പണ്ട് കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത് ഈയുള്ളവന് ഒരു ഇഗ്ലീഷ് വിരോധി ആയിരുന്നു. മലയാളം മീഡിയത്തില്‍ ഒന്നു മുതല്‍ പത്ത് വരെ പഠിച്ച വ്യക്തി എന്ന നിലയില്‍ പ്രി-ഡിഗ്രീക്കു (പഴേ പ്ലസ്റ്റു) നേരിട്ട വിഷമങ്ങള്‍ ആയിരുന്നു പ്രധാന കാരണം. (പണ്ടേ ഇഗ്ലീഷ് ഒരു കീറാമുട്ടി ആയിരുന്നു എന്നത് മറ്റൊരു കാരണം). പ്രി-ഡിഗ്രി ക്ലാസ്സില്‍ അധ്യാപകര്‍ "ചതുരം, വ്രത്തം, ത്രികോണം" മുതല്‍ "ത്വരണം, പ്രവേഗം" എന്നിവ വരെയുള്ള മലയാളം വാക്കുകളെ ഇഗ്ലീഷില്‍ അവതരിച്ചപ്പോള്‍ വായും പൊളിച്ചിരിക്കാനെ എനിക്കു പറ്റിയിരുന്നുള്ളൂ.
എഞ്ചിനീയറിങ്ങ് കോളേജില്‍ എത്തിയപ്പോഴേക്കും ഇഗ്ലീഷ് വിരോധം ഒരല്‍പ്പം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല (എന്നാലും അപ്പൊഴേക്കും അത്ത്യാവശ്യം ഇഗ്ലീഷ് വായിക്കാന്‍ പറ്റുമായിരുന്നു). ഒരു കോളേജിലെ ഫുട്ബോള്‍ ഗ്രൗണ്ടിന്റ്റെ ഗോള്‍ പോസ്റ്റില്‍ അടുത്ത കോളേജ് തുടങ്ങുന്ന സ്വാശ്രയം പരിപാടി അന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ "കൊച്ചിന്, ട്രിവാണ്ട്രം" തുടങ്ങിയ നഗരങ്ങളില്‍ നിന്നും കുട്ടികള്‍ പഠിക്കാനായി ഞങ്ങളുടെ മലമുകളിലെ കോളേജില്‍ എത്താറുണ്ടായിരുന്നു. അവര്‍ (പ്ര്യത്തേകിച്ചും പെണ്കിടാങ്ങള്) ഇഗ്ലീഷും മഗ്ലീഷും പറഞ്ഞു പോകുമ്പോള്‍ അവരെ കളിയാക്കിയും അവരുടെ തന്തക്കും തള്ളക്കും (സായിപ്പിന്റ്റെ മോള് എന്നു പറയുന്നത് ഒരു തരം തന്തക്ക് വിളി തന്നെ ആണെല്ലോ) വിളിച്ചും ഞങ്ങളില്‍ ചിലര്‍ സായൂജ്യം അടഞ്ഞിരുന്നു.
മൂന്നാം വര്‍ഷത്തിലെ പ്രഭാഷണം (സെമിനാര്‍) കഴിഞ്ഞതോടെ ഞങ്ങള്‍ ഒരു കാര്യം മനസ്സിലാക്കി. അത്ത്യാവശ്യം തെറ്റില്ലാതെ കാണാപ്പാടം പഠിച്ചു ഇഗ്ലീഷ് പറയാന്‍ ഞങ്ങള്‍ക്കും പറ്റും! ഇഗ്ലീഷ് അത്ര കുഴപ്പക്കാരനല്ലെന്നും ഏത് ഭാഷയും ഉപയോഗത്തിലൂടെ (സംസാരത്തിലൂടെ) മാത്രമേ അനായാസകരം ആകൂ എന്നും ഞങ്ങള്‍ അന്നു പഠിച്ചു. വിരോധം കുറഞ്ഞ് തുടങ്ങി എന്ന് പ്രത്ത്യേകം പറയേണ്ടതില്ലല്ലോ?
