക്കറിയില്ല എന്ന് തെളിയിച്ചിരിക്കുന്നു.
അറിയില്ലെങ്കില്‍ അറിവുള്ളവരോട്‌ ചോദിച്ച്‌ പഠിക്കുക

ഖുര്‍ ആനില്‍ പറഞ്ഞാല്‍ വിശ്വസമില്ല മനോരമയിലും മാത്ര്ഭൂമൂമിയിലും വന്നല്‍ അങ്ങട്‌ വിഴുങ്ങും

കഷ്ടം

chinthikkooo ??

Anonymous said...

what ISLAM says about POLYGAMY AND POLYANDRY PLEASE READ THIS

http://concealed-truths.blogspot.com/2008/07/polygamy-polyandry.html

polygamy-polyandry

ഉഗ്രന്‍ said...

@ അനോണി

സമയമുണ്ടായിട്ടല്ല. പക്ഷെ എന്നാലും, വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
(സ്വന്തം പേര്‌ വച്ച് എഴുതാന്‍ വരെ‍ പേടി ആണെങ്കില്‍, മൊയ്ലാരെ കൊണ്ട് ഒന്ന് ഊതിച്ച് നോക്കികൂടെ???)

:)

Anonymous said...

LINK HERE

polygamy-polyandry

shahir chennamangallur said...

ഇസ്‌ലാം ബഹുഭാര്യത്വം നിരോധിച്ചിട്ടില്ല എന്നാണെന്റെ അഭിപ്രായം. അങ്ങിനെ ഒരു വ്യക്തമായ നിരോധനം എവിടേയും കാണാന്‍ സാധ്യമല്ല. എന്നാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ താനും.
ബഹുഭാര്യത്തം അതിന്റെ പ്രാഥമിക പരിഗണനയില്‍ ഒരു തെറ്റല്ല. അതു തെറ്റാവുന്നത്‌, അതു മുഖാന്തിരം സ്വകുടുംബം പ്രയാസം അനുഭവിക്കുമ്പോഴാണ്‌. അനീതിയും, കുട്ടികള്‍ ശ്രദ്ധിക്കപ്പെടാതെയിരിക്കലും തുടങ്ങി വിവിധ അസ്വാരസ്യങ്ങള്‍ക്ക്‌ പുരുഷന്റെ രണ്ടാം വിവാഹം കാരണം ആകുന്നെങ്കില്‍ ബഹുഭാര്യത്വം സ്വാഭാവികമായും തെറ്റായി മാറും.
പല സമൂഹങ്ങള്‍ക്കും ബഹുഭാര്യത്തം അങ്ങീകരിക്കാന്‍ പറ്റാത്തത്‌ പോലെ, മറ്റു ചില സമൂഹങ്ങള്‍ക്ക്‌ അത്‌ പ്രത്യേകിച്ച്‌ ഒരു പ്രശ്നമുള്ള കാര്യമായി അനുഭവപ്പെടില്ല. അറബ്‌-ആഫ്രിക്കന്‍ സമൂഹങ്ങളില്‍ ബഹുഭാര്യത്തം ഒരു സാധാരണ കാര്യം മാത്രം. കേരളത്തില്‍ അതു ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യവുമാണ്‌. എന്നാല്‍ ഹിന്ദു പുരാണങ്ങളില്‍ ബഹുഭാര്യത്തം ഒരു പ്രശ്നമേ അല്ല.

ഇനി താങ്കളുടെ ചോദ്യത്തിലേക്ക്‌:
അനുവാദം കൊടുത്തിരിക്കുന്നു എന്നതിന്‌ ഖുര്‍ആനിലെ പ്രസിദ്ധമായ ഒരു ആയത്ത്‌ ആണ്‌ തെളിവ്‌. സൂറ: നിസാഅ് സൂക്തം 3 ഒന്നു വായിച്ചു നോക്കൂ.(ഖുര്‍ആനിലെ മൂന്നാമത്തെ അദ്ധ്യായത്തിലെ, മൂന്നാമത്തെ സൂക്തം). ആ ആയത്തിലാണ്‌ നിങ്ങള്‍ക്ക്‌ നീതി പാലിക്കാനാവുമെങ്കില്‍ എന്ന ഒരു clause വെച്ചിരിക്കുന്നത്‌. നിങ്ങള്‍ അതിരു കവിഞ്ഞു പോകാതിരിക്കാനാണ്‌ ഇങ്ങനെ ഒരു അനുവാദവും നിയന്ത്രണവും വെച്ചിരിക്കുന്നത്‌ എന്ന് ആ ആയത്തില്‍ ഉണ്ട്‌.
എന്തു കൊണ്ട്‌ അനുവാദം കൊടുത്തു എന്നതിന്‌ വേറെയും നിരവധി വിശദീകരണങ്ങള്‍ ഉണ്ട്‌.
പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അതു പല വിധമാണ്‌.
അതില്‍ പെട്ട ഒരു അഭിപ്രായമാണ്‌ ഞാന്‍ പറഞ്ഞത്‌, വ്യക്തിയുടെ സാഹചര്യം എന്ന്.
ഉദാഹരണത്തിന്ന്, നിത്യ രോഗിയായ ഒരു ഭാര്യ ഉള്ള പുരുഷന്റെ കാര്യം എടുക്കാം. അയാള്‍ക്ക്‌ മാനുഷികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന്ന് നാം എന്തു വഴി നിര്‍ദേഷിച്ചു കൊടുക്കും ? നിലവിലെ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ മാനുഷികമല്ല. നിലവിലെ ഭാര്യ നിലനില്‍ക്കെ, മറ്റു ബന്ധങ്ങള്‍ സൂക്ഷിക്കുന്നത്‌ ഏതായാലും ആശാസ്യമല്ല്ല.അപ്പോള്‍ പിന്നെ, നിയന്ത്രണങ്ങളോട്‌ കൂടി ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്തം തന്നെ അല്ലെ പോംവഴി ?
എന്നാല്‍ ഇളവുകളെ ചൂഷണം ചെയ്യുന്നവരെ നാം എങ്ങിനെ കൈകാര്യം ചെയ്യും എന്നതാണ്‌ മില്ല്യണ്‍ ഡോളര്‍ ചോദ്യം.
അതിന്നാണ്‌ രാജ്യത്തെ ഭരണകൂടം. ഭരണകൂടത്തിനും മുകളില്‍ പരലോകം കിടക്കുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത്‌ വെച്ച്‌ നിശ്ചയം കുറ്റവാളി പിടികൂടപ്പെടും.
താങ്കളുടെ ചോദ്യത്തിന്ന് ഉത്തരമായെന്ന് കരുതുന്നു. ഇല്ലെങ്കില്‍ നമുക്ക്‌ ഇനിയും ചര്‍ച്ച തുടരാം.

ഒരു നിര്‍ദേശം, അനോണിമസ്‌ കമന്റുകളെ തടഞ്ഞു കൂടെ.

ഉഗ്രന്‍ said...

@ AK / എ.കെ

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
ലിങ്കില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ മുന്‍പേ വായിച്ചിരുന്നു. എന്നാലും ഒരാവര്‍ത്തികൂടി വായിച്ചപ്പോള്‍ തോന്നിയ ചില (ഓ.ടോ. ആണെന്ന് തോന്നുന്നു) കാര്യങ്ങള്‍ പറഞ്ഞോട്ടെ.

പലപ്പോഴും മതപരമായ കാര്യങ്ങള്‍ എഴുതുമ്പോള്‍ നമ്മള്‍ വിശ്വാസത്തെ ന്യായീകരിക്കാന്‍ ബദ്ധപ്പെടുന്നത് പോലെ തോന്നാറുണ്ട്. പക്ഷെ, ന്യായീകരിക്കപ്പെടേണ്ട ഒന്നല്ല വിശ്വാസം. മറിച്ച്, വിശദീകരിക്കപ്പെടേണ്ട ഒന്നാണ്‌ താനും. നമ്മള്‍ വിശ്വാസത്തെ വളച്ചൊടിക്കുമ്പോഴാണ്‌ നമുക്ക് ന്യായീകരണങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നത്. ഒരുദാഹരണം പറഞ്ഞാല്‍ താങ്കള്‍ പരിശുദ്ധ ഖുര്‍‌ആന്‍ വാചകം എഴുതിയപ്പോള്‍, അതിന്‍‌റ്റെ തുടക്കം വിട്ടുകളഞ്ഞു.

താങ്കള്‍ എഴുതിയത്,

“Marry women of your choice, two, or three, or four; but if ye fear that
ye shall not be able to deal justly (with them), then only one.”
[Al-Qur’an 4:3]

ആ വാചകം തുടങ്ങുന്നത് ഇങ്ങനെ ആണ്‌.

"If ye fear that ye shall not be able to deal justly with the orphans, Marry women of your choice, Two or three or four; but if ye fear that ye shall not be able to deal justly (with them), then only one..."
[Al-Qur’an 4:3]

ഞാന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നതു പോലെ ഈ വാചകം നബിക്ക്(PBUH) വെളിപ്പെട്ടത് യുദ്ധകാരണമായി സമൂഹത്തില്‍ പുരുഷന്മാരുടെ എണ്ണം കുറയുകയും, അനാഥകളുടെയും വിധവകളുടെയും എണ്ണം വര്‍ദ്ധിച്ച അവസരത്തിലുമാണ്. ഇതു രണ്ടും കൂട്ടി വായിക്കുമ്പോള്‍ നമുക്കതിന്‍‌റ്റെ ശരിയായ അര്‍ഥം കിട്ടും. അല്ലാതെ അതില്‍ നിന്നും ഒരേടു മാത്രമെടുത്ത് പെരുമാറിയാല്‍ നമ്മള്‍ വിശ്വാസത്തെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്കോ അല്ലെങ്കില്‍ മുകളിലെ അനോണിയുടെ അവസ്ഥയിലേക്കോ തരം താഴേണ്ടി വരും.

:)

ഉഗ്രന്‍ said...

@ shahir chennamangallur

ഇസ്ലാം ബഹുഭാര്യത്വത്തെ നിരോധിച്ചു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പക്ഷെ അനുവദിച്ചിരിക്കുന്നത് എപ്പോള്‍ ആണെന്നതായിരുന്നു ചോദ്യം? താങ്കള്‍ പറഞ്ഞ സൂക്തത്തിന്‍‌റ്റെ പരിഭാഷ മുകളില്‍ കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ. വാചകത്തിന്‍‌റ്റെ അവസാനമുള്ള "നിങ്ങള്‍ക്ക്‌ നീതി പാലിക്കാനാവുമെങ്കില്‍" എന്ന ഒരു clause എടുക്കുമ്പോള്‍ തന്നെ, ആദ്യമുള്ള "അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍" എന്ന clause എന്തുകൊണ്ട് എടുക്കുന്നില്ല എന്നതായിരുന്നു എന്‍‌റ്റെ ചോദ്യം.

പിന്നെ, താങ്കള്‍ ചൂണ്ടി കാണിച്ചപോലെത്തെ ഉദാഹരണത്തില്‍ അവര്‍ക്ക് രണ്ടാം വിവാഹത്തിന്‌ അനുവാദം കൊടുക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനാണ്‌ ഒരു സര്‍ക്കാര്‍ അംഗീകരിച്ച സമിതി വേണമെന്ന് ഞാന്‍ എഴുതിയത്. അത്, ഇതേ കാരണം കൊണ്ട് അയാള്‍ മൂന്നാം കെട്ടിന്‌ പോകാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല, ഒന്നാം ഭാര്യയുടെ സമ്മതം വേണം എന്ന് തന്നെയാണ്‌ എന്‍‌റ്റെ വ്യക്തിപരമായ അഭിപ്രായം (വ്യക്തിപരം എന്നത് എടുത്തു പറയുന്നു).

ഓ.ടോ 1: ഹൈന്ദവ വിശ്വാസ പ്രകാരം മര്യാദാ പുരുഷോത്തമന്‍ എന്നറിയപ്പെടുന്ന രാമന്‌ ഒരു ഭാര്യയേ (സീത) ഉണ്ടായിരുന്നുള്ളൂ. മറ്റൊന്ന്, പലപ്പോഴും ഈ വിഷയത്തില്‍ എല്ലാവരും പറയാറുള്ള ഒന്നാണ്‌ കൃഷ്ണന്‍‌റ്റെ 16108 ഭാര്യമാര്‍. പക്ഷെ, ഇതില്‍ 16100 പേരെയും നരകാസുരന്‍ പിടിച്ചുകൊണ്ട് പോയതാണെന്നും, അസുരനെ വധിച്ച കൃഷ്ണന്‍ അന്നത്തെ സാമൂഹികമായ അവസ്ഥയില്‍ ഇവരെ ആരും സ്വീകരിക്കില്ല എന്നത് കൊണ്ട്, അവരെ സ്വീകരിച്ച് സം‌രക്ഷിച്ചതാണെന്നും ഉള്ള മുഴുവന്‍ കഥ പറയാറില്ല.

ഓ.ടോ 2: അനോണികള്‍ എല്ലാവരും ഉപദ്രവകാരികളല്ല. പിന്നെ, എന്‍‌റ്റെയോ മറ്റുള്ളവരുടെയൊ വിശ്വാസത്തെ (ദൈവം, മത ഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍) തെറി വിളിച്ചാല്‍ മാത്രം ഞാന്‍ ഡിലീറ്റും.

:)‌

sreeNu Lah said...

ബഹു ഭാര്യത്വം ഒരിക്കലും തെറ്റാണെന്ന് പറയാന്‍ കഴിയില്ല. കാരണം എല്ലാ കാലത്തും ഇതു ന്യായീകരണത്തൊടെയോ അല്ലാതെയോ നിലനിന്നിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പുരുഷനും സ്ത്രീക്കും ഇഷ്ടമുള്ള പക്ഷം ബഹുഭര്യത്വമോ ബഹുഭത്രുത്തമോ ഉണ്ടാവുന്നതില്‍ എന്താണ് തെറ്റ്. പിന്നെ മതം ന്യായീകരിക്കപ്പെടേണ്ടതോ വിശദീകരിക്കപ്പെടെണ്ടതോ അല്ലെന്നതല്ലേ സത്യം. അത് ഒരു വിശ്വാസമാണ്. മതം (അഭിപ്രായം ) ആണ്.

വല്യമ്മായി said...

നല്ല പോസ്റ്റ് ഉഗ്രന്‍.

ഇസ്ലാമിലെ ബഹുഭാര്യത്വവും വിവാഹമോചനവുമൊക്കെ നമ്മുടെ ആളുകള്‍ തന്നെയാണ് ഖുര്‌ആനില്‍ പറഞ്ഞ വ്യവസ്ഥകളൊന്നും വകവെക്കാതെ ദുരുപയോഗം ചെയ്ത് ഇങ്ങനെയൊക്കെ ആക്കി തീര്‍ത്തതും മറ്റ് മതവിശ്വാസികളില്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്തിയെടുത്തതും.അത്തരം ധാരണകളെ മാറ്റിയെടുക്കേണ്ടത് ഏതൊരു മുസ്ലിം വിശ്വാസിയുടേയും കടമയാണെന്ന് മനസ്സിലാക്കി ഇത്തരമൊരു പോസ്റ്റിട്ടതിന് അഭിനന്ദനങ്ങള്‍. ഇത്തരം ശ്രമങ്ങള്‍ ഇനിയും തുടരുമല്ലോ :)

ഉഗ്രന്‍ said...

@ sreeNu Guy

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.

ബഹുഭാര്യത്വം ഒരു തെറ്റാണെന്ന് ഞാന്‍ എഴുതിയില്ല. പക്ഷെ, അതു ഒരു നിയന്ത്രണവുമില്ലാതെ ഏതു പുരുഷനും ചെയ്യാവുന്ന ഒന്നാകരുത് എന്നേ പറഞ്ഞുള്ളൂ. ആ നിയന്ത്രണം ഒരു സമിതിക്ക് (സര്‍ക്കാര്‍ അംഗീകൃതം) വിട്ടാല്‍ നന്നാവും എന്നിങ്ങനെ എന്‍‌റ്റെ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി.

പിന്നെ, വിശ്വാസത്തില്‍ ന്യായീകരണം ആവശ്യമില്ല, എന്ന ഞാന്‍ എഴുതിയതിനെ, "വിശദീകരണമില്ലാത്ത ന്യായീകരണം ആവശ്യമില്ല" എന്ന് തിരുത്തി വായിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. (എ.കെ. യോടുള്ള എന്‍‌റ്റെ മറുപടി കമന്‍‌റ്റിലെ ഉദാഹരണത്തില്‍ നിന്നും ഇത് വ്യക്തമാകും എന്ന് വിചാരിക്കുന്നു)

ഒരു ഉദാഹരണം പറഞ്ഞാല്‍, ബഹുഭാര്യത്വത്തെ പറ്റിയുള്ള പല websiteകളിലും (എല്ലായിടത്തും ഇല്ല) കാണാന്‍ കഴിയുന്ന ഒരു ന്യായമാണ്‌ കാന്തപുരം പറഞ്ഞതായി അനില്‍ മുകളില്‍ എഴുതിയത്.
"പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക."
ബഹുഭാര്യത്വത്തെ കുറിച്ചുള്ള പരിശുദ്ധ ഖുര്‍‌ആനിലെ‍ വിശദീകരണം വെച്ച് എനിക്കിങ്ങനെയൊരു ന്യായം കാണാന്‍ കഴിഞ്ഞില്ല (ഉണ്ടെങ്കില്‍ വിശദമാക്കാന്‍ ഞാന്‍ അറിവുള്ളവരോട് അപേക്ഷിക്കുന്നു).
ഇനി മറ്റൊരു കാര്യം നോക്കൂ. അന്യസ്ത്രീയുടെ നേരെ നോക്കുമ്പോള്‍ മനസ്സില്‍ അശുഭ ചിന്തകള്‍ കടന്നു വരുന്നുണ്ടെങ്കില്‍ ശിരസ്സ് കുനിച്ച് താഴെ നോക്കി നടക്കാനാണ്‌ ഇസ്ലാമില്‍‍ പഠിപ്പിക്കുന്നത്. അപ്പോള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാണിന് എങ്ങിനെ "ഇളക്കം തട്ടും" എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അപ്പോള്‍ മനസ്സിലാകും ഇളക്കം തട്ടുന്നതു വരെ ഇസ്ലാമൊന്നുമല്ല, പക്ഷെ ഇളക്കം തട്ടിയാല്‍ അതു തീര്‍ക്കാനായി ഒന്ന് കെട്ടാന്‍ വേണ്ടി‍ ഇസ്ലാമാകും എന്നത്.

അവസാനമായി, ബഹുഭത്രുത്തം പാടില്ലെന്നതാണ്‌ ഇസ്ലാമികമായ നിലപാട്.

:)


@ വല്യമ്മായി

വായിച്ചതിനും കമന്‍‌റ്റിട്ടതിനും അഭിനന്ദിച്ചതിനും കൂട്ടി വല്യോരു നന്ദി.
തീര്‍ച്ചയായും ഇസ്ലാമിലെ വിവാഹമോചനത്തെ കുറിച്ചും മറ്റുകാര്യങ്ങളെ കുറിച്ചും ഇതു പോലെ എഴുതണമെന്നുണ്ട്. ദൈവം അതിനുള്ള സാഹചര്യവും കഴിവും എനിക്ക് തരുമെന്ന പ്രതീക്ഷയോടെ.

:)

shahir chennamangallur said...

ഇസ്ലാമിക നിയമ വ്യവസ്ഥയില് ഇത്തരം സമിതികള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
അനിയന്ത്രിതമായ ഒന്നും ഇസ്ലാമിലില്ല. ഒരു മധ്യമ സമുദായം എന്നാണ് ഖുര്-ആന്‍ മുസ്ലിം സമുദായത്തെ വിശേഷിപ്പിച്ചത്. ഒന്നിലും അതിര് കടക്കാത്തവര്‍. അതിര് കടക്കുമ്പോള്‍, പിടികൂടാന്‍ ഭരണകൂടത്തിന്‍ അധികാരം ഉണ്ട്ട്. ഇപ്പോള്‍ ചര്ച്ച ചെയ്യുന്ന വിഷയത്തിലും ഈ മാധ്യമ നിലപാട് നാം സ്വീകരിക്കണം .
വിഷയത്തിലേക്ക് കടക്കാം :
ഒന്നാം ഭാര്യയുടെ അനുവാദം പ്രധാന സംഗതി തന്നെ. എന്നാല്‍ എല്ലാ സമയത്തും ആ അനുവാദം ആവശ്യമുണ്ടോ ? അത് നിര്‍ണിതമായി പറയാനാവില്ല. നൂറ്റാണ്ടുകളോളം നിലനില്കേണ്ട ഒരു വ്യവസ്ഥിതി ആയ ഇസ്ലാമില്‍ അല്ലാഹു അങ്ങനെ ഒരു കൃത്യമായ മാനദണ്ടം വെച്ചിട്ടില്ല
എന്നാല്‍ കാലികമായ പ്രശ്നങ്ങള്‍ക്ക്, ഇസ്ലാമില്‍ പരിഹാരം ഉണ്ട്ട്. അതാണ് ഒരു ശൂറ (പണ്ഡിത സഭ) ആവശ്യമാകുന്ന സന്ദര്‍ഭം . സാഹചര്യങ്ങളെ വിലയിരുത്തി ഇസ്ലാമിലെ നിയമങ്ങള്‍ക്ക് കാലികമായ വിശദീകരണം നല്‍കാന്‍ ഈ ശൂറക്ക് സാധിക്കും. ഇതിനെ ഇജ്തിദിതിന്റെ ഭാഗമായി പരിഗണിക്കുമെന്നാണ് എന്റെ വിനീതമായ അഭിപ്രായം.
പല മുസ്ലിം രാജ്യങ്ങളിലും ഇത്തരം സമിതികള്‍ ഉണ്ട്ട് എന്നാണെന്റെ അറിവ് .

( ഇസ്ലാമികമായ വിദ്യാഭ്യാസം മദ്രസ പഠനത്തില്‍ അവസാനിപ്പിച്ച ഈയുള്ളവന്റെ അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ മാത്രമായി കാണണം എന്നപേക്ഷിക്കുന്നു. )

Anonymous said...

ഇസ്ലാമിക നിയമങ്ങള്‍ പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത്‌ തീരുമാനിക്കട്ടെ. ഒരു കാര്യത്തെ പറ്റി അറിവില്ലെങ്കില്‍ പിന്നെ ആ കാര്യത്തില്‍ അവര്‍ ചര്‍ച്ച നടത്തരുത്‌ അതും മത നിയമങ്ങളാവുമ്പോള്‍
ആരോടെങ്കിലുമുള്ള എതിര്‍പ്പ്‌ നിങ്ങളെ തിന്മ ചെയ്യാന്‍ ഇടയാക്കാതിരിക്കട്ടെ എന്ന താക്കീത്‌ ഓര്‍ക്കുക

i am not first anony :)

Junaid said...

(sorry: malayalm type cheyyan upadi ilaa)

A.P. ye kurichulla palaparamarshangal kantu..njaan ee riport TVyil kantitilla..

ningal inganayokke parayumpol AP adyamayi vidditham parayukayanu ennu alukal thetti darikkum..


1.Sunni voice_inu ezhuthiya kath vivadam
2.masapiravi..
3.jumua vivadam
4._____________(purathuparayanavaththava)

pattika iniyum neelum.. ethnthinanu iyalkku marupadi parayanavuka???

ഉഗ്രന്‍ said...

@ shahir chennamangallur

"( ഇസ്ലാമികമായ വിദ്യാഭ്യാസം മദ്രസ പഠനത്തില്‍ അവസാനിപ്പിച്ച ഈയുള്ളവന്റെ അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ മാത്രമായി കാണണം എന്നപേക്ഷിക്കുന്നു. )"
മുകളില്‍ പറഞ്ഞ അവസ്ഥയില്‍ തന്നെ ഞാനും! പക്ഷെ മദ്രസ പഠനം ഒരാളുടെ അറിവിന്‍‌റ്റെ അളവുകോലായി കാണേണ്ടതില്ല.

താങ്കള്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു സമിതി തന്നെയാണ്‌‌ ഞാനും ഉദ്ദേശിച്ചത്. പക്ഷെ, നമ്മൂടേത് ഒരു ഇസ്ലാമിക രാജ്യം അല്ലാത്തതിനാല്‍, മുസ്ലിങ്ങള്‍ രൂപവല്‍ക്കരിക്കുന്ന ഈ സമിതി സര്‍ക്കാര്‍ അംഗീകൃതം ആയിരിക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

ഭാര്യയുടെ അനുവാദം ആവശ്യമില്ലെങ്കിലും‍, ഭര്‍ത്താവ് രണ്ടാമത് വിവഹം കഴിക്കുന്നത് ഇഷ്ടമല്ലാത്ത ഭാര്യക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിച്ച് പിരിഞ്ഞു പോകാനുള്ള സാഹചര്യം എങ്കിലും ഒരുക്കണ്ടേ? സമ്മതം എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത് ഇതാണെന്ന് വ്യക്തമാക്കുന്നു.

ഓ.ടോ.: ചില മുസ്ലിം രാജ്യങ്ങളില്‍ ബഹുഭാര്യത്വം നിരോധിച്ചിട്ടുമുണ്ട്.

:)

muham said...

ശാബ്ദികമായ തർക്കമാണ്‌ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്‌..വ്യവസ്ഥാപിതമായി ചിലപ്പോൾ (ചിലർക്ക്‌)പലകാരണങ്ങളാൽ ഒന്നിലധികം വിവാഹം ആവശ്യമായി വരും.അത്തരം സന്ദർഭങ്ങളിൽ ഒന്നിലധികം കെട്ടുന്നതിൽ തേറ്റ്‌ കാണുകയും അതിരു വിട്ട മാർഗം സ്വീകരിക്കുന്നതിൽ പന്തികേട്‌ തോന്നാതിരിക്കുകയും ചെയ്യുന്ന ഒരു തലതിരിഞ്ഞ നയം ഈ വിഷയത്തിൽ കാണുന്നുണ്ട്‌.എന്നാൽ ഇസ്ലാം സദാചാര മൂല്യങ്ങൾക്ക്‌ ഉയർന്ന സ്ഥാനം നൽകുന്നതിനാൽ ബഹു ഭാര്യത്വം എന്നതിലും അനുവാദത്തിന്റെ അവസ്ഥ നില നിർത്തിയുട്ടുണ്ടെന്ന് എല്ലാ വിശ്വാസികളും(നിങ്ങളുൾപ്പെടെ)സമ്മതിക്കുന്നു....ഒരു നിയന്ത്രണവുമില്ലാതെ തോന്നിയപോലെ കെട്ടാം എന്ന് കാന്തപുരം പറഞ്ഞിട്ടില്ല...വിവാഹത്തിലേക്ക്‌ നയിക്കാവുന്ന ഒരു കാരണം( ചിലർക്ക്‌ നീണ്ട ദിനങ്ങളിലെ ഏക ഭാര്യയുടെ ശാരീരിക ഭന്ധത്തിനുള്ള തടസ്സം) ആവാമെന്ന നിരീക്ഷണം ആരുടെയും മാനം കെടുത്തുന്നതായി എനിക്ക്‌ തോന്നുന്നില്ല..തത്വത്തിൽബഹു ഭാര്യത്വം അങ്ങീകരിക്കുന്നവർക്ക്‌ വിശേഷിച്ചും.....ഉഹ്ദിന്റെ പാശ്ചാത്തലത്തിലാണ്‌ ബഹു ഭാര്യത്വം അനുവദിച്ചതെന്ന താങ്കളുടെ നിരീക്ഷണം എന്തടിസ്ഥാനത്തിലാണ്‌?ഉഹദ്‌ യുദ്ധമുണ്ടായത്‌ ഹിജ്‌.റയുടെ മൂന്നാം വർഷമാണ്‌ അത്‌ വരെ ബഹു ഭാര്യത്വം ഇസ്ലാമിൽ വിലക്കിയിരുന്നോ?ഇല്ലെങ്കിൽ പിന്നെ ഖുർ,ആനിനെതിരെ കയ്യേറ്റം നടത്തിയ താങ്കളല്ലേ സത്യത്തിൽ സമൂഹത്തിന്‌ മനക്കേടുണ്ടാക്കിയത്‌?കാന്തപുരത്തെ പ്രതിക്കൂട്ടിൽ നിർത്താനായി മതം കൈകാര്യം ചെയ്യുന്നിടത്തുണ്ടാവേണ്ട സൂക്ഷമതയുടെ അംശം ചോർന്നു പോകുന്നത്‌ സൂക്ഷിക്കുക..താങ്കൾ സൂജിപ്പിച്ച സൂക്തത്തിൽ തന്നെ രണ്ടാം വിവാഹം വിധവയേയോ അനാഥയേയോ ആവണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടോ?ഇല്ലെങ്കിൽ വിധവാ സംരക്ഷണം മാത്രമാണ്‌ ബഹു ഭാര്യത്വ ത്തിന്റെ കാരണമെന്ന നിരീക്ഷണം തെറ്റല്ലേ? അഭദ്ധങ്ങൾ പറഞ്ഞു ഖുർ.ആനിനെ വികലമാക്കിയ ത്‌ സമുദായത്തി‍നു വലിയ മാനക്കേടായി...തൽക്കാലം കാന്തപുരത്തെ ചെളിവാരി എറിയുന്നതിന്‌ മുമ്പ്‌ മതം അറിയാൻ ശ്രമിക്കുക..കയ്യടി കിട്ടാൻ മതത്തിൽ കേറി കളിക്കല്ലേ എന്നോപേക്ഷയോടെ......

ഉഗ്രന്‍ said...

@ Anonymous 2,

i am not first anony :)
ആണെന്ന് പറയാത്തിടത്തോളം, ഞാന്‍ ഒരിക്കലും അങ്ങിനെ കരുതില്ല :)

ഇവിടെ ആര്‍ക്കും ആരോടും എതിര്‍പ്പില്ല. പക്ഷെ, പണ്ഠിതനമാര്‍ തീര്‍പ്പ് കല്പ്പിക്കട്ടെ എന്ന് പറയുന്നതില്‍ കാര്യമില്ല. അങ്ങിനെ എല്ലാം അവര്‍ തീരുമാനിച്ചത് കൊണ്ടാണല്ലോ മുസ്ലിങ്ങള്‍ ഇന്നും വിദ്യാഭ്യാസത്തില്‍ എല്ലാവരെക്കാലും പുറകില്‍ നില്‍ക്കുന്നത്.
"ഒരു കാര്യത്തെ പറ്റി അറിവില്ലെങ്കില്‍ പിന്നെ ആ കാര്യത്തില്‍ അവര്‍ ചര്‍ച്ച നടത്തരുത്‌ അതും മത നിയമങ്ങളാവുമ്പോള്‍"
എനിക്കറിവുള്ള കാര്യങ്ങള്‍ വ്യക്തമായി എന്‍‌റ്റെ പോസ്റ്റില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അതല്ല ഞാന്‍ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് പറഞ്ഞ് തരാനും പോസ്റ്റിലും പല കമന്‍‌റ്റുകളിലും ഒക്കെ എഴുതിയിട്ടുണ്ട്/അപേക്ഷിച്ചിട്ടുണ്ട്. അതിനൊന്നും മിനക്കെടാതെ, ഞാന്‍ പണ്ഠിതന്‍, അത് കൊണ്ട് ഞാന്‍ പറഞ്ഞത് അനുസരിക്കുക എന്ന് ചിലര്‍ പറഞ്ഞാല്‍ അനുസരിക്കാ‍ന്‍ ബുദ്ധിമുട്ടുണ്ട്.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.

:)



@ junaid,

എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി ഒരു‌ എതിര്‍പ്പുമില്ല. പക്ഷെ, ആശയപരമായി ഉണ്ട് താനും. ഈ വിഴയത്തിന്‍‌റ്റെ പരിധിയില്‍ ഇല്ലാത കാര്യങ്ങള്‍ പറഞ്ഞിട്ടില്ല.

