ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. ഇസ്ലാമില്‍ കര്‍ശനമായി ചെയ്യണം എന്നു പറഞ്ഞിരിക്കുന്ന പല അനുഷ്ഠാനങ്ങളും മുടങ്ങാതെ ചെയ്യുന്ന ഒരു വ്യക്തി അല്ല ഞാന്‍. അതുകൊണ്ട് തന്നെ ചിലര്‍ എന്നെ ഒരു മുസ്ലിം ആയി കാണുവാന്‍ സാധ്യത ഇല്ല. പക്ഷെ ഞാന്‍ ഒരിക്കലും ഒരു മതമൗലികവാദിയോ യുക്തിവാദിയൊ അല്ല. ഇസ്ലാമില്‍ പറഞ്ഞിരിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളും മുടങ്ങാതെ ചെയ്യാന്‍ ഇന്നു വരെ സാധിച്ചിട്ടില്ലെങ്കിലും നാളെ (ഇന്നു വരെ വന്നിട്ടില്ലാത്ത ഒരു നാളെ!) അതു സാധിക്കാന്‍ എന്നെ പ്രാപ്തനാക്കണേ എന്ന് ഏക ദൈവത്തോട് പ്രാര്‍ഥിക്കുന്ന ഒരുവന് ആണ് ഞാന്‍.
ഇനി ഈ ബ്ലോഗ്ഗിന്റ്റെ വിഷയത്തിലേക്ക് കടക്കാം. പൊതുസമൂഹവും ആയി ചേരുകയില്ല എന്നൊരു വിശേഷണം ലോകത്തിന്റ്റെ എല്ലാ ഭാഗത്തുമുള്ള (ന്യൂനപക്ഷം അയിട്ടുള്ള സ്ഥലങ്ങളിലെ) മുസ്ലിങ്ങള്‍ക്കുണ്ട്. അതു തെറ്റാണ് എന്നൊരു ചിന്താഗതി എനിക്കില്ലതാനും. എന്നെ സമ്പന്തിച്ചിടത്തോളം പൊതുസമൂഹവുമായി ഏറ്റവും ഇഴുകി ചേര്‍ന്നിരിക്കുന്ന മുസ്ലിങ്ങള്‍ കേരളത്തിലാവാനേ വഴിയുള്ളൂ. സംസാര രീതിയിലെ ചില വ്യത്യാസങ്ങള്‍ (മലപ്പുറം ഭാഷ ഒരു ഉദാഹരണം) മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും സംസാരിക്കുന്നത് മലയാളം തന്നെ.
പക്ഷെ പലപ്പോഴും എന്റ്റെ ഉറ്റ സുഹ്ര്ത്തുക്കള്ക്കടക്കം (പഠിക്കുന്ന കാലത്തെ എന്റ്റെ സുഹ്ര്ത്ത് വലയത്തില്‍ ഞാനൊഴികെ ബാക്കി ഹിന്ദു-ക്രിസ്ത്യന്‍ മതാനുഭാവികള്‍ ആയിരുന്നു) ഉണ്ടായിരുന്ന ഒരു സംശയം ആണ് ഈ ബ്ലോഗ്ഗിന്റ്റെ തലേക്കെട്ട്.
"ഗീത മലയാളത്തില്‍! ബൈബിള്‍ മലയാളത്തില്‍! എന്തുകൊണ്ട് ഖുര്‍ആനില്ല?"
പരിശുദ്ധ ഖുര്‍ആന്റ്റെ മലയാള പരിഭാഷകള്‍ ഉണ്ടെന്ന് അവര്‍ക്കും നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷെ, എന്തു കൊണ്ട് പള്ളികളിലും വീടുകളിലും പ്രാര്‍ഥനാവേളകളില്‍ അതു മലയാളത്തില്‍ പാരായണം ചെയ്യപ്പെടുന്നില്ല എന്നതാണ് സംശയം. എന്തു കൊണ്ടാണ് ഖുര്‍ആന്‍ അറബിയില്‍ തന്നെ പാരായണം ചെയ്യണം എന്നു ലോകത്തുള്ള സകല മുസ്ലിങ്ങളും നിര്‍ബന്ധം പിടിക്കുന്നത്?
ഈ സംശയം ദുരീകരിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണീ പോസ്റ്റ്.
ആദ്യമായി എനിക്കു തോന്നുന്നത് എന്താണ് ഖുര്‍ആന്‍ എന്നും മുസ്ലിങ്ങള്‍ ഖുര്‍ആനെ എന്തായിട്ടാണ് കാണുന്നതെന്നും ഒരു ചെറിയ വിവരണം ആവശ്യമാണ്.
പരമ കാരുണികനായ ദൈവം, ജിബ്രീല്‍ (ലാറ്റിനില്‍ ഗബ്രിയേല്‍) എന്ന മാലാഖ വഴി മുഹമ്മദ് നബിക്ക് (അല്ലാഹു അദ്ദേഹത്തിന്മേല് അനുഗ്രഹവും സമാധാനവും ചൊരിയട്ടെ) വെളിവാക്കി കൊടുത്ത വാക്യങ്ങള്‍ ആണ് പരിശുദ്ധ ഖുര്‍ആന്‍. ഒരു മുസ്ലീമിനെ സമ്പന്തിച്ചിടത്തോളം ദൈവ വചനങ്ങള്‍ ദൈവത്താല്‍ വെളിവാക്കപ്പെട്ടതാണ് ഖുര്‍ആനില്‍ ഉള്ളത്. മറ്റു മതസ്ഥരും യുക്തിവാദികളും പലപ്പോഴും വിശ്വസിക്കാറും വാദിക്കാറും ഉള്ളതു പോലെ മുഹമ്മദ് നബി എഴുതിയതാണ് ഖുര്‍ആന്‍ എന്ന് ഒരു മുസ്ലിം വിശ്വസിക്കുന്നില്ല (അങ്ങനെ വിശ്വസിക്കുന്നവരോട് ഒരു വിരോധവും ഇല്ല കേട്ടോ).
അതുപോലെ തന്നെ ഖുര്‍ആനില്‍ പരമ കാരുണികനായ ദൈവം അവിശ്വാസികളെ വെല്ലു വിളിക്കുന്നുണ്ട് താഴെ പറയുന്ന വിധത്തില്‍.
അധ്യായം:2, അല്‍ ബക്കറ
23. നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കള്‍ ആണെങ്കില്‍ അതിന്റ്റേതുപോലുള്ള ഒരു അദ്ധ്യായം എങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില് (അതാണല്ലോ വേണ്ടത്).
കടപ്പാട്: http://www.toe.org/malquran.pdf
ഇത്രയും നേരം ഞാന്‍ വിശ്വാസപരം ആയ കാര്യങ്ങള്‍ ആണ് പറഞ്ഞത്. ഖുര്‍ആന്‍ എഴുതപ്പെട്ടരിക്കുന്നത് ക്ലാസ്സിക്കല്‍ അറബിക് എന്നു വിളിക്കുന്ന പഴയകാല അറബിയില്‍ ആണ്. ഒരു ഭാഷയെന്ന നിലയില്‍ അറബിയുടെ ഏറ്റവും വെലിയ ഒരു പ്രത്യേകത അതിലെ വാക്കുകള്‍ക്കുള്ള പലവിധ അര്‍ത്ഥങ്ങള്‍ ആണ്. പരിഭാഷ ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വെലിയ വെല്ലുവിളിയും അതു തന്നെ. മറ്റൊരു കാര്യം, ഒരൊ അധ്യായവും വെളിവാക്കി കൊടുത്തപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളും ചില അധ്യായങ്ങള്‍ വെളിവാക്കി കൊടുക്കുവാനിടയാക്കിയ സംഭവങ്ങളും വാക്കുകളുടെ അര്‍ത്ഥത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നതാണ്. അപ്പോള്‍ പരിഭാഷ എന്നത് അതെഴുതുന്നവരുടെ കാഴ്ചപ്പാട് അനുസരിച്ച് മാറാന്‍ ഇടയുണ്ട്. അതു കൊണ്ടുതന്നെ പരിഭാഷകളില്‍ തെറ്റു പറ്റാനുള്ള സാഹചര്യം വളരെ കൂടുതലാണ് (അറിഞ്ഞ് കൊണ്ടല്ലെങ്കിലും). ആ പേടി ഒരു ശരാശരി മുസ്ലിമിന് ഉണ്ടുതാനും.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ താഴെ പറയുന്ന രണ്ട് പ്രധാന കാരണങ്ങള്‍ കൊണ്ടാണ് മുസ്ലിങ്ങള്‍ ഖുര്‍ആന്‍ മലയാളത്തിലോ മറ്റു ഭാഷകളിലോ പാരായണം ചെയ്യാത്തതെന്ന് കാണാം.
1) ദൈവവചനം പരിഭാഷ ചെയ്യുക വഴി, ഇതു പോലൊന്ന് ഉണ്ടാക്കി കൊണ്ട് വരിക എന്ന ദൈവത്തിന്റ്റെ വെല്ലുവിളി സ്വീകരിക്കുക ആണോ (അതു വഴി ഒരു അവിശ്വാസി അയി മാറുമോ) എന്ന ഭയം.
2) ഒരു മനുഷ്യന് ദൈവ വചനത്തെ പരിഭാഷ ചെയ്യുമ്പോള്‍ വരാവുന്ന തെറ്റുകളെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന ദൈവ കോപത്തെ പറ്റിയുള്ള ഭയം.
ചുരുക്കി പറഞ്ഞാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ടും, ദൈവകോപത്തെ ഭയക്കുന്നത് കൊണ്ടും ആണ് ഖുര്‍ആന്‍ മലയാളത്തില്‍ പാരായണം ചെയ്യപ്പെടാത്തത്. അല്ലാതെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥത നേടുക എന്നൊരു ലക്ഷ്യം വെച്ചിട്ടല്ല (കുറഞ്ഞത് ഈ കാര്യത്തിലെങ്കിലും).
