രംഗം ഒന്ന്
സ്ഥലം: മുന്നാം ക്ലാസ്സ്, ഗവര്ണ്മെന്റ്റ് യു. പി. സ്കൂള്‍
സമയം: ബുധനാഴ്ച്ചയുള്ള അറബിക് ക്ലാസ്സിന്റ്റെ തുടക്കം.
ടീച്ചര്‍: പൊട്ട് കുത്തി വന്ന പിള്ളേരെല്ലാം പോയി കളിച്ചോ!
രമേഷ്, ദിനേഷ്, മഹേഷ്, ജോണി, ബേബി.....: ഹായ്.. ഇന്നമ്മ പൊട്ട് കുത്തിതന്നിട്ടുണ്ട്. വാടാ... ഒളിച്ചേ സാറ്റ് കളിക്കാം....
നവാസ്, ഷിറാസ്, ഷുക്കൂര്‍.... : ഉമ്മാനോട് എത്ര പറഞ്ഞാലും ബുധനാഴ്ച്ച പൊട്ട് കുത്തി തരില്ല!!!
:(
രംഗം രണ്ട്
സ്ഥലം: പ്രിന്സിപ്പാളിന്റ്റെ മുറി, എന്‍ജിനീയറിങ്ങ് കോളേജ്
സമയം: ഏകദേശം പത്ത് പത്തര
പ്രിന്‍സി: ഈ കിടക്കുന്നതെല്ലാം നിന്റ്റെ പേരിലുള്ള റിട്ടണ്‍ കംപ്ലൈന്റ്റ്"സ്" ആണ്.
ഞാന്‍: ............
പ്രിന്‍സി: പഠിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാടോ ഇങ്ങോട്ട് വരുന്നെ?
ഞാന്‍: ............
പ്രിന്‍സി: $^$^%$^^*^&*^*^*&^*
ഞാന്‍: ............
പ്രിന്‍സി: $^$^%$^^*^&*^*^*&^*
ഞാന്‍: ............
പ്രിന്‍സി: ഞായറാഴ്ച്ച രാവിലെ കുളിച്ച് പള്ളിയില്‍ പോണ പിള്ളാര്‍ക്ക് കൊടുക്കാത്ത സീറ്റ് നിനക്കൊക്കെ തന്നിരിക്കുന്നത്, ഇവിടെ വന്ന് അലമ്പ് കാണിക്കാനല്ല.
ഞാന്‍: !!!!!!!!!!!!!!!!!!!!!!!!!!!!
രംഗം മൂന്ന്
സ്ഥലം: കൂട്ടുകാരന്റ്റെ വീട്(SFI നേതാവ്)
സമയം: ഏകദേശം നാല് നാലര
ടെലിവിഷന്‍ ന്യൂസ്: കാശ്മീറില്‍ വീണ്ടും സ്ഫോടനം.... ബ്ലാ... ബ്ലാ... ബ്ലാ....
ഞാന്‍: (ചെറുപ്പത്തിന്റ്റെ ആവേശം) ഇതൊന്നും ഇങ്ങനെ വിടരുത്. ഒരൊറ്റ കൊട്ടങ്ങു കൊടുക്കണം ശവങ്ങള്‍ക്ക് (പാക്കിസ്ഥാന്). പിന്നെ എണീച്ചു നിക്കാന്‍ പറ്റരുത്.
കൂട്ടുകാരന്റ്റെ അമ്മ: മോനെ.. നീ ഇങ്ങനൊക്കെ പറയും... പക്ഷെ ഈ നാട്ടിലെ മുസ്ലിങ്ങളെല്ലാം നിന്നെ പോലെ അല്ല. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ അവര്‍ അടങ്ങിയിരിക്കില്ല...
ഞാന്‍: !!!!!!!!!!!!!!!!!!!!!!!!
കൂട്ടുകാരന്: പിന്നല്ലാതെ.....
