Monday, November 3, 2008

ഭാരതമെന്നു കേട്ടാലോ!!!

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് കിട്ടികൊണ്ടിരിക്കുന്ന ചില ഇ-മെയിലുകളാണ്‌ ഈ പോസ്റ്റിനാധാരം. ഇത്യക്കാരായ നമ്മള്‍ ഭയങ്കരന്മാരാണെന്ന് സായിപ്പിനെക്കൊണ്ട് (മറ്റുള്ളവരെകൊണ്ടും) അംഗീകരിപ്പിക്കാനുള്ള ഒരു തിടുക്കം അതിലെല്ലാം കാണാം. നമ്മള്‍ ഈ ലോകത്ത് ആരെക്കാലും മോശമല്ല എന്ന് സ്വയം വിശ്വസിക്കാനുള്ള ഒരു ബുദ്ധിമുട്ട് അല്ലെങ്കില്‍ ഒരു തരം കോമ്പ്ലക്സ് ആണ്‌ ഇതെല്ലാം എഴുതാനും തമ്മില്‍ തമ്മില്‍ അയച്ച് കളിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത് എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.


ആദ്യം വന്നിരുന്നത് നാസയിലെ ഭാരതീയ (Indian Origin എന്ന് പറയണം) ശാസ്ത്രഞ്ജരുടെ ശതമാനം, പല അമേരിക്കന്‍ കമ്പനികളുടെയും തലപ്പത്തിരിക്കുന്ന‍ ഇന്ത്യക്കാര്‍, അമേരിക്കയിലെ ഡോക്ടര്‍മാരിലുള്ള ഇന്ത്യക്കാരുടെ ശതമാനം തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു.
എന്നിട്ടവസാനം,"Let us proud to be Indians"


പിന്നെ അതു മാറി ചില പൊട്ടത്തരങ്ങള്‍ ആയി. അമേരിക്കയെ നമ്മള്‍ ഒരു വഴിക്കെത്തിച്ചല്ലോ. അപ്പൊ ദാ കിടക്കണു ചില ഇടിവെട്ട് നമ്പറുകള്‍.
--ബാന്‍‌ഗ്ലൂരിലെ ഏതോ കുടുംബം പൂജിച്ചിരുന്ന മൂന്ന് കല്ലുകള്‍ വിലമതിക്കാനാവാത്ത രത്നങ്ങള്‍ ആയിരുന്നുവെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ അത് സ്വിസ്സ് ബാങ്കില്‍ ഇട്ട് പൂട്ടിയെന്നും. തീര്‍ന്നില്ല, അത് മുഴുവന്‍ ഒറ്റയടിക്ക് വാങ്ങാന്‍ പൈസ ഇല്ലാത്തത് കൊണ്ട്, വട്ട പലിശ ബിസിനസ്സ് പോലെ ഇന്‍സ്റ്റാല്‍മെന്‍‌റ്റായി പൈസ തന്ന് വാങ്ങിക്കോളാമെന്ന് ലോകബാങ്ക് പറഞ്ഞത്രെ! (ഇത് വാങ്ങീട്ട് എന്തിനാ, ഇനി ലോകബാങ്ക് പ്രസിഡന്‍‌റ്റിന്‍‌റ്റെ ഭാര്യക്ക് മാല പണിയാനാണോ എന്നൊന്നും അറിയില്ല)
--അടുത്തത് സുദര്‍ശന്‍ എന്നോ മറ്റോ പേരുള്ള ഒരു ഇന്ത്യന്‍ ബാലന്‍ ഐന്‍സ്റ്റീനിന്‍‌റ്റെ theory of relativity തെറ്റാണെന്ന് തെളിയച്ചത്രേ! പക്ഷെ, ഹൈലൈറ്റ് അതൊന്നുമല്ല. ഈ ബാലന്‍‌റ്റെ ബുദ്ധിശക്തി അളക്കാന്‍ ചില സായിപ്പന്മാര്‍ I.Q.Meter ആയി ചെന്നത്രെ. അളന്നു കൊണ്ടിരുന്നപ്പോള്‍ ആ ഉപകരണം ബാലന്‍‌റ്റെ ബുദ്ധിശക്തി കാരണം തകര്‍ന്ന് പോയത്രെ! (I.Q Meter എവിടെ കിട്ടും എന്നൊന്നും ചോദിച്ചേക്കല്ലേ!)
--ഇതിന്‍‌റ്റെ കൂടെ ഥാര്‍ മരുഭൂമിയില്‍ എണ്ണ നിക്ഷേപം കണ്ട് പിടിച്ച കഥയുമുണ്ട്. ഒരല്പ്പം ശരി എന്ന് പറയാന്‍ പറ്റുന്ന ഒരു കാര്യം.
അവസാനം വീണ്ടും "Let us proud to be Indians"