നിറുത്തുന്നതിനു മുന്‍പായി, മുകളില്‍ പറഞ്ഞ മലയാള (മറ്റു ഭാഷകളിലെയും) പരിഭാഷകള്‍ ഒരു പഠന സഹായി എന്ന നിലയിലാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, ഒട്ടു മിക്ക പരിഭാഷകളുടെയും തുടക്കത്തില്‍, ഇതൊരു പരിഭാഷ മാത്രമാണെന്നും, ഇതില്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യതകള്‍ ഉണ്ടെന്നും, സര്‍വോപരി ഇതു പരിശുദ്ധ ഖുര്‍ആന്‍ പകരം വെക്കാനുള്ളതല്ലെന്നും ഉള്ള അറിയിപ്പ് ഉണ്ടാകാറുണ്ട്.
പിന്കുറിപ്പ്: ഗീതയും ബൈബിളും അല്ല എന്റ്റെ വിഷയം എന്നെടുത്ത് പറയേണ്ടതില്ലല്ലോ?
ഇനി ഈ ബ്ലോഗ്ഗിന്റ്റെ വിഷയത്തിലേക്ക് കടക്കാം. പൊതുസമൂഹവും ആയി ചേരുകയില്ല എന്നൊരു വിശേഷണം ലോകത്തിന്റ്റെ എല്ലാ ഭാഗത്തുമുള്ള (ന്യൂനപക്ഷം അയിട്ടുള്ള സ്ഥലങ്ങളിലെ) മുസ്ലിങ്ങള്‍ക്കുണ്ട്. അതു തെറ്റാണ് എന്നൊരു ചിന്താഗതി എനിക്കില്ലതാനും. എന്നെ സമ്പന്തിച്ചിടത്തോളം പൊതുസമൂഹവുമായി ഏറ്റവും ഇഴുകി ചേര്‍ന്നിരിക്കുന്ന മുസ്ലിങ്ങള്‍ കേരളത്തിലാവാനേ വഴിയുള്ളൂ. സംസാര രീതിയിലെ ചില വ്യത്യാസങ്ങള്‍ (മലപ്പുറം ഭാഷ ഒരു ഉദാഹരണം) മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും സംസാരിക്കുന്നത് മലയാളം തന്നെ.
പക്ഷെ പലപ്പോഴും എന്റ്റെ ഉറ്റ സുഹ്ര്ത്തുക്കള്ക്കടക്കം (പഠിക്കുന്ന കാലത്തെ എന്റ്റെ സുഹ്ര്ത്ത് വലയത്തില്‍ ഞാനൊഴികെ ബാക്കി ഹിന്ദു-ക്രിസ്ത്യന്‍ മതാനുഭാവികള്‍ ആയിരുന്നു) ഉണ്ടായിരുന്ന ഒരു സംശയം ആണ് ഈ ബ്ലോഗ്ഗിന്റ്റെ തലേക്കെട്ട്.
"ഗീത മലയാളത്തില്‍! ബൈബിള്‍ മലയാളത്തില്‍! എന്തുകൊണ്ട് ഖുര്‍ആനില്ല?"
പരിശുദ്ധ ഖുര്‍ആന്റ്റെ മലയാള പരിഭാഷകള്‍ ഉണ്ടെന്ന് അവര്‍ക്കും നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷെ, എന്തു കൊണ്ട് പള്ളികളിലും വീടുകളിലും പ്രാര്‍ഥനാവേളകളില്‍ അതു മലയാളത്തില്‍ പാരായണം ചെയ്യപ്പെടുന്നില്ല എന്നതാണ് സംശയം. എന്തു കൊണ്ടാണ് ഖുര്‍ആന്‍ അറബിയില്‍ തന്നെ പാരായണം ചെയ്യണം എന്നു ലോകത്തുള്ള സകല മുസ്ലിങ്ങളും നിര്‍ബന്ധം പിടിക്കുന്നത്?
ഈ സംശയം ദുരീകരിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണീ പോസ്റ്റ്.
ആദ്യമായി എനിക്കു തോന്നുന്നത് എന്താണ് ഖുര്‍ആന്‍ എന്നും മുസ്ലിങ്ങള്‍ ഖുര്‍ആനെ എന്തായിട്ടാണ് കാണുന്നതെന്നും ഒരു ചെറിയ വിവരണം ആവശ്യമാണ്.
പരമ കാരുണികനായ ദൈവം, ജിബ്രീല്‍ (ലാറ്റിനില്‍ ഗബ്രിയേല്‍) എന്ന മാലാഖ വഴി മുഹമ്മദ് നബിക്ക് (അല്ലാഹു അദ്ദേഹത്തിന്മേല് അനുഗ്രഹവും സമാധാനവും ചൊരിയട്ടെ) വെളിവാക്കി കൊടുത്ത വാക്യങ്ങള്‍ ആണ് പരിശുദ്ധ ഖുര്‍ആന്‍. ഒരു മുസ്ലീമിനെ സമ്പന്തിച്ചിടത്തോളം ദൈവ വചനങ്ങള്‍ ദൈവത്താല്‍ വെളിവാക്കപ്പെട്ടതാണ് ഖുര്‍ആനില്‍ ഉള്ളത്. മറ്റു മതസ്ഥരും യുക്തിവാദികളും പലപ്പോഴും വിശ്വസിക്കാറും വാദിക്കാറും ഉള്ളതു പോലെ മുഹമ്മദ് നബി എഴുതിയതാണ് ഖുര്‍ആന്‍ എന്ന് ഒരു മുസ്ലിം വിശ്വസിക്കുന്നില്ല (അങ്ങനെ വിശ്വസിക്കുന്നവരോട് ഒരു വിരോധവും ഇല്ല കേട്ടോ).
അതുപോലെ തന്നെ ഖുര്‍ആനില്‍ പരമ കാരുണികനായ ദൈവം അവിശ്വാസികളെ വെല്ലു വിളിക്കുന്നുണ്ട് താഴെ പറയുന്ന വിധത്തില്‍.
അധ്യായം:2, അല്‍ ബക്കറ
23. നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കള്‍ ആണെങ്കില്‍ അതിന്റ്റേതുപോലുള്ള ഒരു അദ്ധ്യായം എങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില് (അതാണല്ലോ വേണ്ടത്).
കടപ്പാട്: http://www.toe.org/malquran.pdf
ഇത്രയും നേരം ഞാന്‍ വിശ്വാസപരം ആയ കാര്യങ്ങള്‍ ആണ് പറഞ്ഞത്. ഖുര്‍ആന്‍ എഴുതപ്പെട്ടരിക്കുന്നത് ക്ലാസ്സിക്കല്‍ അറബിക് എന്നു വിളിക്കുന്ന പഴയകാല അറബിയില്‍ ആണ്. ഒരു ഭാഷയെന്ന നിലയില്‍ അറബിയുടെ ഏറ്റവും വെലിയ ഒരു പ്രത്യേകത അതിലെ വാക്കുകള്‍ക്കുള്ള പലവിധ അര്‍ത്ഥങ്ങള്‍ ആണ്. പരിഭാഷ ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വെലിയ വെല്ലുവിളിയും അതു തന്നെ. മറ്റൊരു കാര്യം, ഒരൊ അധ്യായവും വെളിവാക്കി കൊടുത്തപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളും ചില അധ്യായങ്ങള്‍ വെളിവാക്കി കൊടുക്കുവാനിടയാക്കിയ സംഭവങ്ങളും വാക്കുകളുടെ അര്‍ത്ഥത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നതാണ്. അപ്പോള്‍ പരിഭാഷ എന്നത് അതെഴുതുന്നവരുടെ കാഴ്ചപ്പാട് അനുസരിച്ച് മാറാന്‍ ഇടയുണ്ട്. അതു കൊണ്ടുതന്നെ പരിഭാഷകളില്‍ തെറ്റു പറ്റാനുള്ള സാഹചര്യം വളരെ കൂടുതലാണ് (അറിഞ്ഞ് കൊണ്ടല്ലെങ്കിലും). ആ പേടി ഒരു ശരാശരി മുസ്ലിമിന് ഉണ്ടുതാനും.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ താഴെ പറയുന്ന രണ്ട് പ്രധാന കാരണങ്ങള്‍ കൊണ്ടാണ് മുസ്ലിങ്ങള്‍ ഖുര്‍ആന്‍ മലയാളത്തിലോ മറ്റു ഭാഷകളിലോ പാരായണം ചെയ്യാത്തതെന്ന് കാണാം.
1) ദൈവവചനം പരിഭാഷ ചെയ്യുക വഴി, ഇതു പോലൊന്ന് ഉണ്ടാക്കി കൊണ്ട് വരിക എന്ന ദൈവത്തിന്റ്റെ വെല്ലുവിളി സ്വീകരിക്കുക ആണോ (അതു വഴി ഒരു അവിശ്വാസി അയി മാറുമോ) എന്ന ഭയം.
2) ഒരു മനുഷ്യന് ദൈവ വചനത്തെ പരിഭാഷ ചെയ്യുമ്പോള്‍ വരാവുന്ന തെറ്റുകളെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന ദൈവ കോപത്തെ പറ്റിയുള്ള ഭയം.
ചുരുക്കി പറഞ്ഞാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ടും, ദൈവകോപത്തെ ഭയക്കുന്നത് കൊണ്ടും ആണ് ഖുര്‍ആന്‍ മലയാളത്തില്‍ പാരായണം ചെയ്യപ്പെടാത്തത്. അല്ലാതെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥത നേടുക എന്നൊരു ലക്ഷ്യം വെച്ചിട്ടല്ല (കുറഞ്ഞത് ഈ കാര്യത്തിലെങ്കിലും).