അദ്ദേഹത്തിനുള്ള മറുപടി എന്നനിലക്കല്ല ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. അദ്ദേഹത്തിന്‍‌റ്റെ ചില പരാമര്‍‌ശങ്ങള്‍ കാരണം മറ്റു മതസ്ഥരില്‍ മുസ്ലിം സമുദായത്തെകുറിച്ച് വന്നേക്കാവുന്ന തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന ഉദ്ദേശത്തിലാണ്‌.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.

:)

ഉഗ്രന്‍ said...

"ഒരു നിയന്ത്രണവുമില്ലാതെ തോന്നിയപോലെ കെട്ടാം എന്ന് കാന്തപുരം പറഞ്ഞിട്ടില്ല"

പറഞ്ഞു എന്ന് ഞാനും എഴുതിയിട്ടില്ല. അദ്ദേഹം പറഞ്ഞ കാരണത്തിന്റ്റെ ഉറവിടം മനസ്സിലായില്ല എന്നേ പറഞ്ഞുള്ളൂ.

{അദ്ദേഹം സിറാജ് എന്ന പത്രത്തില്‍ ഇറക്കിയ വിശദീകരണ കുറിപ്പ് പ്രകാരം 25 കാരണങ്ങള്‍ ഉണ്ടത്രെ ബഹുഭാര്യത്വത്തെ അനുവദനീയമാക്കുവാന്‍ (അതെന്തൊക്കെയാണെന്ന് വിശദീകരണമൊന്നുമില്ല). പക്ഷെ, ഞാന്‍ പറഞ്ഞ കാരണമല്ലാതെ (അനാഥകളുടെയും വിധവകളുടെയും സം‌രക്ഷണം) ഒന്നും ഖുര്‍‌ആനില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.}

##########################################

"ഉഹ്ദിന്റെ പാശ്ചാത്തലത്തിലാണ്‌ ബഹു ഭാര്യത്വം അനുവദിച്ചതെന്ന താങ്കളുടെ നിരീക്ഷണം എന്തടിസ്ഥാനത്തിലാണ്‌? ഉഹദ്‌ യുദ്ധമുണ്ടായത്‌ ഹിജ്‌.റയുടെ മൂന്നാം വർഷമാണ്‌ അത്‌ വരെ ബഹു ഭാര്യത്വം ഇസ്ലാമിൽ വിലക്കിയിരുന്നോ?"

എന്‍‌റ്റെ പോസ്റ്റ് ഒന്നു കൂടി വായിക്കുക.

{അപ്പൊള്‍, ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചു എന്ന് പറയുന്നതിനേക്കാള്‍, അന്ന് നിലവിലുണ്ടായിരുന്ന ഒരു വ്യവസ്ഥിതിക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് പറയേണ്ടി വരും.}

{ബഹുഭാര്യത്വത്തെ നിയന്ത്രണങ്ങളോടു കൂടി അനുവദിക്കുന്ന ഈ വാചകം നബിക്ക് (PBUH) വെളിപ്പെട്ടത്, ഉഹ്ദ് (പേരു ശരിയാണോ എന്ന് സംശയം) യുദ്ധത്തില്‍ ഒട്ടവനധി മുസ്ലിം പുരുഷന്മാര്‍‍ കൊല്ലപ്പെട്ടതിന്‍‌റ്റെ ഫലമായി സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം വര്‍ദ്ധിച്ച അവസരത്തിലായിരുന്നു.}

ഖുര്‍‌ആനെതിരെ ഞാന്‍ കൈയ്യേറ്റം നടത്തിയിട്ടില്ല എന്ന് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബഹുഭാര്യത്വത്തെ നിയന്ത്രണങ്ങളോടു കൂടി അനുവദിക്കുന്ന വാചകം നബിക്ക് (PBUH) വെളിവാക്കപ്പെട്ട അവസരം ഏതാണെന്നേ പറഞ്ഞുള്ളൂ. അല്ലാതെ അതു വരെ ബഹുഭാര്യത്വം നിരോധിച്ചിരുന്നു എന്ന് പറഞ്ഞിട്ടില്ല.

##########################################

"കാന്തപുരത്തെ പ്രതിക്കൂട്ടിൽ നിർത്താനായി മതം കൈകാര്യം ചെയ്യുന്നിടത്തുണ്ടാവേണ്ട സൂക്ഷമതയുടെ അംശം ചോർന്നു പോകുന്നത്‌ സൂക്ഷിക്കുക"
"തൽക്കാലം കാന്തപുരത്തെ ചെളിവാരി എറിയുന്നതിന്‌ മുമ്പ്‌ മതം അറിയാന്‍ ശ്രമിക്കുക"

ജുനൈദിനോടുള്ള എന്‍‌റ്റെ മുകളിലത്തെ മറുപടിയില്‍ നിന്നും ഈ പ്രയോഗങ്ങള്‍ക്ക് ഉത്തരം കിട്ടുമെന്ന് ആശിക്കട്ടെ. കാന്തപുരത്തിന്‍‌റ്റെ പ്രസ്താവന ഈ പോസ്റ്റെഴുതുന്നതിന്‌ ഒരു കാരണമായി എന്നിരിക്കിലും, അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക/ചെളിവാരി എറിയുക എന്നതല്ല എന്‍‌റ്റെ ലക്ഷ്യ്ം.

പണ്ഠിതര്‍ എന്നവകാശപ്പെടുന്നവരെ ഞാന്‍ ബഹുമാനിക്കും. പക്ഷെ, അവര്‍ പറയുന്നതെല്ലാം അപ്പടി വിഴുങ്ങാന്‍ എന്നെ കൊണ്ടാവില്ല. അതു കൊണ്ടാണ്‌ ഇതിനെ കുറിച്ച് ഖുര്‍‌ആനിലോ ഹദീസുകളിലോ എന്തെങ്കിലും കൂടുതല്‍ ഉണ്ടെങ്കില്‍ അതു പറഞ്ഞു തരാന്‍ നിങ്ങളെ പോലുള്ളവരോട് ഞാന്‍ എന്‍‌റ്റെ പോസ്റ്റിലും കമന്‍‌റ്റുകളിലും വീണ്ടും വീണ്ടും അപേക്ഷിക്കുന്നത്.

##########################################

"താങ്കള്‍ സൂജിപ്പിച്ച സൂക്തത്തില്‍ തന്നെ രണ്ടാം വിവാഹം വിധവയേയോ അനാഥയേയോ ആവണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ വിധവാ സംരക്ഷണം മാത്രമാണ്‌ ബഹു ഭാര്യത്വ ത്തിന്റെ കാരണമെന്ന നിരീക്ഷണം തെറ്റല്ലേ?"

"If ye fear that ye shall not be able to deal justly with the orphans, Marry women of your choice, Two or three or four; but if ye fear that ye shall not be able to deal justly (with them), then only one..."
[Al-Qur’an 4:3]

ഈ പരിഭാഷയില്‍ ബോള്‍ടാക്കി കാണിച്ചിട്ടുള്ളത് വായിക്കുമല്ലോ. ഇതില്‍ നിന്നും എനിക്ക് മനസ്സിലായ കാര്യമാണ്‌ ഞാന്‍ പോസ്റ്റില്‍ എഴുതിയത്.

##########################################

ഇതൊരു (ബഹുഭാര്യത്വം) സാമൂഹിക വിപത്ത് ആയി മാറുന്നത് തടയാന്‍ എനിക്കു തോന്നിയ ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ പോസ്റ്റില്‍ എഴുതിയിരുന്നു. അതില്‍ നിന്നും എന്‍‌റ്റെ ഉദ്ദേശം ബഹുഭാര്യത്വത്തെ നിരോധിക്കലല്ല എന്നത് മനസ്സിലാകുമെന്ന് വിചരിക്കുന്നു.

{ഒന്നില്‍ കൂടുതലുള്ള വിവാഹങ്ങള്‍ എല്ലാം ഈ സമിതിയുടെ അംഗീകാരത്തിനു വിധേയം ആക്കുക. ഈ വിവാഹങ്ങളുടെ പിന്നിലുള്ള കാരണം സമൂഹ നന്മ മാത്രമാണെന്നും ഇസ്ലാമികമാണെന്നും ഉറപ്പു വരുത്തുക.}

##########################################

ഒരു കാര്യം കൂടി. എല്ലാകാര്യങ്ങളിലും നബി (‍PBUH) ചര്യ പിന്തുടരുന്നവരെ ആണല്ലോ നമ്മള്‍. നബിയുടെ (PBUH) വിവാഹങ്ങളെ കുറിച്ച് വിശദമായി ഒന്നു വായിച്ചു നോക്കുക. അദ്ദേഹം ഒരോ വിവാഹവും കഴിച്ച അവസരങ്ങളും, അദ്ദേഹത്തിന്‍‌റ്റെ പത്നിമാര്‍ വന്ന സാഹചര്യങ്ങളും മനസ്സിലാക്കുന്നത് നല്ലതാണ്‌.

അവസാനമായി; സമുദായത്തിന്‌ മാനക്കേട് പടച്ചവന്‍‌റ്റെ മുന്‍പിലാണ്‌ ഞാന്‍ ഉണ്ടാക്കിയതെങ്കില്‍ സര്‍‌വ്വശക്തനായ പടച്ചവന്‍‌റ്റെ ശിക്ഷക്ക് ഞാന്‍ അര്‍‌‍ഹനാണല്ലോ. അതല്ല കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ആണെങ്കില്‍, കാന്തപുരം പറഞ്ഞ വാചകവും എന്‍‌റ്റെയീ പോസ്റ്റും നമുക്ക് കേരളത്തിലെ ജനങ്ങളെ കാണിച്ചു നോക്കാം. അപ്പോള്‍ അറിയാമല്ലോ സമുദായത്തിന്‌ മാനക്കേട് ഉണ്ടാക്കിയത് ആരാണെന്ന്!

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

കുറ്റ്യാടിക്കാരന്‍|Suhair said...

താങ്കളുടെ ചിന്തകളോട് യോജിക്കുന്നു ഉഗ്രന്‍...

Anonymous said...

mr. ugran

can you quote what REALLY KANTHAPURAM SAID regarding the subject POLYGAMAY with the source of the quote

കുഞ്ഞന്‍ said...

ഉഗ്രന്‍ മാഷെ..

തീര്‍ച്ചയായും നല്ലൊരു പോസ്റ്റ്..നല്ലൊരു ശതമാനം മുസ്ലീമുകളും നിങ്ങളുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നു,അത് എന്റെ കൂട്ടുകാരില്‍നിന്നും എനിക്ക് മനസ്സിലായി..

ഇവിടെ വാദിക്കുന്ന കൂട്ടുകാരാട് ഒരു അമുസ്ലീമായ ഞാനൊന്നു ചോദിക്കട്ടെ...

"പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താം” എങ്കില്‍ ആ പുരുഷന്‍ ജോലി സംബന്ധമായി വീടു വിട്ടു നിക്കുമ്പോള്‍ സ്ത്രീക്ക്(ഭാര്യക്ക്)ഇളക്കം തട്ടില്ലെ? അവര്‍ വികാര ജീവിയല്ലെ? എന്തുകോണ്ട് സ്ത്രീകള്‍ക്ക് ബഹുഭര്‍ത്താവ് ആയിക്കൂടാ? അതിന് എന്താണ് ന്യായീകരണം?

നാം രണ്ട് നമുക്കൊന്ന് എന്ന രീതിയിലേക്ക് എത്തിനില്‍ക്കുന്ന ഇക്കാലത്ത്, മതത്തിന്റെ പേരുപറഞ്ഞ് ഇവര്‍ മതത്തെ സ്വന്തം കാര്യ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ് അങ്ങിനെ മതത്തിന് ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്ന ആളുകള്‍ മൂലം കള്ളട്രെയിന്‍ എന്ന പഴികേള്‍ക്കുന്നതുപോലെ ചീത്തപ്പേര് ലഭിക്കുന്നു ഈയവസ്ഥ എല്ലാ മതത്തിലും എല്ലാവിഭാഗങ്ങളിലും എന്നുവേണ്ട എല്ലാക്കാര്യത്തിലും സംഭവിക്കുന്നു.

Anonymous said...

“പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക.“

OR

പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താം”

who said this ? nobody said this mr. kunjan. then there is no discusssion about it. its only distorting words and lines in order to tarnish

അനില്‍@ബ്ലോഗ് // anil said...

കുഞ്ഞന്‍ഭായി,
ഞാന്‍ നേരിട്ടു കേട്ട അഭിമുഖമാണ്. വിശദാംശങ്ങള്‍ ഓര്‍മയില്ല, തപ്പിക്കോണ്ടിരിക്കുന്നു.

Anonymous said...

Asianet news

പാര്‍ത്ഥന്‍ said...

“പുരുഷന്മാര്‍ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക.“

ഈ വരികൾക്കാധാരമായ അഭിമുഖം റ്റി.വി. ചാനലിലൂടെ കേട്ടിരുന്നു. കേട്ടിരുന്ന എല്ലാവരെയും ഇല്ലെന്നു പറഞ്ഞ് കബളിപ്പിക്കല്ലെ.

പാര്‍ത്ഥന്‍ said...

shahir chennamangallur :

* അതു പോലെ,ഇസ്ലാം ലോകാവസാനം വരെയുള്ള നിയമവ്യവസ്ഥകളുമാണ്‌. എതെങ്കിലും ഒരു കാലത്തെ മാത്രം കണ്ടുകൊണ്ട്‌ അതിലെ വ്യവസ്ഥകളെ മുറിച്ച്‌ കളയാനോ, കൂട്ടിച്ചേര്‍ക്കാനോ സാധ്യമല്ല.

മുകളിലത്തെ നിയമം ഇസ്ലാം ആയ ഒരാൾക്ക് വിശ്വസിക്കാം. പക്ഷെ മറ്റുള്ളവർ ചക്കിനുവെച്ച കാളകളല്ലല്ലോ.

** ഏല്ലാ മതങ്ങളിലും ബഹുഭാര്യത്തം അനുശീലിച്ച ചരിത്രമുണ്ട്‌.

*** എന്നാല്‍ ഹിന്ദു പുരാണങ്ങളില്‍ ബഹുഭാര്യത്തം ഒരു പ്രശ്നമേ അല്ല.

പുളു അടിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുക.
പുരാണ കഥകൾ എന്നുവെച്ചാൽ എന്താണെന്നാണ് താങ്കൾ മനസ്സിലാക്കിയിരിക്കുന്നത്. ചരിത്രമാണെന്നോ? നിയമസംഹിതയാണെന്നോ?

ഈ ബഹുഭാര്യാവൃതത്തിനെക്കുറിച്ച് വായിച്ചു തുടങ്ങിയപ്പോൾ ഒന്നുകൂടി കെട്ടിയാലോ എന്നൊരു തോന്നൽ. ഹിന്ദുമതം എന്ന സാധനം ഉണ്ടായതിനുശേഷമോ,അതുണ്ടാകുന്നതിനു മുമ്പോ ഏതു നിയമ പുസ്തകത്തിലെ വരികളാണ് താങ്കൾ ഇവിടെ പറഞ്ഞത്‌ എന്ന് ഒന്നു വിശദീകരിക്കാമോ.. എന്നിട്ടുവേണം ഭാര്യയുടെ അനുവാദത്തോടെതന്നെ ഒന്നുകൂടി കെട്ടാൻ. സർക്കാരും അനുവദിക്കുന്നുണ്ടോ എന്നു കൂടി ഒന്നു പറഞ്ഞു തരണേ.

അനില്‍@ബ്ലോഗ് // anil said...

അന്യ മതകാര്യങ്ങളില്‍ ഇടപെട്ടു സംസാരിക്കുമ്പോള്‍ കാര്യമായ വിമര്‍ശനം നടത്താറില്ല.

ഒരു പക്ഷെ മറ്റു രീതിയിലുള്ള അസഹിഷ്ണുത ആണ് എന്നു തെറ്റിദ്ധരിച്ചാലോ എന്നു ഭയന്നിട്ടാണത്.

ഇവിടെ ഉഗ്രന്‍ എന്നയാള്‍ ഇസ്ലാം ആണ്. അതിനാല്‍ തന്നെ അയാളെ ആക്രമിക്കാന്‍ അനോണികള്‍ കൂടുതല്‍ എത്തും.

ഖുറാന്‍ ദൈവിക ഗ്രന്ധമാണ് എന്ന അന്ധവിശ്വാസമാണ് ആദ്യം മാ‍റ്റണ്ടത്. ഭഗദ് ഗീത കൃഷ്ണ വചനങ്ങളാണ് , അതിനാല്‍ അതില്‍ പറയുന്നപ്രകാരമേ നിങ്ങള്‍ ജീവിക്കാവൂ എന്ന് ആരും വാശിപിടിക്കറില്ല. പുരാണങ്ങള്‍, അഥവാ മത ഗ്രന്ധങ്ങള്‍ ഒരു മിത്തായും, ഒരു പരിധിവരെ വഴികാട്ടികളായും കണക്കാക്കപ്പെടെണ്ടതാണ്. അല്ലാതെ സര്‍ക്കാര്‍ ജോലിക്കാരുടെ ജോലിക്കാര്യം കെ.എസ്.ആര്‍. ഇല്‍ പറഞ്ഞിരിക്കുന്ന പോലെ കല്യാണം മുതല്‍ അടിയന്തിരം വരെ ഖുറാന്‍ റഫര്‍ ചെയ്തു നടത്തണം എന്ന് വാശിപിടിക്കുന്നത് എന്ന് ഒഴിവാക്കുമോ, അന്നേ ഇസ്ലാം പൊതു ധാരയിലെത്തൂ.
ബഹുഭാര്യാത്വം നിരോധിക്കണം എന്നു നിര്‍ദ്ദേശം ഔദ്യോഗികമായി ചര്‍ച്ച ചെയ്യുന്നതിനെ , പ്രസ്യമായി എതിര്‍ക്കുകയാണ് കാന്തപുരം ചെയ്തത്. കേരള സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളില്‍ , ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒന്നില്‍ കൂടുതല്‍ വിവാഹം, (ഒരേസമയം) കഴിക്കുന്നത് അനുവദിക്കുന്നില്ല. അങ്ങിനെ ചെയ്യുന്നതായി തെളിഞ്ഞാല്‍ അച്ചടക്ക നടപടിയും ഉണ്ടാവും. എന്തേ അതിനെതിരെ ആരും സമരം ചെയ്യുന്നില്ല? വേണമെങ്കില്‍ ഇനിയും സ്കോപ്പുണ്ട്.

ജോലിയും ബഹുഭാര്യാത്വവുമായ ബന്ധം, ഏഷ്യാനെറ്റ് ഓണ്‍ റെക്കോഡില്‍ പറഞ്ഞതാണെന്നാണ് ഓര്‍മ.പുരുഷനു എന്താണ് ഇത്ര നിയന്ത്രണാതീതമായ കാമം? ഭാര്യ അസുഖം പിടിച്ചു കിടപ്പിലായാല്‍ “സന്മാര്‍ഗ്ഗം നില നിര്‍ത്തിക്കൊണ്ടുള്ള കാമസംതൃപ്തിക്ക്” മറ്റോരു വിവാഹം ആവാം എന്ന് വിദഗ്ധര്‍ ആരൊക്കെയോ മേലെ എഴുതിക്കണ്ടു, സ്ത്രീക്ക് അതു പാടില്ല താനും. അതെവിടുത്തെ ന്യായം?
ഖുറാന്‍ വിലക്കിയത് കൊണ്ട് സ്ത്രീയുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടേണ്ടെ?സ്ത്രീ സ്വാതന്ത്ര്യവും മറ്റും ഓഫ് റ്റൊപ്പിക്ക് ആയതിനാല്‍ അതിലേക്കു കടക്കുന്നില്ല.

ദയവായി ഖുറാനെ ഒരു മിത്തായി അതിന്റെ പാട്ടിനു വിടുക,അത് ഒരു മത ഗ്രന്ധമാണ്. ലോകാവസാനം വരെ പാലിക്കണ്ട കാര്യങ്ങളാണതില്‍ എന്ന് വാശിപിടിക്കാതിരിക്കുക.

ഉഗ്രന്‍ said...

@ കുറ്റ്യാടിക്കാരന്‍

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ Anonymous 3,

കാന്തപുരം പറഞ്ഞത് എന്താണെന്ന് എന്‍‌റ്റെ പോസ്റ്റില്‍ എടുത്ത് എഴുതിയിട്ടുണ്ട്. അത്, ഒരു ടെലിവിഷന്‍ പരിപാടി ആയതു കൊണ്ട് ലിങ്കൊന്നും തരാന്‍ നിവര്‍ത്തിയില്ല.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ കുഞ്ഞന്‍,

താങ്കള്‍ പറഞ്ഞതിനോട് പൊതുവെ യോജിക്കുന്നു. വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.

"പുരുഷന്‍ ജോലി സംബന്ധമായി വീടു വിട്ടു നിക്കുമ്പോള്‍ സ്ത്രീക്ക്(ഭാര്യക്ക്)ഇളക്കം തട്ടില്ലെ?"
ഇവിടത്തെ വിഷയം അതല്ലെങ്കിലും, ഖലീഫ ഉമറിന്‍‌റ്റെ കാലത്ത് ഒരു തീരുമാനം ഉണ്ടായത്, 6 മാസത്തില്‍ കൂടുതല്‍ ഒരു പുരുഷനും അവനവന്‍‌റ്റെ ഭാര്യയുടെ അടുത്ത് നിന്ന് മാറി നില്‍ക്കരുത് എന്നാണ്‌. പക്ഷെ, അതില്‍ കൂടുതല്‍ ആയാല്‍ സ്ത്രീക്ക് വിവാഹമോചനത്തിന്‌ അപേക്ഷിക്കാമോ എന്നത് എനിക്കുറപ്പില്ല.


@ Anonymous 4,

എന്‍‌റ്റെ എന്തെങ്കിലും പരമര്‍ശം താങ്കളെ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക, ഇതാ ഞാന്‍ മാപ്പ് പറയുന്നു.

ഞാന്‍ മുകളില്‍ എഴുതിയ ഒരു കമന്‍‌റ്റ് എടുത്തെഴുതുന്നു.
"എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി ഒരു‌ എതിര്‍പ്പുമില്ല. പക്ഷെ, ആശയപരമായി ഉണ്ട് താനും. ഈ വിഴയത്തിന്‍‌റ്റെ പരിധിയില്‍ ഇല്ലാത കാര്യങ്ങള്‍ പറഞ്ഞിട്ടില്ല.

അദ്ദേഹത്തിനുള്ള മറുപടി എന്നനിലക്കല്ല ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. അദ്ദേഹത്തിന്‍‌റ്റെ ചില പരാമര്‍‌ശങ്ങള്‍ കാരണം മറ്റു മതസ്ഥരില്‍ മുസ്ലിം സമുദായത്തെകുറിച്ച് വന്നേക്കാവുന്ന തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന ഉദ്ദേശത്തിലാണ്‌."

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)


@ Anonymous 5,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും ലിങ്ക് നല്‍കിയതിനും നന്ദി.
:)

ഉഗ്രന്‍ said...

@ പാര്‍ത്ഥന്‍,

shahir chennamangallur ഞാനുമായി നടത്തിയ ഒരു ചര്‍ച്ച ആയിരുന്നു അത്. ഞങ്ങള്‍ രണ്ട് പേരും ഇസ്ലാം മത വിശ്വാസികളാണ്‌ എന്ന കാര്യം അടിസ്ഥാനമാക്കി ആണ്‌ ചര്‍ച്ച നടന്നത്.

"മുകളിലത്തെ നിയമം ഇസ്ലാം ആയ ഒരാള്‍ക്ക് വിശ്വസിക്കാം. പക്ഷെ മറ്റുള്ളവര്‍ ചക്കിനുവെച്ച കാളകളല്ലല്ലോ."

അതൊരു നിയമമല്ല. ഞങ്ങളുടെ വിശ്വാസമാണ്‌. ഇതിലെവിടെയും മറ്റുള്ളവര്‍ വിശ്വസിക്കണം എന്ന ധ്വനി ഉള്ളതായി തോന്നുന്നില്ല. അങ്ങിനെ പറയുന്നവരെ, മതത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നവരെ, മറ്റുള്ളവരെല്ലാം എന്നെ പോലെ വിശ്വസിക്കണം എന്നുള്ളവരെ എതിര്‍ക്കുന്നവനാണ്‌ ഞാന്‍. എനിക്ക് മനസ്സിലായതില്‍ നിന്നും shahirഉം അങ്ങിനെ തന്നെ.

"പുളു അടിക്കുമ്പോൾ ഒന്നു ശ്രദ്ധിക്കുക"

നമ്മുടെ അടുത്ത കാലത്തുള്ള ചരിത്രം നോക്കിയാന്‍ അറിയാം ഹിന്ദു മതത്തില്‍ ബഹുഭാര്യത്വം നിലനിന്നിരുന്നു എന്നത്. പിന്നെ, പുരാണങ്ങള്‍ ചരിത്രമാണെന്നോ നിയമസംഹിത ആണെന്നോ ആരും പറഞ്ഞില്ല.

http://hinduism.about.com/library/weekly/aa050900a.htm

{According to the scriptures, a Hindu marriage is indissolvable in life. Still polygamy was rampantly practised in ancient Hindu society. An address by Bhishma to King Yudhishthira in the Mahabharata, succinctly endorses this fact: "A Brahmana can take three wives. A Kshatriya can take two wives. As regards the Vaishya, he should take a wife from only his own order. The children born of these wives should be regarded as equal." (Anusasana Parva, Section XLIV). But now that polygamy has been completely gutted out by law, monogamy is the only option for Hindus.}

മനുസ്മൃതിയിലും ബഹുഭാര്യത്വത്തെ പറ്റി പറയുന്നുണ്ട്.
പക്ഷെ വീണ്ടും വീണ്ടും പറയട്ടെ, ഇതല്ല ഈ പോസ്റ്റിന്‍‌റ്റെ വിഷയം. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ പറ്റിയാണ്‌. ഇസ്ലാമില്‍ ചില സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങളോട് കൂടി അനുവദിച്ചിരിക്കുന്ന ബഹുഭാര്യത്വം ചിലര്‍ കേരളത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങിനെ നിയന്ത്രിക്കാം എന്നതാണ്‌. അല്ലാതെ ചിലര്‍ കമന്‍‌റ്റിട്ടതു പോലെ ഇസ്ലാമില്‍ അനുവദിച്ചിരിക്കുന്ന ബഹുഭാര്യത്വം നിരോധിക്കണം എന്നതല്ല ഞാന്‍ ആവശ്യപ്പെടുന്നത്.

പിന്നെ, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം 1955ഇല്‍ അവതരിപ്പിച്ച‌ ഹിന്ദു മാര്യേജ് ആക്‍റ്റ് പ്രകാരം താങ്കളൂടെ ഭാര്യ സമ്മതിച്ചാലും വീണ്ടും കെട്ടാന്‍ നോക്കെണ്ട. അകത്ത് പോകും!

വിശദമായ കമന്‍‌റ്റിന്‌ നന്ദി.
:)

ഉഗ്രന്‍ said...

@ അനില്‍@ബ്ലോഗ്,

താങ്കളുടെ നീണ്ട കമന്‍‌റ്റിനും, ഈ പോസ്റ്റിന്‍‌റ്റെ വിഷയത്തില്‍ എന്നോട് യോജിച്ച‍തിനും നന്ദി പറയുന്നു. പക്ഷെ, അതോടൊപ്പം തന്നെ, താങ്കളുടെ ചില പരാമര്‍ശങ്ങള്‍ (മനപ്പൂര്‍വ്വമല്ലെങ്കിലും) ഉണ്ടാക്കിയേക്കാവുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

"ഖുറാന്‍ ദൈവിക ഗ്രന്ധമാണ് എന്ന അന്ധവിശ്വാസമാണ് ആദ്യം മാ‍റ്റണ്ടത്."
ഖുറാന്‍ ദൈവിക ഗ്രന്ധമാണ് എന്നത് ഒരു മുസ്ലിം എന്ന നിലയില്‍ എന്‍‌റ്റെയും ഇസ്ലാമില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും വിശ്വാസമാണ്‌. അല്ലാത്തവര്‍ക്ക് അത് അന്ധവിശ്വാസമായിരിക്കാം. പക്ഷെ, എല്ലാവരും ഖുര്‍‌ആനിന്‍‌റ്റെ ദിവ്യത്വത്തില്‍‍ വിശ്വസിക്കണം എന്ന നിര്‍ബന്ധത്തിന്‍‌റ്റെ മറ്റൊരു രൂപം ആയി പോകും ആരും അതില്‍ വിശ്വസിക്കരുത് എന്നത്.

"പുരാണങ്ങള്‍, അഥവാ മത ഗ്രന്ധങ്ങള്‍ ഒരു മിത്തായും, ഒരു പരിധിവരെ വഴികാട്ടികളായും കണക്കാക്കപ്പെടെണ്ടതാണ്"
ഇതും അവരവരുടെ വിശ്വാസത്തിന്‌ വിടുന്നതല്ലേ നല്ലത്? മുസ്ലിങ്ങളെ സംബന്ധിച്ചിറ്റത്തോളം പരിശുദ്ധ ഖുര്‍‌ആന്‍ വഴിക്കാട്ടിയാണ് എന്നതില്‍ തര്‍ക്കമില്ല. മിത്തല്ല താനും!

"കല്യാണം മുതല്‍ അടിയന്തിരം വരെ ഖുറാന്‍ റഫര്‍ ചെയ്തു നടത്തണം എന്ന് വാശിപിടിക്കുന്നത് എന്ന് ഒഴിവാക്കുമോ, അന്നേ ഇസ്ലാം പൊതു ധാരയിലെത്തൂ"
ഈ പറഞ്ഞതിന്‍‌റ്റെ എതിരാണ്‌ എന്‍‌റ്റെ പോസ്റ്റിന്‍‌റ്റെ ആധാരം (ഖുര്‍‌ആനില്‍ പറയാത്ത സാഹചര്യങ്ങളില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്ന ചിലരുടെ ബഹുഭാര്യത്വം).

"കേരള സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളില്‍....."
അതാണ്‌ ഞാന്‍ പറഞ്ഞ പോയിന്‍‌റ്റ്. സമൂഹനന്മ ലക്ഷ്യമാക്കി ബഹുഭാര്യത്വം അനുവര്‍ത്തിക്കുന്ന ഒരാള്‍, സര്‍ക്കാര്‍ ജോലി പോട്ടെയെന്ന് വെക്കും. അല്ലാത്തവര്‍ സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍ ഒരു ഭാര്യ മതി, അല്ലെങ്കില്‍ രണ്ടോ നാലോ ആകട്ടെ എന്നു വെക്കും. ആദ്യം പറഞ്ഞ വിഭാഗം കേരളത്തില്‍ ഉണ്ട് എന്ന് എനിക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

"പുരുഷന്‍‌റ്റെ കാമ...."
പല മറുപടികളിലും ഞാന്‍ ഇതിന് മറുപടി പറഞ്ഞതാണ്‌. അതുപോലെ മുകളില്‍ "കുഞ്ഞനുള്ള" മറുപടിയില്‍ ഈ സാഹചര്യത്തില്‍ സ്ത്രീയുടെ കാര്യവും പറഞ്ഞിട്ടുണ്ട്.

"ദയവായി ഖുറാനെ ഒരു മിത്തായി അതിന്റെ പാട്ടിനു വിടുക,അത് ഒരു മത ഗ്രന്ധമാണ്. ലോകാവസാനം വരെ പാലിക്കണ്ട കാര്യങ്ങളാണതില്‍ എന്ന് വാശിപിടിക്കാതിരിക്കുക."
ഖുര്‍‌ആന്‍ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും ഒരു മിത്തല്ല. അവര്‍ (മുസ്ലിങ്ങള്‍/അതില്‍ വിശ്വസിക്കുന്നവര്‍) ലോകാവസാനം വരെ പാലിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്‌ അതില്‍. നേരത്തെ സൂചിപ്പിച്ച പോലെ, അതില്‍ മനുഷ്യന്‌ കൊടുത്തിരിക്കുന്ന ചില ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെ ആണ്‌ ഞാന്‍ എതിര്‍ക്കുന്നത്.
മറിച്ച്, ഖുര്‍‌ആന്‍ മിത്തായി കാണുന്നവര്‍ മുസ്ലിങ്ങളും അല്ല. അപ്പോള്‍ അവര്‍ ഖുര്‍‌ആന്‍ നോക്കി കാര്യങ്ങള്‍ ചെയ്യേണ്ട കാര്യവുമില്ല.