ഇതെല്ലാം പറയാന്‍ കാരണം ഇന്നലെ ലഭിച്ച ഒരു ഇ-മെയില്‍ ആണ്‌. ക്രിക്കറ്റ് ഇതിഹാസം "സച്ചിന്‍" ആണ്‌ ഇതിലെ താരം. ഈ ലോകം കണ്ടതില്‍ വെച്ചു തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ആയ അദ്ദേഹത്തിന്‍‌റ്റെ എല്ലാ റെക്കോര്‍ഡുകളും എണ്ണി പറയുന്ന ആ ഇ-മെയില്‍ തുടങ്ങുന്നത് തന്നെ ഇങ്ങനെ ആണ്‌.
"Just have look at the records held by Sachin Tendulkar. No wonder why British Prime Minister is suggesting him for the honor of Sir"

മുകളില്‍ പറഞ്ഞ വാചകത്തില്‍ അടിവരയിട്ടിരിക്കുന്നത്, എനിക്ക് ലഭിച്ച ഇ-മെയിലിലും ഉണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു എന്നതാണ്‌ അതിലെ പ്രധാന കാര്യം. ഞാന്‍ അറിഞ്ഞിടത്തോളം അദ്ദേഹം അങ്ങിനെ ഒരു നിര്‍ദ്ദേശം രാഞ്ജിയുടെ മുന്നില്‍ വെക്കാന്‍ ആലോജിക്കുമെന്നേ പറഞ്ഞുള്ളൂ! അപ്പോഴേക്കും നമ്മള്‍ അത് വെച്ചു എന്നാക്കി. അപ്പോ, അതു തന്നെ കാര്യം! സായിപ്പ് അംഗീകരിച്ചു!

സച്ചിന്‌ Sir പദവി കിട്ടുന്നതില്‍ ഉള്ള വിഷമം അല്ല. പക്ഷെ, ആ പദവി ഉണ്ടോ ഇല്ലയോ എന്നത് ബാധിക്കുന്ന ഒരു തലത്തില്‍ നിന്നും സച്ചിന്‍ എന്നേ ഉയര്‍ന്ന് കഴിഞ്ഞു. അപ്പോള്‍ സച്ചിനേക്കാള്‍ ആ പദവി സച്ചിന്‌ ലഭിക്കണ്ടത് നമ്മുടെ ആവശ്യമായി മാറുന്നു. നമ്മുക്കും സായിപ്പിന്‍‌റ്റെ മുന്‍പില്‍ പറയാന്‍. കണ്ടോ ഞങ്ങളുടെ നാട്ടിലും ഉണ്ട് "സാറുമ്മാര്‍".

നമ്മുടെ രാജ്യം (സച്ചിന്‍‌റ്റേയും) അദ്ദേഹത്തിന്‌ പത്മവിഭൂഷണ്‍ നല്‍കിയതൊ, രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് നല്‍കിയതോ ഒന്നും ഇ-മെയില്‍ അയച്ചവര്‍ക്ക് വിഷയമല്ല എന്നതും കൂട്ടി വായിക്കുക.


