Wednesday, October 8, 2008

മണ്ണും ചാരി നിന്നോന്‍...........

റ്റാറ്റയുടെ നാനോ കാര്‍ പദ്ധതി മോഢി ഗുജറാത്തില്‍ എത്തിച്ചു എന്നു കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്ന വരിയാണ്‌ "മണ്ണും ചാരി നിന്നോന്‍ പെണ്ണും കൊണ്ട് പോയി" എന്ന്‌.

ഒരു ശരാശരി ബംഗാളിയെ സംബന്ധിച്ചിടത്തോളം "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാംബഴം കാക്ക കൊത്തി പൊയി" എന്നും പറയാം! പത്തു പതിനായിരം പേരുടെ തൊഴില്‍ സാദ്യത ആണ്‌ ഒറ്റയടിക്ക് കൂടുവിട്ട് കൂടുമാറ്റം എന്ന പോലെ സംസ്ഥാനത്ത് നിന്നും ഓടി പോയത്.

"ഞമ്മന്റ്റെ ആളോളെ വെട്ടിം കുത്തിം കൊന്നോന്‍" എന്നൊരു പേരു ദോഷം ഉണ്ടെങ്കിലും, സ്വന്തം സംസ്ഥാനത്ത് വ്യവസായം കൊണ്ട് വരാനുള്ള ചങ്ങാതീടെ (മോഢി) കഴിവിനെ അഭിനന്ദിക്കാതെ വയ്യ. നമ്മുടെ "കുഞ്ഞി" സംസ്ഥാനത്ത് ഇത്ര വെല്യേ വ്യവസായങ്ങള്‍ ഒന്നും കൊണ്ടു വന്നില്ലേലും, ഒരു "നാനോ സൈക്കിള്‍" ഫാക്‍ടറി എങ്കിലും വന്നാ മതി എന്ന പ്രാര്‍ഥനയോടു കൂടി...........

ശ്രദ്ധിക്കൂ: ഫാക്‍റ്റ്റി ബംഗാളില്‍ നിന്നും ഓടിച്ചതിനു മായാവതിയെ കുറ്റം പറയുന്ന ഒരു മലയാളം ബ്ലോഗ്ഗ് കണ്ടു (ലിങ്ക് താഴെ). കേരളത്തില്‍ വ്യവസായങ്ങള്‍ക്കെതിര്‌ നിന്നിട്ട്‌ ഇപ്പൊ മായാവതിയെ കുറ്റം പറയുന്നിതിലെ ഇരട്ടത്താപ്പ് ചൂണ്‍ടി കാണിക്കുന്ന ചില ഉശിരന്‍ അനോണി കമന്റ്റ്കളും കണ്ടു. എന്നാണോ കേരളത്തിലെ ഒരു വ്യവസായം മറ്റു സംസ്ഥാനത്ത് പോയത് ഒരു ബ്ലോഗ്ഗില്‍ കണാന്‍ പറ്റുക!!!

http://janasabdam1.blogspot.com/2008/10/blog-post_07.html

1 comment:

Anonymous said...

വിതച്ചത് കൊയ്യുന്നു അത്രയേയുള്ളൂ. 1970-കളില്‍ ഇതുപോലെ ബംഗാളില്‍ നിന്നും സീപീയെമ്മിന്റെ ഉശിരുള്ള സഖാക്കള്‍ പറഞ്ഞുവിട്ട വ്യവസായങ്ങളാണു പിന്നീട് മുംബൈ, മദിരാശി, പൂനെ, തുടങ്ങിയ സ്ഥലങ്ങളില്‍ ചേക്കേറിയത്. ലോകത്തെ എണ്ണപ്പെട്ട തുറമുഖമയിരുന്ന കല്‍ക്കട്ടാ പോര്‍ട്ട് ഇന്നു കീഴ്ശ്വാസം വലിക്കുന്നു. സ്വകാര്യ മേഘലയ്ക്കു കൊടുത്ത് ലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.
എന്തെല്ലാം വിപ്ലവങ്ങള്‍ കാണാന്‍ കിടക്കുന്നു...