ഞാന്‍: (ശ്യൂന്യത മാത്രം... ബോധം പോയിരുന്നു)
സ്ഥലം: മുന്നാം ക്ലാസ്സ്, ഗവര്ണ്മെന്റ്റ് യു. പി. സ്കൂള്‍
സമയം: ബുധനാഴ്ച്ചയുള്ള അറബിക് ക്ലാസ്സിന്റ്റെ തുടക്കം.
ടീച്ചര്‍: പൊട്ട് കുത്തി വന്ന പിള്ളേരെല്ലാം പോയി കളിച്ചോ!
രമേഷ്, ദിനേഷ്, മഹേഷ്, ജോണി, ബേബി.....: ഹായ്.. ഇന്നമ്മ പൊട്ട് കുത്തിതന്നിട്ടുണ്ട്. വാടാ... ഒളിച്ചേ സാറ്റ് കളിക്കാം....
നവാസ്, ഷിറാസ്, ഷുക്കൂര്‍.... : ഉമ്മാനോട് എത്ര പറഞ്ഞാലും ബുധനാഴ്ച്ച പൊട്ട് കുത്തി തരില്ല!!!
:(
രംഗം രണ്ട്
സ്ഥലം: പ്രിന്സിപ്പാളിന്റ്റെ മുറി, എന്‍ജിനീയറിങ്ങ് കോളേജ്
സമയം: ഏകദേശം പത്ത് പത്തര
പ്രിന്‍സി: ഈ കിടക്കുന്നതെല്ലാം നിന്റ്റെ പേരിലുള്ള റിട്ടണ്‍ കംപ്ലൈന്റ്റ്"സ്" ആണ്.
ഞാന്‍: ............
പ്രിന്‍സി: പഠിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാടോ ഇങ്ങോട്ട് വരുന്നെ?
ഞാന്‍: ............
പ്രിന്‍സി: $^$^%$^^*^&*^*^*&^*
ഞാന്‍: ............
പ്രിന്‍സി: $^$^%$^^*^&*^*^*&^*
ഞാന്‍: ............
പ്രിന്‍സി: ഞായറാഴ്ച്ച രാവിലെ കുളിച്ച് പള്ളിയില്‍ പോണ പിള്ളാര്‍ക്ക് കൊടുക്കാത്ത സീറ്റ് നിനക്കൊക്കെ തന്നിരിക്കുന്നത്, ഇവിടെ വന്ന് അലമ്പ് കാണിക്കാനല്ല.
ഞാന്‍: !!!!!!!!!!!!!!!!!!!!!!!!!!!!
രംഗം മൂന്ന്
സ്ഥലം: കൂട്ടുകാരന്റ്റെ വീട്(SFI നേതാവ്)
സമയം: ഏകദേശം നാല് നാലര
ടെലിവിഷന്‍ ന്യൂസ്: കാശ്മീറില്‍ വീണ്ടും സ്ഫോടനം.... ബ്ലാ... ബ്ലാ... ബ്ലാ....
ഞാന്‍: (ചെറുപ്പത്തിന്റ്റെ ആവേശം) ഇതൊന്നും ഇങ്ങനെ വിടരുത്. ഒരൊറ്റ കൊട്ടങ്ങു കൊടുക്കണം ശവങ്ങള്‍ക്ക് (പാക്കിസ്ഥാന്). പിന്നെ എണീച്ചു നിക്കാന്‍ പറ്റരുത്.
കൂട്ടുകാരന്റ്റെ അമ്മ: മോനെ.. നീ ഇങ്ങനൊക്കെ പറയും... പക്ഷെ ഈ നാട്ടിലെ മുസ്ലിങ്ങളെല്ലാം നിന്നെ പോലെ അല്ല. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ അവര്‍ അടങ്ങിയിരിക്കില്ല...
ഞാന്‍: !!!!!!!!!!!!!!!!!!!!!!!!
കൂട്ടുകാരന്: പിന്നല്ലാതെ.....
ഞാന്‍: (ശ്യൂന്യത മാത്രം... ബോധം പോയിരുന്നു)
22 comments:
"മതേതര ഇന്ത്യ...."
ചില അനുഭവങ്ങള്‍....