ഈ ഇ-മെയിലുകളില്‍ എഴിതിവരുന്നതെല്ലാം തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ, ഞാന്‍ ഇതൊന്നും കൂടാതെ തന്നെ ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവനാണ്‌.
--മഹാത്മാ ഗാന്ധി പിറന്ന മണ്ണാണിത്
--ലോകത്തെല്ലാം രാജ്യങ്ങളും എതിര്‍ത്തിട്ടും ആണവ ശേഷി കൈവരിച്ച രാജ്യമാണിത്
--ചന്ത്രനിലേക്ക് ഒരു പേടകം വിടാന്‍ ശേഷിയുള്ള രാജ്യമാണിത്
--........................
--........................

ഇങ്ങനെ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ ഉള്ളപ്പോള്‍;
മുകളില്‍ പറഞ്ഞ അമേരിക്കന്‍ പൗരത്വം എടുത്ത ഇന്ത്യക്കാരുടെ എണ്ണം നോക്കാതെ തന്നെ, IQ Meter പൊട്ടിക്കുന്ന കുട്ടികള്‍ ഇല്ലാതെ തന്നെ, സച്ചിന്‌ Sir പദവി കിട്ടാതെ തന്നെ,

"I am proud to be an Indian"


പിന്‍‌കുറിപ്പ്: Sir പദവി നമ്മുടെ പൂര്‍‌വ്വികരെ അടിമകളാക്കിയ രാജാധിപത്യത്തിന്‍‌റ്റെ ഒരു പ്രതീകമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. അങ്ങിനെ ഒരു സാഹചര്യം വന്നാല്‍ സച്ചിന്‍ അത്‍ വേണ്ടെന്ന് വെക്കും എന്നത് എന്‍‌റ്റെ സ്വകാര്യമായ ആഗ്രഹം മാത്രം.

26 comments:

ഉഗ്രന്‍ said...

"ഭാരതമെന്നു കേട്ടാലോ!!!"

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് കിട്ടികൊണ്ടിരിക്കുന്ന ചില ഇ-മെയിലുകളാണ്‌ ഈ പോസ്റ്റിനാധാരം. ഇത്യക്കാരായ നമ്മള്‍ ഭയങ്കരന്മാരാണെന്ന് സായിപ്പിനെക്കൊണ്ട് (മറ്റുള്ളവരെകൊണ്ടും) അംഗീകരിപ്പിക്കാനുള്ള ഒരു തിടുക്കം അതിലെല്ലാം കാണാം!

സമീര്‍ said...

ഇങ്ങനെയൊരു പോസ്റ്റിനു പറ്റിയ സമയം. ഒരു ദിവസം എനിക്കും കിട്ടി ഒരു ഇമെയ്‌ല്‌ നമ്മുടെ 'ജനഗണമന' യെ UNESCO
(എന്നു വെച്ചാൽ സായിപ്പ്‌ തന്നെ) ലോകത്തിലെ ഏറ്റവും മുന്തിയ ദേശീയഗാനമായി തെരഞ്ഞെടുത്തിരിക്കുന്നത്രെ

അതിനടിയിലും കണ്ടു
"Let us proud to be Indians"

ഉഗ്രന്‍ said...

@ ഉണിക്കോരന്‍,

അത് ഞാന്‍ വിട്ട് പോയതായിരുന്നു. ഇവിടെ എഴുതിയതിന്‌‌ നന്ദി.
:)

Anonymous said...

ഉഗ്രന്‍, ഇങനെ ഇ-മെയില്‍ അയച്ചു കളിക്കുന്ന കുറച്ച് തമാശക്കാര് ഉണ്ട്. അവരുടെ ദേശസ്നേഹം ഇങനെ സ്ഖലിച്ച് തീരുമെങ്കില്‍ തീരട്ടെ. അല്ലാതെന്ത് പറയാന്‍

ഉഗ്രന്‍ said...

@ Anonymous 1,

അങ്ങിനെ വിചാരിച്ചാണ്‌ ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷെ, പിന്നേം പിന്നേം വന്നപ്പോള്‍ പിടിവിട്ടു പോയി.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

സുല്‍ |Sul said...