നാലാം വര്‍ഷത്തിന്റ്റെ അവസാനം ക്യാമ്പസ് സെലെക്ഷന്‍ തുടങ്ങിയപ്പോഴേക്കും വിരോധം എല്ലാം പോയി. ക്യാമ്പസ് സെലെക്ഷന്‍ കിട്ടാത്ത എന്നെ പോലുള്ളവരും പുറത്ത് ജോലിക്കു വേണ്ടി അലഞ്ഞപ്പോള്‍ ഇഗ്ലീഷ് ചോദ്യങ്ങള്‍ക്ക് ഇഗ്ലീഷ് ഉത്തരങ്ങള്‍ മനസ്സിലിട്ടുരുട്ടി നടന്നു.
ഇന്നിപ്പോള്‍ മിഡില്‍ ഈസ്റ്റിലെ ഒരു കമ്പനിയില്‍ ജോലി നോക്കുമ്പോള്‍, ഇഗ്ലീഷിന്റ്റെ ബാലപാഠം നന്നായി പടിക്കാന് കഴിയാത്ത വിഷമം ഉള്ളിലുണ്ട്. എന്നാലും സായിപ്പിന്റ്റെ ഭാഷയില്‍ അവരോട് നേരിട്ടു സംസാരിക്കാന്‍ പറ്റുന്നുണ്ടെന്നതും, സര്‍വോപരി അതു പരസ്പ്പരം മനസ്സിലാകുന്നുണ്ടെന്നതും ഒരു ആശ്വാസമാണു.
ഇത്രയും ചരിത്രം. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഭാഷ മരിക്കുന്നു, വികലമാകുന്നു എന്നുള്ള ചില മുറവിളികള്‍ ബ്ലോഗ്ഗുകളില്‍ കണ്ടെതാണ്. ഇനി എനിക്കു പറയാനുള്ളതും ഭാഷയുടെ ഈ പറയുന്ന മരണത്തെ പറ്റിയാണ്.
ഒരു ഭാഷ ഒരിക്കലും മരിക്കുന്നില്ല എന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍. ഭാഷയില്‍ മാറ്റങ്ങള്‍ സ്വഭാവികം മാത്രമാണ്. ശരി (OK), ക്ഷമിക്കു (Sorry) എന്ന വാക്കുകള്‍ ഉപയോഗത്തില്‍ ഉണ്ടോ എന്ന സംശയം കുറച്ചു നാളായി എനിക്കുണ്ട്. ഒരു പക്ഷെ ഇപ്പോള്‍ ഒന്നൊര വയസ്സുള്ള എന്റ്റെ മകള്‍ വെലുതാകുമ്പോഴേക്കും അങ്ങിനെ രണ്ട് വാക്കുകള്‍ ഉണ്ടായിരുന്നു എന്നു തന്നെ അറിഞ്ഞിരിക്കില്ല.
പല പുതിയ കണ്ടുപിടിത്തങ്ങളും വരുമ്പോള്‍ നമ്മള് ആ പേര് മലയാളീകരിക്കാറില്ല. അങ്ങനെത്തന്നെ കടം എടുക്കാറാണ് പതിവ്. കാര്‍, ബസ്സ് മുതല്‍ കമ്പൂട്യര്, മൊബൈല്‍ വരെയുള്ളവ ഉദാഹരണങ്ങള്‍ ആണ്. അപ്പോള്‍ അതോടനുബന്ധിച്ചുള്ള കാര്യങ്ങളും അതു വന്ന ഭാഷയില്‍ തന്നെ ആകുന്നു. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കണം, അതു തരാന്‍ കണ്ടക്ടര്‍ ഉണ്ട്, ഓടിക്കാന്‍ ഡ്രൈവര്‍ ഉണ്ട്, ഡ്രൈവര്‍ ബ്രേക്ക് ഇട്ടാല്‍ ബസ്സ് നില്ക്കും മുതലായവ ഉദാഹരണങ്ങള്‍ ആണ്. അപ്പോള്‍ പിന്നെ ബസ്സില്‍ ഇരിപ്പിടം ഉണ്ട്, മണി മുഴക്കിയാല്‍ നില്ക്കും എന്നതിനു പകരം ബസ്സില്‍ സീറ്റ് ഉണ്ട്, ബെല്ലടിച്ചാല്‍ നില്ക്കും എന്നായാല്‍ എന്താ കുഴപ്പം?