നിറുത്തുന്നതിനു മുന്‍പായി, മുകളില്‍ പറഞ്ഞ മലയാള (മറ്റു ഭാഷകളിലെയും) പരിഭാഷകള്‍ ഒരു പഠന സഹായി എന്ന നിലയിലാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, ഒട്ടു മിക്ക പരിഭാഷകളുടെയും തുടക്കത്തില്‍, ഇതൊരു പരിഭാഷ മാത്രമാണെന്നും, ഇതില്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യതകള്‍ ഉണ്ടെന്നും, സര്‍വോപരി ഇതു പരിശുദ്ധ ഖുര്‍ആന്‍ പകരം വെക്കാനുള്ളതല്ലെന്നും ഉള്ള അറിയിപ്പ് ഉണ്ടാകാറുണ്ട്.
പിന്കുറിപ്പ്: ഗീതയും ബൈബിളും അല്ല എന്റ്റെ വിഷയം എന്നെടുത്ത് പറയേണ്ടതില്ലല്ലോ?
36 comments:
"ഗീത മലയാളത്തില്‍! ബൈബിള്‍ മലയാളത്തില്‍! എന്തുകൊണ്ട് ഖുര്‍ആനില്ല?"
എന്തു കൊണ്ടാണ് ഖുര്‍ആന്‍ അറബിയില്‍ തന്നെ പാരായണം ചെയ്യണം എന്നു ലോകത്തുള്ള സകല മുസ്ലിങ്ങളും നിര്‍ബന്ധം പിടിക്കുന്നത്?
as a malayaalee, u are reading the holy book in arabic but understands it in malayalam. (assuming u,r not a pandit in arabic). then what the differance it makes. just think if geetha was read only in sanskrit and bible in aramaic. Simply the common people like me can't understand. anyway think more about this.
@അനോണിമസ്
ഇനി അഥവാ ഞാന്‍ ഒരു പണ്ഠിതന് ആണെങ്കില്‍ തന്നെയും ഞാന്‍ വായിക്കുന്നതെന്തും ആത്യന്തികം ആയി മലയാളത്തിലേ എന്റ്റെ മനസ്സില്‍ വരൂ. കാരണം എന്റ്റെ ഭാഷ മലയാളം ആയതു കൊണ്ട് തന്നെ.
ദൈവഭയം എന്നതു മാത്രമാണ് അതിലെ വ്യത്യാസം. കുറച്ചുകൂടി വ്യക്തമാക്കാം. പരിശുദ്ധ ഖുര്‍ആനിലെ ഒരു വാചകം ഞാന്‍ അറബിയില്‍ പാരായണം ചെയ്യുമ്പോള്‍ സ്വാഭാവികം ആയും (പരിഭാഷകളില്‍ നിന്നും പഠനങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ) അര്‍ഥം എന്റ്റെ മനസ്സില്‍ വരും. പക്ഷെ, ആ അര്‍ഥമല്ല ഞാന്‍ വിശ്വസിക്കുന്ന എന്റ്റെ ദൈവം ആ വാചകത്തിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെങ്കിലോ? വര്‍ഷങ്ങളുടെ ശ്രമഫലമായി പല പണ്ഠിതരും തയ്യാറാക്കിയ പരിഭാഷയെ കുറ്റം പറയുന്നതല്ല. പക്ഷെ, പരിഭാഷകള്‍ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണുമ്പോള്‍ പറഞ്ഞു പോകുന്നതാണ്. ആ ഒരു അവസ്ഥയില്‍ ഞാന്‍ തെറ്റായ പരിഭാഷയില്‍ പ്രാര്ഥിക്കുന്നതിനേക്കാള് (പ്രാര്‍ഥനയും അര്‍ഥവും തെറ്റ്) ശരിയായ അറബിയില്‍ പ്രാര്‍ഥിക്കുന്നതല്ലേ നല്ലത് (എന്റ്റെ മനസ്സിലെ അര്‍ഥം തെറ്റാണെങ്കിലും പ്രാര്‍ഥനയെങ്കിലും ശരിയാണല്ലോ)? ആണന്ന് വിശ്വസിക്കാനാണ് എനിക്കു തോന്നുന്നത്.
ഇനി സാധാരണ മനുഷ്യരെ കുറിച്ചാണെങ്കില്‍ ഖുര്‍ആന്‍ പരിഭാഷ ലഭ്യമാണെന്ന് പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരിഭാഷ വേണമോ വേണ്ടയോ എന്നതല്ലായിരുന്നു പോസ്റ്റിന്റ്റെ വിഷയം. അതെന്ത് കൊണ്ട് പ്രാര്‍ഥനാവേളകളില്‍ പാരായാണം ചെയ്യുന്നില്ല എന്നതായിരുന്നു എന്റ്റെ വിഷയം. മുസ്ലിം ജനവിഭാഗത്തെ എക്കാലത്തും ഇരുട്ടില്‍ തളച്ചിട്ട് ഗുണം ഉണ്ടാക്കുന്ന ചില (മുസ്ലിം) മതമേലതികാരികളുടെ അഭിപ്രായമാണ് ഖുര്‍ആന്‍ പരിഭാഷ പാടില്ലെന്നത്. എന്റ്റേത് നേരെ എതിരാണ്!
പരിഭാഷക്ക് ആദ്യം വേണ്ടത് രണ്ട് ഭഷയിലുമുള്ള പ്രാവീണ്യമാണ് രണ്ടിലും പ്രാവീണ്യമുള്ളവരുടെ ദൗര്‍ലഭ്യം , പുരോഹിത വര്‍ഗ്ഗത്തിന്റ്റെ ഇടപെടല്‍ എന്നിവയൊക്കെ ഇതിന് കാരണമായിട്ടുണ്ട്. ഇംഗ്ലീഷ് പരിഭാഷ ഖുര്ആനുണ്ടായില്ല എങ്കില്‍ മലയാളം പരിഭാഷ ഉണ്ടാകുമായിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരില്‍ വളരെ ഒരു ചെറിയ ശതമാനം മാത്രമേ അര്‍ത്ഥം അറിഞ്ഞുചൊല്ലുന്നുള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
i forgot to thank u for this post. good thinking. keep it up. read all post. not so bad.
@ തറവാടി
താങ്കള്‍ പറഞ്ഞ രണ്ട് കാര്യങ്ങളോടും പൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി.
@ അനോണിമസ്
ഇവിടെ വന്നതിനും വയിച്ചതിനും നന്ദി പറയേണ്ടത് ഞാന്‍ അല്ലേ? നന്ദി.
ഇസ്ലാം മതവും അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും വിമുക്തമല്ല എന്നാണ്
താങ്കളുടെ പോസ്റ്റ് തെളിയിക്കുന്നത്.വേദം ഉച്ചരിക്കുന്ന ശൂദ്രന്റെ നാവ് അരിയണമെന്നും കേള്‍ക്കുന്ന
ശൂദ്രന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നും പറഞ്ഞ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ മാറ്റൊലിയാണ് താങ്കളുടെ വിശ്വാസത്തിലും നിഴലിക്കുന്നത്.താങ്കള്‍ ചൂണ്ടിക്കാണിച്ച വാദമുഖങ്ങള്‍
തന്നെയാണ് അവരും പറഞ്ഞിരുന്നത്.അതിനെതിരെ നിരവധി പോരാട്ടങ്ങള്‍ നടന്നതിന്റെ ഫലമായാണ് വേദവും ഉപനിഷത്തും ഗീതയും എല്ലാം സാധാരണക്കാരനു കരഗതമായത്.ദൈവ വചനം എന്ന ഉമ്മാക്കി പ്രചരിപ്പിച്ചാണ് മതവിശ്വാസികളെ പൗരോഹിത്യം വരുതിയിലാക്കുന്നത്.
അറബി പണ്ട് ബോര്‍ഡില്‍ എഴുതി പഠിപ്പിക്കില്ലായിരുന്നു.അക്ഷരം എഴുതിയ ചോക്കുപൊടി നിലത്തു
വീണ് ആളുകള്‍ ചവുട്ടി അശുദ്ധമാക്കുമെന്ന അന്ധവിശ്വാസമായിരുന്നു അതിനു കാരണം.
വക്കമ്മൗലവിയാണ് തിരുവിതാംകൂര്‍ ഭാഗത്തു ഈ അന്ധവിശ്വാസം തകര്‍ത്തെറിഞ്ഞത്.
പിന്നെ താങ്കള്‍ ഉദ്ധരിച്ചിരിക്കുന്ന വെല്ലുവിളി ദൈവത്തിന്റേതാണെങ്കില്‍ ദൈവവും സാധാരണ ചട്ടമ്പിയും തമ്മില്‍ എന്താണു വ്യത്യാസം?
@ അനൂപ്
:-) വന്നതിനും വായിച്ചതിനും നന്ദി.
@ dethan
ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
ചര്‍ച്ച വഴിതെറ്റി പോകുന്നതില്‍ വിഷമം ഉണ്ട്. ഖുര്‍ആന്‍ പരിഭാഷ പാടില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. വേണം എന്നാണ് എന്റ്റെ അഭിപ്രായം. ഇനി, ഖുര്‍ആന്‍ പരിഭാഷ ഉപയോഗിച്ച് പ്രാര്‍ഥിക്കുന്നവരോട് എനിക്ക് ഒരു വിരോധവും ഇല്ല (അങ്ങിനെ വളരെ കുറച്ചാളുകള്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്ന് കൂടെ ജോലി ചെയ്യുന്ന ആ നാട്ടുകാരന് പറഞ്ഞു). പക്ഷെ എന്നെ പോലുള്ളവര്‍ എന്തു കൊണ്ട് ആ പരിഭാഷകള്‍ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്നില്ല എന്നതായിരുന്നു ഇവിടെ വിഷയം. പൊതുവെ ഉള്ള ഒരു സംശയം തീര്‍ക്കാന്‍ നോക്കി എന്നേ ഉള്ളൂ.