ഉഗ്രാ ഇത് ഉഗ്രോഗ്രന്‍...

ഇത്തരം മെയിലുകള്‍ കാണുമ്പോഴേക്കും ഡെലീറ്റ് ബട്ടണ്‍ താനെ പ്രസ്സ് ആവുന്നു. എന്താന്നറിയില്ല. എന്റെ ഇ-മെയിലിന്റെ വല്ല പ്രശ്നവുമാണോ? :)

-സുല്‍

ഉഗ്രന്‍ said...

@ സുല്‍,

ബോധോം ബുദ്ധിയുള്ളോരെ കാണുമ്പോള്‍ ഡെലീറ്റ് ബട്ടണ്‍ താനെ പ്രസ്സ് ആകുന്ന ചെപ്പടിവിദ്യയോട് കൂടിയല്ലേ എവന്മാര്‍ ഇതൊക്കെ പടച്ച് വിടുന്നേ... അതോണ്ടാ...

കമന്‍‌റ്റിനു നന്ദി
:)

krish | കൃഷ് said...

ഇത്തരം ഫോർവാഡ് ഇ-മെയിലുകളുടെ എണ്ണം ഈയിടെ കൂടിവരികയാണ്. ചിലതൊക്കെ സബ്ജക്റ്റ് കാണുമ്പോഴേ ഡിലിറ്റ് ചെയ്യും. ചിലത് തുറന്നാൽ ചിത്രങ്ങളെല്ലാം തെളിയാൻ സമയമെടുക്കും. കിട്ടിയ മെയിലുകൾ തന്നെ ചിലപ്പോൾ വേറെ ആൾക്കാരും അയക്കും. ചിലർക്ക് ഇനി അയക്കേണ്ടേന്നു പറഞ്ഞാലും വരും ഇത്തരം.

അവസരോചിതമായ പോസ്റ്റ്.

ഉഗ്രന്‍ said...

@ krish | കൃഷ്,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

ചിന്തകന്‍ said...

അതെ .... പ്രിയ ഉഗ്രൻ

“ഇതൊന്നുമില്ലെങ്കിലും ഒരിന്ത്യക്കാരെന്നതില-
ഭിമാന പൂരിതാമാകുമെന്റെയും അന്തരംഗം”

രാജ്യ സ്നേഹമെന്നാൽ കുറേ ഫ്രോഡ് മെയിലുകൾ വിടലാണെന്ന് ചിലരുടെയൊക്കെ വിചാരം!

ഉഗ്രന്‍ said...

@ ചിന്തകന്‍,

കുഞുകവിത എനിക്കങ്ങു പിടിച്ചു. വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

nandakumar said...

സുല്‍ പറഞ്ഞപോലെ താനേ ഡെലിറ്റ് ആകും :)

ക്രിക്കറ്റ് കളി ജയിച്ചാല്‍ കളിക്കാരെ വാനോളം പുകഴ്ത്തിയും തോറ്റാല്‍ പടം മോര്‍ഫ് ചെയ്തും ഒരുപാട് ചവറുകളും വരും. ഇമ്മാതിരി ഇന്ത്യാഭിമാനവും ക്രിക്കറ്റ് വിരോധ/ആരാധന മെയിലുകളും ഡെലിറ്റ് ചെയ്യാനേ മെയില്‍ തുറന്നാല്‍ നേരമുള്ളൂ.
അവസരോചിതമായി.

നന്ദന്‍/നന്ദപര്‍വ്വം

തറവാടി said...