ഇതു കേരളത്തിലെ മാത്രം ഒരു പ്രതിഭാസം ആണെന്നു കരുതെണ്ട. പണ്ട് സ്പാനിഷിനും ഫ്രെഞ്ചിനും മുന്‍തൂക്കം കൊടുത്തിരുന്ന പല രാജ്യങ്ങളിലും ഇന്റ്റര്നെറ്റ് വന്നപ്പോള്‍ മുതല്‍ ഇഗ്ലീഷാണ് മുന്പില്. ഇന്റ്റെര്നെറ്റിന്റ്റെ വര്‍ദ്ധിച്ച ഉപയോഗം ലോകഭാഷ എന്ന തലത്തിലേക്ക് ഇഗ്ലീഷിനെ വളര്‍ത്തി എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യം ആണ്.
പിന്നെ, ഇഗ്ലീഷ് അറിയുന്നവര്‍ അല്ലെങ്കില്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നവര്‍ എന്ന മുന്‍തൂക്കം ഉള്ളതിനാലാണ് പലപ്പോഴും മലയാളികള്‍ വിദേശങ്ങളില്‍ രക്ഷപെടുന്നത് എന്നെനിക്കു തോന്നാറുണ്ട്. പലപ്പോഴും ഒരല്‍പ്പം ഇഗ്ലീഷ് വ്യാകരണം (ഗ്രാമര്‍) അല്ലാതെ മറ്റൊന്നും പഠിക്കേണ്ടി വരാറില്ലാത്തതും മുകളില്‍ പറഞ്ഞ ഭാഷയുടെ "വികലമാക്കല്‍" കാരണം ആണെന്നും തോന്നാറുണ്ട്.
നിറുത്തുന്നതിനു മുന്‍പേ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടേ. ജപ്പാനില്‍ എല്ലാവരും ജാപ്പനീസ് അല്ലേ പഠിക്കുന്നത്, ഫ്രാന്‍സില്‍ ആരും ഇഗ്ലീഷ് പഠിക്കുന്നില്ലല്ലോ എന്നൊക്കെ വാദിക്കുന്നതിന് മുന്‍പ് എല്ലാ മലയാളികള്‍ക്കും ജോലി കൊടുക്കാന്‍ നമ്മുടെ കൊച്ചു കേരളത്തിനു കഴിയുമോ എന്നാലോജിക്കണം.
ഇങ്ങനെ പല കാര്യങ്ങളും നോക്കിയാല്‍ ശുദ്ധ മലയാളത്തില്‍ സംസാരിക്കുക അല്ലെങ്കില്‍ ഇന്നുള്ള മലയാളത്തെ അങ്ങിനെത്തന്നെ നിലനിര്‍ത്തുക എന്നതൊക്കെ എത്ര മാത്രം പ്രായോഗികം ആണെന്ന സംശയം എനിക്കുണ്ട്. ഭാഷ എന്നു പറഞ്ഞാല്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു മാധ്യമം എന്നതില്‍ കവിഞ്ഞ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? മനുഷ്യ ജീവിതത്തില്‍ മാറ്റം എന്നത് സ്വഭാവികം മാത്രം ആണ്. അതില്‍നിന്ന് മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയെ മാത്രം ആയി മാറ്റി നിര്‍ത്താന്‍ പറ്റുമൊ?
പിന്കുറിപ്പ്: മലയാളികള്‍ തമ്മില്‍ തമ്മില്‍ (പൂര്‍ണ്ണമായും) ഇഗ്ലീഷില്‍ സംസാരിക്കുന്നത് എന്റ്റെ വിഷയമല്ല. അവരോട് അങ്ങനെ പാടില്ലെന്ന് പറഞ്ഞാല്‍ പിന്നെ ഞാനും ഹിറ്റ്ലറും സ്റ്റാലിനുമൊക്കെ ഒരേ തൂവല്‍ പക്ഷികള്‍ ആകും (പണ്ട് കോളേജില്‍ വെച്ചുള്ള അഭിപ്രായം മാറി കേട്ടോ). അതു മാത്രം അല്ല, ഈ ലോകത്തെ മലയാളികളെല്ലാം ഇഗ്ലീഷുകാരായാല് (അതായത് ഇഗ്ലീഷ് സംസാരിക്കുന്നവര്‍ ആയാല്‍) എന്താ കുഴപ്പം എന്നൊരു ചോദ്യം എനിക്കുണ്ട്.