യഥാര്‍ത്ഥ മതേതരനായി ഞാന്‍ കോളജ് പ്രിന്‍സിയെ തിരഞ്ഞെടുത്തു.
ആശയവും ആലേഖനരീതിയും നന്നായിരിക്കുന്നു.ഇനിയും നന്നാവട്ടെ!!!
@ ജിവി
ഇതൊരു മത്സരമായി കാണണോ?
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി.
:)
@ രാജന് ചേട്ടാ
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി. പ്രോല്സാഹനത്തിന് അതിലേറെ നന്ദി.
:)
പ്രസക്തമായ ചിന്തകള്‍.. നല്ല അവതരണം..!
@ പ്രാരാബ്ധം
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും അഭിനന്ദിച്ചതിനും എല്ലാം കൂട്ടി ഒരു വലിയ നന്ദി.
:)
ചിന്തനീയം. ഒരുപാട് നീളം കുടിയ മതേതര/വര്‍ഗ്ഗീയ പോസ്റ്റുകളേക്കാള്‍ പതിന്മടങ്ങ് ഫലം, ഈ കോറിയിട്ട കൊച്ചു അനുഭവങ്ങള്‍ക്ക്.
ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് മത്സരമുണ്ടാവുമ്പോള്‍ മലപ്പുറത്ത് ചില ഭാഗത്ത് ,ഇന്ത്യ ജയിക്കും എന്നാവുമ്പോള്‍ കരണ്ട് പോകുമത്രേ !!!!!!!!!
ഈ ഒരു അസുഖം ഒടുമിക്ക മുസ്ലിംഗള്‍ക്കും ഉണ്ട് എന്നും പറയുന്നു. ഒരു സംഘ് വെബ് സൈറ്റ് ഇന്നലെ നോക്കിയപ്പോള്‍ കണ്ടു. അതിര്‍ത്തിയില്‍ സൈനികര്‍ മരിക്കുമ്പോള്‍ മുസ്ലിംഗള്‍ക്ക് ഒരു ദുംഖവുമില്ല , കാരണം ഇവന്മാരെല്ല്ലാം മുസ്ലിംഗളെ തരം കിട്ടിയാല്‍ കൊല്ലുന്നവരാണല്ലോ.
ഈ ഇന്ത്യയെ രക്ഷിക്കാനുള്ള ഒരു ബുദ്ധിമുട്ട് ചില്ലറയല്ല. ഒരു ഭാഗത്ത് ചൈന മറുഭാഗത്ത് പാകിസ്ഥാന്. ശത്രുക്കല്‍ ഇന്ത്യക്കകത്ത് തന്നെ. ചീനി ബായികളായ കമ്യൂണിസ്റ്റുകളും മറുഭാഗത്ത് ദേശസ്നേഹം ലവലേശം ഇല്ലാത്ത പാകിസ്ഥാന് കൂറുള്ള മുസ്ലിംഗളും. നെപ്പാളില്‍ ഇതുവരെ സനാതന ധര്‍മം ആയിരുന്നെങ്കില്‍ ഇപ്പോല്‍ ഇതാ കമ്യൂണിസ്റ്റുകള്‍ കൂസിസത്തിലൂടെ പിടിച്ചെടുക്കാന്‍ പോകുന്നു.അഫ്ഗാനിസ്ഥാനില്‍ അതാ താലിബാനുകാര്‍ പിന്നെയും പൊണ്ഗിവരുന്നു.
-------ഈ മുസ്ലിംഗളെ കൊണ്ട് തോറ്റു.
@ നന്ദകുമാര്‍
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി.
:)
@ Joker
നമ്മുടെ ഉള്ളില്‍ വേരൂടിയ തോന്നലുകളെ മറ്റുള്ളവര്‍ (സംഘും NDFഉം ഉദാഹരണങ്ങള്‍) മുതലെടുക്കുമ്പോള്‍ അവരെ കുറ്റം പറയണോ നമ്മളെ കുറ്റം പറയണോ?
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി.