ഇത്തരം മെയിലുകള്‍ പലര്‍ക്കും സമധാനം തരുന്നുണ്ടാകാം :)

ഓ.ടി:

>>ചന്ത്രനിലേക്ക് ഒരു പേടകം വിടാന്‍ ശേഷിയുള്ള രാജ്യമാണിത്<<

ശ്ശെ കഷ്ടം! ഭാരത്തിന്‍‌റ്റെ മികവ് കാണിക്കാന്‍ കണ്ട ഉദാഹരണം!
റഷ്യ പുരാതന കാലത്തുപയോഗിച്ച ടെക്ക്‌നോളജിയുടെ instruction manual നോക്കി ഒണ്ടാക്കിയതാണ് സാര്‍ ഈ റോക്കറ്റൊക്കെ വേറേ എന്തെങ്കിലും പറയാനുണ്ടോ? ;)

എന്തൊരുപകരണം ഉണ്ടാക്കുമ്പോളും അതിനെ ടെസ്റ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിച്ചുതന്നെ പ്രവൃത്തിയെ വിലയിരുത്താനും ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വീണ്ടും വരുത്താനും സാധ്യമാണ്.

ഒരു വുഡ് കട്ടിങ്ങ് മെഷീനും അതിന്‍‌റ്റെ instruction manual ഉം കയ്യില്‍ കൊടുത്ത് മരം മുറിക്കാന്‍ പറഞ്ഞാല്‍ അതു ചെയ്യാനാവുന്ന എത്ര പേരുണ്ടാകുമെന്ന് കണ്ടറിയണം അങ്ങിനെയുള്ളപ്പോളാണ് ട്രയല്‍ & എറര്‍ എന്നതൊരിക്കലും സാധ്യമാകാത്ത റോക്കറ്റ് നിര്‍മ്മാണത്തെപ്പറ്റി ഘോരഘോരം വഷളത്തരങ്ങള്‍ വിളമ്പിയത്. ചിലത് മനസ്സില്‍ വരുത്തുന്ന മുറിവ് ഭയങ്കരമാണ് ബൂലോകത്തുണ്ടായ ഒരു പോസ്റ്റ് ഇന്നും മനസ്സിനെ മഥിക്കുന്നു അതിനാലാണീ കമന്‍‌റ്റ് ഇവിടെയിടാന്‍ കാരണം.

പ്രയാസി said...

ഉഗ്രന്‍ പോസ്റ്റ്

ജിവി/JiVi said...

വേറൊരു മെയില്‍ കിട്ടിയത് മന്മോഹന്‍ സിംഗിന്റെ CV ആയിരുന്നു. ലോകത്തിലെ ഏറ്റവും ക്ക്വാളിഫൈഡ് ആയ ഭരണാധിപന്‍ നമ്മുടെ പ്രധാനമന്ത്രിയാണെന്ന്. അതുകൊണ്ട് "Let us proud to be Indians".

ഒരുതരം മനോരോഗം. ഇതിന്റെ പ്രാദേശിക വകഭേദം മലയാള മനോരമ വായിക്കുന്ന നമുക്ക് പണ്ടേ അറിയാമല്ലോ

ഉഗ്രന്‍ said...

@ നന്ദന്‍

താനേ ഡിലീറ്റാകുന്നതിന്‍‌റ്റെ കാരണം പിടികിട്ടികാണുമല്ലോ :)
വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ തറവാടി

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
ഓ.ടി: ചന്ത്രയാന്‍ അഭിമാനമായി കാണാത്തവര്‍ വന്ന് മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം.
:)



@ പ്രയാസി

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ ജിവി

ഇന്നലെ ഇത് പോസ്റ്റി കൈ കീബോര്‍ഡില്‍ നിന്നും എടുക്കുന്നതിനു മുന്‍പേ എനിക്കാ മെയില്‍ വന്നു! അതും ഒന്നല്ല. എന്‍‌റ്റെ എല്ലാ ഇ-മെയില്‍ അക്കൗണ്ടുകളിലേക്കും ഓരോന്ന്!
വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)



@ Malayalee,

ഇതെന്താ സാധനം എന്നൊരു പിടീം കിട്ടണില്ല! അവിടേം ഇവിടേം ഒക്കെ കാണാം. എന്തായാലും താങ്കള്‍ ഒരു മനുഷ്യന്‍ ആണെങ്കില്‍;
വായിക്കാത്തതിനും പരസ്യമിട്ടതിനും നന്ദി.
:)

മിഡിലീസ്റ്റ് ന്യൂസ് said...