4 comments:

"ഭാഷയുടെ മരണം?" ഒരു ചിന്ത!
നല്ല പോസ്റ്റ്.
ഭാഷ പ്രായപൂര്ത്തിയായതിന്നു ശേഷം കണ്ടുപിടിക്കപ്പെട്ട വസ്തുക്കള്‍ക്ക് (കാര്‍, ടെലിവിഷന്‍, റിമോട്ട്....) ഇംഗ്ലീഷിലുള്ള പേരുകള്‍ ഉപയോഗിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല. ശാസ്ത്ര ലോകത്ത് ഇംഗ്ലീഷ് ലോകഭാഷതന്നെയാണ്.
കാലത്തിനനുസരിച്ച് മാറാത്ത ഭാഷകളാണ് മരിക്കുക. മലയാളികള്‍ തമ്മില്‍-തമ്മില്‍ കഴിയുന്നതും മലയാളത്തില്‍ തന്നെ സംസാരിക്കുന്നതാണ് ഉചിതം. അല്ലേ?..
@ കിഷോര്‍
പോസ്റ്റ് വായിച്ചതിനും സര്‍വോപരി അഭിനന്ദനം അറിയച്ചതിനും നന്ദി.
ശാത്രലോകത്ത് മാത്രമാണോ ഇഗ്ലീഷ് ലോകഭാഷ അയിട്ടുള്ളത്? താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നതോടൊപ്പം എനിക്കെന്റ്റേതായ സംശയങ്ങള്‍ ഉണ്ടെന്നു കൂടി പറഞ്ഞു കൊള്ളട്ടെ. ചൈനീസ്, കൊറിയന്‍, ജാപ്പനീസ് സിനിമികള്‍ ഇഗ്ലീഷില്‍ മൊഴിമാറ്റി ലോകം മുഴുവന്‍ (മലയാളികളടക്കം) കാണുന്നത് ഒരു ചെറിയ ഉദാഹരണം ആണ്.
മലയാളത്തില്‍ ബ്ലോഗ്ഗുന്ന നമ്മുടെ എല്ലാം ആഗ്രഹം മലയാളികള്‍ തമ്മില്‍ മലയാളത്തില്‍ സംസാരിക്കണം എന്നുള്ളതായിരിക്കും. പക്ഷെ, ചില ആഗ്രഹങ്ങള്‍ ആഗ്രഹങ്ങള്‍ ആയിത്തന്നെ കിടക്കും എന്നു കേട്ടിട്ടില്ലേ? വലിച്ചു നീട്ടാതെ ഒരു അനുഭവം പറഞ്ഞ് അവസാനിപ്പിക്കുന്നു.
എന്റ്റെ പഴയ കമ്പനിയില്‍ ഒരു മലയാളി ഫിനാന്‍സ് മാനേജര്‍ ഉണ്ടായിരുന്നു. പൊതുവെ മലയാളത്തില്‍ സംസാരിക്കുണ്ടായിരുന്ന അദ്ദേഹം, ഒരു ദിവസം പുറത്ത് ഫാമിലിയുമായി കണ്ടപ്പോള്‍ തന്റ്റെ കുട്ടികളുടെ മുന്പില് വെച്ച് ഇഗ്ലീഷില്‍ മാത്രമേ സംസാരിച്ചുള്ളൂ. ഞാന്‍ മലയാളത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഇഗ്ലീഷില്‍ മറുപടി വന്നു തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ഞാനും ഭാഷ മാറ്റാന്‍ നിര്ഭദ്ധിതന് ആയി.
പക്ഷെ, എന്റ്റെ പോസ്റ്റില്‍ എഴുതിയ പോലെ, എനിക്കദ്ദേഹത്തോട് യാതോരു ദേഷ്യവും ഇല്ല കേട്ടോ.
:-)
@ lakshmy
Thanks :-)
Post a Comment