പക്ഷെ, വടക്കേ ആഫ്രിക്ക മുതല്‍, അറേബ്യ, പേര്‍ഷ്യ (ഇന്നത്തെ ഇറാന്), ഇന്ത്യന്‍ ഉപഭൂഗണ്ടം വഴി അങ്ങ് മലേഷ്യ വരെയുള്ള മുസ്ലിങ്ങള്‍ എന്ത് കൊണ്ട് പ്രാര്‍ഥനാവേളകളില്‍ അവരുടെ ഭാഷയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നില്ല എന്നാലോചിക്കുന്നത് നല്ലതായിരിക്കും. ഇതില്‍ വെറും 20% മാത്രമേ അറബികള്‍ ഉള്ളൂ എന്നതാണ് സത്യം.
താങ്കള്‍ തുര്‍ക്കിയില്‍ പോയി വാങ്ങിച്ചാലും, സൗദിയില്‍ പോയി വാങ്ങിച്ചാലും ഇനി മലേഷ്യയില്‍ പോയി വാങ്ങിച്ചാലും, സുന്നിയുടെ കൈയ്യില്‍ നിന്ന് വാങ്ങിച്ചാലും ഷിയ മുസ്ലിമിന്റ്റെ കൈയില്‍ നിന്നു വാങ്ങിച്ചാലും വ്യത്യാസങ്ങളില്ലാത്ത ഖുര്‍ആന്‍ കിട്ടുമെന്നത് ഇതോടൊപ്പം തന്നെ കൂട്ടി വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു. പക്ഷെ താങ്കള്‍ രണ്ട് പരിഭാഷകള്‍ വാങ്ങിച്ചാല്‍ അവ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. പരിഭാഷ തെയ്യാറാക്കുന്നതിലെ ബുദ്ധിമുട്ടുകളും സംഭവിക്കാവുന്ന തെറ്റുകളെയും പറ്റി പോസ്റ്റില്‍ പറഞ്ഞിരുന്നു.
പിന്നെ, ഗീതയും ബൈബിളും എന്റ്റെ വിഷയം അല്ല എന്നു ഞാന്‍ പറഞ്ഞിരുന്നു. എന്നാലും പറയട്ടെ;
എന്റ്റെ അറിവില്‍ ഒരു സാധാരണക്കാരനും അറബിയില്‍ ഖുര്‍ആന്‍ വായിച്ചതിന്റെ പേരില്‍ നാക്കു പോയിട്ടില്ല, ചെവിയില്‍ ഈയം ഒഴിക്കപ്പെട്ടിട്ടുമില്ല. കേരളത്തില്‍ കുറച്ചു കാലം മുന്‍പു വരെ ഖുര്‍ആന്‍ പരിഭാഷക്ക് ചില പുരോഹിതന്മാരുടെ എതിര്‍പ്പുണ്ടായിരുന്നു എന്നത് സത്യമായിരിക്കാം. പക്ഷെ ഇന്നത് ഇല്ല. താങ്കള്‍ ഇന്റ്റെര്‍നെറ്റ് ധാരാളം ഉപയോഗിക്കുന്നുണ്ടല്ലോ. Holy Quran malayalam translation എന്നൊന്ന് google search ചെയ്ത് നോക്കുക. അല്ലെങ്കില്‍ നാട്ടില്‍ പോയി ഇസ്ലാമിക ഗ്രന്ധങ്ങള്‍ കിട്ടുന്ന ഏതെങ്കിലും കടയില്‍ പോയി നോക്കുക. താങ്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ പരിഭാഷകള്‍ കാണാന്‍ സാധിക്കുമെന്നെനിക്ക് ഉറപ്പാണ്.
പിന്നെ ഇസ്ലാം മതത്തില്‍ അന്ധവിശ്വാസം ഇല്ല. പക്ഷെ ഇസ്ലാം മത അനുകൂലികളില്‍ ഉണ്ടെന്നാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ശരിയായിരിക്കാം.
ഇനി താങ്കളുടെ അവസാനത്തെയും രസകരവുമായ ചോദ്യത്തിനുള്ള മറുപടി. ഇതൊരു ഇസ്ലാം പ്രചരണ വേദിയാക്കാന്‍ ഒട്ടും താല്‍പ്പര്യം ഇല്ല. എന്നാലും പറയാതെ വയ്യ. ദൈവം അവിശ്വാസികളോട് "ധൈര്യമുണ്ടെങ്കില്‍ ആല്‍ത്തറ ജങ്ഷനില്‍ വാടാ, ഞാന്‍ പോസ്റ്റോഫിസിന്റ്റെ മുന്പില് കാത്തു നില്ക്കുന്നുണ്ടായിരിക്കും" എന്നല്ല പറഞ്ഞത്. മറിച്ച് "ഈ ഗ്രന്ധം എന്നില്‍ നിന്നല്ല വന്നെതെന്ന് പറയുന്നവരേ ഇതു പോലൊന്ന് ഉണ്ടാക്കി കൊണ്ടുവന്നു കാണിക്കൂ" എന്നാണ് പറഞ്ഞത്. കവല ചട്ടമ്പിയും ദൈവവും തമ്മിലെ വ്യത്യാസം മനസ്സിലായെന്ന് കരുതിക്കോട്ടെ? ഇല്ലെങ്കില്‍ പൊന്നു മാഷെ, ഞാന്‍ പോര! എന്നെ വിട്ടേക്കുമല്ലോ?
:-)
കയര്‍ എഴുതിയ തകഴിയോ, യക്ഷി എഴുതിയ മലയാറ്റൂരോ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതുപോലെ ഒന്ന് ഉണ്ടാക്കാന്‍ പറ്റുമായിരുന്നോ? അതായത് ഗ്രന്ഥങ്ങള്‍ക്കെല്ലാം അതിണ്ടേതായ പ്രത്യേകതകള്‍ ഉണ്ട്.
ഇതിലും എത്രയോ ബ്രഹുത്താണ് ഗീതയും ഭാഗവതവും എന്ന് ഹിന്ദുക്കളും ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ബൈബിളിലുണ്ടെന്ന് കൃസ്ത്യന്‍സും പറഞ്ഞാല്‍ എന്തു ചെയ്യും. അതിന് മുസ്ലിം എന്ന നിലയില്‍ താങ്കള്‍ക്ക് ഉത്തരമുണ്ടോ?
@ മൃദുല്‍ രാജ്
ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
"കയര്‍ എഴുതിയ തകഴിയോ, യക്ഷി എഴുതിയ മലയാറ്റൂരോ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതുപോലെ ഒന്ന് ഉണ്ടാക്കാന്‍ പറ്റുമായിരുന്നോ? അതായത് ഗ്രന്ഥങ്ങള്‍ക്കെല്ലാം അതിണ്ടേതായ പ്രത്യേകതകള്‍ ഉണ്ട്. "
ഗ്രന്ഥങ്ങളുടെ പ്രത്യേകതകളില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇവിടെ വിഷയം അതല്ലായിരുന്നു. ഖുര്‍ആന്‍ പരിഭാഷ ഉണ്ടായിട്ടും പ്രാര്ഥികുമ്പോള് എന്നെ പോലുള്ള മുസ്ലീങ്ങള്‍ എന്തു കൊണ്ട് അറബിയില്‍ പാരായണം ചെയ്യുന്നു എന്നതാണ്. ഞങ്ങള്‍ അതു ചെയ്യുന്നതിന്റ്റെ കാരണത്തില്‍ ഒന്നാണ് ഖുര്‍ആനില്‍ ഞങ്ങള്‍ കാണുന്ന പ്രത്യേകത. ആ പ്രത്യേകത എല്ലാവരും അംഗീകരിക്കണം എന്നു ഞാന്‍ പറഞ്ഞിരുന്നതായി ഓര്‍ക്കുന്നില്ല.
"ഇതിലും എത്രയോ ബ്രഹുത്താണ് ഗീതയും ഭാഗവതവും എന്ന് ഹിന്ദുക്കളും ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ബൈബിളിലുണ്ടെന്ന് കൃസ്ത്യന്‍സും പറഞ്ഞാല്‍ എന്തു ചെയ്യും. അതിന് മുസ്ലിം എന്ന നിലയില്‍ താങ്കള്‍ക്ക് ഉത്തരമുണ്ടോ?"
ഒന്നും ചെയ്യാനില്ല എന്നതാണ് എന്റ്റെ ഉത്തരം. കാരണം അതവരുടെ വിശ്വാസം. ഇതെന്റ്റെ വിശ്വാസം. പക്ഷെ ഈ ചോദ്യത്തിന് ഈ പോസ്റ്റില്‍ എന്ത് പ്രസക്തി എന്നെനിക്ക് മനസ്സിലായില്ല. താങ്കള്‍ പോസ്റ്റു മുഴുവന്‍ വായിക്കാതെയാണ് അഭിപ്രായം പറഞ്ഞെതെങ്കില്‍ അതു താങ്കളുടെ തെറ്റ്. അതല്ല വായിച്ചിട്ടാണെങ്കില്‍, ഒരു എഴുത്തുകാരന് എന്ന നിലയില്‍ എന്റ്റെ കഴിവുകേട്. രണ്ടാമത്തേതായിരിക്കും കാരണം എന്ന് ഞാന്‍ വിചാരിക്കുന്നു.
ഒന്നുകൂടി വ്യക്തമാക്കി കൊള്ളട്ടെ?