ഞാന്‍ തുറന്ന് പറഞ്ഞതില്‍ പരിഭവമില്ലെന്ന വിശ്വാസത്തോടെ,
:)

ബഷീർ said...

ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണോ മിത്താണോ ? ഇതൊന്നുമല്ലല്ലോ ഇവിടെ ചര്‍ച്ചാ വിഷയം.

ഖുര്‍ആനും ഹദീസും അനുസരിച്ചാണ് ഇസ്ലാമിക നിയമങ്ങള്‍ അതനുസരിച്ച്‌ ജീവിക്കുന്നവരാണു മുസ്ലിംങ്ങള്‍ . അതില്‍ വിശ്വസിക്കാത്തവര്‍ക്ക്‌ അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും . തീര്‍ന്നല്ലോ പ്രശ്നം.

അത്‌ വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിക്കുന്നു. (നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്ന അല്ലാഹുവിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങളുടെ ദൈവങ്ങള്‍ക്ക്‌ ഞങ്ങള്‍ ആരാധനയര്‍പ്പിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതവും (വിശ്വാസവും ) എനിക്ക്‌ എന്റെ മതവും )


ബഹു ഭാര്യത്വം നിര്‍ബന്ധമാണെന്ന് ഇവിടെ ആരും വാദിക്കുന്നില്ല. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ അനുവദനീയമാണെന്ന് മാത്രം. അതിനു അനവദി കാരണങ്ങളും ഉണ്ട്‌ .അത്തരം കാരണങ്ങള്‍ ഒന്നൊന്നായി വിശദികരിക്കുകയാണു കാന്തപുരം ചെയ്തത്‌. അതില്‍ വിവരിച്ച ഒരു കാരണത്തിന്റെ തന്നെ പകുതി മുറിച്ചെടുത്ത്‌ മനോരമക്കാര്‍ നടത്തിയ മാധ്യമ ധര്‍മ്മത്തിന്റെ ഫലമായി ചില തെറ്റിദ്ധാരണകള്‍ പരത്താന്‍ കഴിഞ്ഞു എന്നത്‌ ശരിയാണ്( അത്‌ തന്നെയായിരിക്കാം അവരും ഉദ്ധേശിച്ചത്‌ ) കരയാന്‍ കാത്തിരുന്നവര്‍ക്ക്‌ ഒരു കാരണവും കിട്ടി.

ഇസ്ലാമിക നിയമങ്ങളും അതിന്റെ മുടിനാരിഴ കീറിയുള്ളാ വിശകലനവുമൊക്കെ ആ മേഖലയില്‍ കഴിവുള്ളവര്‍ ചെയ്യട്ടെ.

Anonymous said...

രണ്ടാം വിവാഹത്തിനു ആദ്യഭാരയുടെ സമ്മതം നിര്‍ബന്ധമാക്കണമെന്ന നിയമത്തെ സുന്നികള്‍ എതിര്‍ത്തതായി കേള്‍ക്കുന്നു. ഈ വിഷയത്തില്‍ ജമാ അത്തെ ഇസ്ലാമിയും മുജാഹിദുകളും എന്താണു മിണ്ടാതിരിക്കുന്നത്‌. ആളുകള്‍ക്കിടയില്‍ പുരോഗമനം ചമയാനാണോ അറിയാന്‍ ആഗ്രഹമുണ്ട്‌

anony 2

ഉഗ്രന്‍ said...

@ ബഷീര്‍ വെള്ളറക്കാട്‌,

താങ്കള്‍ പറഞ്ഞ പോലെ പോസ്റ്റ് വഴിമാറി പോയിരുന്നു. പക്ഷെ, അത് തിരിച്ച് കൊണ്ട് വരാന്‍ എന്‍‌റ്റെ മറുപടികള്‍ക്ക് കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

താഴെ പറയുന്ന കാര്യങ്ങള്‍ ഒഴികെ ഞാന്‍ താങ്കളോട് യോജിക്കുന്നു.

1)കാന്തപുരം പറഞ്ഞ കാരണത്തോടുള്ള (അദ്ദേഹത്തിന്‍‌റ്റെ വിശദീകരണത്തിനു ശേഷവും) എനിക്കുള്ള എതിര്‍പ്പേ ഞാന്‍ പ്രകടിപ്പിച്ചുള്ളൂ. അല്ലാതെ അദ്ദേഹത്തോടല്ല.

2)"ഇസ്ലാമിക നിയമങ്ങളും അതിന്റെ മുടിനാരിഴ കീറിയുള്ളാ വിശകലനവുമൊക്കെ ആ മേഖലയില്‍ കഴിവുള്ളവര്‍ ചെയ്യട്ടെ."

ഇതിനുള്ള മറുപടിയായി മുകളിലെ ഒരു അനോണി കമന്‍‌റ്റും അതിന്‌ ഞാന്‍ നല്‍കിയ മറുപടിയും പകര്‍ത്തുന്നു.
{"ഒരു കാര്യത്തെ പറ്റി അറിവില്ലെങ്കില്‍ പിന്നെ ആ കാര്യത്തില്‍ അവര്‍ ചര്‍ച്ച നടത്തരുത്‌ അതും മത നിയമങ്ങളാവുമ്പോള്‍"
എനിക്കറിവുള്ള കാര്യങ്ങള്‍ വ്യക്തമായി എന്‍‌റ്റെ പോസ്റ്റില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അതല്ല ഞാന്‍ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ അത് പറഞ്ഞ് തരാനും പോസ്റ്റിലും പല കമന്‍‌റ്റുകളിലും ഒക്കെ എഴുതിയിട്ടുണ്ട്/അപേക്ഷിച്ചിട്ടുണ്ട്. അതിനൊന്നും മിനക്കെടാതെ, ഞാന്‍ പണ്ഠിതന്‍, അത് കൊണ്ട് ഞാന്‍ പറഞ്ഞത് അനുസരിക്കുക എന്ന് ചിലര്‍ പറഞ്ഞാല്‍ അനുസരിക്കാ‍ന്‍ ബുദ്ധിമുട്ടുണ്ട്.
}
അപ്പോള്‍ ഞാന്‍ പറഞ്ഞതിനെ തിരുത്താന്‍ താങ്കളുടെ കൈയില്‍, കാന്തപുരം മുസ്ലിയാര്‍ പറയുന്നതെല്ലാം ശരിയാണെന്ന വിശ്വാസമല്ലാതെ മറ്റൊന്നുമില്ല.
"നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതവും (വിശ്വാസവും ) എനിക്ക്‌ എന്‍‌റ്റെ മതവും"

വിശദമായ കമന്‍‌റ്റിന്‌ നന്ദി.
:)

ഉഗ്രന്‍ said...

@ Anonymous 2,

തിരിച്ച് വന്നതില്‍ സന്തോഷം :)

എന്‍‌റ്റെ അഭിപ്രായം ഞാന്‍ മുകളില്‍ ഒരു കമന്‍‌റ്റില്‍ ഇട്ടിരുന്നു. അത് പകര്‍‍ത്തുന്നു.
{"ഭാര്യയുടെ അനുവാദം ആവശ്യമില്ലെങ്കിലും‍, ഭര്‍ത്താവ് രണ്ടാമത് വിവഹം കഴിക്കുന്നത് ഇഷ്ടമല്ലാത്ത ഭാര്യക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിച്ച് പിരിഞ്ഞു പോകാനുള്ള സാഹചര്യം എങ്കിലും ഒരുക്കണ്ടേ? സമ്മതം എന്നത് കൊണ്ട് ഞാനുദ്ദേശിച്ചത് ഇതാണെന്ന് വ്യക്തമാക്കുന്നു."}

ഇതിനുള്ള കാരണം,

129. Ye are never able to be fair and just as between women, even if it is your ardent desire: But turn not away (from a woman) altogether, so as to leave her (as it were) hanging (in the air). If ye come to a friendly understanding, and practise self- restraint, Allah is Oft-forgiving, Most Merciful.
130. But if they disagree (and must part), Allah will provide abundance for all from His all-reaching bounty: for Allah is He that careth for all and is Wise.

[The Qur'an, chapter 4 (An-Nisa), verse 129-130]

(ഇനി ഇതിന്‍‌റ്റെ വിശദീകരണവും അതിന്‌ മറുപടിയുമായി ചര്‍ച്ച വഴിതിരിച്ച് വിടല്ലേയെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ വിശ്വസിക്കുന്നതിന്‍‌റ്റെ കാരണം പറഞ്ഞു എന്നേയുള്ളൂ.)

നമ്മുക്ക് കാത്തിരിക്കാം ജമാ അത്തെ ഇസ്ലാമിയുടെയും മുജാഹിദുകളുടെയും അഭിപ്രായത്തിന്‌. കാരണം ഞാന്‍ ഇത് രണ്ടിലും പെടുന്നില്ല.
:)

അനില്‍@ബ്ലോഗ് // anil said...

ഉഗ്രന്‍,
താങ്കളൊരു പരിപൂര്‍ണ ഇസ്ലാം ആണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാന്‍ മേല്‍ കമന്റ് ഇട്ടത്. അതിനുള്ള താങ്കളുടെ മറുപടിയില്‍ എനിക്കു വിരോധവുമില്ല.

ഇസ്ലാം മത വിശ്വാസങ്ങള്‍ എന്ന് പറയപ്പെടുന്ന വിഷയങ്ങളില്‍ എന്തുകൊണ്ട് മറ്റു മതസ്ഥര്‍ അഭിപ്രായം പറയുന്നില്ലെന്ന് ആലോചിക്കേണ്ടതുണ്ട്. അവര്‍ക്ക് ഇതിനെ തിരുത്തുകയോ, വ്യാഖാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. കാണുന്ന ചില കാര്യങ്ങള്‍ ഒരു പക്ഷെ തമാശ രൂപേണ ആസ്വദിക്കുകയും ചെയ്യും.

ഇസ്ലാം മതം മാത്രം ഉള്ള ഒരു രാജ്യമല്ല ഇന്ത്യ. മാത്രവുമല്ല മറ്റോരിടത്തുമില്ലാത്ത സ്വാത്രന്ത്ര്യമോ, അതിലുപരി സംരക്ഷണമോ ഇവിടുത്തെ ഓരോ ന്യൂനപക്ഷ (?)മതവിഭാഗങ്ങള്‍ക്കു ലഭിക്കുന്നുമുണ്ട്. അതായത് വിവിധ സംസ്കാരങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു പോകുന്ന നമ്മുടെ രാജ്യത്ത് എല്ലാം മനുഷ്യര്‍ക്കും, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും , ബോദ്ധ്യപ്പെടുന്ന തരത്തിലാവണം കാര്യങ്ങള്‍ വിശദീകരിക്കപ്പെടുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും പരാജയം സംഭവിക്കുന്നതും അതിനാലാണ്. അഭിപ്രായം പറയുന്നില്ലെങ്കിലും ഉള്ളില്‍ ചിരിക്കുന്നവര്‍ ഉണ്ടാവും എന്നു ഓര്‍മ്മിക്കുക.

ഈ കോണ്ടക്സ്റ്റില്‍ മാത്രമേ ഈ പോസ്റ്റിനെ സമീപിക്കാനാവൂ.

വീണ്ടും വരാം.

Anonymous said...

comment from anil@blog
>>>ഇസ്ലാം മതം മാത്രം ഉള്ള ഒരു രാജ്യമല്ല ഇന്ത്യ. മാത്രവുമല്ല മറ്റോരിടത്തുമില്ലാത്ത സ്വാത്രന്ത്ര്യമോ, അതിലുപരി സംരക്ഷണമോ ഇവിടുത്തെ ഓരോ ന്യൂനപക്ഷ (?)മതവിഭാഗങ്ങള്‍ക്കു ലഭിക്കുന്നുമുണ്ട്. <<<

somehow correct. i hope

>>>എല്ലാം മനുഷ്യര്‍ക്കും, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും , ബോദ്ധ്യപ്പെടുന്ന തരത്തിലാവണം കാര്യങ്ങള്‍ വിശദീകരിക്കപ്പെടുന്നത്. <<<

that is 100 % wrong idea.

anony 2

Anonymous said...

കുഞ്ഞന്‍ ഉ.വാ.ച - എന്തുകോണ്ട് സ്ത്രീകള്‍ക്ക് ബഹുഭര്‍ത്താവ് ആയിക്കൂടാ? അതിന് എന്താണ് ന്യായീകരണം?

ഉല്പതിഷ്ണു മൊല്ലാക്ക ഉ.വാ.ച - ബഹുഭാര്യാത്വത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും ആരാണെന്നറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല. നേരേ മറിച്ച് ബഹുഭര്ത്തൃത്വത്തിൽ കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് മനസ്സിലാക്കാന്‍ സാധ്യമല്ലായിരുന്നല്ലോ. അതു കൊണ്ടാൺ ബഹുഭര്ത്തൃത്ത്വം ഇസ്ളാം വിലക്കിയിരുന്നത്. ഇന്ന് ഡി.എന്‍.എ ടെസ്റ്റിങ്ങ് ഒക്കെ വന്നതു കാരണം. ഭര്ത്താവ് ജോലി ആവശ്യത്തിനു അകന്നു കഴിയുന്ന സ്ത്രീകള്ക്കും ദൂരസ്ഥലത്ത് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകള്ക്കും ലോക്കൽ ആയിട്ടു ഒന്നോ രണ്ടോ ഭര്ത്താവ് കൂടി ആകുന്നതിനു മതപരമായ ഒരു തടസ്സവുമില്ല. ശരിയല്ലേ ഉഗ്രാ?

ഉഗ്രന്‍ said...

@ അനില്‍@ബ്ലോഗ്,

"അതായത് വിവിധ സംസ്കാരങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു പോകുന്ന നമ്മുടെ രാജ്യത്ത് എല്ലാം മനുഷ്യര്‍ക്കും, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും , ബോദ്ധ്യപ്പെടുന്ന തരത്തിലാവണം കാര്യങ്ങള്‍ വിശദീകരിക്കപ്പെടുന്നത്"

അനിലേ ഇവിടെ ചെറിയ ഒരു വിയോജിപ്പ് ഉണ്ട്. അങ്ങിനെ ബോദ്ധ്യം വരാത്തത് കൊണ്ടാണല്ലോ നമ്മളില്‍ ദൈവവിശ്വാസികളും അല്ലാത്തവരും, ഇനി ദൈവവിശ്വാസികളില്‍ തന്നെ പല മതസ്ഥരും ഉണ്ടായത്. അല്ലെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും ഒരു മതമേ (വിശ്വാസം) ഉണ്ടാകുമായിരുന്നുള്ളൂ. ഏക ദൈവമേ ഉള്ളൂ എന്നത് എന്‍‌റ്റെ വിശ്വാസമാണ്‌. അതില്‍ വിശ്വസിക്കുന്നവര്‍‍ മുസ്ലിം ആയില്ലേ? ഹൈന്ദവ ദൈവങ്ങളില്‍ വിശ്വസിക്കുന്നവര്‍‍ ഹിന്ദു ആകുകയും ചെയ്യും. അപ്പോള്‍പിന്നെ എങ്ങിനെയാണ്‌ വിശ്വാസത്തെ രണ്ട്കൂട്ടരും പരസ്പരം ബോദ്ധ്യപ്പെടുത്തുക? പക്ഷെ, എല്ലാ കൂട്ടര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ നിന്ന് കൊണ്ട് പരസ്പരം ബഹുമാനത്തോടെ കഴിയാം അല്ലേ. ആ ഒരു ലോകമാണ്‌ എന്‍‌റ്റെ ലക്ഷ്യം.

ഒരു വിവാദം വന്നപ്പോള്‍ അതിനിങ്ങനെ ഒരു മാനം ഉണ്ടെന്നും ഇതു പോലെ വേറിട്ട ഒരു ചിന്താഗതിയുള്ള മുസ്ലിങ്ങള്‍ ഉണ്ടെന്നും കാണിക്കുക എന്നതായിരുന്നു എന്‍‌റ്റെ ഉദ്ദേശം.

{"ഈ പോസ്റ്റിന്‍‌റ്റെ വിഷയം. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ പറ്റിയാണ്‌. ഇസ്ലാമില്‍ ചില സാഹചര്യങ്ങളില്‍ നിയന്ത്രണങ്ങളോട് കൂടി അനുവദിച്ചിരിക്കുന്ന ബഹുഭാര്യത്വം ചിലര്‍ കേരളത്തില്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതെങ്ങിനെ നിയന്ത്രിക്കാം എന്നതാണ്‌. അല്ലാതെ ചിലര്‍ കമന്‍‌റ്റിട്ടതു പോലെ ഇസ്ലാമില്‍ അനുവദിച്ചിരിക്കുന്ന ബഹുഭാര്യത്വം നിരോധിക്കണം എന്നതല്ല ഞാന്‍ ആവശ്യപ്പെടുന്നത്."}

പക്ഷെ, ഇവിടെ ചിലരുടെ എഴുത്തിന്‍‌റ്റെ രീതി (അതായത് ജനറലൈസ് ചൈയ്ത് ബഹുഭാര്യത്വം ഒന്നാകെ നിരോധിക്കണം എന്ന ധ്വനി) മുസ്ലിങ്ങളെ മറ്റ് മതസ്ഥരില്‍ നിന്നും അകറ്റുന്ന ചിലര്‍ക്ക് ഗുണകരമായേക്കാം.

:)

ആയിഷ said...

എല്ലാവരോടും, ഒരു ചോദ്യം ഒരോറ്റ ചോദ്യം.

എന്റെ ഭർത്താവിനെ മറ്റൊരു വിവാഹം ചെയ്യാൻ ഞാൻ സമ്മതിക്കാം, അത് പോലെ, എനിക്ക് മറ്റോരു ഭർത്താവിനെ തേടിപിടിക്കാൻ നിങൾ സമ്മതിക്കുമോ?.

“ചില പുരുഷന്മർ” അവർക്ക് നാലിൽ ഒതുങില്ല ഉഗ്രൻ.

നല്ല ചിന്ത, തുറന്ന് പറയുവാൻ മുസ്ലിം സമുദായം തയ്യറായാൽ, ദന്തഗോപുരങൾ പലതും തകർന്ന്‌വീഴും.

ഒരു പെണ്ണും, അത് മരണക്കിടക്കയിലാണെങ്കിൽ പോലും, സമ്മതിക്കില്ല, തന്റെ ഇണയെ പകുതാൻ.
അതറിയാവുന്നത്‌കൊണ്ടാവാം, മുസ്ലിയാർക്ക് ഭയം.

Anonymous said...

പെണ്ണുങ്ങള്‍ പെരുത്തു പോയി

രോഗിയായ ഭാര്യ

വേലിചാട്ടം ഒഴിവാക്കാം

ഭഹുഭാര്യാത്വം വേണ്ട

ഉഗ്രന്‍ said...

@ നാക്കുളുക്കിക്കും മൊല്ലാക്ക,

ചുമ്മാ പേരു കണ്ടപ്പോള്‍ തോന്നിയ തമാശയാണ്‌ കേട്ടോ. കാര്യമായിട്ടെടുക്കല്ലേ!

ഇനി മൊല്ലാക്ക പറഞ്ഞ കാര്യം: ശരിയല്ല മൊല്ലാക്കാ! പരിശുദ്ധ ഖുര്‍‌ആന്‍ പ്രകാരം നിലവില്‍ വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍, ഒരാണിന്‌‍ വിവാഹം കഴിക്കാന്‍ പാടില്ലാത്തവരുടെ ഇടയില്‍ ആണ്‌.
Surah Nisa’ Chapter 4 verse 24

ഇതല്ലാതെ ഇതിന്‌ മറ്റ് വിശദീകരണങ്ങള്‍ ഒന്നും എന്‍‌റ്റെ അറിവില്‍ ഖുര്‍‌ആനില്‍ ഇല്ല. തെറ്റാണെങ്കില്‍ മൊല്ലാക്ക തിരുത്തുമല്ലോ! ഇനി ഖുര്‍‌ആനില്‍ അല്ലാതെ "പണ്ഠിതര്‍" എന്നവകാശപ്പെടുന്നവരെ ആണ്‌ ക്വോട്ടിയതെങ്കില്‍ (അനിലിന്‌ കടപ്പാട്) എനിക്കതില്‍ ഒന്നും പറയാനില്ല. കാരണം അവര്‍ പലതും പറഞ്ഞത് കൊണ്ടാണല്ലോ എനിക്കീ പോസ്റ്റ് തന്നെ എഴുതേണ്ടി വന്നത്.

പിന്നെ, എനിക്ക് ഇതുവരെ തോന്നിയ ഒരു കാര്യം (എന്‍‌റ്റെ തോന്നല്‍ മാത്രം), ഇസ്ലാമില്‍ ഒരു നിയമസംഹിത കൂടിയുണ്ട്. അതിന്‍ പ്രകാരമുള്ള സ്വത്ത് ഭാഗം വെപ്പിനൊക്കെ ഇതൊരു ബുദ്ധിമുട്ടായിരിക്കും.

മൊല്ലാക്ക ഒന്ന് അലോചിച്ച് നോക്കിക്കേ. വാപ്പ മരിച്ച് കഴിയുമ്പോള്‍ അവിടുന്നും ഇവിടുന്നും ഒക്കെ കുറെ അവന്മാര്‍ ചാടി വീണ്‌ "ഞങ്ങക്കും മാണം പറമ്പിന്‍‌റ്റെ പാതി" എന്ന്‌ പറഞ്ഞാലത്തെ അവസ്ഥ. അപ്പോള്‍ മക്കളെ DNA ടെസ്റ്റ് കഴിയട്ടെ എന്ന് പറഞ്ഞാല്‍ മതിയോ?
പിന്നെ, മൊല്ലാക്കാടെ മറുപടി കണ്ടപ്പോള്‍ തോന്നി, ചിലപ്പോള്‍ ഭാവിയില്‍ നാക്കില്‍ അറ്റം മുട്ടിച്ചാല്‍ "നിന്‍‌റ്റെ ബാപ്പ ഇന്നവനാടാ" എന്ന് പറയുന്ന മെഷീന്‍ വരുമായിരിക്കും. അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ.

അതുകൊണ്ട് എന്‍‌റ്റെ തോന്നല്‍ തോന്നല്‍ മാത്രമായി നില്‍ക്കട്ടെ. പടച്ചവന്‍ വെളിവാക്കിയതെന്ന് മുസ്ലിങ്ങള്‍ (മാത്രം) വിശ്വസിക്കുന്ന ഖുര്‍‌ആനില്‍ പറഞ്ഞത് അനുസരിച്ച് ജീവിക്കുന്നവര്‍ അങ്ങിനെ ജീവിക്കട്ടെ.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

അനില്‍@ബ്ലോഗ് // anil said...

അനോണിമസേ (എന്നെ ക്വോട്ടിയ ആള്‍),

100 ശതമാനം തെറ്റ് എന്നു പറയുന്നതാണ് തെറ്റ്.

ഞങ്ങടെ കിണറ്, ഞങ്ങടെ നിയമം എന്നു പറയാതെ.

അങ്ങിനെ പറഞ്ഞ് മതില്‍കെട്ടിത്തിരിച്ച് എത്രകാലം മുന്നൊട്ടു പോകും?

ഉഗ്രന്‍ said...

@ ആയിഷ,

ആയിഷക്ക് മറ്റൊരു ഭര്‍ത്താവിനെ തേടാന്‍ തല്‍ക്കാലം ഇസ്ലാമികമായും ഇന്ത്യന്‍ ഭരണഘടന പ്രകാരവും നിവര്‍ത്തിയില്ല :)

പിന്നെ, എന്‍‌റ്റെ ഭാര്യയുടെ great grant father‍ (വെല്ലിവെല്ലിപ്പ) രണ്ട് കെട്ടിയ ആളാണ്‌. ഒന്നാം ഭാര്യയിലെ മകളാണ്‌ എന്‍‌റ്റെ mother-in-lawയുടെ mother. അവര്‍ പറഞ്ഞ് അറിഞ്ഞത്, അവരുടെ ഉമ്മ (ഒന്നാം ഭാര്യ) കിടപ്പിലായപ്പോള്‍ അവര്‍ തന്നെ മുന്‍‌കൈ എടുത്താണ്‌ പുള്ളിക്കാരനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ചത് എന്നാണ്‌!

ഓ.ടോ.: പക്ഷെ, മൂപ്പരും രണ്ടാം ഭാര്യയും മരിച്ചതിനും ശേഷമാണ്‌ ഒന്നാം ഭാര്യ മരിച്ചത്. പടച്ചവന്‍‌റ്റെ കളി എന്ന്‌ വിശ്വാസികള്‍ക്കും യാദൃശ്ഛികം എന്ന് വിശ്വാസമില്ലാത്തവര്‍ക്കും പറയാം.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ ദേ കിടക്കുന്നു,

ലിങ്കുകള്‍ തന്നതിന്‌ നന്ദി. വീട്ടില്‍ ചെന്നിട്ട് വിശദമായി കേട്ടതിന്‌‌ ശേഷം മറുപടി വേണ്ടതാണെങ്കില്‍ എഴുതാം.

:)

ഉഗ്രന്‍ said...

എല്ലാവരോടും കൂടി ഒരു അപേക്ഷ.

പല കമന്‍‌റ്റുകളും കാണുമ്പോള്‍ അവര്‍ പോസ്റ്റ് വായിക്കാതെ ഇടുന്നതാണോ എന്നൊരു സംശയം! ചിലര്‍ പോസ്റ്റിനു മറുപടിയായി കമന്‍‌റ്റ് ഇടുന്നു. അതിന്‌ ഞാന്‍ മറുപടി ഇടുന്നു. അപ്പോള്‍ ചിലര്‍ അതില്‍ പിടിച്ച് കമന്‍‌റ്റ് ഇടുന്നു. വീണ്ടും ഞാന്‍ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പകര്‍ത്തേണ്ടി വരുന്നു. ദയവായി പോസ്റ്റും ഇതുവരെയുള്ള കമന്‍‌റ്റുകളും വായിച്ചതിനൂ ശേഷം മാത്രം പുതിയ കമന്‍‌റ്റുകള്‍ ഇടുക.

കമന്‍‌റ്റിടാതെ പോയവര്‍ക്കും നന്ദി
:)

ബഷീർ said...

ഉഗ്രന്റെ നിരീക്ഷണത്തില്‍,
വിശുദ്ധഖുര്‍ആനും ഹദീസുകളൂം അടിസ്ഥാനമാക്കി ഇസ്‌ലാമിക നിയമങ്ങള്‍ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുക്കേണ്ടത്‌ അല്ലെങ്കില്‍ അതില്‍ ചര്‍ച്ച നടത്തേണ്ടത്‌ പാണ്ഡിത്യമുള്ള വരാണോ അതോ പരിഭാഷ വായിച്ച്‌ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന പണിയാണോ ?

കാന്തപുരം ഒരു പണ്ഡിതനല്ല . അദ്ധേഹത്തിനു ഇസ്ലാമിക നിയമങ്ങളില്‍ വലിയ വിവരമൊന്നുമില്ല (എന്ന് താങ്കളുടെ കമന്റില്‍ നിന്ന് മനസ്സിലാക്കിയ പ്രകാരം ) ഒരു വാദത്തിനു സമ്മതിച്ചാല്‍ , കേരളത്തില്‍ നമുക്ക്‌ വിശ്വസിക്കവുന്ന വല്ല പണ്ഡിതന്റെയും പേരു പറയാമോ ? ‍ അതല്ല നാം ഓരോരുത്തരും നമ്മുടെ യുക്തിക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ മതിയോ ?

Anonymous said...

junaid

നാലാമത്ത്ത്‌ ഞമ്മ പൂരിപ്പിക്കാം

റജിന -ഐസ്ക്രീം.. ഹി.ഹി

മാര്‍ക്ക്‌ തരണേ

ഉഗ്രന്‍ said...

@ ബഷീര്‍ വെള്ളറക്കാട്,

"വിശുദ്ധഖുര്‍ആനും ഹദീസുകളൂം അടിസ്ഥാനമാക്കി ഇസ്‌ലാമിക നിയമങ്ങള്‍ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുക്കേണ്ടത്‌ അല്ലെങ്കില്‍ അതില്‍ ചര്‍ച്ച നടത്തേണ്ടത്‌ പാണ്ഡിത്യമുള്ള വരാണോ അതോ പരിഭാഷ വായിച്ച്‌ എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന പണിയാണോ ?"

എന്നത് ഒന്ന് തിരുത്തിയാല്‍ നമ്മള്‍ രണ്ടും ഒരു കൂട്ടരാകും.
"വിശുദ്ധഖുര്‍ആനും ഹദീസുകളൂം അടിസ്ഥാനമാക്കി അവ വിവരിച്ച് കൊടുത്ത് ഇസ്‌ലാമിക നിയമങ്ങള്‍ ജനങ്ങള്‍ക്ക്‌ പഠിപ്പിച്ച്‌ കൊടുക്കേണ്ടത്‌ അല്ലെങ്കില്‍ അതില്‍ ചര്‍ച്ച നടത്തേണ്ടത്‌ പാണ്ഡിത്യമുള്ള വരാണ്‌"

"കാന്തപുരം ഒരു പണ്ഡിതനല്ല . അദ്ധേഹത്തിനു ഇസ്ലാമിക നിയമങ്ങളില്‍ വലിയ വിവരമൊന്നുമില്ല (എന്ന് താങ്കളുടെ കമന്റില്‍ നിന്ന് മനസ്സിലാക്കിയ പ്രകാരം ) ഒരു വാദത്തിനു സമ്മതിച്ചാല്‍"
അങ്ങിനെ സമ്മതിക്കേണ്ടതില്ല. ഞാന്‍ എഴുതിയത്, അദ്ദേഹം ബഹുഭാര്യത്വത്തെ പറ്റി പറഞ്ഞ കാര്യങ്ങള്‍ക്ക് എനിക്ക് ഖുര്‍‌ആനില്‍ ഒരു റഫറന്‍സ് കിട്ടിയില്ല. അദേഹത്തിന്‍‌റ്റെ വിശദീകരണ കുറിപ്പില്‍ 25 കാരണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. അതിനും എനിക്കൊരു റഫറന്‍സ് കിട്ടിയില്ല. ഇതിന്‍‌റ്റെ അര്‍ത്ഥം അദ്ദേഹം എനിക്ക് റഫറന്‍സ് തരാന്‍ ബാധ്യസ്ഥന്‍ ആണെന്നല്ല (അത്രത്തോളം ഞാന്‍ അഹങ്കാരിയല്ല). അങ്ങിനെയൊരു റഫറന്‍സ് കിട്ടുന്നതു വരെ അത് വിശ്വസിക്കാന്‍ എനിക്ക് നിവര്‍ത്തിയില്ല എന്നതാണ്‌. താങ്കള്‍ ഇത്രയും എഴുതിയ നേരം കൊണ്ട് എന്ത് കൊണ്ട് ഈ പറഞ്ഞ റഫറന്‍സുകള്‍ എനിക്ക് നല്‍കാന്‍ നോക്കുന്നില്ല. ഞാന്‍ എഴുതിയത് തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ അത് സമ്മതികാന്‍ എനിക്ക് മടിയില്ല.

"കേരളത്തില്‍ നമുക്ക്‌ വിശ്വസിക്കവുന്ന വല്ല പണ്ഡിതന്റെയും പേരു പറയാമോ ? ‍ അതല്ല നാം ഓരോരുത്തരും നമ്മുടെ യുക്തിക്കും സാഹചര്യങ്ങള്‍ക്കും അനുസൃതമായി നിയമങ്ങള്‍ ഉണ്ടാക്കിയാല്‍ മതിയോ ?"
മുകളില്‍ പറഞ്ഞതില്‍ നിന്നും എന്‍‌റ്റെ നിലപാട് വ്യക്തമാണെന്ന് വിചാരിക്കട്ടെ.

:)

ഉഗ്രന്‍ said...

@ Anonymous 6,

ചര്‍ച്ച വഴിതിരിച്ച് വിടരുതേ എന്ന അപേക്ഷയോടെ.
വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

ബഷീർ said...