:)
ഫലപ്രദമായ അവതരണം. കാര്യം നേരേ ചൊവ്വെ പറഞ്ഞാൽ ആരെങ്കിലും നോക്ക്കുകപോലുമില്ല.
തുടരു. സത്യമേ പറയാവു, രസത്തിനു വേണ്ടി സത്യ്മാകാൻ സാധ്യതയുള്ള അസത്യം പറഞ്ഞാൽ ഇന്നത്തെ പത്രക്കാരെപ്പോലെ അധ:പതിക്കും.സത്യം തുറന്നു, തുടർന്നു പറയു.
ജോക്കര്‍, മലപ്പുറത്തിന്റെ കാര്യം എനിക്കറിയില്ലാ. പക്ഷെ മുന്‍പ് ദൂബൈയില്‍ ആയിരുന്നപ്പോള്‍, ഇങനെ ചിലരെ പരിചയപ്പെടാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്റെ തന്നെ ഭട്ട്കല്‍ സ്വദേശിയായ ഒരു ഇന്ത്യന്‍ മുസ്ലീം കൊളീഗ്, ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം വളരെ രോഷാകുലനായി , ക്രിക്കറ്റില്‍ യാതൊരു കമ്പവുമില്ലാത്ത എന്നൊട് സംസാരിച്ചതും, “നിങള്‍” ഇത്ര അഹംകരിക്കയൊന്നും വേണ്ട, ഇത്തവണ തോറ്റെങ്കിലും, ഭൂരിഭാഗം തവണയും “ഞങള്‍” ആണ് ജയിച്ചത് എന്ന് പറഞ്ഞതും ഓര്‍മ്മിക്കുന്നു. ടിയാന്റെ രോഷപ്രകടനം എന്നോട് മാത്രമായിരുന്നില്ലാ, ഞങളുടെ ഓഫീസിലെ തന്നെ ഇന്ത്യന്‍ അനുകൂലികള്‍ എന്ന് അയാള്‍ കരുതുന്ന മലബാറി മുസ്ലീമുകളോടൂം കൂടീ ആയിരുന്നു. 1971 ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തില്‍ പാകിസ്ഥാന് നിരുപാധികം കീഴടങി എന്നതു മുതല്‍ ഇന്ത്യക്കെതിരെ ഒട്ടനവധി പരാതികള്‍ മൂപ്പര്‍ക്കുണ്ടായിരുന്നു. പക്ഷെ ഇത് ഒരു വിഡ്ഡിയുടെ ജല്പനങള് എന്ന് കരുതുമ്പോഴും ഇതൊക്കെ കണ്ടും കേട്ടും, നിശബ്ദമായിരുന്നു ചിരിക്കുന്ന സായീദ് എന്ന പാകിസ്ഥാനി ഡ്രൈവറെ കാണുമ്പോള്‍ എനിക്ക് ഒരു വല്ലായ്മ തോന്നിയിരുന്നു എന്നതും സത്യം. പക്ഷെ “ഇങനെ പറയുന്ന നിനക്കൊക്കെ ഉണ്ണാന്‍ അരി തരുന്നത് പാക്കിസ്ഥാന് ആണോടാ #$%&**@# ?” എന്ന് ചോദിച്ച് അയാളെ അടിച്ചിരുത്തിയിരുന്നത് മലപ്പുറംകാരനായ ഹംസാക്കാ ആയിരുന്നു എന്നതും സത്യം. പക്ഷെ ഇങിനെയുള്ള ആളുകള്‍ ഒരു അപവാദം മാത്രമാണ് എന്ന് കരുതിയിരുന്ന എന്നെ അത്ഭുതപ്പെടുത്തിയത്, ഗള്‍ഫില്‍ ഇങിനെ ചിന്തിക്കുന്ന ഒരു പാട് ഇന്ത്യന്‍ മുസ്ലീമുകള്‍ ഉണ്ട് എന്ന അറിവായിരുന്നു. പക്ഷെ ഇത് വരെ ഇങിനെ ചിന്തിക്കുന്ന ഒരു മലയാളി മുസ്ലീമിനെയും ഞാന്‍ പരിചയപ്പെട്ടിട്ടില്ല.