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥരാകുക എന്ന നിഗൂഡ ലക്ഷ്യം (വാക്ക് ശരിക്കു വരുന്നില്ല!) കൊണ്ടല്ല കേരളത്തിലെ ഭഹുപൂരിപക്ഷം മുസ്ലീങ്ങളും അറബിയില്‍ പ്രാര്‍ഥിക്കുന്നത്, മറിച്ച് ഞങ്ങളുടെ വിശ്വാസം അതാവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ് എന്ന ലളിതമായ കാര്യം പറയുവാനേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ!
പ്രിയ ഉഗ്രന്‍,
എന്റെ ബ്ലോഗില്‍ കണ്ട കമന്റില്‍ നിന്നും തപ്പി പിടിച്ചു വന്നതാണിവിടെ,പോസ്റ്റ് നന്നായിരിക്കുന്നു...
ഖുര്‍ ആനിന്റെ മലയാള പരിഭാഷ ലഭ്യമാണ്.ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.:ഖുര്‍ ആന്‍ മലയാള പരിഭാഷ
@ അജ്ഞാതന്‍
വന്നതിനും പോസ്റ്റ് വായിച്ചതിനും കമന്റ്റിട്ടതിനും അഭിനന്ദിച്ചതിനും നന്ദി.
ഒരു പരിഭാഷാ ലിങ്ക് കൂടി കിട്ടിയതില്‍ സന്തോഷം. :-)
ഖുർ ആൻ അറബിഭാഷയിലാണ്. ഉഗ്രൻ പറഞ്ഞ പോലെ തന്നെ അതിനെ അതേപോലെ അറബി ഭാഷയിൽ മറ്റൊരു ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ ഒരു പാട് പരിമിതികളുണ്ട്. അതിനിനാൽ പല പരിഭാഷകരും ഇക്കാര്യം ആമുഖത്തിൽ സൂചിപ്പിക്കാറുമുണ്ട്.
ഉദാഹരണമായി പറഞ്ഞാൽ ‘അല്ലാഹു‘ എന്ന അറബി പദത്തിന് സമാനമായ ഒരു പദം മറ്റുഭാഷകളിൽ ഉണ്ടോ എന്നകാര്യം സംശയമാണ്. ദൈവത്തിന്റെ ഏകത്വത്തെ കുറിക്കാൻ അത്ര അനുയോജ്യമായ പദം മറ്റു ഭാഷകളിൽ ഇല്ലാത്തത്കാരണം മുസ് ലീങ്ങൾ ‘അല്ലാഹു‘ എന്ന് തന്നെയാണ് പൊതുവെ ഉപയോഗിക്കുന്നത്. അതിനാൽ ‘അല്ലാഹു‘ എന്നത് മുസ്ലീം ദൈവത്തിന്റെ പേരാണെന്നാണ് അന്യമതസ്തരായ ഭൂരിപക്ഷം ആളുകളും തെറ്റിദ്ധരിക്കുന്നു.
പ്രിയ ഉഗ്രാ താങ്കളുടെ നിരീക്ഷണം ഉഗ്രനായിരിക്കുന്നു :)
@ ചിന്തകന്‍
പോസ്റ്റ് വായിച്ചതിനും കമന്റ്റിട്ടതിനും അഭിനന്ദിച്ചതിനും നന്ദി. :-)
താങ്കളുടെ ഉദാഹരണം വളരെ നന്നായി. അങ്ങിനെയുള്ള തെറ്റിദ്ധാരണകള്‍ തീര്‍ക്കുക, അതിലൂടെ വിവിധ മതസ്ഥര്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അല്ലേ?
പ്രിയപ്പെട്ട സോദരാ,
ഖുര്‍ആന്‍ തനിയെ പാരായണം ചെയ്യുന്നതിന്നു പുറമേ,പ്രാര്‍ത്ഥന(നമസ്കാരം) യുടെ ഒരു പ്രധാന ഭാഗം കൂടിയാണ്. ഓരോ രാജ്യത്തും അതാതു ഭാഷകളില്‍ ആണു ഖുര്‍ആന്‍ ഉപയോഗിക്കുന്നതെങ്കില്‍ മറ്റൊരു രാജ്യത്തു ചെന്നു ഒരുമിച്ചു( ജമാഅത്ത്) നമസ്കരിക്കുന്നതിന്നു ബുദ്ധിമുട്ട് ആയിരിക്കും.അതൊഴിവാക്കുന്നതിന്നും ഐക്യം നിലനിര്‍ത്തുന്നതിന്നും കൂടിയാണു ഖുര്‍ആന്‍ അറബി ഭാഷയില്‍ തന്നെ പഠിപ്പിക്കുന്നതും പാരായണം ചെയ്യുന്നതും..(ഇത് ആധികാരികമായ അഭിപ്രായമല്ല.എനിക്കു മനസ്സില്‍ തോന്നിയത് എഴുതിയതാണു..)
അറബിഭാഷയില്‍ ലോകതെല്ലായിടത്തും ഖുറാന് പരായണം ചെയ്യാന്‍ കാരണമൊന്ന്, അറബികളുടെ സംസ്കാരികാധിനിവേശത്തിന്റെ ഒരുഭാഗമാണിതെന്നതിനാലാണ് അല്ലതെ പടച്ചോന് ഒരുഭാഷയില്‍ പറഞ്ഞാ മാത്രമെ മനസിലാവുകയുള്ളുവെങ്കില്, പിന്നെന്തോന്ന് പടച്ചോണെടെയ്?..ഖുറാന് പടച്ചവന്റെ വകയൊന്നുമല്ല, കാരണം പടച്ചവന് മിഡിലീസ്റ്റിനോറ്റ് മാത്രം പ്രത്യേകത തോണ്നാന് കാരണമൊന്നും കാണുന്നില്ല....പടച്ചവന്റെ പബ്ലിക്കേഷനാണെങ്കില് കുറഞ്ഞത് പ്രധാന ഭാഷകളിലെങ്കിലും സമ്Bhവം കാണെണ്ടതാണ്, പ്രധാന ഭാഷയുള്ളിടത്ത് പ്രവാചകരെ നിയമിക്കാനും, ഒരേ രീതിയില്‍ അവര്‍ക്ക് കാര്യങ്ങള്‍ തോന്നിക്കാനും പടച്ചവന് കഴിയില്ലെ? ഇന്ന് പ്രധാന പ്ത്ര മാസികകള്‍ വിവിധ ഭാഷകളില്‍ അത്രയൊന്നും കഴിവില്ലാത്ത മനുഷ്യര്‍ ഇറക്കുന്നില്ലെ?
പടച്ചോനെന്തിനാ ഒരു പ്രത്യേക ഭാഷ. മനുഷ്യനാണ് ഭാഷ വേണ്ടത്. അവൻ അവന്റെ അധികാരം വിപുലപ്പെടുത്താൻ, നിയമങ്ങളും സംസ്ക്കാരിക സാമൂഹിക ആചാരങ്ങളും ഭാഷയും നിർബ്ബന്ധമാക്കി. അത് അള്ളാഹു പറഞ്ഞിട്ടാണെന്നു പറയുന്നിടത്താണ് ചരിത്രവും തത്ത്വചിന്തയും അന്ധവിശ്വാസവും തമ്മിലുള്ള പൊരുത്തക്കേടുകൾ മറനീക്കി പുറത്തു വരുന്നത് .
ഹിറ്റ്ലർ പിടിച്ചടക്കിയ രാജ്യങ്ങളിലെല്ലാം ജർമ്മൻ ഭാഷ നിർബ്ബന്ധമാക്കി. സ്റ്റാലിൻ റഷ്യയോടു ചേർത്ത രാജ്യങ്ങളിലെല്ലാം റഷ്യൻ ഭാഷ നിർബ്ബന്ധമാക്കി. അതിന് ഏതു ദൈവത്തിന്റെ അരുളപ്പാടാണ് ഉണ്ടായിരുന്നതെന്ന് അറിഞ്ഞില്ല.
(എന്റ്റെ മനസ്സിലെ അര്‍ഥം തെറ്റാണെങ്കിലും പ്രാര്‍ഥനയെങ്കിലും ശരിയാണല്ലോ)
ഇതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ. മനസ്സിന്റെ ആനന്ദം ആണ് പ്രാർത്ഥന കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിഭാഷയിലൂടെയെങ്കിലും അർത്ഥം അറിഞ്ഞു പ്രാർത്ഥിക്കുന്നതല്ലേ അഭികാമ്യം. അല്ലെങ്കിൽ അറബിയിൽ പ്രാവീണ്യം ഉണ്ടാവണം. അപ്പോൾ പരിഭാഷയെക്കുറിച്ചു ബേജാറാകണ്ട.