ഉഗ്രന്‍,
മറുപടിക്ക്‌ നന്ദി

താങ്കളുടെ ഉദ്ധേശ ശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുകയല്ല. അതിനു മാത്രം അഹങ്കാരം എനിക്കുമില്ല : )

താങ്കള്‍ പറഞ്ഞു :

>>അദ്ദേഹം ബഹുഭാര്യത്വത്തെ പറ്റി പറഞ്ഞ കാര്യങ്ങള്‍ക്ക് എനിക്ക് ഖുര്‍‌ആനില്‍ ഒരു റഫറന്‍സ് കിട്ടിയില്ല<<

ഖുര്‍ആനില്‍ താങ്കള്‍ക്കുള്ള പാണ്ഡിത്യവും , റഫറന്‍സ്‌ കിട്ടിയാല്‍ അതില്‍ നിന്ന് സ്വന്തമായി നിയമങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും ആണല്ലോ ഈ വരികള്‍ വ്യക്തമാക്കുന്നത്‌.

നാം 5 സമയം നിസ്കരിക്കുന്നവരാണല്ലോ. ഖുര്‍ആനില്‍ 5 സമയം നിസ്കരിക്കുവാന്‍ കല്‍പിച്ചിട്ടുള്ള ഒരു റഫറന്‍സ്‌ ( സമയവും പേരും അടക്കം ) താങ്കള്‍ കണ്ടിട്ടുണ്ടോ ?

ഉഗ്രന്‍ said...

ബഷീര്‍ മാഷെ..

നമ്മള്‍ ഇതെവിടെയും എത്തില്ല എന്നാ തോന്നുന്നേ. എന്നാലും, താങ്കള്‍ ചോദിച്ച സ്ഥിതിക്ക്;
2:238, 11:114, 17:78, 24:58, 30:18 ഇവയിലെല്ലാം 5 നേരം പ്രാര്ത്ഥനയെ കുറിച്ചുള്ള റഫറന്‍സ് കാണണം എന്നുള്ളവര്‍ക്ക് കാണാന്‍ കഴിയും. അതല്ല ഇവയൊന്നും അതിനെയല്ല സൂചിപ്പിക്കുന്നത് അന്ന് വാദിക്കുന്നവര്‍ക്ക് അതും കഴിയും.

ഇനി എന്‍‌റ്റെ ഒരു തെറ്റ് മാപ്പ് പറഞ്ഞ് കൊണ്ട് ഞാന്‍ തിരുത്തട്ടെ.
>>അദ്ദേഹം ബഹുഭാര്യത്വത്തെ പറ്റി പറഞ്ഞ കാര്യങ്ങള്‍ക്ക് എനിക്ക് ഖുര്‍‌ആനിലോ ഹദീസുകളിലോ ഒരു റഫറന്‍സ് കിട്ടിയില്ല<<

പിന്നെ, ഞാന്‍ ഒരു പണ്ഡിതന്‍ ആണെന്ന നിലയില്‍ സംസാരിക്കുന്നൂ എന്ന് കരുതല്ലെ. അതിനു പകരം, ഒരു സാധാരണ മുസ്ലിം (പലരില്‍ ഒരുവന്‍) എങ്ങിനെ ഇത് കാണുന്നു എന്ന് വിചാരിച്ചു കൂടേ?

തുടരുന്നതിന്‌ മുന്‍പ്, നമ്മുക്ക് വിഷയത്തിലേക്ക് തിരിച്ച് വരാം. താഴെ പറയുന്നവ എന്‍‌റ്റെ ചില അഭിപ്രായങ്ങള്‍ ആണ്‌. യോജിക്കുന്നില്ലെങ്കില്‍ എന്ത് കൊണ്ട് എന്ന് വിശദമാക്കുക.

"ഒരു സര്‍ക്കാര്‍ അംഗീകൃത മുസ്ലിം ബോര്‍ഡ് രൂപവല്‍ക്കരിക്കുക.

ഒന്നില്‍ കൂടുതലുള്ള വിവാഹങ്ങള്‍ എല്ലാം ഈ സമിതിയുടെ അംഗീകാരത്തിനു വിധേയം ആക്കുക. ഈ വിവാഹങ്ങളുടെ പിന്നിലുള്ള കാരണം സമൂഹ നന്മ മാത്രമാണെന്നും ഇസ്ലാമികമാണെന്നും ഉറപ്പു വരുത്തുക.

നിലവിലുള്ള ഭാര്യ(മാര്‍) എതിര്‍ത്താല്‍ അവര്‍ക്ക് എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയ ഒരു വിവാഹ മോചനം നല്‍കുക.

ഓരോ ഭാര്യക്കും (കുറഞ്ഞത്) ഒരേ പോലെ സൗകര്യമുള്ള വീട് നല്‍കണമെന്നത് നിയമപരമാക്കുക (ഇസ്ലാമികമായി അതാണ്‌ ശരിയും)."

:)

ബഷീർ said...

ഉഗ്രന്‍,

അതെ, വ്യാഖ്യാനങ്ങള്‍ ശരിയായ മാനദണ്ഡം ഉപയോഗിച്ചാവണം. അതിലേക്ക്‌ താങ്കളുടെ ശ്രദ്ധ ക്ഷണിക്കാനായിരുന്നു. നിസ്കാരത്തിന്റെ കാര്യം എഴുതിയത്‌. ഇതേ ഖുര്‍ആന്‍ (?) വ്യാഖ്യാനിച്ചാണല്ലോ നിസ്കാരം 3 നേരമേയുള്ളൂ എന്ന് ഒരാള്‍ വാദമുന്നയിച്ചത്‌ :)

സമൂഹത്തിന്റെ , സമുദായത്തിനെ നന്മ ഉദ്ധേശിച്ചുള്ള എല്ലാ തുടക്കങ്ങള്‍ക്കും പിന്തുണയേകുന്നു.


കൂടുതല്‍ പിന്നെ എഴുതാം . ഇന്‍ശാ അല്ലാഹ്‌. . കാരണങ്ങള്‍ (ബഹുഭാര്യത്വം ) വിശദമാക്കുന്ന ലേഖനം റഫറന്‍സ്‌ ഉള്‍പ്പെടെ / അല്ലെങ്കില്‍ പ്രസംഗം സംഘടിപ്പിക്കാന്‍ ശ്രമിയ്ക്കാം .

നന്ദി

ഉഗ്രന്‍ said...

@ ബഷീര്‍

നീണ്ടതെങ്കിലും പരസ്പരബഹുമാനത്തോടെ ഉള്ള ഒരു ചര്‍ച്ച നടത്തിയതിന്‌ നന്ദി.
:)

Anonymous said...

കൂടുതല്‍ ഓപ്പണായ ചര്‍ച്ച വേറൊരിടത്ത് തുടങ്ങിയിട്ടുണ്ട്.

നിങ്ങള്‍ പരസ്പരം പുറം ചൊറിഞ്ഞ് തൃപ്തിപ്പെട്ടുകൊള്‍വിന്‍.

ഉഗ്രന്‍ said...

@ ചൊറിയന്‍ മൊല്ലെ???

മുകളില്‍ കമന്‍‌റ്റിട്ട മൊല്ലാക്ക തന്നെയാണോ?

എന്തായാലും, ആര്‍ക്കും എന്തു പേരിലും എന്തും എഴുതുവാന്‍ പറ്റുന്നതിനേക്കള്‍ തുറന്ന ഒരു ചര്‍ച്ച ഉണ്ടോ! ഒരു ലിങ്ക് കിട്ടിയിരുന്നേല്‍ പോയി നോക്കാമായിരുന്നു. പിന്നെ തെറി വെല്ലതും എഴുതിയാല്‍ ഡിലീറ്റുമെന്ന് ഞാന്‍ ഒരു കമന്‍‌റ്റില്‍ എഴുതിയിരുന്നു. അതാണോ ഉദ്ദേശിച്ചത്?

"നിങ്ങള്‍ പരസ്പരം പുറം ചൊറിഞ്ഞ് തൃപ്തിപ്പെട്ടുകൊള്‍വിന്‍."
മനസ്സിലായില്ല!!!

നന്ദി
:)

shahir chennamangallur said...

ഉഗ്രൻ,
ഞാൻ കുറച്ചു സമയം കാഴ്ചക്കാരനായിരുന്നു. ചർച്ച ഉഗ്രനായിടുണ്ട്‌.
ഈ ചർച്ചയിലെ താരം, നിസ്സംശയം പറയാം, താങ്കൾ തന്നെ. മുഖ സ്ഥുതി അല്ല. ഇത്രയും സഹിഷ്ണുതയോട്‌ കൂടി സമീപിക്കാൻ നല്ല ആത്മ ബലം വേണം. അതു നിലനിർത്താൻ ഞാൻ ദൈവം തമ്പുരാനോട്‌ പ്രാർത്ഥിക്കാം.

പർത്ഥൻ, അനിൽ,
ഒരു വൃക്ഷത്തെ മനസ്സിലാക്കാൻ, അതിന്റെ ഏതെങ്കിലും ഒരു ചില്ലയെ ദൂരെ നിന്നു വീക്ഷിച്ചാൽ പലപ്പോഴും മതിയാവില്ല. ഇതു തന്നെയാണ്‌ ഇസ്ലാം ഒരു ജീവിത വ്യവസ്ഥയാണെന്ന് ഞാൻ പറഞ്ഞപ്പോഴും, കാലാകാലങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ടതാണെന്ന് പറഞ്ഞപ്പോഴും താങ്കൾക്ക്‌ അംഗീകരിക്കാൻ പറ്റാതിരിക്കാൻ കാരണം. ഇസ്ലാമിനെ വിലയിരുത്തുന്നതിൽ നിങ്ങൾക്ക്‌ തെറ്റുപറ്റി എന്നു പറയുന്നതിൽ പ്രയാസം കരുതരുത്‌.

ബഹുഭാര്യത്തത്തെ എന്നല്ല, ഇസ്ലാമിലെ മറ്റേതെങ്കിലും നിയമത്തെയോ നടപടി ക്രമത്തെയോ വിലയിരുത്തുമ്പോൾ അതിന്റെ ഉപോൽബലകമായി വരുന്ന ഇസ്ലാമിക ശരീഅത്തിലെ(നിയമവ്യവസ്ഥ) മറ്റു നിയമങ്ങളെയും പരിശോധിച്ചാലേ ശരിയായ വീക്ഷണം ബോധ്യം വരൂ.
അതായത്‌, ഖുർആനിന്റെ അവതരണ ശൈലി പ്രകാരം, ഒരേ കാര്യങ്ങൾ വിവിധ സന്ദർഭങ്ങളിൽ വ്യത്യസ്ഥ വിശദാംഷങ്ങളോടെ പരാമർശിക്കപ്പേടുന്നുണ്ടാവും. അല്ലെങ്കിൽ, ആ നിയമത്തിന്റെ കുറ്റമറ്റ നടത്തിപ്പിന്ന് ആവശ്യമായ പരിതസ്ഥിതി ഇസ്ലാമിക വ്യവസ്ഥ പ്രകാരം നടപ്പിൽ വരുത്തിയിട്ടുണ്ടാവും.
ഉദാഹരണത്തിന്‌,
സ്ഥാനാർഥികളെ വോട്ട്‌ ചെയ്ത്‌ തിരഞ്ഞെടുക്കുക എന്ന ജനാധിപത്ത്യത്തിലെ അടിസ്ഥാന നിയമം, നിഷ്പക്ഷമായ പോലീസ്‌ സംവിധാനം ഇല്ലെങ്കിൽ നടക്കുമോ?..ആരെങ്കിലും കള്ള വൊട്ട്‌ ചെയ്താൽ അതു ജനാതിപത്ത്യത്തിന്റെ കുറ്റമാണോ?

ഇനി രാഷ്ട്രീയത്തിൽ മൂല്യം ഒട്ടും ഇല്ലെങ്കിൽ ജനാധിപത്ത്യം തന്നെ ഒരു തകർച്ച ആവില്ലേ?

അതാണ്‌ ഞാൻ പറഞ്ഞത്‌ ഏതൊരു നിയമത്തിന്നും , അതു നടപ്പിൽ വരുത്താൻ ആവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ അനിവാര്യമാണ്‌. പൂർണ്ണമായ ഒരു ഇസ്ലാമിക വ്യവസ്ഥയിൽ ബഹുഭാര്യത്തവും ദുരുപയോഗം ചെയ്യപ്പെടാനാവത്ത വിധം ക്രമീകരിക്കപ്പെട്ടിറ്റുണ്ട്‌.


ഇവിടെ നടക്കുന്ന ചർച്ചയുടെ പ്രസക്തി, ഈ അടിസ്ഥാന സൗകരങ്ങളുടെ അഭാവത്തിൽ ഇസ്ലാമിലെ ബഹുഭാര്യത്തത്തെ എങ്ങിനെ കാര്യ്ക്ഷമമായി നടപ്പിൽ വരുത്താനാവും എന്നതാണ്‌.ബഹുസ്സര സമൂഹത്തിന്റെ കർമ്മശാസ്ത്രം എന്നണ്‌ അതിന്റെ ഇസ്ലാമിക സാങ്കേതിക പദം.
ബഷീർ മാഷെ,
ഉഗ്രന്റെ ശ്രമങ്ങളെ അങ്ങനെ കാണുന്നതാണ്‌ അതിന്റെ ഒരു ശരി. പാണ്ഡിത്യം എന്നെല്ലാം പറയുന്നത്‌, ഒരു നിർദ്ധിഷ്ട വഴികളിലൂടെ സഞ്ചരിച്ചാൽ ലഭ്യമാകുന്ന ഒന്നല്ലല്ലോ... അതു അറിവു നേടാൻ ആഗ്രഹിക്കുന്ന ആർക്കും എത്തിപ്പിടിക്കാനാവുന്നതാണ്‌. ആർക്കും അത്‌ സംവരണം ചെയ്യ്തിട്ടില്ല.

മിഡിലീസ്റ്റ് ന്യൂസ് said...

വിശുദ്ധ ഖുര്‍ആനിന്‍റെ ഒന്നാമത്തെ വ്യാഖ്യാതാവ് പ്രവാചകനാണ്. എന്നല്ല പ്രവാചക ജീവിതചര്യയാണ് ഇസ്ലാമിക നിയമവ്യവസ്ഥയുടെ രണ്ടാമത്തെ മൂലപ്രമാണം. പ്രവാചകന്‍റെ ബഹുഭാര്യത്വം ഏതെല്ലാം അവസ്ഥകളിലായിരുന്നെന്നും ചരിത്രം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ബഹുഭാര്യാത്വത്തിന്‍റെ ഉദ്ദേശ്യലക് ഷ്യങ്ങളും കാരണങ്ങളും അതില്‍ നിന്ന് വ്യക്തമാവും. ആ ലക് ഷ്യങ്ങളിലും കാരണങ്ങളിലും കാന്തപുരം ഉസ്താദ് പറഞ്ഞ (വിവാദ വിധേയമായ) ചില കാരണങ്ങള്‍ ഒരിക്കലും കണ്ടെത്താനാവില്ലെന്നാണ് മനസിലാകുന്നത്.
പിന്നെ ഉഗ്രന്‍ മുന്നോട്ട് വെച്ച സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡ് മികച്ച നിര്‍ദേശമാണെന്ന് തോന്നുന്നു. വിഷയവും ചര്‍ച്ചയും അവധാനതയോടെ ഭംഗിയായി കൈകാര്യം ചെയ്തതില്‍ അഭിനന്ദനങ്ങള്‍.

അനില്‍@ബ്ലോഗ് // anil said...

അതാണ് ഞാൻ പറഞ്ഞത് ഏതൊരു നിയമത്തിന്നും , അതു നടപ്പിൽ വരുത്താൻ ആവശ്യമായ അടിസ്ഥാന സാഹചര്യങ്ങൾ അനിവാര്യമാണ്. പൂർണ്ണമായ ഒരു ഇസ്ലാമിക വ്യവസ്ഥയിൽ ബഹുഭാര്യത്തവും ദുരുപയോഗം ചെയ്യപ്പെടാനാവത്ത വിധം ക്രമീകരിക്കപ്പെട്ടിറ്റുണ്ട്.

അതായത് ഇന്ത്യന്‍ ഭരണ വ്യവസ്ഥയാണ് പ്രശ്നം.

ഇസ്ലാമിനു ജീവിക്കണമെങ്കില്‍ ഇസ്ലാം ഭരണ സംവിധാനം വരിക തന്നെ വേണം.

ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപക ലക്ഷ്യം തന്നെ അതായിരുന്നു.

ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഇപ്പോള്‍ പറയുന്നത് അങ്ങിനെ ഒന്നില്ല എന്നാണ്.

ഏതായാലും ശരീ അത്ത് നിയമങ്ങള്‍ക്കു ഇന്ത്യന്‍ പീനല്‍ കോഡില്‍ സ്ഥാനം നല്‍കാന്‍ ആവശ്യപ്പെടാന്‍ പറ്റിയ സമയമാണിത്, ഇലക്ഷന്‍ വരികയാണ്.

ഉഗ്രന്‍ said...

@ shahir chennamangallur,

താങ്കളുടെ കമന്‍‌റ്റിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. അഭിനന്ദനത്തിന്‌ നന്ദി.
:)



@ മിഡിലീസ്റ്റ് ന്യൂസ്,

പ്രവാചകന്‍‌റ്റെ സാമൂഹികവും കുടുംബപരവും ആയ ജീവിതത്തെ പറ്റി ഒട്ടു മിക്ക മുസ്ലിങ്ങള്‍ക്കും അറിവില്ല എന്നത് ഇന്നത്തെ മുസ്ലിം സമുദായത്തിന്‍‌റ്റെ അധോഗതിക്ക് ഒരു കാരണം ആണ്‌. സര്‍ക്കര്‍ അംഗീഗൃത ബോര്‍ഡ് എന്ന നിര്‍ദ്ദേശത്തെ അംഗീകരിച്ചതിനും വിശദമായ കമന്‍‌റ്റിട്ടതിനും നന്ദി.
:)

ഉഗ്രന്‍ said...

@ അനില്‍@ബ്ലോഗ്,

ആദ്യമായി പറയട്ടെ. തിരിച്ച് വന്ന് ഒരു കമന്‍‌റ്റ് ഇട്ടത് വലിയ സന്തോഷം നല്‍കി :)

"അതായത് ഇന്ത്യന്‍ ഭരണ വ്യവസ്ഥയാണ് പ്രശ്നം.
ഇസ്ലാമിനു ജീവിക്കണമെങ്കില്‍ ഇസ്ലാം ഭരണ സംവിധാനം വരിക തന്നെ വേണം."

എന്നല്ല സഗീര്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് അദ്ദേഹം പറഞ്ഞതില്‍ നിന്നും മനസ്സിലായത് മറ്റൊരു രീതിയില്‍ ആണ്‌.

ഇസ്ലാമിക ഭരണ സം‌വിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ മറ്റു സം‌വിധാനങ്ങളില്‍ ദുരുപയോഗം ചെയ്യപ്പെടാം. അതുകൊണ്ട്, അത്തരം കാര്യങ്ങള്‍ക്ക്‌ നിലവിലെ ഭരണ രീതിയില്‍ നടപ്പാക്കാവുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാവരുടെയും പിന്തുണയോടു കൂടി ഏര്‍പ്പെടുത്തേണ്ടതാണ്‌. ഇനി അദ്ദേഹം പറഞ്ഞത് ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ.

"പൂര്‍ണ്ണമായ ഒരു ഇസ്ലാമിക വ്യവസ്ഥയില്‍ ബഹുഭാര്യത്തവും ദുരുപയോഗം ചെയ്യപ്പെടാനാവത്ത വിധം ക്രമീകരിക്കപ്പെട്ടിറ്റുണ്ട്‌. ഇവിടെ നടക്കുന്ന ചര്‍ച്ചയുടെ പ്രസക്തി, ഈ അടിസ്ഥാന സൗകരങ്ങളുടെ അഭാവത്തില്‍ ഇസ്ലാമിലെ ബഹുഭാര്യത്തത്തെ എങ്ങിനെ കാര്യ്ക്ഷമമായി നടപ്പില്‍ വരുത്താനാവും എന്നതാണ്‌."

ചിന്തകന്‍ said...

വളരെ നല്ല നിലയിയിലും ക്ഷമയോടും ഈ ചർച്ച മുന്നോട്ട് കൊണ്ട് പോകുന്ന പ്രിയ ഉഗ്രന് എന്റെ വക ഒരിക്കൽ കൂടി അനുമോദനങ്ങൾ.

സഹീറിന്റെ നിരീക്ഷണങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. അനിൽ ഭായിയെ പോലുള്ളവർ മാത്രമല്ല; മുസ് ലീങ്ങളിൽ തന്നെ പലരും, ഇസ് ലാമിനെ ഏതെങ്കിലും ചില ഉപരിപ്ലവമായ കോണുകളിൽ നിന്ന് മാത്രമാണ് മനസ്സിലാക്കിയിരിക്കുന്നത്. ഇസ് ലാമിലെ ബഹുഭാര്യത്വം പോലുള്ള കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇത്തരക്കാർ കാരണമാകുന്നു എന്നതാണ് വസ്തുത.

മിഡിലീസ്റ്റ് ന്യുസിന്റെ നിരീക്ഷണം ഇക്കാര്യത്തിൽ വളരെ ശരിയാണ്.

ഉഗ്രന്‍ said...

@ ചിന്തകന്‍,

അനില്‍ ഭായിയെപ്പോലുള്ളവര്‍ അങ്ങിനെ വീക്ഷിക്കുന്നതിന്‍‌റ്റെ പ്രധാന കാരണം മുസ്ലിങ്ങളില്‍ തന്നെയുള്ളവരുടെ പ്രവര്‍ത്തികളാണെന്നാണ്‌ എന്‍‌റ്റെ അഭിപ്രായം.

വിശദമായ കമന്‍‌റ്റിനു നന്ദി.
:)

Anonymous said...

ജമാഅത്തെ ഇസ്ലാമി അതിന്റെ ഭരണഘടന തിരുത്തിയിട്ടില്ല

ഉഗ്രന്‍ said...

@ Anonymous 7,

ഒന്നും മനസ്സിലായില്ലെങ്കിലും... ഏതാണ്ട് അവസാനിച്ച ഒരു ചര്‍ച്ച വഴിതിരിച്ച് വിടരുതേ എന്ന അപേക്ഷയോടെ.
വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

നേരന്‍ said...

മതേതര ഭാരതത്തില്‍ മതം പറയുന്ന സിവില്‍‍കോഡ് മതക്കാര്‍ക്കും അതുവേണ്ടാത്തവനു സര്‍കാര്‍ യൂനിഫോം സിവില്‍ കോഡും അതല്ലേ ഒരു മര്യാദ.

ശെരീഅത്ത് സിവില്‍ നിയമത്തിന്റെ അടികുടലിനു സര്‍ക്കാര്‍ “അംഗീകൃത“ മുസ്ലിം ബോര്‍ഡ് തീര്‍പ്പുകല്പിക്കുന്ന ഒരു സമ്പ്രദായം എവിടംകൊണ്ടെത്തിക്കും മതേതര ഇന്‍ഡ്യയെ ? കടുവയെ പിടിക്കുന്ന കിടുവയോ. ?

ഉഗ്രന്‍ said...

@ നേരന്‍,

പ്രൊഫൈലും ബ്ലോഗും കണ്ടു. ദൈവ വിശ്വാസിയാണോ, ദൈവ വിരോധിയാണോ അതോ ഇതിന്നിടയില്‍ ആണോ എന്ന് മനസ്സിലായില്ല. അതെന്തായാലും ഇവിടെ വിഷയമല്ലാത്തതിനാല്‍ മറുപടി ഇടുന്നു.

ആദ്യം പറഞ്ഞത് മര്യാദ.

പക്ഷെ, ശരീഅത്ത് നിയമങ്ങളെ വളച്ചൊടിച്ച് ഇസ്ലാമില്‍ വിശ്വസിക്കുന്ന സ്ത്രീകളെ (അവരും‍ ഇന്ത്യന്‍ പൗരന്മാര്‍ തന്നല്ലെ??) എടങ്ങേറാക്കി ഒരു പരുവം ആക്കിയല്ലോ. ഇനി ബഹുഭാര്യത്വത്തിലെങ്കിലും സര്‍ക്കാര്‍ അല്പം ഇടപെടട്ടെ എന്നാണ്‌ എന്‍‌റ്റെ (സ്വന്തം) അഭിപ്രായം.

മതവിശ്വാസത്തെ കടുവാ കളിയാക്കി മാറ്റിയവര്‍‍ ഓര്‍ക്കണ്ടേ ഒരിക്കല്‍ ഒരു "കിടുവ" വരുമെന്ന്!

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

നേരന്‍ said...

"പക്ഷെ, ശരീഅത്ത് നിയമങ്ങളെ വളച്ചൊടിച്ച് ഇസ്ലാമില്‍ വിശ്വസിക്കുന്ന സ്ത്രീകളെ (അവരും‍ ഇന്ത്യന്‍ പൗരന്മാര്‍ തന്നല്ലെ??) എടങ്ങേറാക്കി ഒരു പരുവം ആക്കിയല്ലോ. " ugraa : സര്‍ക്കാര്‍ എന്താണ്’ വളച്ചോടിച്ചത്’ - മുസ്ലിം ശെരീയത്ത് പിന്തുടരാനുള്ള അവകാശം ഭരണഘടന തന്നിട്ടുണ്ട്, അതില്‍ വിശദീകരിച്ചു വിശദീകരിച്ചു ഒരറ്റംകാണാതെ പോയാല്‍ പിന്നെ സര്‍കാര്‍ ഇടപെട്ടു പ്രശനം തീര്‍ക്കണ്ടെ; അതല്ലെ സര്‍ക്കാര്‍ ചയ്തത്. സര്‍കാറും ഇന്‍ഡ്യന്‍ പാര്‍ലമെന്ററി സമ്പ്രദായവും മുസ്ലിംകളുടെ ആശയക്കുഴപ്പം മാറ്റിക്കൊടുത്തതിനു നന്ദി പറഞ്ഞില്ലെങ്കിലും ‘ വളച്ചൊടിച്ചു’ എന്നു പറയരുത്. സര്‍ക്കാറിനു പണിയുണ്ടാക്കാനാണോ ഇനി ബഹുഭാരിത്വം കൊണ്ടു വരുന്നത്. പണിയാഉഏ...(തൊഴില്‍‌വീഥി ആഡ് സ്റ്റൈല്‍)

ഉഗ്രന്‍ said...

@ നേരന്‍ മാഷേ...

ഒന്നും പുടികിട്ടുന്നില്ല! പോസ്റ്റ് ഒന്നു കൂടി വായിക്കുമോ? എന്‍‌റ്റെ നിലപാട് മനസ്സിലായിട്ടു തന്നെയാണോ കമന്‍‌റ്റുന്നത്??
പറഞ്ഞ് വരുമ്പോള്‍ നമ്മ രണ്ടും ഒരു കാര്യം പറയുന്ന പോലെ...

സര്‍ക്കാര്‍ വളച്ചൊടിച്ചു എന്നല്ല പറഞ്ഞത്. ചില മുസ്ലിങ്ങള്‍ തന്നിഷ്ടപ്രകാരം (ഇസ്ലാമിലെ ബഹുഭാര്യത്വത്തെ) വളച്ചൊടിച്ചു എന്നാണ്‌. അതുകൊണ്ടാണ്‌ സര്‍ക്കാര്‍ അംഗീകരിക്കുന്ന ഒരു മുസ്ലിം ബോര്‍ഡ് എന്ന ആശയം ഞാന്‍ മുന്നോട്ട് വെച്ചത്.
:)

നേരന്‍ said...

ഉഗ്രാ: ശെരീ‌അത്ത് നിയമങ്ങളെ വളച്ചൊടിച്ചു മുസ്ലിം സ്ത്രീകളെ ഇടങ്ങ്ങ്ങേറാക്കി എന്ന് ഉഗ്രന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഷാബാനു കേസില്‍ രാജീവ് ഗാന്ധി ഗവണ്മെന്റ് ഇടപെട്ടതായിരിക്കും ഉദ്ദേശം എന്നായിരുന്നു എന്റെ ധാരണ; ഇനി വിഷയത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കാം.

അപ്പോ, പറഞ്ഞുവരുന്നത് സര്‍ക്കാര്‍ ‘അംഗീകരിക്കുന്ന‘ ഒരു മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ഇവിടെ യുണ്ടാവണം. ഇത്തരം ഒന്നു ഇവിടെ കാണുന്നുണ്ട്. ഷാബാനു കേസില്‍ ഇവര്‍ നന്നായി ആക്ടീവു ആയിരുന്നു. ഇവരെ ഒരു സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയാക്കി ഇസ്ലാമിക നിയമങ്ങള്‍ക്കു കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ വായിച്ചിട്ടു തിരിയാത്തത് കോടതിക്കും സര്‍ക്കാരിനും വിശിഷ്യാ മുസ്ലികള്‍ക്കും തിരിച്ചു കൊടുക്കുക; ഇതല്ലേ പറഞ്ഞുവരുന്നത്. ഇപ്പോ പുടികിട്ടി എന്ന് തോന്നുന്നു. എങ്കിലും അത്രക്കങ്ങട്ട് ശെരിയായോ എന്നറീല.

അനില്‍@ബ്ലോഗ് // anil said...

അനില്‍ ഭായിയെപ്പോലുള്ളവര്‍ ഉപരിപ്ലവമായി .......

ഉപരിപ്ലവമല്ല, കൂറച്ചുകാലം ഇതിന്റെ കൂടെ കയിലു കുത്തിയതാണ്. ദഹിക്കാനാവാത്ത ഇതേപോലെയുള്ള കുറേ വിശദീകരങ്ങളും മറ്റും കേട്ട് യാത്ര മതിയാക്കിയതാണ്.വിഷയം അതല്ലാത്തതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

അല്പം പുരോഗമനപരം എന്നു തോന്നുന്ന ഇസ്ലാമിക വിഷയങ്ങളില്‍ കമന്റാന്‍ വരുന്നതും അതിനാലാണ്.

ചിന്തകന്‍ said...

"ഉപരിപ്ലവമല്ല, കൂറച്ചുകാലം ഇതിന്റെ കൂടെ കയിലു കുത്തിയതാണ്."


പ്രിയ അനിൽഭായ്

താങ്കൾ കൈലുകുത്തിയത് ഇവിടെ ചർച്ച നടക്കുന്ന വിഷയമാണെങ്കിൽ അത് ഈ ചർച്ചയിൽ ഓപണാക്കൂ.


"ദഹിക്കാനാവാത്ത ഇതേപോലെയുള്ള കുറേ വിശദീകരങ്ങളും മറ്റും കേട്ട് യാത്ര മതിയാക്കിയതാണ്."


താങ്കൾക്ക് ദഹിക്കാനാവാത്ത ‘ഇതേ പോലുള്ളത്’ ഏതാണ് ഒന്ന് പറയാമോ.

muham said...