പോസ്റ്റ് നന്നായി. വായിച്ചപ്പോള്‍ ഓര്‍മ വന്നത് ബ്രിട്ടീഷ് എം.പി ജോര്‍ജ് ഗലോവെയോട് ബി.ബി.സി ഹാര്‍‍ഡ് ടോക്കില്‍ 'ബ്രിട്ടീഷുകാരനായതില്‍ അഭിമാനിക്കുന്നില്ലേ?' എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടിയാണ്: 'കേവലം ഒരു യാദൃഛികതയുടെ പേരില്‍ മാത്രം ഞാനെന്തിന് അഭിമാനിക്കണം. ബ്രിട്ടീഷുകാരനായി പിറന്നത് എന്‍റെ തെരഞ്ഞെടുപ്പല്ല( തീരുമാനമല്ല), യാദൃഛികതയാണ്. ബ്രിട്ടന്‍റെ ചില കാര്യങ്ങളില്‍ അഭിമാനിക്കുന്നതോടൊപ്പം മറ്റ് ചില കാര്യങ്ങളില്‍ ലജ്ജിക്കുകയും ചെയ്യുന്നു.'

കടവന്‍ said...

ഉഗ്രന്‍ പോസ്റ്റ്..

look @"malayalee", he has same sookkked..!!!

ഉഗ്രന്‍ said...

@ മിഡിലീസ്റ്റ് ന്യൂസ്,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി. ഇന്ത്യയില്‍ പിറന്നു എന്ന "യാദൃഛികതയുടെ" പേരില്‍ അല്ല ഞാന്‍ അഭിമാനിക്കുന്നത്. എന്നെ പോലെ ഇന്ത്യയില്‍ പിറന്ന ചിലരുടെ പ്രവര്‍ത്തികള്‍, ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ നടത്തിയ മുന്നേറ്റം എന്നിങ്ങനെ ചില കാരണങ്ങള്‍ കൊണ്ടാണ്‌. പക്ഷെ, ഇതേ പോലെ എല്ലാ രാജ്യക്കാര്‍ക്കും സ്വയം അഭിമാനിക്കാന്‍ കാരണം ഉണ്ടാകും എന്നതാണ്‌ നമ്മള്‍ അംഗീകരിക്കേണ്ടത്.
:)



@ കടവന്‍,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി. (മലയാളി ഇപ്പൊ മലയാളത്തലും പരസ്യം തുടങ്ങി എന്ന് കേട്ടു!)
:)

കറുത്തേടം said...

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ടോ എന്ന് സംശയം.
എല്ലാവര്‍ക്കും അവരുടേതായ കഴിവുകളും ബലഹീനതുകളും ഉണ്ട്.
നമ്മുടെ മാതൃ രാജ്യമായ ഇന്ത്യയും ഇന്ത്യക്കാരും ലോകത്ത് ശ്രദ്ധിക്കപെട്ടവരാണ്.
--മഹാത്മാ ഗാന്ധി പിറന്ന മണ്ണാണിത്
--ലോകത്തെല്ലാം രാജ്യങ്ങളും എതിര്‍ത്തിട്ടും ആണവ ശേഷി കൈവരിച്ച രാജ്യമാണിത്
--ചന്ത്രനിലേക്ക് ഒരു പേടകം വിടാന്‍ ശേഷിയുള്ള രാജ്യമാണിത്
ശക്തമായ വരികള്‍.
വര്‍ഷങ്ങള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരം..
കാത്തു സൂക്ഷിക്കുക..
"തേങ്ങുന്ന സ്ത്രീ ഹൃദയം" സന്ദര്‍ശിക്കു...

ഉഗ്രന്‍ said...

@ Karuthedam,

സംശയിക്കേണ്ട! ഇവിടെ ദുബായില്‍ എന്‍‌റ്റെ മാനേജര്‍ ആയിരുന്ന സായിപ്പിനെ 'Mr.......' എന്ന് വിളിച്ചപ്പോള്‍ സായിപ്പിനേക്കാലും മുഖം ചുളിച്ചത് അദ്ദേഹത്തെ 'സാറേ സാറേ' എന്ന് വിളിച്ച് നടന്ന നമ്മുടെ നാട്ടുകാര്‍ തന്നെ ആയിരുന്നു.