@ Anonymous
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി.
സത്യം ആപേക്ഷികമാണെന്നത് മനസ്സില്‍ വെച്ചു കൊണ്ട് പറയട്ടെ, എനിക്കു സത്യം എന്ന് തോന്നുന്നത് ഞാന്‍ തുറന്നെഴുതും. ആരെങ്കിലും വായിച്ചാല്‍ സന്തോഷം, ഇല്ലെങ്കില്‍ ദുഃഖമൊട്ടില്ലതാനും.
:)
:)
@ vimathan
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി.
നമ്മുടെ മുന്‍തലമുറ പല വിഷയങ്ങളെയും സാമാന്യവല്ക്കരിച്ചതു കൊണ്ടാണ് എനിക്കീ പോസ്റ്റ് എഴുതാനുള്ള അനുഭവം കിട്ടിയത്. ഞാനും താങ്കളും അടങ്ങുന്ന ഇന്നത്തെ സമൂഹം ശ്രമിച്ചാല്‍ അടുത്ത തലമുറയെ രക്ഷിക്കാവുന്നതേ ഉള്ളൂ!
ഞാന്‍ ദുബായില്‍ വന്നസമയത്ത് ഹൈദരാബാദി മുസ്ലിങ്ങളെ കുറിച്ച് എനിക്ക് താങ്കള്‍ പറഞ്ഞ ധാരണ ഉണ്ടായിരുന്നു (കണ്ടുമുട്ടിയ ഒന്ന് രണ്ട് പേരുടെ പെരുമാറ്റം കൊണ്ടാണേ). പക്ഷെ വേറെ ചിലരെ കൂടി കണ്ടപ്പോള്‍ ആ ധാരണ മാറി. എന്റ്റെ ചിന്താ രീതിയുടെ മാറ്റം കൊണ്ട് ഇപ്പോള്‍ ഞാന്‍ സാമാന്യവല്ക്കരണം നടത്താറില്ല. അതുകൊണ്ട് തന്നെ, WTC തകര്‍ന്നപ്പോള്‍ "ഇപ്പൊ നിനക്കൊക്കെ സന്തോഷമായില്ലേടാ?" എന്ന് ചോദിച്ച കൃസ്ത്യന്‍ സഹപാഠിയോടും, "ഇനിയിപ്പോ ഒന്ന് നെഞ്ജ് വിരിച്ച് നടക്കാം" എന്ന് പറഞ്ഞ മുസ്ലിം കാരണവരോടും എനിക്കൊരേ നിലപാടേ ഇപ്പോഴുള്ളൂ.
:)
@ കൃഷ്
വന്നതിനും വായിച്ചതിനും നന്ദി.
:)
ഉഗ്രന്‍, താങ്കള്‍ സൂചിപ്പിച്ച ചിന്താഗതിക്കാര്‍ ഇന്ത്യന്‍ മുസ്ലീമുകളിലെ ഒരു ന്യൂന പക്ഷം മാത്രമാണെന്ന് തന്നെയാണ് എന്റെയും വിശ്വാസം. പക്ഷെ ഇങനെയൊരു ന്യൂന പക്ഷം ഇന്ത്യന്‍ മുസ്ലീമുകളില്‍ ഉണ്ട് എന്നും, അതു കൊണ്ട് തന്നെ ഇന്ത്യയില്‍ ഇന്ന് ഇസ്ലാമിക തീവ്രവാദം/ ഭീകരവാദം എന്നത് ഒരു യാഥാര്‍ത്ഥ്യം ആയിരിക്കാനാണ് സാധ്യത കൂടുതല്‍ എന്നും തുറന്ന് പറയുന്നത് അത്ര "politically correct" അല്ലാത്ത ഒന്നായിട്ടാണ് കണ്ട് വരുന്നത്. പ്രത്യെകിച്ചും അങിനെ പറയുന്നത് ഒരു അമുസ്ലീം ആണെങ്കില്‍ അവനെ / അവളെ ഒരു പരിവാര്‍ അനുഭാവിയോ, ഇസ്ലാമിക ഫോബിയ പിടിപ്പെട്ടയാളോ, അല്ലെങ്കില്‍ ഇസ്ലാം വിരുദ്ധനോ ആയി മുദ്രകുത്താനുള്ള പ്രവണത ഏറി വരുന്നുണ്ട് ഈ കാലഘട്ടത്തില്‍ എന്നും തോന്നുന്നു. ഇതിന്റെയൊക്കെ ദുരന്തഫലം എന്തെന്നാല്‍ താങ്കള്‍ സൂചിപ്പിച്ച “മുസ്ലീമുകള്‍ മുഴുവനും ഇങനെയാണ് എന്ന ഒരു സാമാന്യവല്ക്കരണം” വളരെ പ്രബലമാകുന്നു എന്നതാണ്. ഇന്ത്യയോട് എനിക്ക് ദേശസ്നേഹം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് ആരെയും തെളിയിക്കേണ്ട ബാധ്യത ഇല്ലാത്തപ്പോഴും, എന്റെ മുസ്ലീം സുഹൃത്തിന് അവന്റെ ദേശ സ്നേഹം എപ്പോഴും ( അത് ക്രിക്കറ്റ് മത്സരമായാലും, ബോംബ് സ്ഫോടനമായാലും) തെളിയിക്കേണ്ടി വരുന്നു എന്നതാണ് ദുഖകരമായ കാര്യം.
സാമാന്യവല്‍ക്കരണവും, മുന്‍ ധാരണകളും തന്നെയാണ് പ്രശ്നം.
@ vimathan
ചെറിയ രീതിയില്‍ ഓ.ടോ. ആണെന്ന് തോന്നുന്നു. എന്നാലും;
"ഇസ്ലാമിക തീവ്രവാദം/ ഭീകരവാദം എന്നത് ഒരു യാഥാര്‍ത്ഥ്യം ആയിരിക്കാനാണ് സാധ്യത കൂടുതല്‍"
സാധ്യതയല്ല, യാതാര്‍ത്ഥ്യം മാത്രം! പക്ഷെ അതിന്റ്റെ യതാര്‍ത്ഥ അളവും (magnitude) പ്രചരിപ്പിക്കപ്പെടുന്ന അളവും തമ്മിലുള്ള വ്യത്യാസമാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
"ഇന്ത്യയോട് എനിക്ക് ദേശസ്നേഹം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് ആരെയും തെളിയിക്കേണ്ട ബാധ്യത ഇല്ലാത്തപ്പോഴും, എന്റെ മുസ്ലീം സുഹൃത്തിന് അവന്റെ ദേശ സ്നേഹം എപ്പോഴും ( അത് ക്രിക്കറ്റ് മത്സരമായാലും, ബോംബ് സ്ഫോടനമായാലും) തെളിയിക്കേണ്ടി വരുന്നു എന്നതാണ് ദുഖകരമായ കാര്യം"
അനുഭവം ഗുരു :(
പലപ്പോഴും നമ്മള് പറഞ്ഞ ആ മുസ്ലിം ന്യൂനപക്ഷമെന്ന നാണയത്തിന്റ്റെ മറ്റൊരു വശമായ നോര്‍ത്തിന്ത്യന്‍ ഹിന്ദുക്കളെയാണ് (എല്ലാവരുമല്ല ഇതു മറ്റൊരു ന്യൂനപക്ഷം) ബോധിപ്പിക്കേണ്ടി വരാറുള്ളത്!
എനിക്ക് തോന്നുന്നത് ഇന്നുള്ളവര്‍ ഭീകരവാദികളാണ് എന്ന് എല്ലാവരും കൂടി സംശയിച്ചു നടക്കുന്നതിന് പകരം, ആ ജോലി സര്‍ക്കാരിനു കൊടുത്ത്, അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ അതു മാത്രം കാണുന്നില്ല.