وان خفتم ألا تقسطوا في اليتمي فانكحوا ماطاب لكم من النساء مثني وثلاث ورباع فان خفتم الا تعدلوا فواحدة أوماملكت أيمانكم ذلك أدني ألا تعولوا(النساء 3) അനാഥകളുടെ കാര്യത്തിൽ നീതി പാലിക്കാനാവില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക്‌ നന്നായി തോന്നുന്ന സ്ത്രീകളെ രണ്ട്‌ വീതമോ മൂന്ന് വീതമോ നാല്‌ വീതമോ വിവാഹം ചെയ്യുക.എന്നാൽ (അവർക്കിടയിലും) നീതി പാലിക്കാൻ കഴിയുകയില്ലെന്നു നിങ്ങൾ ഭയപ്പെട്ടാൽ ഒരു സ്ത്രീയെ മാത്രം (വിവാഹം ചെയ്യുക) അല്ലെങ്കിൽ നിങ്ങൾ ഉടമയാക്കിയ വെള്ളാട്ടികളെ (കൊണ്ട്‌ ത്രിപ്‌ തിപ്പെടുക) നിങ്ങൾ അനീതി ചെയ്യാതിരിക്കാൻ ഏറ്റവും ഉപയുക്ത മാർഗം അതാകുന്നു..(നാലാം അദ്ധ്യായം മൂന്നാം വാക്യം)ഈ സൂക്തത്തിൽ നിന്നാണ്‌ പാവം ഉഗ്രൻ പല മഹാ കണ്ട്പിടുത്തവും നടത്തിയത്‌.സഹോദരാ..താങ്കൾ മതം അറിയില്ലെങ്കിൽ പറഞ്ഞ്‌ പെടരുതെന്ന് വീണ്ടും പറയട്ടെ..ഇത്‌ സംബന്ധമായി താങ്കൾ നിരീക്ഷിച്ചതിൽ എല്ലാവർക്കുമറിയാവുന്ന നീതി പാലിക്കാൻ കഴിയുന്നവർക്കേ ഒന്നിലധികം വിവാഹം പാടുള്ളൂ എന്നത്‌ മാത്രമേ ഖുർ.ആനിലുള്ളത്‌ താങ്കൾ പറഞ്ഞിട്ടുള്ളൂ..ബാക്കിയെല്ലാം താങ്കൾ ഖുർ.ആനിന്റെ പേരിൽ ഇറക്കുമതി ചെയ്ത കാര്യങ്ങളാണ്‌..താങ്കൾ വിവരമില്ലാത്തവനാണെന്നും തിരുത്തി തരണമെന്നുമൊക്കെ ഇടക്കിടെ പറയുന്നുണ്ടെന്നത്‌ നേരാണ്‌.പക്ഷെ പറഞ്ഞ്‌ തരുന്നവർ എന്താണ്‌ താങ്കൾക്ക്‌ മനസ്സിലാക്കി തരാൻ ശ്രമിക്കുന്നതെന്ന് പോലും ശ്രദ്ധിക്കാതെ ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്‌.അല്ലെങ്കിൽ കളരിക്ക്‌ പുറത്ത്‌ എന്ന മട്ടിലാണ്‌ താങ്കൾ പറയുന്നത്‌..താങ്കൾ ഖുർ,ആനിൽ ഇല്ലാത്തത്‌ പറഞ്ഞു എന്ന് ഞാൻ പറഞ്ഞതിന്‌ താങ്കൾ തന്ന മറുപടിയെന്താണ്‌.. "If ye fear that ye shall not be able to deal justly with the orphans, Marry women of your choice, Two or three or four; but if ye fear that ye shall not be able to deal justly (with them), then only one..."
[Al-Qur’an 4:3]

ഈ പരിഭാഷയില്‍ ബോള്‍ടാക്കി കാണിച്ചിട്ടുള്ളത് വായിക്കുമല്ലോ. ഇതില്‍ നിന്നും എനിക്ക് മനസ്സിലായ കാര്യമാണ്‌ ഞാന്‍ പോസ്റ്റില്‍ എഴുതിയത്. ഒരു ഇംഗ്ലീഷ്‌ പരിഭാഷയിൽ നിന്ന് എനിക്ക്‌ മനസിലായത്‌ ഇങ്ങനെയാണെന്ന്! ആപരിഭാഷയെങ്കിലും ഒരു പണ്ടിതനെ വിമർശിക്കുന്ന മഹാ ദൗത്യത്തിനിറങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ച്‌ വായിക്കാമായിരുന്നില്ലേ?അതിൽ എവിടെയാണ്‌ അനാഥകളേയും വിധവകളേയും മാത്രമാണ്‌ കെട്ടേണ്ടത്‌ എന്ന് പറഞ്ഞിട്ടുള്ളത്‌? കാന്തപുരത്തെ പോലൂള്ള ഒരു പണ്ടിതനെ വിമർശിച്ച്‌ പേരെടുക്കാൻ ഖുർ.ആൻ വികൃതമാക്കിയ താങ്കൾ അല്ലാഹുവിന്റെ മുന്നിലും( ഖുർ.ആൻ അറിയുന്ന) ജനത്തിന്‌ മുന്നിലും ഇസ്ലാമിന്‌ മാനക്കേടുണ്ടാക്കിയെന്നത്‌ മൂന്നരത്തരം ആണ്‌.. എല്ലാകാര്യങ്ങളിലും നബി (‍PBUH) ചര്യ പിന്തുടരുന്നവരെ ആണല്ലോ നമ്മള്‍. നബിയുടെ (PBUH) വിവാഹങ്ങളെ കുറിച്ച് വിശദമായി ഒന്നു വായിച്ചു നോക്കുക. അദ്ദേഹം ഒരോ വിവാഹവും കഴിച്ച അവസരങ്ങളും, അദ്ദേഹത്തിന്‍‌റ്റെ പത്നിമാര്‍ വന്ന സാഹചര്യങ്ങളും മനസ്സിലാക്കുന്നത് നല്ലതാണ്‌.
ഇത്‌ ഞാൻ മുകവിലക്കെടുത്ത്‌ കൊണ്ട്‌ ചോദിക്കട്ടെ.നബി(സ) യുടെ ഭാര്യമാരിൽ പെട്ട ആ.ഇശ ബീവി(റ)നബി അവരെ വിവാഹം ചെയ്യുമ്പോൾ വിധവയോ അനാഥയോ ആയിരുന്നോ?അല്ലെങ്കിൽ താങ്കളുടെ നിരീക്ഷണ പ്രകാരം മഹാനായ നബി(സ്വ)യും ഈ സൂക്തത്തിനെതിര്‌ ചെയ്തോ?ഉദ്ദേശ ശുദ്ധിയാണ്‌ ഈ അപകടത്തിൽ നിങ്ങളെ ചാടിച്ചതെങ്കിൽ തൗബ ചെയ്ത്‌ മടങ്ങൂ സഹോദരാ....സ്വന്തം വകയായി ഖുർ.ആൻ വ്യഖ്യാനിക്കാൻ മുതിർന്ന് നിങ്ങൾക്ക്‌ തന്നെ(ദീനിനെന്തായാലും മനക്കേടുണ്ടാക്കി) മാനക്കേടുണ്ടാക്കല്ലേ!!!ഇനി നബി ചര്യയും ഖുർ.അനും മാതൃകയാക്കണം എന്ന് താങ്കൾ പറഞ്ഞത്‌ ആത്മാർത്ഥമായാണെങ്കിൽ ഒന്ന് കൂടി ചോദിക്കട്ടെ..നിങ്ങളുടെ ഈ വാദത്തിന്‌ അടിസ്ഥാനമായി താങ്കൾ കണ്ടെത്തിയ നബി ചര്യ ഒന്ന് വിവരിക്കാമോ? താങ്കൾ ഉദ്ദേശിച്ച ആയത്തിൽ അതില്ലെന്ന് നേരത്തേ മനസിലായില്ലേ? ഇനി നമുക്കിറങ്ങാം ഖുർ,ആനും നബി ചര്യയും അംഗീകരിക്കുന്ന ജനത്തിന്റെ മുന്നിലേക്ക്‌....(യുക്തിവാദം പറയുന്നവരുടെ അടിത്തേക്കല്ല.കാരണം അവർക്ക്‌ ബഹു ബർത്തൃത്വം ഇല്ലാത്തത്‌ എവിടുത്തെ ന്യയമാണെ ചോദ്യമാണ്‌ ചോദിക്കാനുള്ളത്‌. അതാണെങ്കിൽ എന്നെ പോലെ നിങ്ങളും വക വെച്ച്‌ കൊടുക്കുന്നില്ലല്ലോ! നല്ലത്‌ മനസിലാക്കാനും മതത്തിൽ അതിരു കവിയാതിരിക്കാനും അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ....

കനല്‍ said...

നല്ല പോസ്റ്റ്


ഞാനൊരു മുസല്‍മാനായി നിലനില്‍ക്കാനും അങ്ങനെ മരിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയെന്ന നിലയില്‍
പറയട്ടെ, ഈ പോസ്റ്റിട്ടതിന് നന്ദിയുണ്ട്.

വിവാഹത്തിന്റെ ദിവസം ആദ്യമായി കാണുകയും
പൊരുത്തം നോക്കാതെയും (സത്യമായീട്ടും അതില്‍ വിശ്വാസമ്മില്ല) ദാമ്പത്യജീവിതത്തിലേക്ക് കടക്കുന്നവരാണ് മുസ്ലീം യുവതിയുവാക്കള്‍.

തലാക്കും ബഹുഭാര്യത്യവുമെല്ലാം അവര്‍ക്ക് നീതിപൂര്‍വ്വമായി വിനിയോഗിക്കാന്‍ ഇസ്ലാം അവര്‍ക്ക് കൊടുത്ത ഇളവുകാളാ‍ണ്. അതിന്റെ ദുരുപയോഗങ്ങള്‍
മറ്റു മതസ്ഥരുടെ ഇടയില്‍ ജീവിക്കുന്ന മുസല്‍മാനെ അപഹാസ്യനാക്കി കൊണ്ടിരിക്കുന്നു. താങ്കളുടെ ശ്രമങ്ങള്‍ പ്രശംസനീയം തന്നെ.

(കമന്റുകള്‍ വായിച്ചിട്ടില്ല.)

Anonymous said...

പരിശുദ്ധ ഖുര്‍‌ആന്‍ ദൈവീകമോ ?

32 പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട്‌ ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന്‌ മോഹം തോന്നിയേക്കും. ന്യായമായ വാക്ക്‌ നിങ്ങള്‍ പറഞ്ഞു കൊള്ളുക.

33 നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്‍റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന്‌ മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.


പ്രവാചക പത്നിമാരെ കുറിച്ചു എന്തിനാണാവോ പരിശുദ്ധ ഖുറാന്റെ ഇങ്ങിനെ ആകുലപ്പെടുന്നത് ? മറ്റു സത്യവിശ്വാസിനികള്‍ വ്യത്യസ്തരാണോ ?

പെണ്ണുകെട്ടുന്നതില്‍ മുഹമ്മദ് നബിക്ക് ഖുറാന്‍ കൊടുക്കുന്ന സ്പെഷല്‍ ഔദാര്യം കാണൂ.

50 നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഒരു ലജ്ജയുമില്ലാതെ മുഹമ്മദ് നബിക്കു പറയാനുള്ളത് ഖുറാനിലൂടെ അല്ലാഹു സംസാരിക്കും, ഒരുദാഹരണം കാണുക:

53 സത്യവിശ്വാസികളേ, ഭക്ഷണത്തിന്‌ ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്‌. അത്‌ ( ഭക്ഷണം ) പാകമാകുന്നത്‌ നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്‌. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന്‌ ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ്‌ രസിച്ചിരിക്കുന്നവരാവുകയും അരുത്‌. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.

സുഹൃത്തുക്കളെ, ഈ സംശയങ്ങള്‍ക്കു മുസ്ലിമായി ജീവിക്കാനും മുസ്ലിമായി മരിക്കാനും ആഗ്രഹിക്കുന്ന കനല്‍ മറുപടി പറയുന്നതായിരിക്കും.

ഉഗ്രന്‍ said...

@ നേരന്‍,

പുടികിട്ടുമ്പോള്‍ പറഞ്ഞേരെ...
:)



@ അനില്‍ഭായി, ചിന്തകാ,

കുറഞ്ഞത് ഈ പോസ്റ്റിന്‍‌റ്റെ വിഷയത്തിലെങ്കിലും നമ്മളെല്ലാം സമാന ചിന്താഗതിക്കാരാണല്ലോ! (ഇനി അല്ലേ??)
അപ്പോള്‍ വ്യത്യാസങ്ങള്‍ കുത്തി പൊക്കുന്നതിനേക്കാളും നമ്മുക്ക് സമാനതകള്‍ വലുതാക്കി കാണിക്കാം. എന്താ?
:)

ഉഗ്രന്‍ said...

പ്രിയപ്പെട്ട muham,

താങ്കള്‍ എന്‍‌റ്റെ പോസ്റ്റും മുഴുവന്‍ കമന്‍‌റ്റുകളും വായിച്ചിട്ടാണൊ അതോ വെറുതെ ചില കമന്‍‌റ്റുകള്‍ മാത്രം വായിച്ചിട്ടാണോ എഴുതുന്നത് എന്നെനിക്കറിയില്ല. അതെ പോലെ ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അത് താങ്കള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലായില്ല എന്നും തോന്നുന്നു. ഇപ്പറഞ്ഞത് എന്‍‌റ്റെ എഴുത്തിന്‍‌റ്റെ കുഴപ്പം ആണട്ടോ. എന്തായാലും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ ഒന്നും കൂടി എഴുതുന്നു.

എന്നെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ ഇതൊക്കെ ആയിരുന്നു.
###########################################
"ബാക്കിയെല്ലാം താങ്കൾ ഖുർ.ആനിന്റെ പേരിൽ ഇറക്കുമതി ചെയ്ത കാര്യങ്ങളാണ്‌"
"ഖുർ.ആൻ വികൃതമാക്കിയ താങ്കൾ അല്ലാഹുവിന്റെ മുന്നിലും( ഖുർ.ആൻ അറിയുന്ന) ജനത്തിന്‌ മുന്നിലും ഇസ്ലാമിന്‌ മാനക്കേടുണ്ടാക്കിയെന്നത്‌ മൂന്നരത്തരം ആണ്‌"

താങ്കള്‍ തന്ന മലയാളം പരിഭാഷയിലും ആദ്യം വരുന്നത് "അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍" എന്നതാണ്‌ (ഇത് ഞാന്‍ ഇറക്കുമതി ചെയ്തു എന്ന് പറഞ്ഞത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായില്ല!). പക്ഷെ, അത് താങ്കള്‍ എന്ത് കൊണ്ട് കണക്കിലെടുക്കുന്നില്ല എന്നത് വ്യക്തമല്ല. അതവിടെ ഉണ്ടെങ്കിലും, അതേ വാചകത്തിന്‍‌റ്റെ രണ്ടാം ഭാഗമായ "നിങ്ങള്‍ക്ക്‌ നന്നായി തോന്നുന്ന സ്ത്രീകളെ" എന്നത് മാത്രമേ താങ്കള്‍ എടുക്കുന്നുള്ളൂ. ഭാക്കി ഭാഗങ്ങളില്‍ (പരമാവധി നാല്‌ എന്നതും ഒരേ പോലെ പെരുമാറണം എന്നതും) നമ്മള്‍ തമ്മില്‍ തര്‍ക്കമില്ല (പിന്നെ അവസാന‍ ഭാഗമായ അടിമ സ്ത്രീകളുടെ കാര്യം ഇന്നത്തെ സാമൂഹിക ചുറ്റുപാടില്‍ പ്രസക്തിയില്ലല്ലോ!).

ഇനി നമ്മുക്ക് ആ വാചകം ഒന്നും കൂടി എടുത്തു നോക്കാം. താങ്കള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍, പടച്ചവന്‍ ഖുര്‍‌ആനില്‍ "നിങ്ങള്‍ക്ക്‌ നന്നായി തോന്നുന്ന സ്ത്രീകളെ...." എന്നു തുടങ്ങി വെളിപ്പെടുത്തിയാല്‍ മതിയായിരുന്നല്ലോ? അതിന്‍‌റ്റെ തുടക്കത്തിലെ "അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍" എന്നതിന്‌ ഒരു പ്രസക്തിയുമില്ല എന്നാണ്‌ എനിക്ക് താങ്കളുടെ കമന്‍‌റ്റില്‍ നിന്ന് മനസ്സിലായത്. മനുഷ്യ നന്മക്ക് വേണ്ടി പടച്ചവന്‍ വെളിപ്പെടുത്തിയ ഒരു വാചകത്തിലെ, ഒരു ഭാഗത്തിന്‌ ഒരു പ്രസക്തിയുമില്ല എന്ന് കരുത്തുന്ന താങ്കള്‍ ആണോ അതോ, ആ വാചകം പൂര്‍ണ്ണമായും മുഖവിലക്കെടുക്കണം എന്ന് കരുതുന്ന ഞാനാണോ പടച്ചവന്‍‌റ്റെ മുന്‍പില്‍ തെറ്റ്കാരന്‍ ആകുക എന്ന് എനിക്കറിയില്ല. പരമകാരുണികനും സര്‍വ്വശക്തനുമായ പടച്ചവന്‍ തന്നെ അത് തീരുമാനിക്കട്ടെ.

###########################################
"കാന്തപുരത്തെ പോലൂള്ള ഒരു പണ്ടിതനെ വിമർശിച്ച്‌ പേരെടുക്കാൻ ....."

ഇനി കാന്തപുരം എന്ന പണ്‍ധിതനെപറ്റി. അദ്ദേഹത്തെ പറ്റി എന്‍‌റ്റെ പോസ്റ്റില്‍ ഞാന്‍ എഴുതിയത് രണ്ട് കാര്യമാണ്‌.

{"കാന്തപുരം മുസ്ലിയാര്‍ പറഞ്ഞ ചില വാചകങ്ങള്‍ മുസ്ലിങ്ങളെ മൊത്തത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിന്‌ കാരണമായി എന്നതാണ്‌ ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്."}

{"--കാന്തപുരം മുസ്ലിയാര്‍ പറഞ്ഞതെന്ത്?
......................................
.....................................
"
}
(ഈ ഭാഗം മുഴുവനും പകര്‍ത്തുന്നില്ല. പക്ഷെ ദയവു ചെയ്ത് മുഴുവനും വായിക്കുക.)

ഇതില്‍ ഒന്നാമത്തെ കാര്യം എന്‍‌റ്റെ മാത്രം അഭിപ്രായം ആണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. അത്, കടുത്ത കാന്തപുരം അനുകൂല രക്തം ഇല്ലാത്ത ആരും സമ്മതിക്കും.
രണ്ടാമത്തേതില്‍ അദ്ദേഹം പറഞ്ഞ കാര്യത്തിലുള്ള എന്‍‌റ്റെ എതിര്‍പ്പും അദ്ദേഹത്തിന്‍‌റ്റെ വാദത്തിനു പുറകിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതും ആണ്‌ ഞാന്‍ എഴുതിയത്. അതോടൊപ്പം അദ്ദേഹം നല്‍കിയ മനോരമക്കെതിരെ ഉള്ള വിശദീകരണവും കൊടുത്തിരുന്നു എന്നതും കൂട്ടി വായിക്കുക. ഇതില്‍ നിന്നും എനിക്ക് അദ്ദേഹത്തോടുള്ള വ്യക്തി വിരോധവും അദ്ദേഹത്തെ വിമര്‍ശിച്ച് പേരെടുക്കാനുള്ള എന്‍‌റ്റെ ആഗ്രഹവും മനസ്സിലാക്കാം.

മുകളില്‍ ഒരു കമന്‍‌റ്റില്‍ ഞാന്‍ പറഞ്ഞ് ഒരു കാര്യം വീണ്ടും പകര്‍ത്തുന്നു.
{"എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി ഒരു‌ എതിര്‍പ്പുമില്ല. പക്ഷെ, ആശയപരമായി ഉണ്ട് താനും. ഈ വിഴയത്തിന്‍‌റ്റെ പരിധിയില്‍ ഇല്ലാത കാര്യങ്ങള്‍ പറഞ്ഞിട്ടില്ല.
അദ്ദേഹത്തിനുള്ള മറുപടി എന്നനിലക്കല്ല ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. അദ്ദേഹത്തിന്‍‌റ്റെ ചില പരാമര്‍‌ശങ്ങള്‍ കാരണം മറ്റു മതസ്ഥരില്‍ മുസ്ലിം സമുദായത്തെകുറിച്ച് വന്നേക്കാവുന്ന തെറ്റിദ്ധാരണകള്‍ മാറ്റുക എന്ന ഉദ്ദേശത്തിലാണ്‌."
}

###########################################
താങ്കളുടെ അടുത്ത ആരോപണത്തോട് പ്രതികരിക്കുന്നതിന്‌ മുന്‍പേ ഞാന്‍ എന്‍‌റ്റെ നിലപാട് ഒന്നു കൂടി വിശദീകരിച്ചു കൊള്ളട്ടെ.

ചുരുക്കി പറഞ്ഞാല്‍ എന്‍‌റ്റെ പോസ്റ്റിന്‍‌റ്റെ ഉദ്ദേശം താഴെ പറയുന്നതാണ്‌.
--ഇസ്ലാമില്‍ ബഹുഭാര്യത്വം നിരോധികാത്തത് (നിയന്ത്രണങ്ങളോട് കൂടി അനുവദിച്ചിരിക്കുന്നത്), സമൂഹ നന്മയെ ലക്ഷ്യ്മാക്കിയാണ്‌.
--ഇന്നത്തെ കേരള സമൂഹത്തില്‍ ഈ ഇളവിന്‍‌റ്റെ ദുരുപയോഗം നടക്കുന്നുണ്ട്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ സമൂഹ നന്മയെ ലക്ഷ്യമാക്കിയുള്ള ബഹുഭാര്യത്വം വളരെ കുറവാണ്‌.
--അത് കൊണ്ട് ഇങ്ങനത്തെ വിവാഹങ്ങള്‍ എല്ലാം സമൂഹനന്മ ലക്ഷ്യമാക്കി ഉള്ളതായിരിക്കണം എന്നുറപ്പ് വരുത്തണം. അതിന്‌ ചില നിര്‍ദ്ദേശങ്ങള്‍ ഞാന്‍ വെച്ചു. (അത് എന്‍‌റ്റെ സ്വന്തം! തള്ളാം കൊള്ളാം)

ഇതില്‍ ഞാന്‍ അനാകളുടെയും വിധവ‍കളുടെയും സംരക്ഷണം എന്നുള്ളതിന്‌ പ്രധാന്യം കൂടുതല്‍ കൊടുത്തു എന്നുള്ളത് ശരിതന്നെയാണ്‌. അത്, എന്‍‌റ്റെ ദൈവം അങ്ങിനെ ഉദ്ദേശിച്ചതായി എനിക്ക് തോന്നിയത് കൊണ്ടാണ്‌. എന്‍‌റ്റെ പോസ്റ്റില്‍ തന്നെ ഫ്രാന്‍സില്‍ നടന്ന ഒരു ഉദാഹരണത്തോട് കൂടി ഞാന്‍ പറഞ്ഞിരുന്നു, ചില സമയത്ത് സമൂഹത്തിലെ സ്ത്രീകളുടെ എണ്ണം കൂടുതല്‍ ആയാല്‍ ബഹുഭാര്യത്വം അനിവാര്യത ആകുമെന്ന് (അതായത് മതത്തിന്‍‌റ്റെ പിന്തുണ ഇല്ലാതെ തന്നെ). പക്ഷെ, കേരള സമൂഹത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1058 സ്ത്രീകള്‍ (2001 census) ആകുമ്പോഴേക്കും ചെയ്യേണ്ട ഒന്നാണോ അത്?

ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ക്ക് നാലു കെട്ടാനുള്ള ധനശേഷിയും, ഭാര്യമാരെ ഒരേ പോലെ പരിപാലിക്കാനുള്ള മനശക്തിയും ഉള്ളത് കൊണ്ട് മാത്രം ബഹുഭാര്യത്വം ആകാം എന്ന വാദത്തോട് ഞാന്‍ യോജിക്കുന്നില്ല.
(താങ്കള്‍ക്ക് താങ്കളുടെ മതം! എനിക്ക് എന്‍‌റ്റെ മതം!)

###########################################
ഇനി താങ്കളുടെ ആരോപണത്തോട്.

"നബി(സ) യുടെ ഭാര്യമാരിൽ പെട്ട ആ.ഇശ ബീവി(റ)നബി അവരെ വിവാഹം ചെയ്യുമ്പോൾ വിധവയോ അനാഥയോ ആയിരുന്നോ?"

"അല്ല" എന്നത് ഉത്തരം. നബിയുടെ കാലശേഷം ഒന്നാം ഖലീഫ ആയ അബൂബക്കറിന്‍‌റ്റെ മകള്‍ ആയിരുന്നു ഐഷ(റ). ഇനി ഞാനൊരു ചോദ്യം തിരിച്ച് ചോദിക്കാം. ചില കാര്യങ്ങള്‍ പറയുകയും ചെയ്യാം.

--നബി (PBUH) കല്യാണം കഴിച്ചതില്‍ ഐഷ ഒഴികെയുള്ളവരെല്ലാം വിധവകള്‍ അല്ലെങ്കില്‍ വിവാഹമോചനം നേടിയവര്‍ അതുമല്ലെങ്കില്‍ യുദ്ധത്തടവുകാര്‍ ആയിരുന്നു.
--പക്ഷെ ബാക്കി വിവാഹങ്ങളും അതിലൂടെ അന്നത്തെ മുസ്ലിം സദായത്തിന്‌‌ ഉണ്ടായ നന്മയെയും (അതെല്ലാം വിശദീകരിക്കാന്‍ ഒരു പോസ്റ്റ് വേണ്ടി വരും) കാണാതെ ആ ഒരു വിവാഹം മാത്രം കണ്ട താങ്കളുടെ നിരീക്ഷണത്തെ ഞാന്‍ സമ്മതിക്കുന്നു.
--ഇനി എന്‍‌റ്റെ ചോദ്യം, 50 വയസ്സ് വരെ ഏക ഭാര്യനായി ജീവിച്ച നബി (PBUH) അതിനു ശേഷം ഐഷയെ(റ) (അവരുടെ പ്രായത്തെ ചൊല്ലിയുള്ള തര്‍ക്കം അവിടെ നില്‍ക്കട്ടെ) കല്യാണം കഴിച്ചത് കേവലം ലൗകിക സുഖത്തിന്‌ വേണ്ടിയാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

ഈ ചോദ്യത്തിന്‌ "അതെ" എന്നണുത്തരം എങ്കില്‍ എനിക്കൊന്നും പറയാനില്ല!
അതല്ല, നബി (PBUH) സമൂഹ നന്മ എന്നത് മാത്രമല്ല (ധനശേഷിയും, ഭാര്യമാരെ ഒരേ പോലെ പരിപാലിക്കാനുള്ള മനശക്തിയും ഉള്ള) പുരുഷന്‍‌മാര്‍ക്ക് തോന്നുമ്പോള്‍ തോന്നുന്നവരെ വിവാഹം കഴിക്കാം എന്ന് തെളിയിക്കാനാണ്‌ അങ്ങിനെ ചെയ്തതെന്ന് വാദിച്ചാലും എനിക്കൊന്നും പറയാനില്ല!

ഐഷയെ(റ) നബി (PBUH) വിവാഹം കഴിച്ചതിന്‌ (നബിയുടെ ഏറ്റവും വിവാദമായ രണ്ട് വിവാഹ ബന്ധങ്ങളില്‍ ഒന്നാണിത്) പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. (നബിയെ അപമാനിക്കുന്നതിനായി ചിലര്‍ ഉയര്‍ത്തുന്ന കാരണങ്ങള്‍ ഞാന്‍ എഴുതുന്നില്ല നെറ്റില്‍ തപ്പിയാല്‍ മതി. ഇഷ്ടം പോലെ കിട്ടും).

--ഒന്ന്, അബൂബക്കര്‍ എന്ന ചിരകാല സുഹൃത്തുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കാന്‍.
--രണ്ട്, ചെറുപ്പമായിരുന്ന ഐഷക്ക്(റ) നബിയുമായുള്ള സമ്പര്‍ക്കം മൂലം കിട്ടാവുന്ന വിവരങ്ങളും അത് നബിയുടെ കാലശേഷം (അന്ന് നബിക്ക് പ്രായം 50 കഴിഞ്ഞിരുന്നു) പകര്‍ന്നുകൊടുക്കാനുള്ള കൂടിയ സാദ്ധ്യത. ഐഷയെ (റ) ഉദ്ദരിച്ചുകൊണ്ടുള്ള ഹദീസുകളുടെ എണ്ണം നോക്കിയാല്‍ ഒരു മുസ്ലിം ആയ താങ്കള്‍ക്ക് അത് മനസ്സിലാകുമല്ലോ.

ഇത് അവയില്‍ രണ്ടെണ്ണം‌. താങ്കള്‍ക്ക് ഈ കാരണങ്ങള്‍ മുഖവിലക്കെടുത്ത് നബി ഒരു സമൂഹ നന്മ ലക്ഷ്യം വെച്ചു കൊണ്ടാണ്‌ ഈ കല്യാണത്തിന്‌ മുതിര്‍ന്നതെന്ന് വിചാരിക്കാം. അതല്ലെങ്കില്‍‍ ഇതില്‍ നിന്നും നബിയുടെ ഉദ്ദേശം (ധനശേഷിയും, ഭാര്യമാരെ ഒരേ പോലെ പരിപാലിക്കാനുള്ള മനശക്തിയും ഉള്ള) പുരുഷന്മാര്‍‌ക്ക് ആരെയും കെട്ടാം എന്നാണെന്നും മനസ്സിലാക്കാം. അതു കൊണ്ടാണ്‌ ഞാന്‍ മുകളില്‍ പറഞ്ഞത്;
(താങ്കള്‍ക്ക് താങ്കളുടെ മതം! എനിക്ക് എന്‍‌റ്റെ മതം!)

നബിയുടെ ചെയ്തികളുടെ‍ അന്തസത്ത മനസ്സിലാക്കാതെ, അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അങ്ങിനെ തന്നെ എടുക്കാനാണോ താങ്കളുടെ പണ്ഡിതര്‍ താങ്കളോട് ആവശ്യപ്പെട്ടത്? അദ്ദേഹം ചെയ്ത പ്രവര്‍ത്തികളില്‍ ഒന്നിനെ കുറിച്ച് (വിവാഹം) മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍‌, അദ്ദേഹത്തെ സാധാരണ മനുഷ്യരുമായി ഒത്ത് നോക്കിയ താങ്കളെ ഞാന്‍ എങ്ങിനെ മനസ്സിലാക്കണം? നബിയുടെ ഭാര്യമാര്‍ക്ക് പുനര്‍‌വിവാഹം പടച്ചവന്‍ നിരോധിച്ചു. നമുക്ക് അത് ബാധകമാണോ?

###########################################
ഓ.ടോ: അടിമ സ്ത്രീകളെ കുറിച്ചുള്ള വാചകത്തിലെ ഭാഗം അറിയാമായിരിക്കുമല്ലോ. അറബി നാടുകളില്‍ വീട്ടുവേല ചെയ്യാന്‍ വരുന്ന മറ്റു രാജ്യക്കാരിലെ പാവപ്പെട്ട സ്ത്രീകളെ, ഇതേ ഭാഗം ഉദ്ദരിച്ച് കൊണ്ടാണ്‌ ചില അറബികള്‍ നിര്‍ബന്ധിതമായി കീഴ്പെടുത്തിയിരുന്നത് (മറ്റെ പരിപാടി ചെയ്യാന്‍ തന്നെ). അവസാനം അവര്‍ അടിമകളല്ലെന്ന് പറഞ്ഞ് ഇവിടത്തെ പണ്ഡിതന്മാര്‍ക്ക് ഫത്‌വ ഇറക്കേണ്ടി വന്നു. പക്ഷെ, ഇപ്പോഴും ചുരുക്കം ചിലര്‍ അത് പിന്തുടരുന്നു എന്നത് ഒരു ദുഃഖ സത്യം.
###########################################

അവസാനമായി. എനിക്ക് താങ്കളോട് പറയാനുള്ളത് ഞാന്‍ പറഞ്ഞു കഴിഞ്ഞു. താങ്കള്‍ക്ക് എന്ത് വേണമെങ്കിലും എഴുതാം. എത്ര വേണമെങ്കിലും എഴുതാം. ഈ പോസ്റ്റില്‍ മോഡറേഷന്‍ ഉണ്ടാകുന്നതല്ല. പക്ഷെ, നമ്മള്‍ രണ്ടും ഒരിക്കലും തീരാത്ത ഒരു ചര്‍‌ച്ച നടത്തി കമ്പൂട്ടറിന്‌ മുന്നില്‍ മരിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍, ഞാന്‍ മറുപടി സ്മൈലിയില്‍ ഒതുക്കുന്നതായിരിക്കും.
"നല്ലത്‌ മനസിലാക്കാനും മതത്തില്‍ അതിരു കവിയാതിരിക്കാനും അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ...."
:)

ഉഗ്രന്‍ said...

