Tuesday, October 7, 2008

പ്രവാസി മലയാളിയും, തൊഴിലാളിയും പിന്നെ വര്‍‍ഗസമരവും

കോളെജില്‍ പടിക്കുന്ന കാലത്തു SFIയലെ ഒരു പ്രവര്‍കന്‍ എന്ന നിലയില്‍ കുറച്ചു സമരത്തിനൊക്കെ പൊയിട്ടുണ്ട്. ചോര ചുവന്നിട്ടാണെന്ന് വളരെ ചെറുപ്പത്തില്‍‌ തന്നെ മനസ്സിലായിരുനു! പക്ഷെ അന്നൊന്നും തോന്നാത്ത ഒരു സംശയം കുറച്ചു നാളായി എന്റ്റെ ഉള്ളില്‍ കിടന്നു തിളക്കുന്നു.

സത്യം പറഞ്ഞാല്‍ ഞാന്‍‌ ഗള്‍ഫില്‍ വന്ന ശേഷം (അതായതു നാലു തുട്ട് സ്വന്തം ഉണ്ടാക്കി തുടങ്ങിയപ്പോള്‍ മുതല്‍) ആണ് ഈ സംശയം തുടങിയത്.

സംശയം ഇത്രേ ഉള്ളൂ. ഗള്‍ഫില്‍‌ തൊഴില്‍ എടുത്തു കുടുംബം പോറ്റുന്ന ഞാന്‍‌ നാട്ടില്‍ പണികൊടുത്താല്‍‌ (മറ്റെ പണികൊടുക്കല്‍‌‍ അല്ലാട്ടോ! തൊഴില്‍ കൊടുത്താല്‍ എന്നര്‍ഥം) മുതലാളി ആകുമോ???

അങ്ങനെ വന്നാല്‍‌ എന്റ്റെ ചെറുപ്പത്തില്‍ ഞാന്‍‌ എന്നെ തന്നെ കുറെ തെറി വിളിച്ചിട്ടുണ്ടെന്ന് അര്‍ഥം! പണ്ടു വിളിച്ച മുദ്രാവാക്യങ്ങളില്‍‌ ഒരു വരി ഒഴിച്ച് ബാക്കിയെല്ലാം മറന്നത് യാദ്രിശ്ചികം അല്ല....

.................................. ബൂര്‍ഷ്വാസികളുടെ മണിമേടകളില്‍ ..............................

ശ്രദ്ദിക്കൂ: ഞാനിപ്പോഴും പാര്‍ട്ടി പാനെലിനു പേരു പോലും നോക്കാതെ വോട്ടു കുത്തുന്ന ഒരു അനുഭാവി ആണു കേട്ടോ. എന്താ ചെയ്യാ! ചൊട്ടയിലെ ശീലം.........

2 comments:

മലമൂട്ടില്‍ മത്തായി said...

മുതലാളി ഐക്യം സിന്ദാബാദ് എന്ന് വിളിച്ചാല്‍ കൊഴപ്പമില്ല. നാട്ടില്‍ തൊഴില്‍ കൊടുക്കുന്ന എല്ലാവരും മുതലാളിമാര്‍ തന്നെ ആണ് :-)

Anonymous said...

hooo hooo hoo....it's happened to many mallus, they are n cousion...nf..forget f..g cpm