താങ്കളുടെ പോസ്റ്റിലേയ്ക്കു ശ്രദ്ധിക്കാം:
ഗീതയും ബൈബിളും മലയാളത്തിൽ വായിക്കുന്നു. ഖുർആൻ മലയാളത്തിൽ വായിക്കുന്നില്ല. അവിടെത്തന്നെ ചോദ്യത്തിൽ തെറ്റൂ കാണുന്നു. ഗീത വായിക്കുന്നത് സംസ്കൃതത്തിൽതന്നെയാണ്. സംസ്കൃതം വായിക്കാനറിയാത്തവർക്കായി അത് മലയാളത്തിൽ എഴുതി വായിക്കുന്നു. അർത്ഥം മലയാളത്തിൽ വ്യാഖ്യാനിക്കുന്നു, വിശദീകരിക്കുന്നു, ഉദാഹരിക്കുന്നു. ബൈബിൾ മലയാളത്തിൽ (പരിഭാഷ) തന്നെയാണ് പള്ളികളിൽ വായിക്കുന്നത് കേട്ടിട്ടുള്ളത്. അത് ലോകം മുഴുവൻ പിടിച്ചടക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ ഒരു ഇരട്ടത്താപ്പുനയം കൊണ്ടുണ്ടായിട്ടുള്ളതായി കരുതേണ്ടിയിരിക്കുന്നു. ഖുർആൻ വായിക്കുന്നവർ അർത്ഥം അറിഞ്ഞില്ലെങ്കിലും അറബിയിൽ തന്നെ വായിക്കുന്നു. എന്നെപ്പോലെയുള്ളവർ അതിലെ മലയാള പരിഭാഷ മാത്രം വായിക്കുന്നു. ഇതിനു ഒരു പരിഹാരം കാണാനായി ഞാൻ അറിയുന്ന ഒരു കാരണവർ, (അദ്ദേഹം പറഞ്ഞതനുസരിച്ച്)
ദുബായിലുള്ള ചില കേന്ദ്രങ്ങളുമായി സംസാരിച്ചിരുന്നു. പക്ഷെ അങ്ങിനെ ചെയ്യാൻ കഴിയില്ല എന്നാണ് അറിഞ്ഞത്. അതായത്, സംസ്കൃത ശ്ലോകങ്ങൾ മലയാളത്തിൽ വായിക്കുന്നതുപോലെ, അറബിയിലെ വാക്യങ്ങൾ മലയാളത്തിൽ വായിക്കുക. പക്ഷെ ഖുർആൻ പാരായണം റ്റി.വി.യിൽ കേൾക്കുമ്പോൾ അതിന്റെ ഉച്ചാരണം അടിയിൽ (സ്ട്രിപ്പിൽ) ഇംഗ്ലീഷിൽ എഴുതിക്കാണിക്കാറുണ്ട്. അതുപോലെ മലയാളത്തിലും പറ്റില്ലേ.
മലയാളം പരിഭാഷ ഇവിടെയുണ്ട് എന്നു പറഞ്ഞ് ലിങ്കു കണ്ടിരുന്നു. ഞാൻ ഉദ്ദേശിച്ചത് അതല്ല. ഖുർആൻ അറബിയിൽ തന്നെ അറബിഭാഷ അറിയാത്തവർക്കും വായിക്കാനുള്ള സൌകര്യം എന്തുകൊണ്ട് ഇല്ല. അതും നിഷേധിച്ചിട്ടുണ്ടോ.
@ പാച്ചി
പോസ്റ്റ് വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി. :-)
താങ്കള്‍ പറഞ്ഞ കാര്യത്തോട് ഞാന്‍ യോജിക്കുന്നു. അങ്ങിനെ ഒരു ചിന്ത എന്റ്റെ മനസ്സില്‍ പോയില്ലായിരുന്നു. പിന്നെ ഞാന്‍ എഴുതുന്നതും ആധികാരികം അല്ല. എന്റ്റെ ചില ചിന്തകള്‍ മാത്രം ആണ്.
സോറി ഉഗ്രന്‍,
ഞാന്‍ ആ കമന്റ് ഇട്ടത് പോസ്റ്റിന്റെ ബാക്കി ആയിട്ടല്ല. കമന്റിന്റെ ബാക്കിയായിട്ടാണ്. ആ വെല്ലുവിളിയെ പറ്റി താങ്കളുടെ മറുപടി കണ്ടപ്പോള്‍ തോന്നിയതാണ്. ("ഇതു പോലെയൊന്ന് ....)
@ മായാവി
പോസ്റ്റ് വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി. :-)
വീണ്ടും പറയട്ടേ! ഇതൊരു ഇസ്ലാം മത പ്രചരണ ബ്ലോഗ്ഗല്ല. പക്ഷെ മറ്റു മതസ്ഥര്‍ക്ക് (എന്നെ പോലുള്ള) മുസ്ലിങ്ങളുടെ ആചാരങ്ങള്‍ എന്തുകൊണ്ട് എന്ന് മനസ്സിലാക്കികൊടുക്കുക, അതു വഴി വ്യത്യസ്ഥ സമുദായങ്ങള്‍ തമ്മിലുള്ള അകലം കുറക്കുക എന്ന ഉദ്ദേശം ഉണ്ട്. താങ്കള്‍ ഒരു ദൈവവിശ്വാസി ആണ് എന്ന നിലയിലാണ് ഞാനീ മറുപടി എഴുതുന്നത്. ഇനി അഥവാ താങ്കള്‍ ഒരു ദൈവ വിശ്വാസി അല്ലെങ്കില്‍ പിന്നെ ഖുര്‍ആന്‍ ഏതു ഭാഷയില്‍ പാരായണം ചെയ്യപ്പെട്ടാലും താങ്കള്‍ക്കു പ്രശ്നം തോന്നേണ്ട കാര്യമില്ലല്ലോ. കാരണം ഖുര്‍ആന്‍ പാരായണം ചെയ്യുന്നു എന്നുള്ളതായിരിക്കുമല്ലോ താങ്കളുടെ പ്രശ്നം.
"പടച്ചോന് ഒരുഭാഷയില്‍ പറഞ്ഞാ മാത്രമെ മനസിലാവുകയുള്ളുവെങ്കില്, പിന്നെന്തോന്ന് പടച്ചോണെടെയ്?.."
പടച്ചോന് ഉണ്ടാക്കിയ ഭാഷകളേ ലോകത്തുള്ളൂ എന്നതാണ് എന്റ്റെ വിശ്വാസം. ഒരു ഭാഷയില്‍ പറഞ്ഞാലേ പടച്ചവന് മനസ്സിലാവുകയുള്ളൂ എന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. പക്ഷെ ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ ഖുര്‍ആന്‍ ഒരു ഭാഷയില്‍ (അറബിയില്‍) പാരായണം ചെയ്യാനാണ് എന്റ്റെ ഇഷ്ടം (ഭൂരിപാകം മുസ്ലിങ്ങ്ലളുടെയും) എന്നു പറഞ്ഞിരുന്നു. ഞങ്ങള്‍ എന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്നാണ് ബ്ലോഗ്ഗില്‍ വിശദീകരിച്ചത്.
"ഖുറാന് പടച്ചവന്റെ വകയൊന്നുമല്ല, കാരണം പടച്ചവന് മിഡിലീസ്റ്റിനോറ്റ് മാത്രം പ്രത്യേകത തോണ്നാന് കാരണമൊന്നും കാണുന്നില്ല....പടച്ചവന്റെ പബ്ലിക്കേഷനാണെങ്കില് കുറഞ്ഞത് പ്രധാന ഭാഷകളിലെങ്കിലും സമ്Bhവം കാണെണ്ടതാണ്"
എന്നെ സമ്പന്തിച്ച് ഖുര്‍ആന്‍ പടച്ചവന്റ്റെ വക തന്നെയാണ്. താങ്കള്‍ക്ക് അങ്ങനെ അല്ലെങ്കില്‍ അതു താങ്കളുടെ ഇഷ്ടം. പിന്നെ പടച്ചവന് മിഡിലീസ്റ്റിനോട് പ്രത്യേകത കാണിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ എല്ലാവരും വിശ്വസിച്ചിരുന്നെങ്കില്‍ ലോകമുസ്ലിങ്ങളില്‍ അറബികള്‍ വെറും 20% ആയി ഒതുങ്ങി പോകില്ലായിരുന്നു. പിന്നെ പടച്ചവനുമായി വളരെ അടുത്ത ബന്ധം ഉള്ളതു പോലെയുള്ള ആ സംസാരം എനിക്ക് സന്തോഷം നല്കുന്നു (...കാരണമൊന്നും കാണുന്നില്ല...).
പൊതുവെ ഖുര്‍ആനെ പറ്റിയുള്ള (ചില മുസ്ലിങ്ങള്‍ക്കടക്കം) ഒരു തെറ്റിദ്ധാരണ ഖുര്‍ആന്‍ ഒരു പുസ്തക രൂപത്തില്‍ ദൈവം നബിക്കു കൊടുത്തു എന്നുള്ളതാണ്. അല്ലെങ്കില്‍ ദൈവവചനങ്ങളെ നബി പുസ്തക രൂപത്തില്‍ ആക്കി എന്നാണ്. പക്ഷെ അങ്ങിനെ അല്ല. വാചകങ്ങള്‍ക്കു ശേഷം വാചകങ്ങള്‍ ആയി, 23 വര്‍ഷങ്ങള്‍ കൊണ്ടാണ് ദൈവം ഖുര്‍ആന്‍ നബിക്കു വെളിവാക്കി കൊടുത്തത് (ഇതു ഞങ്ങളുടെ വിശ്വാസം ആണ്. മറ്റുള്ളവര്‍ വിശ്വസിക്കണമെന്ന നിര്‍ബന്ധം എനിക്കില്ല. പക്ഷെ ഞങ്ങള്‍ അങ്ങിനെ വിശ്വസിക്കരുതെന്ന് നിര്‍ബന്ധിക്കില്ലെന്ന് കരുതുന്നു). ആ സമയത്ത് നബി പകര്‍ന്നു കൊടുത്തിരുന്ന വാചകങ്ങള്‍ ചില അനുയായികള്‍ പലയിടത്തായി പകര്‍ത്തി വെച്ചിരുന്നു (നബിക്ക് എഴുത്തും വായനയും അറിയില്ലായിരുന്നു എന്നൊരു വാദഗതിയും അതിനെ എതിര്‍ക്കുന്നവരും ഉണ്ട്). പക്ഷെ ഭൂരിപാകം പേരും അതു മനപ്പാടം പഠിക്കുകയായിരുന്നു പതിവ്. നബിയുടെ മരണ ശേഷം ആദ്യ ഖലീഫ അബൂബക്കര്‍ ആണ് ഖുര്‍ആന്‍ ക്രോഡീകരണത്തിന് തുടക്കം കുറിച്ചത്. നാലാം ഖലീഫ ഉത്ത്മാന്റ്റെ കാലത്താണ് ഖുര്‍ആന്‍ ഇന്നു കാണുന്നത് പോലുള്ള പുസ്തക രൂപത്തില്‍ ആകുന്നത്. അന്നു തൊട്ടിന്നു വരെ ആ പുസ്തകത്തില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നതിനു ചരിത്രം സാക്ഷി (തെളിവുകളും ഉണ്ട് കേട്ടോ). പിന്നെ ഇവെരെല്ലാരും അറബികള്‍ ആണെന്നതും അതുകൊണ്ട് ഇവരോട് ദൈവവചനങ്ങള്‍ അറബിയില്‍ ആയിരിക്കും വെളിവാക്കിയത് എന്നും മനസ്സിലാക്കാന്‍ എനിക്കു ബുദ്ധിമുട്ടു തോന്നുന്നില്ല.