@ കനല്‍,

വായിച്ചതിനും വിശദമായ കമന്‍റ്റിട്ടതിനും നന്ദി. സമയം ഉണ്ടെങ്കില്‍‍ കമന്‍‌റ്റുകളും വായിക്കുക. പല അഭിപ്രായങ്ങള്‍ അറിയുന്നത് ഒരര്‍ത്ഥത്തില്‍ നല്ലത് തന്നെ.
:)



@ മൗലവി വര്‍മ്മ??

പേരു കേട്ടപ്പോള്‍ മിന്നാരം സിനിമയില്‍ മണിയന്‍പിള്ള രാജുവിന്‍‌റ്റെ വിളി ഓര്‍മ്മ വന്നു പോയി.
"എന്‍‌റ്റെ ഗുരുവായൂര്‍ കര്‍ത്താവേ!!!"

സാധാരണ അനോണികള്‍ രെജിസ്റ്റെര്‍ ചെയ്യാനും ലോഗിന്‍ ചെയ്യാനുമൊക്കെ സമയം ഇല്ലാത്തത് കൊണ്ട് അനോണികള്‍ ആകുന്നതാണ്‌. പക്ഷെ, നിങ്ങള്‍ എഴുതി പിടിപ്പിച്ചിരിക്കുന്നല്ലോ! അണ്ണന്‍ കോപ്പി-പേസ്റ്റ് അടിച്ചതോ അതോ സമയമുണ്ടെങ്കിലും പേടി കാരണം അനോണി ആയതോ??

പിന്നെ, "മുസ്ലിമായി ജീവിക്കാനും മുസ്ലിമായി മരിക്കാനും ആഗ്രഹിക്കുന്നത്" കനല്‍ മാത്രമല്ല കേട്ടോ!

വായിച്ചതിനും (??) വിശദമായ (എന്നാല്‍ വിഷയത്തില്‍ നിന്നും ചര്‍ച്ച വഴിതിരിച്ചു വിടാന്‍ ഉതകുന്നതും) കമന്‍‌റ്റ് ഇട്ടതിനും കൂട്ടി വലിയൊരു നന്ദി.
:)

Anonymous said...

കൊട്ടുകാരന്‍ said...
മുഹമ്മദ് നബി അനേകം സ്ത്രീകളെ വിവാഹം ചെയ്തത്, വിധവകളെ പുനരധിവസിപ്പിക്കുക, അനാഥരെ സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ മാത്രമാണന്നാണു ഞാനും വിശ്വസിച്ചിരുന്നത്. പക്ഷെ ഖുര്‍ ആന്‍ എന്റെ ധാരണകളെ തിരുത്തി:-

“അല്ലയോ നബിയേ; നിനക്കു നാം അനുവദനീയമാക്കിയിരിക്കുന്നു. നീ പ്രതിഫലം നല്‍കിയിട്ടുള്ളതായ നിന്റെ ഭാര്യമാരെയും നിന്റെ അധീനതയിലുള്ള അടിമസ്ത്രീകളെയും ഹിജ്രയില്‍ നിന്നെ അനുഗമിച്ച നിന്റെ പിതൃ മാതൃ സഹോദരപുത്രിമാരെയും നിനക്കു ശരീരം ദാനം ചെയ്യാന്‍ തയ്യാറായി വരുന്ന മറ്റു സത്യവിശ്വാസിനുകളായ ഏതൊരു സ്ത്രീയെയും -പിന്നീടവളെ വിവാഹം ചെയ്യാന്‍ നീ ഉദ്ദേശിക്കുന്ന പക്ഷം-ഇതു നിനക്കു മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു, മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല.
തീര്‍ച്ചയാ‍യും അവരുടെ ഭാര്യമാരുടെയും അടിമസ്ത്രീകളുടെയും കാര്യത്തില്‍ അവര്‍ക്കനുവദിച്ചിട്ടുള്ളതെന്താണെന്നു നാം അറിയുന്നു. ഇതൊക്കെ നിന്റെ മനസ്സിനു വിഷമം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.(33:50)

അവരില്‍ നീ നിശ്ചയിക്കുന്നവരെ പിന്നിലേക്കു മാറ്റി നിര്‍ത്താം. നീ ആഗ്രഹിക്കുന്നവരെ നിന്നിലേക്കടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ ആരെയെങ്കിലും വേണമെന്നു തോന്നിയാല്‍ അവരെ സ്വീകരിക്കുന്നതിലും തെറ്റില്ല.
ഇതിനുമപ്പുറം സ്ത്രീകളെ നിനക്കു അനുവദിക്കപ്പെടുന്നില്ല. വല്ലവരെയും പകരം സ്വീകരിക്കാനും പാടില്ല. അവരുടെ അഴക് നിന്നെ ആകര്‍ഷിച്ചാലും ശരി. നിന്റെ വലംകൈകള്‍ക്കുടമപ്പെട്ട അടിമസ്ത്രീകള്‍ ഒഴികെ.”(33:52)

ഈ വെളിപാടിറങ്ങിയപ്പോള്‍ നബിയുടെ ഇഷ്ടപത്നി ആയിശയുടെ പ്രതികരണം ബുഖാരി ഇങ്ങനെ രേഖപ്പെടുത്തുന്നു:-

“തങ്ങളുടെ ശരീരം നബിക്കു ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നില്‍ രോഷം തലപൊക്കുമായിരുന്നു. “ഒരു സ്ത്രീ സ്വന്തം ശരീരം ദാനം ചെയ്യുകയോ?” ഞാന്‍ ചോദിക്കും. ഒടുവില്‍ അല്ലാഹു മേല്‍പ്പറഞ്ഞ ഖുര്‍ ആന്‍ വാക്യം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!”

May 8, 2008 11:46 PM

എന്ന ശെരീഖ് ഹൈദറിന്റെമുഹമ്മദ്‌ (സ) ബഹുഭാര്യത്വം, വസ്തുതകള്‍ എന്ന പോസ്റ്റിലെ അവസാനഭാഗത്തെ ഒരു കമെന്റാണ്. മുഹമ്മദ് നബി (സ്) തങ്ങള്‍ വിധവകളെയും അനാഥകളേയും സംരക്ഷിക്കാനാണ് വിവാഹം കഴിച്ചത് എന്നു പറയുന്ന ഉഗ്രന്റെ ചിന്തയിലേക്കുള്ള ഒരു തീപൊരിയാണിത്. പരിശുദ്ധ ഖുര്‍‌ആന്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഇറങ്ങുന്ന പ്രതിഭാസവും ഇവിടെ കാണാം.

താരാപഥം said...

ഇത്‌ സത്യവിശ്വാസികളെ കൂടാതെ നിനക്ക്‌ മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത്‌ നമുക്കറിയാം. നിനക്ക്‌ യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

ഒരു ലജ്ജയുമില്ലാതെ മുഹമ്മദ് നബിക്കു പറയാനുള്ളത് ഖുറാനിലൂടെ അല്ലാഹു സംസാരിക്കും.


മൌലവീ വർമ്മ : ഇത് ഏത് അദ്ധ്യായത്തിലെയാണെന്നു പറഞ്ഞില്ല.

എന്തായാലും ഈ പടച്ചോൻ ഒരു ബല്ലാത്ത പഹയൻ തന്നെ.

muham said...

ബഹു ഭാര്യത്വം അനാഥ വിധവാ സംരക്ഷണാർത്ഥം മാതൃമേ ആകാവൂ എന്ന താങ്കളുടെ വാദം തെറ്റാണെന്നും അതാണ്‌ സൂറ:നിസാ.ഇലെ ആശയമെന്ന് താങ്കൾ പറഞ്ഞത്‌ കൈകടത്തലാണെന്നും സ്ഥാപിക്കാനാണ്‌ ഞാൻ താങ്കൾക്ക്‌ ആ ആയത്തും പരിഭാഷയും അയച്ചത്‌..അത്‌ കണ്ട്‌ കണ്ണ് തള്ളിയത്‌ കൊണ്ടാണോ താങ്കൾ അനാഥയുടെ കാര്യമാണ്‌ അതിന്റെ തുടക്കത്തിൽ പറഞ്ഞതെന്ന് തട്ടിവിടാൻ ശ്രമിച്ചത്‌?സഹോദരാ...താങ്കളുടെ പോസ്റ്റ്‌ മുഴുവൻ വായിച്ചത്‌ കൊണ്ടാണ്‌ എനിക്ക്‌ പ്രതികരിക്കേണ്ടി വന്നത്‌...പിന്നെ കമന്റുകൾ അത്‌ മുഴുവനും താങ്കൾക്കും സ്വീകാര്യമായിരിക്കില്ലെന്നാണെന്റെ വിശ്വാസം ആ നിലക്ക്‌ അത്‌ എന്റെ കമന്റിന്‌ ഞാൻ വിഷയമാക്കിയിട്ടില്ലെന്ന് അറിയിക്കട്ടേ...താങ്കളുടെ ഈ മഹാ ചർച്ചയുടെ ഒന്നാം ഭാഗത്തിൽ തന്നെ അനാഥ വിധവാ സംരക്ഷണമല്ലാത്ത ഒരു കാരണവും ബഹു ഭാര്യത്വത്തിന്‌ ഖുർ.ആനിൽ താൻ കാണുന്നില്ലെന്നും അഥവാ അത്‌ മാത്രമാണ്‌ കാരണമെന്നും ആയത്ത്‌ പറഞ്ഞ്‌ താങ്കൾ ഉരുണ്ട്‌ കളിച്ചതാണ്‌ എന്റെ വിഷയം..അതിൽ നിങ്ങൾ ഖുർ.ആനിന്റെ ആശയത്തിൽ കൈകടത്തുകയാണെന്ന് തെളിയിക്കാനാണ്‌ ഞാൻ ആ ആയത്തും അർത്ഥവും കൊടുത്തത്‌...അത്‌ താങ്കൾക്ക്‌ മനസ്സിലായിട്ടുണ്ടെന്ന് തന്നെയാണ്‌ എന്റെ വിശ്വാസം..അത്‌ കൊണ്ടാണല്ലോ അതിന്റെ തുടക്കത്തിൽ അനാഥയുടെ കാര്യം പറയുന്നില്ലേ എന്ന ദയനീയ ചോദ്യം?അങ്ങനെയൊരു ചോദ്യം എന്നോട്‌ നിങ്ങൾ ചോദിക്കരുതായിരുന്നു..കാരണം അനാഥ വിധവാ സംരക്ഷണം ബഹു ഭാര്യത്വത്തിന്റെ കാരണമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല..പ്രത്യുത അത്‌ മാത്രമാണ്‌ കാരണമെന്ന താങ്കളുടെ ദുർ.ന്യായത്തെ എതിർക്കുകയാണ്‌ ചെയ്യുന്നത്‌..അതിനാണ്‌ നബി(സ്വ) ആ.ഇശ ബീവിയെ വിവാഹം ചെയ്തത്‌ ഞാൻ ഉദ്ദരിച്ചത്‌..അതിനെ ഒരു ഏഴാം കിട കരണം മറിച്ചിലൂടെ നേരിടാൻ ശ്രമിച്ച താങ്കൾ ആ വിവാഹത്തിന്‌ ( അനാഥ –വിധവാ സം രക്ഷണമല്ലാത്ത)ചില കാരണങ്ങൾ പറയുന്നു..അഥവാ മറ്റ്‌ ചില നേട്ടങ്ങൾ ഉദ്ദേശിച്ചാണ്‌ നബി(സ്വ) ആ.ഇ.ശയെ കല്യാണം കഴിച്ചതെന്ന് സമർത്ഥിക്കുന്നു...അതാണല്ലോ പല വട്ടമായി ഞാൻ താങ്കളെ മനസിലാക്കി തരാൻ ശ്രമിച്ചതും!!!താങ്കളുടെ അനാഥ വിധാവാ സംരഖണം മാത്രമേ രണ്ടാം വിവാഹത്തിന്റെ
കാരണമായുള്ളൂ എന്ന കണ്ടെത്തലിനെ ഇപ്പോൾ പ്രവാചകൻ (സ്വ) ആ.ഇശ ബീവിയെ കെട്ടിയതിലൂടെ ഞാൻ പൊളിച്ച്‌ കയ്യിൽ തന്നത്‌.
ചുരുക്കത്തിൽ അനാഥ വിധവാ സംരക്ഷണം മാത്രമേ
കാരണമായുള്ളൂ എന്ന വിവരക്കുറവിന്റെ ശവപ്പെട്ടിക്ക്‌ അറിഞ്ഞോ അറിയാതെയോ താങ്കൾ തന്നെ അവസാനത്തെ ആണിയടിച്ചിരിക്കുന്നു...ഇത്‌ തങ്കൾ മനസിരുത്തി വായിക്കുക.ഇനി മറുപടി പുഞ്ചിരിയിലല്ല പൊട്ടി കരച്ചിലിൽ ഒതുക്കിയാലും എനിക്ക്‌ വിരോധമില്ല..നാളിത്‌ വരെയുള്ള മുസ്ലിംകളൊന്നും പറയാത്ത ഒരു കാര്യം ഖുർ.ആനിന്റെ പേരിൽ തട്ടിവിട്ട്‌ നിങ്ങൾ കേമനാവാൻ നോക്കിയത്‌ അഹങ്കാരമാണെന്ന് താങ്കളെ മനസിലാക്കി തരിക(അഹങ്കാരം താങ്കൾ ഉദ്ദേശിച്ചു എന്നല്ല ഞാൻ അർത്ഥമാക്കുന്നത്‌..താങ്കൾ ചെയ്തത്‌ അതായി പോയി എന്നാണ്‌) മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം..അത്‌ താങ്കൾ തന്നെ ഇപ്പോൾ പ്രഖ്യാപിച്ച സ്ഥിതിക്ക്‌ ഇനി കൂടുതൽ പറയേണ്ടതില്ല ചുരുക്കത്തിൽ താങ്കൾ എഴുതിയ
താങ്കള്‍ പറയുന്ന രീതിയില്‍ ആണെങ്കില്‍, പടച്ചവന്‍ ഖുര്‍‌ആനില്‍ "നിങ്ങള്‍ക്ക്‌ നന്നായി തോന്നുന്ന സ്ത്രീകളെ...." എന്നു തുടങ്ങി വെളിപ്പെടുത്തിയാല്‍ മതിയായിരുന്നല്ലോ? അതിന്‍‌റ്റെ തുടക്കത്തിലെ "അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍" എന്നതിന്‌ ഒരു പ്രസക്തിയുമില്ല എന്നാണ്‌ എനിക്ക് താങ്കളുടെ കമന്‍‌റ്റില്‍ നിന്ന് മനസ്സിലായത്.
എന്ന വാചകം വളരെ വില കുറഞ്ഞതായി എന്ന് മനസിലായിരിക്കുമല്ലോ..കാരണം അനാഥ സംരക്ഷണം ലക്ഷ്യമല്ലെന്ന് ഞാൻ പറയുകയോ അങ്ങനെ മനസിലാക്കാവുന്ന ഒരു പ്രയോഗം ഞാൻ നടത്തുകയോ ചെയ്തിട്ടില്ല...എന്നിട്ടും താങ്കൾക്ക്‌ അങ്ങനെ മനസിലായത്‌ നേരത്തേ മനസിലായിടത്ത്‌ പറ്റിയ അഭദ്ധത്തിന്റെ തുടർച്ചയാണ്‌....ഇനി ഒന്നു കൂടി ഞാൻ വ്യക്തമാക്കാം..താങ്കൾ പറഞ്ഞത്‌ പോലെയാണ്‌ അല്ലാഹു ഉദ്ദേശിച്ചതെങ്കിൽ രണ്ട്‌..മൂന്ന് നാല്‌ എന്ന് പറഞ്ഞിടത്ത്‌ അത്‌ വിധവയോ അനാഥയോ ആയിരിക്കണം എന്നല്ലേ വരിക?അങ്ങനെയാണെങ്കിൽ അനാഥയുടെ കാര്യത്തിൽ നിങ്ങൾ നീതി പാലിക്കില്ലെന്ന് ഭയപ്പെട്ടാൽ രണ്ടോ മൂന്നോ നാലോ അനാഥയെ കെട്ടുക എന്നാവില്ലേ അതിന്റെ അർത്ഥം..ഭയങ്കര കണ്ട്‌ പിടുത്തങ്ങൾ നടത്തുന്നതിന്‌ മുംബ്‌ ഇതെങ്കിലും ഒന്നു ചിന്തിച്ചു കൂടെ സഹോദരാ.....പിന്നെ നബി(സ്വ)യെ എന്നെ പോലെയാണോ കാണുന്നത്‌ എന്നൊക്കെയുള്ള താങ്കളുടെ ചോദ്യം അർഹിക്കുന്ന വിധത്തിൽ അവഗണിച്ചോളാം...ചുരുക്കത്തിൽ മതത്തിലേക്ക്‌ യുക്തിവാദവുമായി വരുന്നത്‌ കുഴപ്പമാണെന്ന് തിരിച്ചറിയുക.....ദീനിൽ അതിർ കവിയാതിരിക്കാൻ അല്ലാഹു തുണക്കട്ടെ
ഇതില്‍ ഞാന്‍ അനാകളുടെയും വിധവ‍കളുടെയും സംരക്ഷണം എന്നുള്ളതിന്‌ പ്രധാന്യം കൂടുതല്‍ കൊടുത്തു എന്നുള്ളത് ശരിതന്നെയാണ്‌. അത്, എന്‍‌റ്റെ ദൈവം അങ്ങിനെ ഉദ്ദേശിച്ചതായി എനിക്ക് തോന്നിയത് കൊണ്ടാണ്‌
പ്രാധാന്യം കൊടുക്കകയല്ല താങ്കൾ ഇത്‌ വരെ ചെയ്തിരുന്നത്‌ അത്‌ മാത്രമാണ്‌ കാരണം എന്ന് വാദിക്കുകയായിരുന്നു..അത്‌ താങ്കൾ തിരുത്തുകയാണെങ്കിൽ നാം തമ്മിൽ പിന്നെ തർക്കമൊന്നുമില്ല....കാരണം എങ്ങെയും നാല്‌ കെട്ടണമെന്ന് ഞാനോ മറ്റാരെങ്കിലുമോ പറയുന്നില്ല...പിന്നെ ഞാൻ താങ്കളോട്‌ ചോദിക്കുന്നു..എല്ലാ അർത്ഥത്തിലും നീതി പാലിക്കുന്ന ഒരാൾ മറ്റൊരു വിവാഹം കഴിച്ചാൽ അതിന്റെ വിധിയെന്താണ്‌ ആ വിവാഹം ഹറാമാണോ?രേഖ വല്ലതും ഖുർ.ആനിലുണ്ടോ? അതിനാൽ ദയവ്‌ ചെയ്ത്‌ ഖുർ.ആനിലിറങ്ങി കളിക്കല്ലേ എന്റെ സുഹൃത്തേ....അല്ലാഹു നമ്മെയെല്ലാം നന്നാക്കട്ടെ ആമീൻ

Anonymous said...

താരാപഥം ഖുറ്‌ആനിലെ 33 അദ്ധ്യായംഅഹ്സാബ് ലെ 50 മാത്തെ സൂക്തമാണിത്.

ഇതില്‍ 53 മത്തെ സൂക്തത്തില്‍ “.....എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട്‌ ( നബിയുടെ ഭാര്യമാരോട്‌ ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട്‌ മറയുടെ പിന്നില്‍ നിന്ന്‌ ചോദിച്ചുകൊള്ളുക. അതാണ്‌ നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൂതന്‌ ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ പാടില്ല. അദ്ദേഹത്തിന്‌ ശേഷം ഒരിക്കലും അദ്ദേഹത്തിന്‍റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു.“ ഇങ്ങിനെ ലജ്ജയുടെ കാര്യത്തില്‍ മുഹമ്മദ് നബിക്ക് ലജ്ജകാരണം പറയാന്‍ പറ്റാത്തത് അല്ലാഹുവിനെ പറയാന്‍ ലജ്ജ തോന്നില്ല എന്നു ഖുര്‍‌ആന്‍ തന്നെ പറയുന്നു.

താരാപഥത്തിന്റെ അവസാന വാചകം ഞാന്‍ ഒന്നൂടെ പറയട്ടെ “ എന്തായാലും ഈ പടച്ചോൻ ഒരു ബല്ലാത്ത പഹയൻ തന്നെ. “

മുഹമ്മദ് നബിക്കു ഖുറാന്‍ ഉരുവിടാന്‍ 23 വര്‍ഷം വേണ്ടിവന്നിരുന്നു. സാഹിത്യപരമായ വളരെ ഉന്നതിയില്‍ നിന്ന ഒരു സമൂഹം ഭരണ വര്‍ഗ്ഗ മേലാളരുടെ ഒത്താശയോടെ അതിനു അലകും പിടിയും നല്‍കി ക്രോഡീകരിച്ചെടുത്തത് പിന്നേയും വര്‍ഷങ്ങള്‍ പിന്നിട്ടാണ്. ആവര്‍ത്തനവും ഭയപ്പെടുത്തലുമായി ഖുറാന് ഭീഷണമായ സ്വരത്തിലാ സംസാരിക്കുന്നതെന്നു ഒരാവര്‍ത്തിയെങ്കിലും വായിച്ചാല്‍ മനസ്സിലാകും.

ഖുറാന്‍ വായിക്കപ്പെടാന്‍ ശുദ്ധി വേണം, ശുദ്ധിയില്ലാതെ ഖുറാന്‍ തൊടാന്‍ പാടില്ല, അമുസ്ലിംകളുടെ കൈയില്‍ ഖുറാന്‍ എത്തിപ്പെടരുത്, അറബി ഭാഷയിലല്ലാതെ ഖുറാന്‍ എഴുതരുത്, പരിഭാഷകള്‍ പോലും ഈ അടുത്തകാലത്താ ഉണ്ടായിത്തുടങ്ങിയത്.ആദ്യമായി ഖുറാന്‍ മലയാള പരിഭാഷ പുറത്തിറങ്ങിയപ്പോള്‍ കമ്പ്യൂട്ടറിനെ കമ്മ്യൂണിസ്റ്റ്കാര്‍ എതിര്‍ത്തതിനേക്കാള്‍ മുസ്ലിംകളിലെ യാഥാസ്ഥിക വാദികള്‍ എതിര്‍ത്തിരുന്നു.

താരാപഥം ക്ഷ പിടിക്കൂന്നുണ്ടാവും ല്ലേ, ഹയ്യ ?

ഉഗ്രന്‍ said...

@ muham,

മറുപടി കുറെ വൈകി ആണ്‌ തരുന്നതെന്ന് അറിയാം. ക്ഷമിക്കുക. പണ്ട് മറ്റൊരു ബ്ലോഗ്ഗര്‍ എന്നോട് ചോദിച്ച പോലെ നമുക്ക് ബ്ലോഗ്ഗില്‍ മാത്രം ജീവിക്കാന്‍ പറ്റില്ലല്ലോ അല്ലേ?
:)

തുടങ്ങുന്നതിന്‌ മുന്‍പ് ഒരു കാര്യം കൂടി.
"പറയുന്നില്ലേ എന്ന ദയനീയ ചോദ്യം?" ഇത് താങ്കളുടെ ഒരു തോന്നല്‍ മാത്രമായി കണ്ടാല്‍ മതി. മീശ പിരിച്ചു കടുപ്പത്തില്‍ ചോദിച്ച ഒരു ചോദ്യമായിട്ടും താങ്കള്‍ക്ക് കരുതാം. "ദയനീയമായി" എന്നത് താങ്കള്‍ക്ക് എന്നെ പറ്റിയുള്ള മുന്‍‌വിധിയില്‍ നിന്നും ഉണ്ടായതായിരിക്കും. അത് കളഞ്ഞേക്കുക!

ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം.

താങ്കള്‍ ഇതു വരെ എഴുതിയതെല്ലാം (മൊത്തം മൂന്നു കമന്‍‌റ്റുകള്‍) ചുരുക്കിപറഞ്ഞാല്‍ മൂന്നു കാര്യങ്ങള്‍ ആണ്‌ പറഞ്ഞിരിക്കുന്നത്.

#############################################
--"കാന്തപുരത്തിനോട് എനിക്കുള്ള വ്യക്തി വിദ്വേഷം"
എതായാലും താങ്കളൂറ്റെ ആദ്യത്തെ രണ്ട് പോസ്റ്റിലും സ്ഥാനം പിടിച്ച ഈ ആരോപണം അവസാനത്തേതില്‍ ഇല്ല എന്നത് സമാധാനം പകരുന്നു.
പക്ഷെ, എന്‍‌റ്റെ നേരെ തെറ്റായ ഒരു ആരോപണം‌ ഉന്നയിച്ചതിന്‌ ക്ഷമ പറയുന്നതിനുള്ള മാനസികാവസ്ഥ താങ്കള്‍ക്കില്ല എന്നത് വിഷമം പകരുന്നു.

#############################################
--"ഖുര്‍‌ആന്‍ പരിഭാഷയില്‍/അര്‍ത്ഥത്തില്‍ ഞാന്‍ കൈ കടത്തി"
പരിശുദ്ധ ഖുര്‍ആന്‍ (അധ്യായം 4) ആണല്ലോ ഇവിടെ പരാമര്‍ശ വിധേയം. ആ വാചകത്തിന്‍‌റ്റെ പരിഭാഷ ഞാന്‍ ഒന്നും കൂടി താഴെ കൊടുക്കുന്നു.

{"If ye fear that ye shall not be able to deal justly with the orphans, Marry women of your choice, Two or three or four; but if ye fear that ye shall not be able to deal justly (with them), then only one..."}
[Al-Qur’an 4:3]
{"അനാഥകളുടെ കാര്യത്തില്‍ നീതി പാലിക്കാനാവില്ലെന്ന് ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ നന്നായി തോന്നുന്ന സ്ത്രീകളെ രണ്ട്‌ വീതമോ മൂന്ന് വീതമോ നാല്‌ വീതമോ വിവാഹം ചെയ്യുക.എന്നാല്‍ (അവര്‍ക്കിടയിലും) നീതി പാലിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ ഭയപ്പെട്ടാല്‍ ഒരു സ്ത്രീയെ മാത്രം (വിവാഹം ചെയ്യുക)..."}
[പരിശുദ്ധ ഖുര്‍‌ആന്‍ 4:3]}

കുറിപ്പ്: അടിമസ്ത്രീയുടെ കാര്യം ഓ.ടോ. ആയത് കൊണ്ട് വിടുന്നു.

ഈ പരിഭാഷയിലൂടെ ഞാന്‍ മനസ്സിലാക്കിയ കാര്യം ഞാന്‍ പറഞ്ഞു കഴിഞ്ഞു. താങ്കള്‍ മനസ്സിലാക്കിയ കാര്യം താങ്കളും പറഞ്ഞ് കഴിഞ്ഞു.
ഞാന്‍ മനസ്സിലാക്കിയത് ഖുര്‍‌ആനിലുള്ള എന്‍‌റ്റെ കൈ കടത്തല്‍ എന്ന് താങ്കള്‍ വാദിക്കുന്നു.‍ പക്ഷെ, രണ്ടും മൂന്നും നാലും കെട്ടാനുള്ള ആര്‍ത്തി കാരണം താങ്കളെ പോലുള്ളവര്‍ ഖുര്‍‌ആനില്‍ കൈ കടത്തി എന്നൊരു മറുവാദം ഉയരാം. അത് മനസ്സിലാക്കാനുള്ള കഴിവില്ലായ്മയാണ്‌ താങ്കളുടെ പ്രശ്നം.

ഇനി ഈ ഒരു ഖുര്‍‌ആന്‍ വാചകത്തിന്‍‌റ്റെ ബലത്തില്‍ ബഹുഭാര്യത്വം തോന്നും പോലെ ആകാം എന്നതാണ്‌ താങ്കളുടെ നിലപാടെങ്കില്‍ അതിന്‍ എതിരായി നില്‍ക്കുന്ന ചിലരും ഉണ്ടെന്ന് താങ്കള്‍ മനസ്സിലാക്കുക. എല്ലാവരും ഒരേ പോലെ ചിന്തിക്കണം എന്ന നിര്‍ബന്ധ ബുദ്ധി കൈ വിടുക.

"അങ്ങനെയാണെങ്കിൽ അനാഥയുടെ കാര്യത്തിൽ നിങ്ങൾ നീതി പാലിക്കില്ലെന്ന് ഭയപ്പെട്ടാൽ രണ്ടോ മൂന്നോ നാലോ അനാഥയെ (വിധവയെ എന്നത് ഞാന്‍ കൂട്ടി ചേര്‍ക്കുന്നു) കെട്ടുക എന്നാവില്ലേ അതിന്റെ അർത്ഥം"
അങ്ങിനെ തന്നെ എന്നാണ്‌ എന്‍‌റ്റെ "ഭയങ്കര കണ്ടുപിടിത്തം" സ്നേഹിതാ. അല്ലാതെ എന്‍‌റ്റെ ഭാര്യക്ക് ആര്‍ത്തവം വരുമ്പോള്‍ പോയി പരിപാടി ചെയ്യാന്‍ അല്ല. വിദേശത്ത് ദീര്‍ഘകാലം നില്‍ക്കുന്ന ഒരുവന്‌ കാമം തീര്‍ക്കാനും അല്ല (അങ്ങിനെ ഉള്ളവന്‍ അവന്‍‌റ്റെ നിലവിലെ ഭാര്യയെ വിവാഹ മോചനം ചെയ്തിട്ട് വേണം വീണ്ടും കെട്ടി കാമം തീര്‍ക്കാന്‍ പോകാന്‍ അല്ലെങ്കില്‍ അവളുടെ സമ്മതത്തോടെ വേണം വീണ്ടും കെട്ടാന്‍).

#############################################
--"നബി(PBUH)യുടെ ഐഷ(റ)യുമായുള്ള വിവാഹ ബന്ധം"

ഇവിടെ (മുകളിലെ കമന്‍‌റ്റുകള്‍ കാണുക) ചിലര്‍ നബി (PBUH) സ്വന്തം ഇഷ്ടത്തിന്‌ എഴുതി ഉണ്ടാക്കിയതാണ്‌ പരിശുദ്ധ ഖുര്‍‌ആന്‍ എന്ന വാദത്തിന്‌ ബലമായി അവതരിപ്പിച്ച 33:50 ഒന്നെടുത്ത് വായിച്ചാല്‍ താങ്കള്‍ക്ക് അത് മനസ്സിലാകും. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ വിട്ടേക്കുക. കാരണം അതില്‍ പിടിച്ച് തമ്മില്‍ തല്ലാന്‍ എനിക്ക് തല്പ്പര്യമില്ല.

ഇനി,
"അതിനെ ഒരു ഏഴാം കിട കരണം മറിച്ചിലൂടെ നേരിടാൻ ശ്രമിച്ച താങ്കൾ ആ വിവാഹത്തിന്‌ ( അനാഥ –വിധവാ സം രക്ഷണമല്ലാത്ത)ചില കാരണങ്ങൾ പറയുന്നു..അഥവാ മറ്റ്‌ ചില നേട്ടങ്ങൾ ഉദ്ദേശിച്ചാണ്‌ നബി(സ്വ) ആ.ഇ.ശയെ കല്യാണം കഴിച്ചതെന്ന് സമർത്ഥിക്കുന്നു...അതാണല്ലോ പല വട്ടമായി ഞാൻ താങ്കളെ മനസിലാക്കി തരാൻ ശ്രമിച്ചതും"

ഞാന്‍ എന്‍‌റ്റെ പോസ്റ്റിലൂടെയും കമന്‍‌റ്റുകളീലൂടെയും പറയാന്‍ ശ്രമിച്ച കാര്യം മുകളില്‍‍ shahir chennamangallurനു കൊടുത്ത ഒരു മറുപടിയിലുണ്ട്.