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല പോസ്റ്റ്. ഇപ്പഴും അടിമത്ത മനോഭാവം ഉള്ളത് കോണ്ടാണ് സായിപ്പിന്റെ അംഗീകാരം വലിയ ആനക്കാര്യമായികാണുന്നത്. അതുകൊണ്ട് തന്നെയാണ് ഒബാമ ഇന്ത്യന്‍ പ്രധാന മന്ത്രിയെ വിളിച്ചില്ലേ എന്ന് വലിയ വായില്‍ നിലവിളിക്കാനും ചിലരെ പ്രേരിപ്പിച്ചത്. ഇത്തരം മെയിലുകള്‍ തുറക്കാതെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്.
വേറൊന്ന് കൂടിയുണ്ട്, ദൈവങ്ങളുടെ പടവൂം വെച്ച്. 25 പേര്‍ക്കയച്ചാല്‍ ഉടന്‍ ആഗ്രഹനിവര്‍ത്തിവരുമെന്ന് പറഞ്ഞ്. ഡിലീറ്റ് ചെയ്താല്‍ വന്‍ ദുരന്തം സംഭവിക്കുമെന്നും. സുഹൃത്തുക്കള്‍ അയക്കുന്നതിനാല്‍ കാര്യമറിയാതെ തുറക്കുകയും തലക്കെട്ട് കാണുമ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ട് ഇതുവരെ ദുരന്തങ്ങളോന്നും സംഭവിച്ചില്ല :)

ചില മനോരോഗികള്‍ക്ക് ഇതൊക്കെയാണൊരു സുഖം.

Junaid said...

--മഹാത്മാ ഗാന്ധി പിറന്ന മണ്ണാണിത്
--ലോകത്തെല്ലാം രാജ്യങ്ങളും എതിര്‍ത്തിട്ടും ആണവ ശേഷി കൈവരിച്ച രാജ്യമാണിത്
--ചന്ത്രനിലേക്ക് ഒരു പേടകം വിടാന്‍ ശേഷിയുള്ള രാജ്യമാണിത്
--........................
--........................

ഇങ്ങനെ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ ഉള്ളപ്പോള്‍;
മുകളില്‍ പറഞ്ഞ അമേരിക്കന്‍ പൗരത്വം എടുത്ത ഇന്ത്യക്കാരുടെ എണ്ണം നോക്കാതെ തന്നെ, IQ Meter പൊട്ടിക്കുന്ന കുട്ടികള്‍ ഇല്ലാതെ തന്നെ, സച്ചിന്‌ Sir പദവി കിട്ടാതെ തന്നെ,

"I am proud to be an Indian"
--------------------------------
GOOD............. :):)

ഉഗ്രന്‍ said...

@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
ഒബാമയുടെ കാര്യം താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. പിന്നെ, എനിക്കു തോന്നുന്നത് പണ്ടത്തെ ഇന്‍ലണ്ട് പരിപാടിയുടെ പുതിയ രൂപമാണ് ഇന്നത്തെ "ആഗ്രഹ നിവര്‍ത്തി ഇ-മെയിലുകള്‍". ഞാനും ഡിലീറ്റ് ചെയ്യാറേ ഉള്ളൂ, ഇതു വരെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ, ഇത് ചിലരുടെ വിശ്വാസമാകാന്‍ ഇടയുള്ളത് കൊണ്ട് ഈ പോസ്റ്റില്‍ വിഷയമാക്കിയില്ല.
:)


@ ജുനൈദ് ഇരു‌മ്പുഴി,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

ഗൗരിനാഥന്‍ said...

:)...

ഉഗ്രന്‍ said...

@ ഗൗരിനാഥന്‍,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)

@ jayarajmurukkumpuzha,

വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
:)