പൊതുവെ ഇന്ന് ഖുര്‍ആന്‍ എന്നു കേള്‍ക്കുമ്പോള്‍ പുസ്തകം ആണ് മനസ്സില്‍ വരിക. പക്ഷെ പുസ്തകരൂപത്തില്‍ ഖുര്‍ആനിനെ "മുസ്ഹാബ്" എന്നാണ് പറയേണ്ടത്. ഖുര്‍ആന്‍ എന്നത് അതിലെ ഉള്ളടക്കം ആണ്. (ഇതൊരു പോസ്റ്റാക്കണം എന്ന് വിചാരിച്ച വിഷയം ആണ്, ഇവിടെ വളരെ ചുരുക്കിയെ പറഞ്ഞിട്ടുള്ളൂ)
"പ്രധാന ഭാഷയുള്ളിടത്ത് പ്രവാചകരെ നിയമിക്കാനും, ഒരേ രീതിയില്‍ അവര്‍ക്ക് കാര്യങ്ങള്‍ തോന്നിക്കാനും പടച്ചവന് കഴിയില്ലെ?"
എല്ലാ ജനവിഭാഗത്തിലും പെട്ടവര്‍ക്ക് വേണ്ടി പ്രവാചകരെ (മുഹമ്മദ് നബിക്കു മുന്‍പായി) അയച്ചിരിക്കുന്നതായി ഖുര്‍ആനില്‍ പറയുന്നുണ്ട്. പ്രവാചകരെ പറ്റി പറയാന്‍ ഒരു പോസ്റ്റ് വേണ്ടിവരും എന്നതിനാല്‍ നിര്‍ത്തുന്നു.
"ഇന്ന് പ്രധാന പ്ത്ര മാസികകള്‍ വിവിധ ഭാഷകളില്‍ അത്രയൊന്നും കഴിവില്ലാത്ത മനുഷ്യര്‍ ഇറക്കുന്നില്ലെ?"
മനുഷ്യരെ ദൈവം സ്ര്ഷ്ടിച്ചതാണെന്നും മനുഷ്യന്റ്റെ കഴിവുകള്‍ ദൈവാനുഗ്രഹം കൊണ്ടാണെന്നും വിശ്വസിക്കുന്ന എന്നോട് ഈ ചോദ്യം അപ്രസക്തമല്ലേ?
ഒന്നു കൂടി ആവര്‍ത്തിക്കുന്നു. ഈ ലോകത്തുള്ളവരെ മുഴുവന്‍ മുസ്ലിങ്ങള്‍ ആക്കുക എന്ന ലക്ഷ്യം എനിക്കില്ല. പക്ഷെ, ഈ കൊച്ചു കേരളത്തിലെ വിവിധ മതാനുഭാവികള്‍ തമ്മില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകരുതെന്ന ഒരു ചെറിയ പ്രാര്‍ഥന ഉണ്ട്.
അവസാനമായി ഒരു ചോദ്യം. മതേതരത്വം എന്നത് മതമില്ലായ്ക എന്നാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?
@ പാര്ത്ഥന്
പോസ്റ്റ് വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി. :-)
1)സത്യം പറയാമല്ലൊ, താങ്കളുടെ ആദ്യ രണ്ട് പാരാഗ്രാഫിലെ കാര്യവും ഈ പോസ്റ്റുമായുള്ള ബന്ധവും എനിക്ക് മനസ്സിലായില്ല. ക്ഷമിക്കുക. വിശദീകരിക്കും എന്ന് വിചാരിക്കുന്നു.
2)മിക്കവരും പരിഭാഷയിലൂടെ അര്‍ത്ഥം അറിഞ്ഞു തന്നെയാണ് പ്രാര്‍ത്ഥിക്കുന്നത്. പക്ഷെ അങ്ങിനെ ഉള്ളവരും (അര്‍ത്ഥമൊന്നും അറിയാത്തവരും) പ്രാര്‍ത്ഥനാ സമയത്ത് അറബിയില്‍ ചൊല്ലുന്നൂ എന്നേ പറഞ്ഞുള്ളൂ.
(എന്റ്റെ മനസ്സിലെ അര്‍ഥം തെറ്റാണെങ്കിലും പ്രാര്‍ഥനയെങ്കിലും ശരിയാണല്ലോ)
എന്നെ സ്ര്ഷ്ടിച്ച ദൈവത്തോടുള്ള എന്റ്റെ ഭയം കാരണമാണ് ഞാന്‍ അങ്ങിനെ ചിന്തിക്കുന്നത്. ഞാന്‍ മനസ്സില്‍ വിചാരിച്ച അര്‍ത്ഥമല്ല ഞാന്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന ദൈവവചനത്തിന്റ്റെ യഥാര്‍ത്ത പൊരുളെങ്കിലും, ദൈവവചനം തെറ്റാതെ ചൊല്ലിയത് കൊണ്ട് പരമ കാരുണികനായ ദൈവം അതു പൊറുത്തു തരും എന്നതാണ് എന്റ്റെ യുക്തി. അതു താങ്കള്‍ക്ക് തെറ്റായും വിഡ്ഡിത്തമായും തോന്നാം ശരിയായും തോന്നാം. പരാതിയില്ല.
3)"അത് ലോകം മുഴുവൻ പിടിച്ചടക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ ഒരു ഇരട്ടത്താപ്പുനയം കൊണ്ടുണ്ടായിട്ടുള്ളതായി കരുതേണ്ടിയിരിക്കുന്നു."
ഈ ബ്ലോഗ്ഗിന്റ്റെ വിഷയത്തിനു പുറത്ത് പോയതിനാലും മറ്റുള്ളവരുടെ വിശ്വാസത്തില്‍ പൊതുവെ ഇടപെടാറില്ലാത്തതിനാലും മറുപടി ഇല്ല.
4)ഗീത വായനയെ കുറിച്ചുള്ള എന്റ്റെ തെറ്റിദ്ധാരണ നീക്കിതന്നതിന് നന്ദി പറയുന്നു. അതോടൊപ്പം തന്നെ ഈ പോസ്റ്റ് ഏതെങ്കിലും തരെത്തില് ഹിന്ദു സഹോരന്മാരെ വിഷമിപ്പിച്ചെങ്കില്‍ അതിനു മാപ്പും പറയുന്നു. ഗീത എന്നതിലുപരി ഒരു ഹിന്ദു മത ഗ്രന്ഥം എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കുമല്ലോ? മറ്റുള്ള മത ഗ്രന്ഥങ്ങളും സംസ്കൃതത്തില്‍ തന്നെ ആണൊ വായിക്കുന്നത് എന്ന എന്റ്റെ സംശയം മാറ്റിത്തരുമെന്ന് വിചാരിക്കുന്നു. ഒരു ഉദാഹരണം പറഞ്ഞാല്‍ കര്‍ക്കിടക മാസത്തിലെ രാമായണ വായന മലയാളത്തിലല്ലേ? എന്തായാലും മുസ്ലിങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും മാറി നില്ക്കുന്നു എന്ന അഭിപ്രായം രൂപപ്പെട്ടതിന്റ്റെ "ഒരു കാരണവും" ആ കാരണത്തിനുള്ള വിശദീകരണവും ആണു വിഷയം എന്നത് ഒന്നു കൂടി പറയുന്നു.
ഇനി മലയാളത്തില്‍ അറബി വായിക്കുന്ന കാര്യം. അങ്ങിനെ പുസ്തകങ്ങള്‍ ഇല്ല എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. കാരണം എന്റെ ഉമ്മ (അമ്മ) എന്നെ (അന്നു ഇതിലൊന്നും വലിയ കാര്യം ഇല്ലാ എന്നു പറഞ്ഞു നടക്കുന്ന കാലം) യാസീന്‍ (ഖുര്‍ആനിലെ പ്രശസ്തമായ ഒരധ്യായം) പഠിപ്പിക്കാന്‍ അതു പോലെ ഒരു പുസ്തകം വാങ്ങി തന്നത് എനിക്കോര്‍മ്മയുണ്ട്. പക്ഷെ അതെത്രമാത്രം ഫലവത്തായിരിക്കും എന്നെനിക്കറിയില്ല. ഉദാഹരണത്തിനു "അല്ലാഹു" എന്ന വാക്കിന്റ്റെ രണ്ടാമത്തെ അക്ഷരം "ല്ല" എന്നും "ള്ള" എന്നുമൊക്കെ അറബി അറിയാത്തവര്‍ (മുസ്ലിങ്ങളും അല്ലാത്തവരും) ഉച്ചരിക്കുന്നതു കേള്‍ക്കാറുണ്ട്. പക്ഷെ അതു രണ്ടും അല്ലാത്ത ഒരക്ഷരം ആണ് ശരിക്കും ഉള്ളത്. എന്നിരുന്നാലും താങ്കള്‍ പറഞ്ഞ മാര്‍ഗ്ഗത്തോട് (മലയാളത്തില്‍ എഴുതി അറബി പറയുക) എനിക്കു വിരോധം തോന്നുന്നില്ല. പക്ഷെ ദൈവ വചനങ്ങള്‍ പറയുമ്പോള്‍ ഉച്ചാരണം തെറ്റി അര്‍ത്ഥം മാറിപ്പോയലോ എന്ന ഭയം (മുകളില്‍ പറഞ്ഞ ഭയത്തിന്റ്റെ മറ്റൊരു രൂപം) കൊണ്ടാണ് മുസ്ലിങ്ങള്‍ അറബി പഠിക്കുന്നത്.