{"ഇനി വ്യക്തിയുടെ സാഹചര്യവും സമൂഹത്തിന്‍‌റ്റെ കാലികമായ അവസ്ഥയും ഒരുമിച്ചുണ്ടെങ്കിലേ ഇസ്ലാമികമായി ബഹുഭാര്യത്വം പാടുള്ളൂ എന്നാണ്‌ താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷെ ഇതില്‍ ഏതെങ്കിലും ഒന്ന് മതി എന്നാണെങ്കില്‍ ഞാന്‍ താങ്കളോട് വിയോജിക്കുന്നു."}

#############################################
ഇനി താങ്കളുടെ കമന്‍‌റ്റിലേക്ക്;

--"കാരണം അനാഥ വിധവാ സംരക്ഷണം ബഹു ഭാര്യത്വത്തിന്റെ കാരണമല്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല"
പറഞ്ഞെന്ന് ഞാന്‍ പറഞ്ഞെങ്കില്‍ മാപ്പ് (ദയനീയമായി എന്നൊന്നും വിചാരിക്കണ്ടാട്ടോ)

--"പ്രത്യുത അത്‌ മാത്രമാണ്‌ കാരണമെന്ന താങ്കളുടെ ദുർ.ന്യായത്തെ എതിർക്കുകയാണ്‌ ചെയ്യുന്നത്‌"
അങ്ങിനെ ഞാനും പറഞ്ഞിട്ടില്ല. ഖുര്‍‌ആനില്‍ പറയുന്ന (മുകളില്‍ എഴുതിയിരിക്കുന്ന) വാചകത്തില്‍ [Al-Qur’an 4:3] അനാഥ/വിധവാ സംരക്ഷണം ആണ്‌ കാരണം എന്നാണ്‌ ഞാന്‍ പറഞ്ഞത് (അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു). അല്ലാതെ അതു മാത്രം എന്നല്ല.

ഞാന്‍ എഴുതിയത്, പ്രസ്തുത വാചകം അല്ലാതെ മറ്റു കാരണങ്ങളൊന്നും ഖുര്‍‌ആനില്‍ കാണാന്‍ കഴിഞ്ഞില്ല എന്നതാണ്‌. ഇവിടെ മറ്റു കാരണങ്ങള്‍ ഉണ്ടാകില്ല എന്നൊരു ധ്വനി വരാം. അതുകൊണ്ടാണ്‌ ഞാന്‍ മറ്റു കാരണങ്ങള്‍ അറിവുള്ളവര്‍ അത് പറഞ്ഞു തരണം എന്ന് കൂട്ടിചേര്‍ത്തത്.
{"ബഹുഭാര്യത്വത്തെ അനുകൂലിക്കുന്ന മറ്റു കാരണങ്ങളൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല (അറിവുള്ളവര്‍ പറഞ്ഞ് തരാന്‍ അപേക്ഷിക്കുന്നു)."}

പക്ഷെം, താങ്കളും മറ്റുള്ള ചിലരും ഈ ഒരു വാചകത്തിന്‍‌റ്റെ മുന്നിലുള്ളത് കളഞ്ഞും പിന്നിലുള്ളത് എടുത്തും ഒക്കെ കിടന്ന് കളിക്കുക ആയിരുന്നു. അല്ലാതെ മറ്റു കാരണങ്ങള്‍ കാണീക്കാന്‍ താങ്കള്‍ക്കും കഴിഞ്ഞില്ല. അപ്പോഴാണ്‌ ഞാന്‍ താങ്കളോട് നബി(PBUH)യുടെ വിവാഹ ബന്ധങ്ങളെ പറ്റി പഠിക്കാന്‍ പറഞ്ഞത്. പക്ഷെ, "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും കൊതുകിന്ന് പഥ്യം....." എന്ന പഴഞ്ജൊല്ലില്‍ പതിരില്ലെന്ന് താങ്കള്‍ തെളിയിച്ചു. അതാണ്‌ ഞാന്‍ എഴുതിയത്;
{"പക്ഷെ ബാക്കി വിവാഹങ്ങളും അതിലൂടെ അന്നത്തെ മുസ്ലിം സദായത്തിന്‌‌ ഉണ്ടായ നന്മയെയും (അതെല്ലാം വിശദീകരിക്കാന്‍ ഒരു പോസ്റ്റ് വേണ്ടി വരും) കാണാതെ ആ ഒരു വിവാഹം മാത്രം കണ്ട താങ്കളുടെ നിരീക്ഷണത്തെ ഞാന്‍ സമ്മതിക്കുന്നു."}

അപ്പോഴും ഞാന്‍ വിചാരിച്ചു, നബി(PBUH) എന്ത് സാമൂഹിക നന്മ കണ്ടിട്ടാണ്‌ ഐഷ(റ)യെ വിവാഹം ചെയ്തത് എന്നതാകും താങ്കളുടെ സംശയം. എന്‍‌റ്റെ പിഴ. അല്ലാതെന്താ? അതുകൊണ്ടാണ്‌ അതിനെ കുറിച്ച് ഒന്നു വിശദീകരിച്ചു കളയാം എന്ന് കരുതിയത്. അപ്പോ ദേ വരണു അടുത്തത്?

"അതിനെ ഒരു ഏഴാം കിട കരണം മറിച്ചിലൂടെ നേരിടാൻ ശ്രമിച്ച ......!!!"

അപ്പോള്‍ ഞാന്‍ വിചാരിച്ചു എന്‍‌റ്റെ കമന്‍‌റ്റിലെ ഒരു ഭാഗം കണ്ണില്‍പ്പെട്ടില്ല എന്ന്.
{"നബിയുടെ ചെയ്തികളുടെ‍ അന്തസത്ത മനസ്സിലാക്കാതെ, അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അങ്ങിനെ തന്നെ എടുക്കാനാണോ താങ്കളുടെ പണ്ഡിതര്‍ താങ്കളോട് ആവശ്യപ്പെട്ടത്? അദ്ദേഹം ചെയ്ത പ്രവര്‍ത്തികളില്‍ ഒന്നിനെ കുറിച്ച് (വിവാഹം) മനസ്സിലാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍‌, അദ്ദേഹത്തെ സാധാരണ മനുഷ്യരുമായി ഒത്ത് നോക്കിയ താങ്കളെ ഞാന്‍ എങ്ങിനെ മനസ്സിലാക്കണം? നബിയുടെ ഭാര്യമാര്‍ക്ക് പുനര്‍‌വിവാഹം പടച്ചവന്‍ നിരോധിച്ചു. നമുക്ക് അത് ബാധകമാണോ?"}

അപ്പോള്‍ ദേ കിടക്കണു
".....പിന്നെ നബി(സ്വ)യെ എന്നെ പോലെയാണോ കാണുന്നത്‌ എന്നൊക്കെയുള്ള താങ്കളുടെ ചോദ്യം അർഹിക്കുന്ന വിധത്തിൽ അവഗണിച്ചോളാം."

അവഗണിക്കാതെ, നേരത്തെ പറഞ്ഞത് പോലെ അധ്യായം 33:50 വായിക്കുക. അപ്പോള്‍ മനസ്സിലാകും നബി(PBUH) ചെയ്തതെല്ലാം താങ്കള്‍ക്ക് ചെയ്യാന്‍ കഴിയില്ലെന്ന്.

പിന്നെ, അവസാനമായി, അനാഥ വിധവാ സംരക്ഷണം മാത്രമേ കാരണമായിട്ടുള്ളൂ എന്നല്ല ഞാന്‍ ഉദേശിച്ചത്. അതു കൊണ്ടാണ്‌ ഞാന്‍ വെച്ച നിര്‍ദ്ദേശങ്ങളില്‍;
{"ഒന്നില്‍ കൂടുതലുള്ള വിവാഹങ്ങള്‍ എല്ലാം ഈ സമിതിയുടെ അംഗീകാരത്തിനു വിധേയം ആക്കുക. ഈ വിവാഹങ്ങളുടെ പിന്നിലുള്ള കാരണം സമൂഹ നന്മ മാത്രമാണെന്നും ഇസ്ലാമികമാണെന്നും ഉറപ്പു വരുത്തുക."}
അല്ലാതെ വീണ്ടും കെട്ടുന്നവര്‍ കെട്ടുന്നതെല്ലാം അനാഥകളെയോ വിധവകളെയോ ആണെന്ന് ഉറപ്പ് വരുത്തണം എന്ന് ഞാന്‍ എഴുതിയില്ല. ഞാന്‍ എഴുതിയതിന്‍‌റ്റെ ഉദ്ദേശം, "അനാഥ വിധവാ സംരക്ഷണം" ഉദ്ദേശിച്ച് വെളിപ്പെട്ട ഒരു ഖുര്‍‌ആന്‍ വാചകം മാത്രം ചൂണ്ടികാട്ടി ആരെയും എപ്പോള്‍ വേണമെങ്കിലും കെട്ടാം എന്ന നിലപാട് മാറണം എന്നാണ്‌.

#############################################

"എല്ലാ അർത്ഥത്തിലും നീതി പാലിക്കുന്ന ഒരാൾ മറ്റൊരു വിവാഹം കഴിച്ചാൽ അതിന്റെ വിധിയെന്താണ്‌ ആ വിവാഹം ഹറാമാണോ?രേഖ വല്ലതും ഖുർ.ആനിലുണ്ടോ?"
അറിയില്ല മാഷേ. ഇസ്ലാം പ്രകാരം വിധി നിര്‍ണ്ണയം പടച്ചവന്‍‌റ്റെ മാത്രം അധികാരമാണെന്ന് ഞാന്‍ ഇനി പഠിപ്പിച്ചു തരണോ? തെറ്റാണെന്ന് കരുതുന്നെങ്കില്‍ അവര്‍ പടച്ചവനോട് മാപ്പിരക്കട്ടെ. അല്ലെങ്കില്‍ താങ്കളെ പോലെ അവര്‍ ചെയ്തത് ശരിയെന്ന് വിശ്വസിച്ചു നടക്കട്ടെ.
#############################################

ഓ.ടോ: ഗവര്‍ണ്മെണ്ട് ബഹുഭാര്യത്വം നിരോധിച്ചാല്‍ എതിര്‍ക്കുമെന്ന് പറഞ്ഞത് കേട്ടു. എന്തിനാണ്‌ അതുവരെ കാത്ത് നില്‍ക്കുന്നത്? ഇപ്പോള്‍ തന്നെ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ഒന്നില്‍ കൂടുതല്‍ കെട്ടാന്‍ പാടില്ലെന്നൊരു നിയമം ഉണ്ടത്രെ. എല്ലാ മുസ്ലിങ്ങളോടും സര്‍ക്കാര്‍ ജോലി രാജി വെക്കാന്‍ അങ്ങോട്ട് കല്പ്പിക്കരുതോ? അപ്പോ അറിയാം ആരൊക്കെ രാജി വെക്കുമെന്ന്!

ഉഗ്രന്‍ said...

@ ഉഗ്രി, താരാപഥം, മൌലവിവര്‍മ്മ

നിങ്ങള്‍ എഴുതിയ കമന്‍‌റ്റുകള്‍ക്ക് നന്ദി. ഈ പോസ്റ്റുമായി ബന്ധമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. മുഹമദ് നബിയുടെ (PBUH) വിവാഹങ്ങള്‍ സാധാരണക്കാരന്‍‌റ്റെ വിവാഹങ്ങളുമായി ബന്ധമില്ലെന്ന് നിങ്ങള്‍ തന്നെ പകര്‍ത്തിയ പരിഭാഷയില്‍ ഉണ്ടല്ലൊ.

പിന്നെ, ഖുര്‍‌ആന്‍ മുഹമ്മദ് നബി(PBUH) എഴുതിയുണ്ടാക്കിയതാണെന്ന ഒരു വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ അതാകാം. അതിന്‌ ഇതില്‍ കൂടുതല്‍ കിട്ടും. ചുമ്മാ നെറ്റില്‍ തപ്പിയാല്‍ മതി. അതൊക്കെ സ്ഥിരം വായിച്ചു പരിശോദിക്കുന്ന ഒരാളെന്ന നിലയില്‍ എന്‍‌റ്റെ വിശ്വാസം ഇളക്കാന്‍ ഇതൊന്നും പോര. പിന്നെ, ഇതൊന്നും ഡിലീറ്റാത്തത് എന്താണെന്നോ. ഇതൊക്കെ വായിച്ച് ചില പാഴുകള്‍ ഇസ്ലാമില്‍ നിന്നും പോകുന്നെങ്കില്‍ അത് നല്ലതാണെന്നാ എനിക്ക് തോന്നുന്നത്.
:)

കുറിപ്പ്: ഉഗ്രീ... പേരെനിക്കിഷ്ടായീട്ടോ....

Anonymous said...

ഉഗ്രാ: വിഷയവുമാ‍യി ബന്ധമില്ലെന്നതിനാല്‍ താങ്കള്‍ മറുപടി പറയുന്നില്ല. എങ്കില്‍ വിഷയത്തില്‍ ഊന്നി ഊന്നി തന്നെ ചോദിക്കാം.
ഇന്നു വെള്ളിയാഴ്ചയാ, അല്‍ കഃ‌ഫ് ഓതേണ്ട ദിവസം,അല്‍കഹ്‌ഫ് 110 ആം ആയത്തില്‍ നബിയോടു തന്നെ ഖുറാന്‍ പരിചയപ്പെടുത്താന്‍ പറയുന്നത് ഇങ്ങിനെ,“( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.- അല്‍ കഹ്‌ഫ് 110).

ഉഗ്രാ താങ്കള്‍ പറയുന്നു : നബിയുടെ വിവാഹങ്ങളോന്നും സാധാരണക്കാരന്റെ വിവാഹങ്ങള്‍ അല്ല എന്ന് . ഒരു സാധാരണക്കാരന്‍ നബിക്കു അസാധാരണ വിവാഹങ്ങള്‍, ചിരിപ്പിക്കല്ലെ ഉഗ്രാ,

“....അതൊക്കെ സ്ഥിരം വായിച്ചു പരിശോദിക്കുന്ന ഒരാളെന്ന നിലയില്‍ എന്‍‌റ്റെ വിശ്വാസം ഇളക്കാന്‍ ഇതൊന്നും പോര. പിന്നെ, ഇതൊന്നും ഡിലീറ്റാത്തത് എന്താണെന്നോ. ഇതൊക്കെ വായിച്ച് ചില പാഴുകള്‍ ഇസ്ലാമില്‍ നിന്നും പോകുന്നെങ്കില്‍ അത് നല്ലതാണെന്നാ എനിക്ക് തോന്നുന്നത്.“ ഉഗ്രാ താ‍ങ്കളുടെ ഇസ്ലാമീക് വിശ്വാസം ഇളകില്ല എന്ന ആത്മവിശ്വാസം നല്ലത്. പക്ഷെ ഈ പോസ്റ്റ് ഡിലീറ്റാതിരുന്നാല്‍ ചില പാഴുകളുടെ വിശ്വാസം ഇളകിപ്പോവും എന്ന തോന്നലുണ്ടല്ലെ, ഇസ്ലാമീക വിശ്വാസം ഇളകാന്‍ ഈ പോസ്റ്റിന്റെ ആവശ്യമൊന്നുമില്ല, ഖുറാന്‍ ഒന്നോടിച്ചു വായിച്ചു നോക്കിയാല്‍ മതി. മുസ്ലിംകളില്‍ ഒട്ടുമുക്കാലും ഒരിക്കല്‍‌പോലും ഖുറാന്‍ അറിഞ്ഞ് വായിക്കാത്തവരാണ്, ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം എന്നു ഖുറാനെ കുറിച്ചു മേനി പറയാറുണ്ട്, ഏറ്റവും കൂടുതല്‍ ആളുകള്‍ ‘ എന്താണ് വായിക്കുന്നതെന്നു അറിയാതെ വായിക്കപ്പെടുന്ന ഒരു ഗ്രന്ഥം ആണ്‍ ഖുറാന്‍ എന്നു ആ മേനി പറച്ചില്‍ തിരുത്തണം.

ഉഗ്രാ , ഖുറാന്‍ തന്നെ ഖുരാന്‍ വായിച്ചു വഴിപിഴക്കുന്നവരെ കുറിച്ചു മുന്‍‌കൂര്‍ ജാമ്യം ഏടുത്തിട്ടുണ്ടു കേട്ടോ. ‘ ഈ ഗ്രന്ഥം ചിലര്‍ക്കു വഴിക്കാട്ടിയായും ചിലരെ വഴിപിഴപ്പിക്കുകയും ചയ്യും’ എന്നും ഖുറാനിലുണ്ട്, പിന്നെ ഹിദായത്ത് കൊടുക്കുന്നവന്‍ പടച്ചറബ്ബാണല്ലോ, അവനു നല്ലവര്‍ എന്ന് തോ‍ന്നുന്നവരെ അവന്‍ “ഹിദായത്ത്’ കൊടുക്കാതെ ‘ജീവിക്കാന്‍’ വിട്ടുകാണും. വെറുതെയല്ലല്ലോ നബി പറഞ്ഞത് ‘ ഐ ദുനിയാവു വിശ്വാസിക്കു നരകവും അവിശ്വാസിക്കു സ്വര്‍ഗ്ഗവുമാണെന്നു’ - നബിയാണെകില്‍ അടിച്ചുപോളിച്ചു അസാധാരണമായി ജീവിച്ചു മരിച്ചു, മരിക്കുമ്പോള്‍ നബിക്കുള്ള ആകെ ബേജാറ് തന്റെ കുടുംബത്തെ കുറിച്ചായിരുന്നു. അവസാനമായി നബി പറഞ്ഞതു “ എന്റെ അഹ്ലുബൈതിനെ നോക്കണേ’ എന്നായിരുന്നല്ലോ. ഇതൊക്കെ വായിച്ചു വല്ല പാഴും അടര്‍ന്ന് പോവുന്നുണ്ടങ്കില്‍ പോവട്ടെ എന്നു കരുതി തന്നെയാ ഇതെഴുതുന്നത്.

ചിന്തകന്‍ said...

പ്രിയ ഉഗ്രാ
എല്ലാറ്റിനെയും സ്വന്തം യുക്തിയുടെ അളവുകോലുപയോഗിച്ച് അളക്കുന്നവര്‍ക്ക് അവരുടെ യുക്തി തന്നെയാണ് അവരുടെ ദൈവം. മുകളിലെഴുതിയ വര്‍മ്മ കമന്റുകള്‍ അനോണിപേരുകളില്‍ ഇസ് ലാനെ കുറിച്ച് ചര്‍ച്ച നടക്കുന്ന സ്ഥലത്തെല്ലാം സാധാരണമാണ് ഇപ്പോള്‍. ഇവരുടെ ലക്ഷ്യ്ം നല്ല തോതില്‍ നടക്കുന്ന ചര്‍ച്ചകളെ വഴിതിരിച്ചുവിടുക എന്നുള്ളതാണ്.

ഇക്കാര്യത്തില്‍ ഉഗ്രന്റെ നിലപാട് തന്നെയാണ് എനിക്കും. അനോണി വര്‍മ്മക്ക് ഇതേതായാലും മനസ്സിലായില്ല എന്ന് അദ്ദേഹത്തിന്റെ വീണ്ടുമുള്ള കമന്റു മനസ്സിലാക്കി തരുന്നു. :)

Anonymous said...

ആയിരത്തിഅഞ്ഞൂറ് കൊല്ലമായിട്ടും എല്ലാം കൊണ്ടും ‘പരിപൂര്‍ണ്ണമായ’ ദൈവീക ജീവിതപദ്ധതി എന്തേ ഇന്നും മേല്‍‌വിലാസം അന്വേഷിച്ചു നടക്കുന്നത്. ഇനിയും എത്ര വര്‍ഷം വേണ്ടി വരും ഭൂമിയില്‍ “ദൈവീക വ്യവസ്ഥിതി “പുലരാന്‍. ‘ഖിയാമം നാളിനു മുന്നേ’ മുഹമ്മദിന്റെ അളളാഹു ജയിച്ചാല്‍ മതിയായിരുന്നു.

ഓഫ്: ഇരുപത് കൊല്ലത്തെ അറബിനാട്ടില്‍ നിന്നും അറബികളും മുസ്ലിംകളുമായിട്ടുള്ള ഇടപഴകിയതില്‍ ഒരു കാര്യം എനിക്കു തീര്‍ച്ച. മുഹമ്മദ് നബി അറബിയാണെന്ന ഒരൊറ്റ കാരണം എനിക്കു ധാരാളമായിരുന്നു ഈ വ്യവസ്ഥിതിയോടു അന്യം നില്‍ക്കാന്‍.

ചിന്തകാ: എന്തു മനസ്സിലായില്ല എന്നാ താങ്കള്‍ തട്ടിവിടുന്നത്, താങ്കള്‍ക്കു എല്ലാം മനസ്സിലായല്ലോ, മാലോകരുടെ ഭാഗ്യം.

Anonymous said...

മൗലവി വര്‍മ്മ എന്ന ഇസ്ലാം വിരോധി അറിയുവാന്‍

ഞാന്‍ സാധാരണ മനുഷ്യനാണ` എന്ന ആയത്തിന്റെ അടുത്ത ഭാഗം കൂടി വായിക്കൂ. എന്നിലേക്ക്‌ വ ഹ്‌ യ്‌ ഇറങ്ങുന്നു വെന്നത്‌ അഥവാ ദിവ്യ സന്ദേശം


അപ്പോള്‍ ദിവ്യ സന്ദേശം ഇറങ്ങുന്ന നബി സാധാരണക്കാരനാണോ പൊട്ടന്‍ വര്‍മ്മേ..

എന്നെ ആരാധിക്കരുത്‌ ഞാന്‍ ദൈവമല്ല എന്ന് സമര്‍ത്ഥിക്കാന്‍ ഉപയോഗിച്ച ആയത്ത്‌ പല പൊട്ടന്മാരും ദുരുപയൊഗം ചെയ്യുന്നത്‌ ഇന്നു തുടങ്ങിയതല്ല മണ്ടച്ചാരെ..

Anonymous said...

c this answer from mr. bijli to miss. rumana regarding the same subject. i hope this will be alos useful for this post.

================================

bijli , സ്ത്രീപക്ഷ നിരീക്ഷണം ലേക്ക് Sat Nov 15, 11:43:00 AM ന് പോസ്റ്റ് ചെയ്തത്
From: bijli [mailto:noreply-



താങ്കളുടെ ചോദ്യങ്ങള്‍ ആരൊക്കെയോ സുഖിപ്പിക്കാന്‍ വേണ്ടിമാത്രമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരക്കാര്‍ കഴിഞ്ഞ പോസ്റ്റില്‍തന്നെ ആസന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.ഒരാളെങ്കിലും ഇസ്ലാമിനെ വിവരക്കേടുകൊണ്ടെങ്കിലും ചോദ്യം ചെയ്തല്ലോ എന്ന സന്തോഷം!.താങ്കളും ആവഴിക്കാണെങ്കില്‍താഴെ ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. നിഷ്പക്ഷമതികളെല്ലാം ഈ ചോദ്യങ്ങള്‍ കേട്ട് ലജ്ജിച്ച് തലതാഴ്ത്തിയതും നാം കണ്ടു.ഈ ഉളുപ്പില്ലായ്മ സ്ത്രീകള്‍ക്ക് മുഴുവന്‍ നാണക്കേടാവുകയും ചെയ്തു.
പണ്ഡിതന്മാരെ താറടിച്ചല്‍ വഴിപിഴച്ചൂപോകുമെന്നതിന് റുമാന ഒരു ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. അന്ധമായ കാന്തപുരം വിരോധം നിങ്ങളെ എവിടെയെത്തിച്ചിരിക്കുന്നു എന്നറിയാന്‍ നിങ്ങളെഴുതിയ ഇരുപത്തിഒന്ന് ചോദ്യങ്ങളും ഒരാവൃത്തികൂടി ഒന്ന് വായിച്ചുനോക്കൂ.

ഇസ്ലാം അല്ലാഹുവിന്റെ മതമാണ്. അല്ലാഹു അനുവദിച്ചത് ചെയ്യുക. അവന്റെ നിയമങള്‍ അനുസരിക്കുക.അതെന്തുകൊണ്ടെന്ന് ചോദ്യം ചെയ്യാന്‍ നമുക്ക് അര്‍ഹതയില്ല. സൂറത്തുല്‍ ബകറയില്‍ അല്ലാഹുഒരു സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു അല്ലാഹു ഒരു പശുവിനെ അറുക്കാന്‍ ഇസ്രായീല്യരോട് പറയുന്ന സംഭവം ഒരു പശുവിനെ അറുത്താല്‍ തീരുന്ന പ്രശ്നമായിരുന്നു. എന്നാല്‍ ഇസ്രായീല്യര്‍ അതിനുയ്യാറാകാതെ അവരുടെ പ്രവാചകനോട് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. പശുവിന്റെ തരമേത്?നിറമെന്ത്? തുടങ്ങിയ കുറേ ചോദ്യങ്ങള്‍. അവസാനം അവര്‍ക്ക് അങ്ങിനെ ഒരു പശുവിനെ കിട്ടാന്‍ വലിയ ബുദ്ദിമുട്ട് തന്നെ അള്ളാഹുനല്‍കി .
എല്ലാവരും ചോദ്യങ്ങളെ വിമര്‍ശിക്കുകയല്ലാതെ മറുപടി പറയുന്നില്ല എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നാന്‍ പാടില്ല.ഹാരിസ് മംഗലശ്ശേരി പറഞ്ഞ മറുപടി വിവേകമുള്ളവര്‍ക്ക് മതിയായതാണ് അദ്ദേഹം പറയാതിരുന്നത് അനാവശ്യങ്ങളുമാണ്. പക്ഷേ റുമാനക്കത് പോരല്ലോ അവള്‍ നാളെവീണ്ടും പറയും ‘മുഴുവന്‍ ചോദ്യത്തിനും ഇതുവരേ എനിക്ക് ഉത്തരം കിട്ടിയിട്ടില്ല‘ എന്ന് അതുകൊണ്ട് അവയ്ക്കുള്ള ഉത്തരം വെറും അഞ്ചാം ക്ലാസ് വരേ മാത്രം മദ്രസയില്‍ പോയിട്ടുള്ള ഈ ഞാന്‍ തന്നെ എഴുതാം.
നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ താഴെയുള്ള ഉത്തരങ്ങള്‍ മതിയാകുന്നതാണ്. അല്ലെങ്കില്‍ ഖുര്‍‌ആനും സുന്നത്തും മുഴുവന്‍ നിരത്തിയലും മതിയാവുകയില്ല..

1) സ്വഭാര്യക്ക് ആര്‍ത്തവമായതിനാല്‍ മറ്റൊരു വിവാഹം കഴിച്ചു, ഇരു വരും ഒരുമിച്ച് / അല്ലെങ്കില്‍ മറ്റൊരു വീട്ടില്‍ താമസിക്കുന്നു.ആദ്യ ഭാര്യ ആര്‍ത്തവം കഴിഞ്ഞ് ശുദ്ധിയായപ്പോള്‍ രണ്ടാം ഭാര്യക്ക് ആര്‍ത്തവം തുടങ്ങി,വീണ്ടും ആദ്യഭാര്യയിലേക്ക്.. മാസം ഒന്ന് / രണ്ട് കഴിഞ്ഞു , ആദ്യ ഭാര്യ ഗര്‍ഭിണിയായി, ഇതിന്നിടക്ക് രണ്ടാം ഭാര്യക്ക് വീണ്ടും ആര്‍ത്തവം തുടങ്ങി, ഗര്‍ഭത്തിന്റെ ആലസ്യം കാരണം ഭര്‍ത്താവിന്ന് ആദ്യഭാര്യയെ സമീപിക്കാനാവുന്നില്ല / അല്ലെങ്കില്‍ അവള്‍ ക്ക് ഗര്‍ഭാവസ്ഥയില്‍ ബന്ധപ്പെടുന്നതിന്ന് താല്പര്യമില്ല, ഈ സന്ദര്‍ഭത്തില്‍ മൂന്നാമത്തെ കല്യാണം കഴിക്കാന്‍ അനുവദിനിയമോ?

- ഇസ്ലാമിക നിയമപ്രകാരം സമ്പത്തും ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താന്‍ കഴിയുന്നവനുമായപുരുഷനാണവനെങ്കില്‍ 4 വരേ വിവാഹം കഴിക്കാവുന്നതാണ്.അതിന് ഇങ്ങനെ കുറേ കാരണങ്ങള്‍ വേണമെന്നൊന്നും ഇല്ല.താല്‍പ്പര്യമുണ്ടെങ്കില്‍ ആവാം.(വ്യഭിചരിക്കാന്‍ പാടില്ല.)

2) കൂടിയ ആര്‍ത്തവകാലമായ പതിനഞ്ച് ദിവസം ക്ഷമിച്ച് കഴിഞ്ഞിരുന്ന ഭര്‍ത്താവ് ഭാര്യയുടെ പ്രസവാനന്തരമുള്ള ശുദ്ധിയുടെ ഇടവേളയില്‍ ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ (നാല്പത് ദിവസം) എന്താണ് ചെയ്യേണ്ടത്?

- ഇതിനും ഉത്തരം ആദ്യത്തേത് തന്നെ.

3) ആര്‍ത്തവകാലത്ത് ക്ഷമിക്കാനാകാത്തതിനാല്‍ രണ്ട് കെട്ടിയ ഒരാളുടെ രണ്ട് ഭാര്യമാര്‍ക്കും ഒരുമിച്ച് ആര്‍ത്തവമായാല്‍ എന്താണ് ചെയ്യുക.?

- ക്ഷമിക്കാന്‍ കഴിയുന്നവന്‍ ക്ഷമിക്കുക അല്ല വേറൊരുത്തിയെ കെട്ടണമെങ്കില്‍ കെട്ടുക.(വ്യഭിചരിക്കാന്‍ പാടില്ല.)

4) വിദേശയാത്രകളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യമെങ്കില്‍ ഭഹുഭാര്യത്വമാകാമെന്ന് പറയുന്നു. ഈ അടിസ്ഥാനത്തില്‍ ദീര്‍ഘകാലം ഭാര്യയെ പിരിഞ്ഞിരിക്കുന്ന പ്രവാസം സ്വീകരിച്ചവര്‍ എന്താണ് ചെയ്യേണ്ടത്?.

-ഭാര്യയെ കൂടെ കൊണ്ടുപോവുക അതിന് പറ്റാത്തവര്‍ ക്ഷമലഭിക്കുന്നില്ലെങ്കില്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ ഒരുത്തിയെ കെട്ടുക.(എന്ത് കാരണമുണ്ടായാലും വ്യഭിചാരം അനുവദിനീയമല്ല.)

5) പ്രവാസികളുടെ ഇണകളാകാന്‍ വിധിക്കപ്പെട്ട സ്ത്രീകള്‍ ഇസ്ലാം നിശ്ചയിച്ച മൂന്ന് മാസത്തെ വിരഹ പരുതിക്ക് ശേഷം എന്താണ് ചെയ്യേണ്ടത്?

-ഭര്‍ത്താവ് മരിച്ചിട്ടുണ്ടെങ്കില്‍ ഇദ്ദക്ക് ശേഷം വേറെ വിവാഹമാകാം. തന്റെയും കുട്ടികളുടെയും ജീവിതവൃത്തിക്ക് വേണ്ടി പോയ ഭര്‍ത്താവാണെങ്കില്‍ ക്ഷമിക്കുക.അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ല. ഇനി തനിക്ക് ചിലവിന് തരാതിരിക്കുകയോ താനുമായി യാതൊരു ബന്ധവും നിലനിര്‍ത്താതിരിക്കുകയോ ചെയ്താല്‍ ഫസ്‌ഖിനെക്കുറിച്ച് ചിന്തിക്കാം.

6) വര്‍ഷങ്ങളോളം ശാരീരികമായി തളര്‍ന്ന ഭര്‍ത്താവിനെ പരിപാലിക്കുന്ന ഒരു ഭാര്യക്ക് തന്റെ വികാരപൂര്‍ത്തീകരണത്തിന്ന് ഇസ്ലാം അനുവദിച്ച മാര്‍ഗമെന്താണ്?

-ഈ കൊച്ചുദുനിയാവ് തീരുംവരേ ക്ഷമിക്കുക.(ഇതിനപ്പുറം ജീവിതമില്ല എന്ന് വിശ്വസിക്കുന്നവരെന്തിനാണ് മതവിധി നോക്കുന്നത്?)

7) അടിമ(വെപ്പാട്ടി)യായവളെ ഭാര്യയായി സ്വീകരിക്കാമെന്ന് ഖുര്‍‌ആനില്‍ വെക്തമാക്കിയതാണല്ലോ. ഇപ്പോഴും അടിമത്വ സമ്പ്രധായം ഇസ്ലാം അംഗീകരിക്കുന്നുണ്ടോ.ഇല്ലെങ്കില്‍ ആ സൂക്തത്തിന്റെ പശ്ചാത്തലമെന്താണ്?