@ രാമചന്ദ്രന് വെട്ടിക്കാട്ട്
വളരെ സത്യം! അതാണീ പോസ്റ്റിന്റ്റെ അന്തഃസത്തയും.
വന്നതിനും വായിച്ചതിനും കമന്റ്റ് ഇട്ടതിനും നന്ദി.
:)
മുകളിലത്തെ എന്റ്റെ ഒരു കമന്റ്റ് ചില തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുമെന്ന ഭയം ഉള്ളത് കൊണ്ട് ഒരു ചെറിയ വിശദീകരണ കുറിപ്പ്!
"പലപ്പോഴും നമ്മള് പറഞ്ഞ ആ മുസ്ലിം ന്യൂനപക്ഷമെന്ന നാണയത്തിന്റ്റെ മറ്റൊരു വശമായ നോര്‍ത്തിന്ത്യന്‍ ഹിന്ദുക്കളെയാണ് (എല്ലാവരുമല്ല ഇതു മറ്റൊരു ന്യൂനപക്ഷം) ബോധിപ്പിക്കേണ്ടി വരാറുള്ളത്!"
ഇത് എന്റ്റെ അനുഭവത്തെ മാത്രം മുന്‍നിര്‍ത്തി പറഞ്ഞതാണെന്ന് ദയവു ചെയ്ത് മനസ്സിലാക്കുക. നാട്ടിലെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ പിറന്നതിനാലും, SFIയില്‍ ഒക്കെ ഒരല്‍പ്പം കൂടുതല്‍ ആക്റ്റീവ് ആയിരുന്നതിനാലും (പോസ്റ്റിലെ രംഗം രണ്ട്) കേരളത്തില്‍ എനിക്ക് ദുരനുഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. പക്ഷെ ദുബായില്‍ വന്നതിനു ശേഷം എനിക്ക് നേരിട്ട അനുഭവങ്ങളെ ആണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കുന്നു. അതുകൊണ്ട് മുകളിലത്തെ വാചകം തിരുത്തി താഴെ കൊടുത്തിരിക്കുന്നു.
"പലപ്പോഴും നമ്മള് പറഞ്ഞ ആ മുസ്ലിം ന്യൂനപക്ഷമെന്ന നാണയത്തിന്റ്റെ മറ്റൊരു വശമായ നോര്‍ത്തിന്ത്യന്‍ ഹിന്ദുക്കളെയാണ് (എല്ലാവരുമല്ല ഇതു മറ്റൊരു ന്യൂനപക്ഷം) എനിക്ക് ബോധിപ്പിക്കേണ്ടി വന്നിട്ടുള്ളത്!"
ദേശസ്നേഹം എന്നത് ഇതര ദേശക്കാരെ വെറുക്കുന്നതിലേക്കെത്താന് പാടില്ല. നമുക്ക് ഉന്നതിയും ക്ഷേമവും ഉണ്ടാവണമെന്നതിനര്ത്ഥം മറ്റ് നാട്ടുകാര്‍ പാപ്പരാകണമെന്നല്ലല്ലോ. തെറ്റും ശരിയും നിശ്ചയിക്കാന്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ എല്ലാ നാട്ടുകാര്‍ക്കും മനുഷ്യര്‍ക്കുമുണ്ട്. തെമ്മാടിത്തം ചെയ്തവന് സ്വന്തം നാട്ടുകാരനോ മതക്കാരനോ കുടുംബക്കാരനോ ആണ് എന്നത് കൊണ്ട് മാത്രം ന്യായീകരിക്കുന്നതും തെമ്മാടിത്തമാണ്. ക്രിക്കറ്റില്‍ ഇന്ത്യ-ആസ്ത്രേലിയ പരമ്പരയില്‍ 'കുരങ്ങുകളി' നടന്നപ്പോള്‍ നമ്മുടെ നാട്ടിലെ വിവിധ ഭാഷകളിലിറങ്ങിയ ചില പത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ദേശസ്നേഹഹത്തിന്റെ 'ഭീകരത' മനസിലാകും.
Post a Comment