തമിഴില്‍ നിന്നുല്ഭവിച്ച് സംസ്കൃതം ഉള്‍കൊണ്ട ഭാഷയാണ് മലയാളം എന്ന് മലയാളത്തിന്റ്റെ ഉല്ഭവത്തെ കുറിച്ച് പറഞ്ഞ് കേള്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ സംസ്കൃതം മലയാളത്തില്‍ വായിക്കുമ്പോഴുണ്ടാകുന്ന സുഖം അറബി മലയാളത്തില്‍ വായിച്ചാല്‍ ഉണ്ടാകില്ല എന്ന് കരുതുന്നു.
"കുഴിക്കരുത്" എന്ന് തമിഴില്‍ എഴുതി തമിഴനെകൊണ്ട് ഉറക്കെ വായിപ്പിച്ചാല്‍ "കുളിക്കരുത്" എന്ന് പറയാനേ സാദ്ധ്യതയുള്ളൂ എന്നു പറഞ്ഞവസാനിപ്പിക്കുന്നു.
@ മൃദുല്‍ രാജ്
:)
സത്യത്തില്‍ ഈ മറുപടിയിലെ സൌഹൃദ സ്വഭാവം എല്ലാവര്ക്കും മാതൃക ആയെങ്കില്‍ എത്ര നന്നായിരുന്നു.
@ Rafeek
പോസ്റ്റ് വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി അറിയിക്കുന്നു. :)
vayichu. vishadamay oru comment pinnedu.
@ മുന്നൂറാന്‍
"vishadamay oru comment pinnedu."
പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വന്നതിനും വായിച്ചതിനും കമ്മന്റ്റ് ഇട്ടതിനും നന്ദി.
:)
'ഖുര്‍ആന്‍' എന്നതിന്റെ നിര്‍വചനം ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ താഴെ പറയും പ്രകാരമായിരിക്കുമെന്ന് കരുതുന്നു: 'പ്രപഞ്ചനാഥനില്‍ നിന്ന് ജിബ് രീല്‍ (ഗബ്രിയേല്‍) മാലാഖ മുഖേന പ്രവാചകന് മുഹമ്മദിന് മേല്‍ അറബി ഭാഷയില്‍ അവതീര്‍ണമായതും കേവലപാരായണം പുണ്യകരമായതും ആധികാരികമായി (മുസ്ലിംകള്ക്കിടയില് അഭിപ്രായവ്യത്യാസങ്ങളില്ലാതെ) പില്കാല ജനതതികള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമായ ഗ്രന്ഥം.'
ദൈവഭയം ഉണ്ടാകേണ്ടത് എപ്പോഴൊക്കെ എന്നറിയതാതെ ദൈവത്തെ മുന്‍ നിര്‍ത്തിയുള്ള കപടത തന്നെ അല്ലെ ,ഖുര്‍ ആന്‍ ന്റെ കാര്യത്തിലും പറയുന്നത്.
ഗൌരീനാഥന്‍,
ബുദ്ധിയുള്ള ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതകാലം മുഴുവന്‍ ദൈവഭയം ഉണ്ടായിരിക്കേണ്ടതാണ്. അക്കാര്യം അറിയാതെ ദൈവത്തെ മുന്‍ നിര്‍ത്തിയുള്ള കപടത ഒന്നും ഖുര്‍ആന്റെ കാര്യത്തിലോ മതപരമായ ചടങ്ങുകളിലോ ഒരു മുസ്ലിം വിശ്വാസിയും പ്രകടിപ്പിക്കുന്നില്ല.
ഞങ്ങളെ സംബന്ധിച്ചിടത്തോളം ദൈവഭയം ഉണ്ടെങ്കിലേ ദൈവം അനുശാസിച്ച രീതിയില്‍ ജീവിതം മുന്നോട്ടു പോവൂ. എങ്കിലേ സമാധാനവും സമത്വവും സാഹോദര്യവും ജീവിത വിജയവും വിവിധ സമൂഹങ്ങള്‍ക്കിടയില്‍ നില നില്ക്കൂ - ആത്യന്തികമായി ജീവിത വിജയം കൈവരിക്കാനാവൂ. ദൈവഭയം ഇല്ലാത്ത അവസരങ്ങളിലാണ് മനുഷ്യരില്‍ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും ഉടലെടുക്കുന്നത്. അതിനാല്‍ വീണ്ടും പറയട്ടെ, ഒരു മുസ്ലിമിന് സദാ സമയവും ദൈവഭയം നിലനിര്ത്തേണ്ടിയിരിക്കുന്നത്. അതില്‍ യാതോരു അണ്‍സേര്‍ട്ടിനിറ്റി ഒന്നും ഇല്ല സുഹൃത്തേ...
ഞങ്ങളെ സംബന്ധിച്ചിടത്തോളം ദൈവഭയം ഉണ്ടെങ്കിലേ ദൈവം അനുശാസിച്ച രീതിയില്‍ ജീവിതം മുന്നോട്ടു പോവൂ.
സ്നേഹനിധിയും കരുണാനിധിയുമൊക്കെയായ ദൈവത്തിനെ ഭയപ്പെടുകയോ.
അപ്പോൾ ദൈവത്തിന്റെ കയ്യിലുള്ളത് സ്നേഹമല്ല, വാളുതന്നെയാകണം.
“സ്നേഹനിധിയും കരുണാനിധിയുമൊക്കെയായ ദൈവത്തിനെ ഭയപ്പെടുകയോ.
അപ്പോൾ ദൈവത്തിന്റെ കയ്യിലുള്ളത് സ്നേഹമല്ല, വാളുതന്നെയാകണം“
ആശാനേ, തീര്‍ച്ചയായും ഏകനായ ദൈവം സ്നേഹനിധിയും കരുണാവാരിധിയും തന്നെയാണ്. അതറിയണമെങ്കില്‍ ദൈവം നിര്‍ദ്ദേശിച്ച പാതയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ നടക്കുന്ന സാത്വികന്മാരെ കണ്ടു മനസ്സിലാക്കണം. അതുപോട്ടെ, അത്തരക്കാരെ ഇക്കാലത്തെ കാണാന്‍ ഇത്തിരി വിഷമം തന്നെയാണ്. എന്നാലും ഇക്കാര്യം തന്നെ ഒന്നോര്‍ത്തു നോക്കിയാല്‍ മതിയല്ലോ - ഓരോ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വിഭവങ്ങള്‍ ഈ ഭൂമിയില്‍ സജ്ജീകരിച്ച് വെച്ചിരിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തെ എന്തിനോടാണ് താരതമ്യം ചെയ്യാന്‍ പറ്റുക! ഒരു മഹാവിസ്ഫോടനത്താല്‍ ശൂന്യതയില്‍ നിന്നും തനിയേ ജന്മം കൊണ്ടതാണ് ഈ സങ്കീര്‍ണ്ണമായ ഘടന എന്ന വിശ്വാസം മാറ്റാന്‍ തയ്യാറില്ലാത്തവരുണ്ടെങ്കില് സോറി, ഇനിയൊന്നും പറയാനില്ല.
ഇനി പറയട്ടെ, ഇവിടെ ദൈവത്തെ ഭയപ്പെടുന്നതിന്റെ താല്പര്യം, ദൈവം നിര്‍ദ്ദേശിച്ച വഴിപ്രകാരം നടക്കാഞ്ഞാല്‍, വരാനിരിക്കുന്ന അനന്തമായ ജീവിതത്തില്‍ ദൈവം അത്തരക്കാര്‍ക്ക് നേരെ പ്രയോഗിക്കാനിരിക്കുന്ന വാളു മാത്രമല്ല മറ്റു പല ശിക്ഷാരീതികളെയും കുറിച്ചുള്ള ഭയമാണ്. സ്വന്തം സൃഷ്ടാവിനെ തൃണവല്ക്കരിച്ച് അനുസരണക്കേട് കാണിച്ചു നടക്കുന്നവര്‍ക്കുള്ള ശിക്ഷ.
“കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ടുള്ള പ്രതീക്ഷ കൈവെടിയുന്നവര്‍ അവിശ്വാസികളല്ലാതെ ഇല്ല” എന്ന സൂറത്ത് യൂസുഫിലെ വാക്യം ഓര്‍ക്കുന്നവരാണ് മുസ്ലിംകള്. സ്നേഹനിധിയും കരുണാവാരിധിയുമായ ദൈവത്തിന്റെ കാരുണ്യം മാത്രം പ്രതീക്ഷിച്ച് അവനുള്ള ആരാധനയിലും ജീവിത വൃത്താന്തങ്ങളിലും മുഴുകുന്നവരാണ് വിശ്വാസികള്‍. ദൈവം കൂടെയുണ്ടെന്ന ധൈര്യം അത്തരക്കാരില്‍ കാണാം. അല്ലാതെയുള്ള അനാവശ്യഭയം ഇവിടെ അര്‍ത്ഥം വെക്കല്ലേ പ്രിയ സോദരാ...
Visit http://www.hudainfo.com/Translation.asp - ഖുര്‍ആന്‍ പരിഭാഷ മലയാളം
വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htm
Post a Comment