-ഇത്തിരിയെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ ചിന്തിച്ചുകൂടേ അത് അടിമത്വം ഇല്ലാതാക്കാന്‍ ഇസ്ലാംവച്ച മാര്‍ഗ്ഗമാണെന്ന്?

8) ഭഹുഭാര്യത്വത്തിന്ന് ഇരുപത്തഞ്ചോളം കാരണങ്ങളുണ്ടെന്ന് പറയുന്നു. അതെല്ലാം ഇന്നും നില നില്‍ക്കുന്നതോണോ?

-അങ്ങിനെ ആരാണ് പറഞ്ഞത്? ഒന്നാമത്തെ ഉത്തരത്തില്‍ പറഞ്ഞ കാരണമേ ഉള്ളൂ.

9) ആണെങ്കില്‍ ഏതല്ലാം,അല്ലെങ്കില്‍ അവ ഏതെല്ലാം?
-ഇതിന് മറുപടി ആവശ്യമില്ലല്ലോ?

10) ഇന്ന് നടക്കുന്ന ത്വലാഖുകള്‍ ഖുര്‍‌ആര്‍ സ്ത്രീക്ക് നല്‍കുന്ന മാന്യത നിലനിര്‍ത്തികൊണ്ട് തന്നെയാണോ?

-ആര്‍ക്കറിയാം ആളുകള്‍ തോന്നിയപോലെ ചെയ്യുന്നുണ്ടെങ്കില്‍ ഇസ്ലാം എന്തുപിഴച്ചു?

11) അല്ലെങ്കില്‍ എന്താണ് അതിനായി ചെയ്യേണ്ടത്,

-നിങ്ങളുടെ ഭര്‍ത്താവ് അങ്ങിനെ ചെയ്യാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ദിക്കുക. എല്ലാ പെണ്ണുങ്ങളും അങ്ങിനെ ചിന്തിക്കുക.

12) ക്ഷമ , കരുണ , കാരുണ്യം, തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇസ്ലാം എത്രത്തോളം പവിത്രത കല്പിച്ചിട്ടുണ്ട്?

-അത് മനസ്സിലാക്കാന്‍ ആദ്യം വുളൂ എടുത്ത് ഖുറ്‌ആന്‍ എടുത്ത് പാരാണം ചെയ്യുക. അറബി അറിയില്ലെങ്കില്‍ നല്ല പരിഭാഷവാങ്ങി വായിക്കുക.

13) ലൈംഗിക വികാരങ്ങളെ ഒതുക്കി നിര്‍ത്തുന്നവരെ കുറിച്ച് ഇസ്ലാം എന്താണ് പറയുന്നത്?

- ബ്രഹ്മചര്യം ഇസ്ലാം അംഗീകരിക്കുന്നില്ല.

14) വിവാഹമൂല്യമായ മഹര്‍ കൊടുക്കാനും ഇണയായ സ്ത്രീകളെ സംരക്ഷിക്കാനും ക്കഴിയാത്തവര്‍ക്ക് കരണീയമായിട്ട് എന്താണ് ഇസ്ലാം കല്‍പ്പിച്ചത്?

-വ്രതം അനുഷ്ടിക്കുക.

15) വ്യഭിചരിക്കുമെന്ന് ഭയപ്പെട്ടാല്‍ സ്വയം ഭോഗത്തിന്ന് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

- വ്യഭിചാരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ ആവാം.

16) മനസ്സിനെയും ശരീരത്തെയും ദുശിപ്പിക്കുന്ന ചിന്തകള്‍ കടന്ന് വരുമ്പോള്‍ ‘ദിക്‌‌റുകളില്‍’ അഭയം തേടാന്‍ ഇസ്ലാം കല്‍പ്പിക്കുന്നുണ്ടോ.?

-‘അലാ ബിദികി‌രില്ലാഹി തത്‌മ‌ഇന്നല്‍ ഖുലൂബ്‘(അറിയുക അല്ലാഹുവിന്റെ ദിക്രുകള്‍ ഹൃദയങ്ങളെ അടക്കും)‌ ഖുര്‍‌ആന്‍

17) ഉണ്ടെങ്കില്‍ അന്യസ്ത്രീകളെ കാണുമ്പോള്‍ ഉണ്ടാകുമെന്ന് പറയുന്ന ചീത്തവികാരത്തില്‍ നിന്ന് അഭയം തേടാന്‍ ഈ ദിക്‌റുകള്‍ പര്യാപ്തമാണോ..?

-ദിഖ്‌റ് ദിഖ്‌റാണെങ്കില്‍ പര്യാപ്തമാണ്.(വെറുതെ നാമം ജപിക്കലാണ് ദിക്‌റ് എന്ന് തെറ്റിദ്ദരിക്കരുത്)


18) സ്ത്രീകളെ പൊതുവേദിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് കൊണ്ടുള്ള ഗുണമെന്താണ്‍..?

-ഗുണദോഷങ്ങള്‍ നോക്കേണ്ടതില്ല. അല്ലാഹു വിലക്കിയിട്ടുണ്ടെങ്കില്‍ അത് അനുസരിക്കുക.കാരണം അവന്‍ നമ്മുടെ സൃഷ്ടാവാണ്‍ അവന്റെ സൌകര്യത്തിന്‍ വേണ്ടിയാണ് നമ്മെ സൃഷ്ടിച്ചത്.

19) ഒരു സ്ത്രീക്ക് പര്‍ദയും മക്കനയും ധരിച്ച് പൊതു സ്റ്റേജില്‍ പ്രസംഗിക്കാന്‍ ഇസ്ലാമില്‍ അനുവാദമുണ്ടോ..?

-ഇല്ല. അന്ധനായ ഉമ്മുമക്തൂം(റ) യുടെ മുന്നില്‍ നില്‍ക്കുന്നത് പോലും റസൂല്‍ വിലക്കിയിട്ടുണ്ട്.


20) അന്യ സ്ത്രീ കളോട് സലാം ചൊല്ലാന്‍ പുരുഷന്മാര്‍ക്ക് ഇസ്ലാം അനുമതി നല്‍കുന്നുണ്ടോ..?

-പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ മദ്‌ഹബുകളെ പിന്‍പറ്റുകയേ മാര്‍ഗ്ഗമുള്ളൂ. ശാഫീ മദ്‌ഹബില്‍ പറ്റില്ല.

ഇരു പത്തി ഒന്നാമത്തെ ചോദ്യമായി ഇതു കൂടി ചേര്‍ക്കാം,

ബഹു: കാന്തപുരത്തിന്റെ ‘ആര്‍ത്തവകാലത്ത് സ്ത്രീകളുമായി ബന്ധപ്പെടാന്‍ ഇസ്ലാമില്‍ അനുവദനീയമല്ലാത്തതിനാല്‍ ഭഹു ഭാര്യത്വം അനുവദിക്കാമെന്ന ’ ഫത്‌വ ലോകത്തുള്ള മൊഴുവന്‍ മുസ്ലിംങ്ങള്‍ക്കും കൂടിയുള്ളതാണോ..?
- ഇതില്‍ ലോകമുസ്‌ലിംകള്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ വഴിയില്ല. (ആര്‍ത്തവകാലത്ത് ക്ഷമിക്കാന്‍ കഴിയാത്തവനോട് വ്യഭിചാരം ചെയ്തുകൊള്ളാന്‍ പറയാന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ ബഹുഭാര്യത്വം പ്രശ്നം പരിഹരിക്കുമെങ്കില്‍ അനുവദിനീയമാണ്)

ആണെങ്കില്‍

നിങ്ങള്‍ നിങ്ങലുടെ മകളെ / സഹോദരിയെ വിവാഹം കഴിച്ചയക്കുമ്പോള്‍ ‘എന്റെ സഹോദരിക്ക് /മകള്‍ക്ക് ആര്‍ത്തവകാലമായാല്‍ മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ അനുമതി കൊടുക്കുമോ’?.
അത്രക്കും ക്ഷമയില്ലാത്ത മരുമകനോഅളിയനോആണെങ്കില്‍ അന്ന്യ സ്ത്രീയെ പോയി പ്രാപിക്കുന്നതിനേക്കാള്‍ നല്ലതല്ലെ അവന്‍ മറ്റൊരു സ്ത്രീയെക്കൂടി ഭാര്യയായി സ്വീകരിക്കുന്നത്?

ഒരുകാരണം കൊണ്ടും വ്യഭിചാരം ഇസ്ലാം അനുവദിക്കുന്നില്ല. അതിലേക്ക് എത്താവുന്ന എല്ലാവഴികളെയും അടയ്ക്കുകയും ചെയ്യുന്നുണ്ട്.( തലമറയ്ക്കാന്‍ പറയുന്നതും അന്ന്യപുരുഷന്മാരുമായി ഇടകലരരുതെന്ന് പറയുന്നതുമെല്ലാം അതുകൊണ്ടാണ്) ഇതെല്ലാം അംഗീകരിക്കുന്നവര്‍ക്ക് മാന്യമായി ജീവിക്കാം.അല്ലാത്തവര്‍ പുരുഷനിലെ മൃഗീയ വികാരങ്ങളെ പ്രലോഭിപ്പിച്ച് പീഠനങ്ങളും മാനഹാനിയും ഏറ്റ് വാങ്ങേണ്ടി വരുന്നു.

Anonymous said...

എ കെ

“110 ( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു.“ ഇതാണ് ഖുറാന്‍ വാക്യം.

ദൈവം ബോധനം നല്‍കി എന്ന കാരണത്താല്‍ സാധാരണ മനുഷ്യന്മാര്‍ക്കു ദൈവം തന്നിലൂടെ ബോധിപ്പിക്കുന്ന ബോധനം തനിക്ക് ബാധകമല്ല, തനിക്ക് എന്തുമാവാം, ഞാന്‍ നിയമത്തിനും ബോധനത്തിനുമപ്പുറത്താണ് എന്നതാണ് നബി എന്നല്ലേ എകെ/ak പറഞ്ഞുവരുന്നത്, ഇതു പറയാനാണോ ഒരു മണ്ടന്‍ വിളിയും പൊട്ടന് വിളിയും. നല്ല സംസകാരം. ഇതായിരിക്കും ഖുരാന്‍ ഉദ്ഘോഷിക്കുന്ന ‘നബിയേ, താങ്കളെ ഉല്‍കൃഷ്ട സ്വഭാവത്തിന്റെ ഉടമ’യാക്ക്കിയിരിക്കുന്നു എന്ന് പറയുന്നത്, ആ നബി പഠിപ്പിച്ച ഉത്കൃഷ്ട സ്വഭാവമാണോയിത്.

ഇസ്ലാം വിരോധി ആവുന്നതല്ല, ആയിപ്പോവുന്നതാണ്. :)

Anonymous said...

വര്‍മ്മേ..താന്‍ മണ്ടനല്ല മര മണ്ടനാണെന്ന് തെളിയിച്ചിരിക്കുന്നു.

എടോ മരപ്പൊട്ടാ. ദൈവീക ബോദനം അനുസരിച്ചല്ലാതെ പ്രവാചകന്‍ സ്വന്തം ഇഷ്ടത്തിനു ഒന്നും പ്രവര്‍ത്തിക്കുകയില്ല എന്ന് വിശ്വസിക്കുന്നവരാണു മുസ്ലിംകള്‍ അത്‌ ഖുര്‍ ആനും സാക്ഷ്യപ്പ്പെടുത്തുന്നു. അതിനു പുറത്ത്‌ നില്‍ക്കുന്ന മണ്ടനായ നിന്നോട്‌ പിന്നെ അതിനെ പറ്റി പറഞ്ഞിട്ട്‌ കാര്യമുണ്ടോ .


പിന്നെ വര്‍മ്മ കുടുംബത്തോടെ ഇസ്ലാമിനെതിരായാല്‍ ഇസ്ലാം അന്യം നിന്ന് പോകും അത്‌ കൊണ്ട്‌ ക്ഷമീരു മോനെ

Anonymous said...

:) ഉഗ്രി
പറഞ്ഞ കമെന്റില്‍ നിന്നും “ദൈവീക” ബോധനം ലഭിക്കാതെ പ്രവാചകന്‍ ഒന്നും ചെയ്യില്ല, ചെയ്തിങ്കില്‍ തന്നെ
നബിയുടെ പത്നി ആയിശയുടെ ആയിഷ ബുഖാരിയിലൂ‍ടെ പറഞ്ഞപോലെ

“താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണു ഞാന്‍ കാണുന്നത്!” എന്ന പോലെ ഖുറാന്‍ ഇറങ്ങും, ഈ കാര്യം ഖുരാനില്‍ തന്നെ പറയുന്നതു കാണുക.

അദ്ധ്യായംഅഹ്സാബ് ലെ 53 മാത്തെ സൂക്തത്തില്‍.

“.....എന്നാല്‍ നിങ്ങളോട്‌ ( അത്‌ പറയാന്‍ ) അദ്ദേഹത്തിന്‌ ലജ്ജ തോന്നുന്നു. സത്യത്തിന്‍റെ കാര്യത്തില്‍ അല്ലാഹുവിന്‌ ലജ്ജ തോന്നുകയില്ല.“

എഴുത്തുകാരനും പബ്ലിഷറും ഒരാള്‍ തന്നെ ആയാല്‍ പിന്നെ ആയിഷ പറഞ്ഞപോലെ വല്ലാത്ത ധൃതി കാണും.

സ്വന്തമായിട്ട് ഒരു ദൈവവും, ഒരു ഖുറാനും ഉണ്ടെങ്കില്‍ ഏതു പൊട്ടനും പിറകെ വരും. ഹി ഹി എകെ.

Anonymous said...

"പിന്നെ വര്‍മ്മ കുടുംബത്തോടെ ഇസ്ലാമിനെതിരായാല്‍ ഇസ്ലാം അന്യം നിന്ന് പോകും അത്‌ കൊണ്ട്‌ ക്ഷമീരു മോനെ"

ഇസ്ലാം ആയിരത്തഞ്ഞൂറ് വര്‍ഷമായി ഭൂമിയില്‍ കാടിളക്കല്‍ തുടങ്ങീട്ട് , വത്തിക്കാന്‍ സിറ്റി പോലെ അഞ്ചുസെന്റ് നാട് പോലും പടച്ചോന്റെ രാജ്യമായിട്ട് ഭൂമിയിലില്ല, ഇനി ഉണ്ടാവുകയുമില്ല, മുസ്ലിം രാജ്യം പോകട്ടെ, മുസ്ലിം പേര് പറഞ്ഞ് തലയുയര്‍ത്തി നടക്കാന്‍പോലും പറ്റാത്ത അവസ്ഥയല്ലെയിന്നു.

തുര്‍ക്കി ഉത്‌മാന്‍ ഖിലാഫത്തിന്റെ (ഉസ്മാനിയാ) ആസ്ഥാനമായിരുന്നു, ഇന്നു തുര്‍ക്കിയില്‍ നിസ്കാരത്തിനു ബാങ്ക് പോലും പാടില്ല.

ഓഫ്: ബദ്‌റ് യുദ്ധത്തില്‍ മുഹമ്മദ് നബിയെ സഹായിക്കാന്‍ ആയിരക്കണക്കിന് മലക്ക് ഇറങ്ങീയിരുന്നല്ലൊ, അവരൊക്കെ ഇപ്പോ എവിടെയാ ?

ഉഗ്രന്‍ said...

@ മൗലവി വര്‍മ,

"ഇരുപത് കൊല്ലത്തെ അറബിനാട്ടില്‍ നിന്നും അറബികളും മുസ്ലിംകളുമായിട്ടുള്ള ഇടപഴകിയതില്‍ ഒരു കാര്യം എനിക്കു തീര്‍ച്ച. മുഹമ്മദ് നബി അറബിയാണെന്ന ഒരൊറ്റ കാരണം എനിക്കു ധാരാളമായിരുന്നു ഈ വ്യവസ്ഥിതിയോടു അന്യം നില്‍ക്കാന്‍."

താങ്കളുടെ ഈ ഒരു വാചകം മതി താങ്കള്‍ക്ക് ഇസ്ലാമിനോടുള്ള വിരോധം രൂപപെട്ടതിന്‍‌റ്റെ കാരണം മനസ്സിലാക്കാന്‍.

ഇതിനു തുല്യമായ ചില വാചകങ്ങള്‍ ഞാന്‍ പറഞ്ഞ് തരാം. അതില്‍ നിന്നും താങ്കളുടെ ചിന്താരീതിയുടെ കുഴപ്പം മനസ്സിലാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നു.

--ഗാന്ധി ഭക്തര്‍ എന്ന് അവകാശപ്പെടുന്ന ഇന്നത്തെ രാഷ്ട്രീയക്കാരോട് ഇടപഴകിയതിനാല്‍ എനിക്ക് മഹാത്മാ ഗാന്ധിയെ ഇഷ്ടമല്ല. അദ്ദേഹം രൂപം നല്‍കിയ അഹിംസാവാദത്തേയും!

--ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കണം എന്ന പഠിപ്പിച്ച യേശു ക്രിസ്തുവിന്‍‌റ്റെ അനുയായികള്‍ എന്ന് അവകാശപ്പെടുന്നര്‍ കുരിശ് യുദ്ധത്തില്‍ പങ്കെടുത്തത്‍ മതി എനിക്ക് ക്രിസ്തു മതത്തെ വെറുക്കാന്‍.

--സ്റ്റാലിന്‍‌റ്റെ പ്രവൃത്തികള്‍ മതി എനിക്ക് കമ്മ്യൂണിസത്തെ എതിര്‍ക്കാന്‍.

--ഒറീസ്സയില്‍ നടന്ന കലാപം കാരണം എനിക്ക് ആദിവാസികളെ ഇഷ്ടമല്ല. അവരുടെ രീതികളെയും :)

ഒരു വിശ്വാസം / ചിന്താരീതി / പ്രത്യയ ശാസ്ത്രം ഇവയെല്ലാം താങ്കള്‍ക്ക് എതിര്‍ക്കാം അല്ലെങ്കില്‍ പിന്തുടരാം. പക്ഷെ, താങ്കള്‍ പിന്തുടുരന്നതിനെ ഞാന്‍ മനസ്സിലാക്കേണ്ടത് താങ്കളുടെ പ്രവര്‍ത്തിയിലൂടെ അല്ല. ഞാന്‍ അതിന്‍‌റ്റെ മൂല കാരണങ്ങളെ അറിഞ്ഞാണ്‌ മനസ്സിലാക്കേണ്ടത്.

ഒരു ഉദാഹരണം പറഞ്ഞാല്‍, താങ്കളുടെ ചിന്താരീതി ഒരു വിഡ്ഡിത്തമായിട്ടാണ്‌ എനിക്ക് തോന്നുന്നത്. പക്ഷെ, മൗലവി എന്ന്‌ മുന്‍‌നാമവും വര്‍മ്മ എന്ന് പിന്‍‌നാമവും ഉപയോഗിക്കുന്ന താങ്കളെ കണ്ട് ഈ ലോകത്തെ മുഴുവന്‍ മുസ്ലിങ്ങളും ഹിന്ദുക്കളും (അല്ലെങ്കില്‍ മുസ്ലീങ്ങളോ ഹിന്ദുക്കളോ) വിഡ്ഡികള്‍ ആണ്‌ എന്ന് ഞാന്‍ കരുതിയാല്‍ ഞാനാണ്‌ വിഡ്ഡി എന്ന് പ്രത്യേകം പറയേണ്ടല്ലോ?


*****************************************
ഒരല്പ്പം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കി ഒഴിഞ്ഞുമാറാന്‍ കഴിയുന്ന തരത്തിലുള്ള പ്രകോപനമേ താങ്കള്‍ ഉണ്ടാക്കുന്നുള്ളൂ. താങ്കള്‍ ചെയ്യുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്‌. സന്ദര്‍ഭവും അധ്യായത്തിന്‍‌റ്റെ മുഴുവനായുള്ള അര്‍ത്ഥവും എടുക്കാതെ, ഇഗ്ലീഷില്‍ "selective reading" എന്ന് പറയുന്ന പരിപാടിയാണ്‌ താങ്കള്‍ ചെയ്യുന്നത്. അതില്‍ വീണ്‌ പോകുന്ന ചിലരുടെ മറുപടിയില്‍ പിടിച്ച് തൂങ്ങി തൂങ്ങി വീണ്ടൂം നില്‍ക്കുക. അവരൂടെ അസഹിഷ്ണുതയെ ഇസ്ലാം മതത്തിന്‍‌റ്റെ അസഹിഷ്ണുത ആക്കി കാണിക്കുക. (എകെയോടുള്ള മറൂപടി കമണ്ട് കണ്ടാല്‍ മനസ്സിലാക്കാം)

പക്ഷെ, എനിക്ക് കുഴപ്പമില്ല. താങ്കളെ പോലുള്ള ചിലര്‍ കാരണമാണ്‌ ദൈവമില്ല എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ഞാന്‍ ഇന്ന് ഇങ്ങനെ ആയത്. താങ്കളെ പോലുള്ള ചിലര്‍ ഖുര്‍‌ആനില്‍ നിന്നും അനവസരത്തില്‍ എടുത്ത പറഞ്ഞ ചില കാരണങ്ങളെ തേടി പോയത് കൊണ്ടാണ്‌ ഞാന്‍ രക്ഷപെട്ടത്. അത് കൊണ്ട്, താങ്കള്‍ ദയവു ചെയ്ത് തുടരുക. മറ്റുള്ളവര്‍ കൂടി നന്നാവണം/രക്ഷപെടണം എന്നാണ്‌ എന്‍‌റ്റെ ആഗ്രഹം.

:)

ഉഗ്രന്‍ said...

@ AK / എ.കെ,

സഹിഷ്ണുത എന്നത് കൈമോശം വരാതെ സൂക്ഷിക്കുക.
:)

പാര്‍ത്ഥന്‍ said...

എ.കെ. പോസ്റ്റു ചെയ്ത ബിജിലിയുടെ മറുപടി വായിച്ചു കോരിത്തരിച്ചു. വ്യക്തമായ മറുപടി തന്നെ. വിശ്വാസികൾക്ക്‌ ഇതുതന്നെ ധാരാളം.

ദൈവം പറഞ്ഞു, (പശുവിന്റെ കഥ) അത്‌ അനുസരിക്കാത്തവരും ചോദ്യം ചോദിച്ചവരും അവിശ്വാസികൾ - അവർക്ക്‌ നിത്യനരകമെന്ന് തിർപ്പു കൽപ്പിക്കുകയും ചെയ്തു. ഇത്‌ ഖുർ ആൻ വെറുതെ വായിച്ചാൽ കാണുന്ന കാര്യം.

ഈ ഒരു കിത്താബിൽ മാത്രമെ ഇങ്ങനെ അനുസരിച്ചില്ലെങ്കിൽ നിത്യനരകം എന്ന പരാമർശ്ശം കാണുന്നുള്ളൂ. അതു അന്നെയാണ്‌ ഇതിൽ ഗൂഢാർത്ഥ തലങ്ങളുണ്ടെന്നു വായനക്കാർക്ക്‌ തോന്നാനുള്ള കാരണവും. അത്‌ തിരുത്തേണ്ടത്‌ വ്യക്തമായ വ്യാഖ്യാനങ്ങൾ ജനങ്ങളിലേക്കെത്തിച്ചുകൊടുത്തിട്ടാണ്‌. നിത്യനരകങ്ങൾ അക്ഷരാർത്ഥത്തിലെടുക്കുന്നവർക്ക് അതിന്റെ ആവശ്യമില്ല, അല്ലാത്തവർക്കാണ് അത് ആവശ്യം.

പ്രവാചകനായ ഈസാ നബിയോട്‌ ശിഷ്യന്മാർ സംശയ നിവൃത്തിക്കായി പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്‌. അവിടെയൊന്നും, ഇത്ര കഠിനമായ താക്കിതുകളില്ല എന്നാണ്‌ എന്റെ ചെറിയ വായനയിൽ നിന്നും മനസ്സിലായിട്ടുള്ളത്‌. യേശുവിനോടല്ലല്ലോ ഖുർ ആനിനു വിരോധമുള്ളത്‌. അദ്ദേഹത്തെ ദൈവമാക്കിയവരോടല്ലെ.

ഈ അടുത്ത കാലത്താണ്‌ ഞാൻ ഗീത വായിച്ചത്‌. അതിൽ കൃഷ്ണൻ സ്വയം പരമാത്മ സ്വരൂപമാണെന്നു പറയുന്നുണ്ട്‌. എന്നിട്ടും ഒരു ചൊക്ലിപട്ടിയെപോലെ വാലും ചുരുട്ടി നിൽക്കാതെ 85 ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്‌ അർജ്ജുനൻ കൃഷ്ണനോട്‌ ഭവവദ്‌ ഗീതയിൽ മാത്രം. ജ്ഞാനം കൊണ്ട്‌ സംശയത്തെ ഛേദിച്ചവനുമാത്രമെ ആത്മലാഭം ഉണ്ടാവുകയുള്ളൂ എന്നും ഗീതയിൽ പറയുന്നു. (ഈ ഓഫ്‌ ഇവിടെ എഴുതാൻ കാരണം, നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട മൂന്നു മതഗ്രന്ഥങ്ങളെ നിഷ്പക്ഷമായി മനസ്സിലാക്കാൻ ശ്രമിച്ചതുകൊണ്ടാണ്‌. വെറുതെ തർക്കവിതർക്കങ്ങൾ സൃഷ്ടിക്കാനല്ല.)

മനുഷ്യജന്മം മറ്റു ജന്മങ്ങളെക്കാൾ ശ്രേഷ്ഠമാണെന്ന് പറയുന്നത്‌, മനുഷ്യന്‌ വിവേകമുള്ളതുകൊണ്ടാണ്‌. മറ്റു മൃഗങ്ങൾക്ക്‌ ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ മാത്രമെ ജീവിതചര്യയിൽ പെടുന്നുള്ളൂ. കർമ്മങ്ങൾ ചെയ്യാനും ചെയ്യാതിരിക്കാനും മറിച്ചു ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ്‌ വിവേകം.

ബ്രഹ്മചര്യം വ്യഭിചരിക്കപ്പെടുന്നതു കണ്ടപ്പോൾ ഭാരതീയ ആത്മീയ തലത്തിൽ ഇവിടെ ഒന്ന് പരിശോധിച്ചു നോക്കിയിരുന്നു.

പാര്‍ത്ഥന്‍ said...

ഈ അച്ചടി പിശാച് ഒന്നു തിരുത്തി വായിക്കാൻ അപേക്ഷ:

മറ്റു മൃഗങ്ങൾക്ക്‌ ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ മാത്രമെ ജീവിതചര്യയിൽ പെടുന്നുള്ളൂ.
**ആഹാരം, നിദ്ര, അഭയം, മൈഥുനം ** എന്നു തിരുത്തി വായിക്കുക.

Anonymous said...

ഉഗ്രാ: താങ്കള്‍ പറയുന്ന മതം, വിശ്വാസം, രാഷ്ട്രീയം എല്ലാ സംഘടിതമാണ്, സംഘബലം തന്നെയാണു മൂലകാരണത്തില്‍ നിന്നും വ്യതിചലിച്ചു രാക്ഷസരൂപം കൊള്ളാന്‍ ഇവയെ പ്രേരിപ്പിക്കുന്നതും. മനുഷ്യന്റെ സ്വാഭാവിക നന്മയെ ഇല്ലാതാക്കുന്ന ഈ സംഘബലം വീതിക്കപ്പെട്ടതാണ് ഇന്നത്തെ ലോകത്തിന്റെ ശാപം, അതിന് താങ്കളെപോലുള്ള ആട്ടിന്‍പറ്റങ്ങള്‍ ഇത്തരം സംഘബലത്തിനു കുഴലൂത്ത് നടത്തുമ്പോള്‍ താങ്കള്‍ കത്തിവെക്കുന്നത് മനുഷ്യന്‍ എന്ന വിവേകബുദ്ധിയോടെ പിറന്നു ലോകത്തിനു കര്‍മ്മം ചെയ്യേണ്ടവന്റെ കഴുത്തിനാണ്. ( പാര്‍ഥന്റെ കമെന്റിന്റെ അവസാനഭാഗം വായിക്കുക )

“എന്നെ പോലെ ചിലര്‍ കാരണമാണ്‌ ദൈവമില്ല എന്നൊക്കെ പറഞ്ഞ് നടന്നിരുന്ന ഞാന്‍ ഇന്ന് ഇങ്ങനെ ആയത്.“ എങ്ങിനെ ആയി എന്നാ ഉഗ്രാ താന്‍ പറയുന്നത് ? തന്റെ മനസ്സിന്റെ ഭയം എന്ന വികാരത്തെ ഉദ്ദീപിപ്പിച്ചു ദൈവം എന്ന സംഞ്ജയില്‍ തളച്ചു തന്നെയും സംഘബലത്തിന്റെ പോരാളിയാക്കി. മയക്കുമരുന്നിന്റെ അടിമത്തത്തിന്റെ ഭീകരതയേക്കാളും ഭീകരമാണു സുഹൃത്തെ താങ്കളിപ്പോള്‍ സുഷുപ്തിയാലാളുന്ന വിശ്വാസത്തിന്റെ നിര്‍വൃതി.

ഈ ലോകംവും ചുറ്റുപാടും ഒരു ദിവസം കൊണ്ടുണ്ടായതല്ല, എത്രയോ നല്ല മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ കൊണ്ട് കര്‍മ്മം ചെയ്തുണ്ടാക്കിയതിന്റെ അനന്തരമാണു താങ്കള്‍ ഭുജിക്കുന്നതും അനുഭവിക്കുന്നതും താങ്കളും അതിന്റെ ഒരു ഭാഗവാക്കാതെ ആരും കാണാത്ത കേള്‍ക്കാത്ത ദൈവം, സ്വര്‍ഗ്ഗം, നരകം എന്നു പറഞ്ഞ് സംഘബലം ചേര്‍ന്ന് തമ്മില്‍ തല്ലി ഇനിയും കുഞ്ഞുങ്ങളെ കരച്ചില്‍ കേള്‍പ്പിക്കാതെ മാഷെ. ദൈവത്തെ അറിയാത്ത കുഞ്ഞുങ്ങള്‍ എത്ര നിഷ്കളങ്കരാണ്, ജീവിതം മുഴുവനും ഒരു കുഞ്ഞിനോളം നിഷകളങ്കമാവാന്‍ ശ്രമിക്കുക.

പിന്നെ മൌലവിവര്‍മ്മ എന്ന പേരില്‍ വന്നതില്‍ താങ്കള്‍കുണ്ഠിതപെട്ടു കണ്ടു, എനിക്കു മൌലവിയും വര്‍മ്മയും ഒന്ന് തന്നെ, ഹിന്ദു, മുസ്ലിം എന്ന വ്യത്യസ്ത ചിന്തയോ, പകയോ വേര്‍തിരിവോ ഇല്ല. എല്ലാം പച്ചയായ മനുഷ്യന്‍ മാത്രം. ഇങ്ങനെയൊരു പേരിടുന്ന സാംഘത്യം എന്തെന്നാല്‍ ദൈവത്തിന്റെ പേരും പറഞ്ഞ് സംഘം ചേര്‍ന്നവര്‍ ‘മനുഷ്യനെ’ ഉള്‍കൊള്ളാന്‍ പ്രയാസമുണ്ടാവും, തരം കിട്ടിയാല്‍ അവര്‍ മൃഗമാവും, അവരെ കുറ്റപ്പെടുത്തുന്നില്ല, അവര്‍ മയങ്ങിക്കിടക്കുകയാണ്, മുകളില്‍ എ കെ/ ak എന്നയാള്‍ കയറുപൊട്ടിക്കാനുള്ള ശ്രമം നടത്തുന്നത് കണ്ടില്ലേ.

ഉഗ്രാ, ഒരു കുഞ്ഞിന്റെ നിഷ്കളങ്കത ജീവിതത്തില്‍ ആസ്വദിക്കാന്‍ പഠിക്കുക.

ഏഴൈമക്കള്‍ വാഴ്കെ.




ലോകാ സമസ്താ സുഖിനോ ഭവന്തു: