കുറച്ചു നാളു കൂടിയാണ് അവനെ കണ്ടത്. പഴയ ചങ്ങാതി. SFIലൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ച് നല്ല പരിചയം. അതുകൊണ്ട് തന്നെ സംസാരം പഴയ കോളേജ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് നിലവിലെ രാഷ്ട്രീയത്തിലേക്കും വഴുതിമാറാന്‍ അധികം സമയമെടുത്തില്ല. കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ അബ്ദുള്ള കുട്ടി തുറന്ന് വിട്ട 'ദൈവവിശ്വാസികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും' എന്ന വിഷയം എടുത്തിട്ടു.
അവന്‍ പരമാവധി ഒഴിഞ്ഞു മാറാന്‍ നോക്കി. സ്ഥിരം പല്ലവികള്‍ തന്നെ. "ദൈവ വിശ്വാസമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. പാര്‍ട്ടി എതിരൊന്നും പറയുന്നില്ല." അതൊക്കെ നമുക്കും അറിയാമല്ലോ. ദൈവ വിശ്വാസമുള്ളവരോടൊക്കെ പാര്‍ട്ടി വിടാന്‍ പറഞ്ഞാല്‍ പിന്നെ നേതാക്കന്‍മാരെങ്കിലും ബാക്കിയായാല്‍ ഭാഗ്യം. എന്തുകൊണ്ട് അവന്‍ പറയുന്നത് പാര്‍ട്ടി ഒരു പരസ്യ പ്രസ്താവനയിലൂടെ തുറന്ന് അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തില്‍ ഞാന്‍ ഉറച്ച് നിന്നു. അവസാനം അവന്‍ തോല്‍വി സമ്മതിച്ചു.
"ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന് ദൈവവിശ്വാസി ആകാന്‍ കഴിയില്ല".
എന്തായാലും ശവത്തില്‍ കുത്തണ്ട എന്ന് കരുതി ഞാന്‍ വിഷയം മാറ്റി. അവനും ഒരാശ്വാസമായി. അങ്ങിനെ അത് തിരെഞ്ഞെടുപ്പിലെത്തി. അടുത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ BJPക്കേറ്റ തിരിച്ചടി (അല്ലെങ്കില്‍ BJPയുടെ അസ്ഥാനത്തായ പ്രതീക്ഷകള്‍ എന്നും പറയാം) വീണ്ടും അവനില്‍ നഷ്ടപ്പെട്ട ആവേശം കുത്തിനിറച്ചു. BJPക്കേറ്റ തിരിച്ചടികള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു;
"അവന്‍മാര്‍ക്കിത് വേണം. ദൈവം കൊടുത്തതാ. അങ്ങിനെ ഒരാള്‍ മുകളില്‍ ഉണ്ടെന്ന് ചിന്തിക്കാതെ.........."
പിന്‍കുറിപ്പ്: പ്രത്യയ ശാസ്ത്രം അരച്ചുകുടിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംസാരം അല്ല ഇതെന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ. രണ്ട് സാധാരണക്കാര്‍ മാത്രം. ഞാനും അവനും തമ്മില്‍ വ്യത്യാസം ഒന്നേ ഉള്ളൂ. അവന്‍ പാര്‍ട്ടി നടത്തുന്ന സ്റ്റഡിക്ലാസിനൊക്കെ പോകാറുള്ള ഒരു സാധാരണ പ്രവര്‍ത്തകന്‍. ഞാന്‍ ഇതേവരെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഒരാള്‍ മാത്രം.
Tuesday, December 16, 2008
Monday, November 3, 2008
ഭാരതമെന്നു കേട്ടാലോ!!!
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് കിട്ടികൊണ്ടിരിക്കുന്ന ചില ഇ-മെയിലുകളാണ് ഈ പോസ്റ്റിനാധാരം. ഇത്യക്കാരായ നമ്മള്‍ ഭയങ്കരന്മാരാണെന്ന് സായിപ്പിനെക്കൊണ്ട് (മറ്റുള്ളവരെകൊണ്ടും) അംഗീകരിപ്പിക്കാനുള്ള ഒരു തിടുക്കം അതിലെല്ലാം കാണാം. നമ്മള്‍ ഈ ലോകത്ത് ആരെക്കാലും മോശമല്ല എന്ന് സ്വയം വിശ്വസിക്കാനുള്ള ഒരു ബുദ്ധിമുട്ട് അല്ലെങ്കില്‍ ഒരു തരം കോമ്പ്ലക്സ് ആണ് ഇതെല്ലാം എഴുതാനും തമ്മില്‍ തമ്മില്‍ അയച്ച് കളിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആദ്യം വന്നിരുന്നത് നാസയിലെ ഭാരതീയ (Indian Origin എന്ന് പറയണം) ശാസ്ത്രഞ്ജരുടെ ശതമാനം, പല അമേരിക്കന്‍ കമ്പനികളുടെയും തലപ്പത്തിരിക്കുന്ന ഇന്ത്യക്കാര്‍, അമേരിക്കയിലെ ഡോക്ടര്‍മാരിലുള്ള ഇന്ത്യക്കാരുടെ ശതമാനം തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു.
എന്നിട്ടവസാനം,"Let us proud to be Indians"
പിന്നെ അതു മാറി ചില പൊട്ടത്തരങ്ങള്‍ ആയി. അമേരിക്കയെ നമ്മള്‍ ഒരു വഴിക്കെത്തിച്ചല്ലോ. അപ്പൊ ദാ കിടക്കണു ചില ഇടിവെട്ട് നമ്പറുകള്‍.
--ബാന്‍ഗ്ലൂരിലെ ഏതോ കുടുംബം പൂജിച്ചിരുന്ന മൂന്ന് കല്ലുകള്‍ വിലമതിക്കാനാവാത്ത രത്നങ്ങള്‍ ആയിരുന്നുവെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ അത് സ്വിസ്സ് ബാങ്കില്‍ ഇട്ട് പൂട്ടിയെന്നും. തീര്‍ന്നില്ല, അത് മുഴുവന്‍ ഒറ്റയടിക്ക് വാങ്ങാന്‍ പൈസ ഇല്ലാത്തത് കൊണ്ട്, വട്ട പലിശ ബിസിനസ്സ് പോലെ ഇന്‍സ്റ്റാല്‍മെന്‍റ്റായി പൈസ തന്ന് വാങ്ങിക്കോളാമെന്ന് ലോകബാങ്ക് പറഞ്ഞത്രെ! (ഇത് വാങ്ങീട്ട് എന്തിനാ, ഇനി ലോകബാങ്ക് പ്രസിഡന്‍റ്റിന്‍റ്റെ ഭാര്യക്ക് മാല പണിയാനാണോ എന്നൊന്നും അറിയില്ല)
--അടുത്തത് സുദര്‍ശന്‍ എന്നോ മറ്റോ പേരുള്ള ഒരു ഇന്ത്യന്‍ ബാലന്‍ ഐന്‍സ്റ്റീനിന്‍റ്റെ theory of relativity തെറ്റാണെന്ന് തെളിയച്ചത്രേ! പക്ഷെ, ഹൈലൈറ്റ് അതൊന്നുമല്ല. ഈ ബാലന്‍റ്റെ ബുദ്ധിശക്തി അളക്കാന്‍ ചില സായിപ്പന്മാര്‍ I.Q.Meter ആയി ചെന്നത്രെ. അളന്നു കൊണ്ടിരുന്നപ്പോള്‍ ആ ഉപകരണം ബാലന്‍റ്റെ ബുദ്ധിശക്തി കാരണം തകര്‍ന്ന് പോയത്രെ! (I.Q Meter എവിടെ കിട്ടും എന്നൊന്നും ചോദിച്ചേക്കല്ലേ!)
--ഇതിന്‍റ്റെ കൂടെ ഥാര്‍ മരുഭൂമിയില്‍ എണ്ണ നിക്ഷേപം കണ്ട് പിടിച്ച കഥയുമുണ്ട്. ഒരല്പ്പം ശരി എന്ന് പറയാന്‍ പറ്റുന്ന ഒരു കാര്യം.
അവസാനം വീണ്ടും "Let us proud to be Indians"
ഇതെല്ലാം പറയാന്‍ കാരണം ഇന്നലെ ലഭിച്ച ഒരു ഇ-മെയില്‍ ആണ്. ക്രിക്കറ്റ് ഇതിഹാസം "സച്ചിന്‍" ആണ് ഇതിലെ താരം. ഈ ലോകം കണ്ടതില്‍ വെച്ചു തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ആയ അദ്ദേഹത്തിന്‍റ്റെ എല്ലാ റെക്കോര്‍ഡുകളും എണ്ണി പറയുന്ന ആ ഇ-മെയില്‍ തുടങ്ങുന്നത് തന്നെ ഇങ്ങനെ ആണ്.
"Just have look at the records held by Sachin Tendulkar. No wonder why British Prime Minister is suggesting him for the honor of Sir"
മുകളില്‍ പറഞ്ഞ വാചകത്തില്‍ അടിവരയിട്ടിരിക്കുന്നത്, എനിക്ക് ലഭിച്ച ഇ-മെയിലിലും ഉണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു എന്നതാണ് അതിലെ പ്രധാന കാര്യം. ഞാന്‍ അറിഞ്ഞിടത്തോളം അദ്ദേഹം അങ്ങിനെ ഒരു നിര്‍ദ്ദേശം രാഞ്ജിയുടെ മുന്നില്‍ വെക്കാന്‍ ആലോജിക്കുമെന്നേ പറഞ്ഞുള്ളൂ! അപ്പോഴേക്കും നമ്മള്‍ അത് വെച്ചു എന്നാക്കി. അപ്പോ, അതു തന്നെ കാര്യം! സായിപ്പ് അംഗീകരിച്ചു!
സച്ചിന് Sir പദവി കിട്ടുന്നതില്‍ ഉള്ള വിഷമം അല്ല. പക്ഷെ, ആ പദവി ഉണ്ടോ ഇല്ലയോ എന്നത് ബാധിക്കുന്ന ഒരു തലത്തില്‍ നിന്നും സച്ചിന്‍ എന്നേ ഉയര്‍ന്ന് കഴിഞ്ഞു. അപ്പോള്‍ സച്ചിനേക്കാള്‍ ആ പദവി സച്ചിന് ലഭിക്കണ്ടത് നമ്മുടെ ആവശ്യമായി മാറുന്നു. നമ്മുക്കും സായിപ്പിന്‍റ്റെ മുന്‍പില്‍ പറയാന്‍. കണ്ടോ ഞങ്ങളുടെ നാട്ടിലും ഉണ്ട് "സാറുമ്മാര്‍".
നമ്മുടെ രാജ്യം (സച്ചിന്‍റ്റേയും) അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്‍കിയതൊ, രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് നല്‍കിയതോ ഒന്നും ഇ-മെയില്‍ അയച്ചവര്‍ക്ക് വിഷയമല്ല എന്നതും കൂട്ടി വായിക്കുക.
ഈ ഇ-മെയിലുകളില്‍ എഴിതിവരുന്നതെല്ലാം തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ, ഞാന്‍ ഇതൊന്നും കൂടാതെ തന്നെ ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവനാണ്.
--മഹാത്മാ ഗാന്ധി പിറന്ന മണ്ണാണിത്
--ലോകത്തെല്ലാം രാജ്യങ്ങളും എതിര്‍ത്തിട്ടും ആണവ ശേഷി കൈവരിച്ച രാജ്യമാണിത്
--ചന്ത്രനിലേക്ക് ഒരു പേടകം വിടാന്‍ ശേഷിയുള്ള രാജ്യമാണിത്
--........................
--........................
ഇങ്ങനെ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ ഉള്ളപ്പോള്‍;
മുകളില്‍ പറഞ്ഞ അമേരിക്കന്‍ പൗരത്വം എടുത്ത ഇന്ത്യക്കാരുടെ എണ്ണം നോക്കാതെ തന്നെ, IQ Meter പൊട്ടിക്കുന്ന കുട്ടികള്‍ ഇല്ലാതെ തന്നെ, സച്ചിന് Sir പദവി കിട്ടാതെ തന്നെ,
"I am proud to be an Indian"
പിന്‍കുറിപ്പ്: Sir പദവി നമ്മുടെ പൂര്‍വ്വികരെ അടിമകളാക്കിയ രാജാധിപത്യത്തിന്‍റ്റെ ഒരു പ്രതീകമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. അങ്ങിനെ ഒരു സാഹചര്യം വന്നാല്‍ സച്ചിന്‍ അത്‍ വേണ്ടെന്ന് വെക്കും എന്നത് എന്‍റ്റെ സ്വകാര്യമായ ആഗ്രഹം മാത്രം.

Monday, October 27, 2008
ഇസ്ലാമിലെ ബഹുഭാര്യത്വം
ഇസ്ലാമിലെ വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള കോടതിയുടെ നിരീക്ഷണത്തിന്‍റ്റെ അടിസ്ഥാനത്തില്‍ കാന്തപുരം മുസ്ലിയാര്‍ പറഞ്ഞ ചില വാചകങ്ങള്‍ മുസ്ലിങ്ങളെ മൊത്തത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിന് കാരണമായി എന്നതാണ് ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇസ്ലാമിലെ വിവാഹമോചന സമ്പ്രതായവും (ഈ പോസ്റ്റില്‍ വിവരിക്കുന്നില്ല) ബഹുഭാര്യത്വവും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുള്ള ഒന്നാണ്. ചില മുസ്ലിങ്ങള്‍ നടത്തുന്ന ഇത്തരം ദുരുപയോഗങ്ങള്‍ കൊണ്ട് നല്ല രീതിയില്‍ നടക്കുന്ന മറ്റുള്ളവരും പഴി കേള്‍ക്കേണ്ടി വരുന്നു.
--ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നു
ബഹുഭാര്യത്വം എന്നത് ഒരു വിചിത്ര ആശയം ആയി ഇന്നത്തെ തലമുറ കാണുന്നതില്‍ തെറ്റില്ല. കാരണം നമുടെ നാട്ടില്‍ ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ (മലപ്പുറം ഒരു ഉദാഹരണം) ഒഴിച്ചാല്‍ അത് വ്യാപകമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
പക്ഷെ, ചരിത്രം പറയുന്നതും മതങ്ങള്‍ പറയുന്നതും പണ്ട് കാലത്ത് ബഹുഭാര്യത്വം അത്ര വിരളമായിരുന്നില്ല എന്നാണ്. (ഇസ്ലാമൊഴികെ) ഒരു മതത്തിലും ബഹുഭാര്യത്വത്തെ അനുവദിക്കുന്നില്ല എന്ന വാദം ശരിയായിരിക്കും. അതുപോലെ തന്നെ ശരിയാണ് അവയൊന്നും ബഹുഭാര്യത്വത്തെ നിരോധിക്കുന്നുമില്ല എന്നത്. എല്ലാ മതങ്ങളിലെയും ചില പ്രവചകന്മാരും, ചില ദൈവങ്ങളും/അവതാരങ്ങളുമെല്ലാം ബഹുഭാര്യത്വം പുലര്‍ത്തിയിരുന്നു എന്നതാണ് അതാത് മതസ്ഥരുടെ വിശ്വാസം. ഇനി, മതം മാറ്റി നിര്‍ത്തി ചരിത്രത്തിലേക്കു നോക്കിയാലും ഒട്ടു മിക്ക സമൂഹങ്ങളിലും ബഹുഭാര്യത്വം ഉണ്ടായിരുന്നെന്ന് കാണാം. നമ്മുടെ കേരള സമൂഹത്തിലും ഇതുണ്ടായരുന്നു എന്നത് വാസ്തവം മാത്രം.
ഇനി ഭാവിയില്‍ നമ്മുക്ക് ബഹുഭാര്യത്വം വേണ്ടിവരില്ല എന്ന് പറയുവാനും കഴിയില്ല. 30 years war നു ശേഷം ആണെന്നു തോന്നുന്നു, ഫ്രാന്‍സില്‍ ബഹുഭാര്യത്വം (ഒരാള്‍ക്ക് പത്ത് ഭാര്യമാരെ വരെ) അനുവദിച്ചിരിന്നു എന്ന് കേട്ടിട്ടുണ്ട്. അതു പോലെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥകള്‍ മാറാനും ബഹുഭാര്യത്വമൊരു സാമൂഹിക വ്യവസ്ഥ ആകാനും മതി.
അപ്പൊള്‍, ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചു എന്ന് പറയുന്നതിനേക്കാള്‍, അന്ന് നിലവിലുണ്ടായിരുന്ന ഒരു വ്യവസ്ഥിതിക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് പറയേണ്ടി വരും.
--ഇസ്ലാം ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നു
മുകളില്‍ പറഞ്ഞിരിക്കുന്ന വാചകം ഒരല്‍പ്പം തെറ്റിദ്ധാരണാജനകം ആണ്. അതൊന്നു മാറ്റി പറഞ്ഞാല്‍, "ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇസ്ലാം നിയന്ത്രണങ്ങളോട് കൂടിയ ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നു" എന്നായി മാറും.
ആ സാഹചര്യങ്ങള്‍ ഏതൊക്കെ എന്നതിനെ പറ്റി; പരിശുദ്ധ ഖുര്‍ആന്‍ (അധ്യായം 4) പ്രകാരം സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം കൂടിയാല്‍ ബഹുഭാര്യത്വം ആ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് അനുവദനീയം ആണ്.
ബഹുഭാര്യത്വത്തെ നിയന്ത്രണങ്ങളോടു കൂടി അനുവദിക്കുന്ന ഈ വാചകം നബിക്ക് (PBUH) വെളിപ്പെട്ടത്, ഉഹ്ദ് (പേരു ശരിയാണോ എന്ന് സംശയം) യുദ്ധത്തില്‍ ഒട്ടവനധി മുസ്ലിം പുരുഷന്മാര്‍ കൊല്ലപ്പെട്ടതിന്‍റ്റെ ഫലമായി സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം വര്‍ദ്ധിച്ച അവസരത്തിലായിരുന്നു. ഇത് പല മുസ്ലിങ്ങള്‍ക്കും അറിയില്ല എന്നത് ദുഃഖകരം തന്നെയാണ്.
ബഹുഭാര്യത്വത്തെ അനുകൂലിക്കുന്ന മറ്റു കാരണങ്ങളൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല (അറിവുള്ളവര്‍ പറഞ്ഞ് തരാന്‍ അപേക്ഷിക്കുന്നു). എന്നാല്‍ ബഹുഭാര്യത്വത്തെ നിരുല്‍സ്സാഹപ്പെടുത്തുന്ന ചില വാചകങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട് താനും (താഴത്തെ ഭാഗം വായിക്കുക).
--എന്തൊക്കെയാണ് ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ള നിയന്ത്രണങ്ങള്‍ / എവിടെയാണ് ഇസ്ലാം ബഹുഭാര്യത്വത്തെ നിരുല്‍സാഹപ്പെടുത്തുന്നത്
ആദ്യത്തെ നിയന്ത്രണം പരമാവധി നാലു ഭാര്യമാര്‍ എന്ന് നിശ്ചയിച്ചതാണ് (ഇസ്ലാമിനു മുന്‍പ് അങ്ങിനെയൊരു നിയന്ത്രണം ഇല്ലായിരുന്നു എന്നത് ഓര്‍ക്കുമല്ലോ). രണ്ടാമത്തെ നിയന്ത്രണം എല്ലാ ഭാര്യമാരോടും (കര്‍ശനമായും) ഒരേ പോലെ ആയിരിക്കണം എന്നാണ്. ഇത്, പെരുമാറ്റം, സ്വത്ത്, വീട് തുടങ്ങി എല്ലാ കാര്യങ്ങളിലും ബാധകമാണ്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇസ്ലാം എല്ലാ മുസ്ലിങ്ങളോടും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നതാണ്. എന്നാല്‍ ബഹുഭാര്യത്വം നിരുല്‍സാഹപ്പെടുത്തുന്നുണ്ട് താനും. ബഹുഭാര്യത്വം അനുവദിക്കുന്ന (മുകളില്‍ പരഞ്ഞ) അതേ വാചകം തന്നെ അവസാനിക്കുന്നത് ഭാര്യമാരോട് ഒരേ പോലെ പെരുമാറാന്‍ സാമ്പത്തികമായും മാനസികമായും കഴിവില്ലാത്തവന്‍ ഈ പണിക്ക് പോകരുതെന്ന് പറഞ്ഞു കൊണ്ടാണ്.
--ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം അനുവദിച്ച ബഹുഭാര്യത്വം മുസ്ലിങ്ങള്‍ ദുരുപയോഗം ചയ്യുന്നു
വളരെ ശരിയായ ഈ കാര്യമാണ് നിയന്ത്രികേണ്ടത്. പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞപോലെ അനാഥകളെയും വിധവകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രണ്ടും, മൂന്നും നാലും വിവാഹം കഴിക്കുന്ന എത്ര പേരുണ്ടിവിടെ? അതു കഴിയില്ല. വിവാഹം കഴിക്കുക ആണെങ്കില്‍ 16-18 പ്രായത്തില്‍ തന്നെ വേണം താനും. കാണാന്‍ സുന്ദരി ആയിരിക്കുകയും വേണം. അപ്പോള്‍ സമൂഹ നന്മക്കായി കൊടുത്ത ഒരു ഇളവിനെ ദുരുപയോഗം ചെയ്യാന്‍ പുതിയ വാദങ്ങളുമായി പുറപ്പെടുകയായി.
--കാന്തപുരം മുസ്ലിയാര്‍ പറഞ്ഞതെന്ത്?
"സ്ത്രീകള്‍ മാസത്തില്‍ ഒന്‍പത് മുതല്‍ പതിനഞ്ജ് ദിവസം വരെ അശുദ്ധകളായിരിക്കും, ആ സമയത്ത്‍ സ്ത്രീ പുരുഷ ബന്ധം ഇസ്ലാമില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നത് കൊണ്ട് ചില പുരുഷന്മാര്‍ക്ക് ഒന്നിലേറെ ഭാര്യമാരെ ആവശ്യമാണ്"
ഇതില്‍ ചില പുരുഷന്‍മാര്‍ എന്ന ഭാഗം മനോരമ കട്ടു ചെയ്തു എന്നാണ് ഇപ്പോള്‍ കാന്തപുരം പറയുന്നത്. പക്ഷെ, ഈ വാദം പരിശുദ്ധ ഖുര്‍ആനിലെ ഏത് ഭാഗം വെച്ചാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ ഏതെങ്കിലും ഹദീസുകളില്‍ (നബിചര്യകളെ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍) ഉണ്ടോ എന്ന എന്‍റ്റെ അന്വേഷണവും ഫലവത്തായില്ല.
സുന്നീ സന്ദേശം എന്ന ബ്ലോഗ്ഗില്‍ കാന്തപുരത്തെ അനുകൂലിച്ചും മനോരമയെ എതിര്‍ത്തും ഒരു പോസ്റ്റിട്ടിരുന്നു (ഇവിടെ വായിക്കാം). കാന്തപുരം പറഞ്ഞതിനെ മനോരമ വളച്ചൊടിച്ചു എന്നാണ് അതിന്‍റ്റെ ചുരുക്കം. ഈ ബ്ലോഗ്ഗില്‍ ഞാനിട്ടിരുന്ന കമന്‍റ്റുകളും അതിന് ബ്ലോഗ്ഗെഴുതുന്ന പ്രചാരകന്‍ എന്ന മാന്യദ്ദേഹം പറഞ്ഞ മറുപടികളും ഒന്നു വായിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
--എന്താണ് ഇതിന് പരിഹാരം?
ഇതില്‍ പറയുന്നത് എന്‍റ്റെ സ്വന്തം അഭിപ്രായങ്ങള്‍ മാത്രം
ഒരു സര്‍ക്കാര്‍ അംഗീകൃത മുസ്ലിം ബോര്‍ഡ് രൂപവല്‍ക്കരിക്കുക.
ഒന്നില്‍ കൂടുതലുള്ള വിവാഹങ്ങള്‍ എല്ലാം ഈ സമിതിയുടെ അംഗീകാരത്തിനു വിധേയം ആക്കുക. ഈ വിവാഹങ്ങളുടെ പിന്നിലുള്ള കാരണം സമൂഹ നന്മ മാത്രമാണെന്നും ഇസ്ലാമികമാണെന്നും ഉറപ്പു വരുത്തുക.
നിലവിലുള്ള ഭാര്യ(മാര്‍) എതിര്‍ത്താല്‍ അവര്‍ക്ക് എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയ ഒരു വിവാഹ മോചനം നല്‍കുക.
ഓരോ ഭാര്യക്കും (കുറഞ്ഞത്) ഒരേ പോലെ സൗകര്യമുള്ള വീട് നല്‍കണമെന്നത് നിയമപരമാക്കുക (ഇസ്ലാമികമായി അതാണ് ശരിയും).

Sunday, October 26, 2008
സമത്വ സുന്ദരം.... സംവരണം???
ഒരു മുന്‍കൂര്‍ ജാമ്യം. ഒരു സാധാരണക്കാരന്‍റ്റെ അറിവേ "സംവരണ" കാര്യത്തില്‍ എനിക്കുള്ളൂ. നമ്മുടെയൊക്കെ മുന്‍ഗാമികളില്‍ ചിലര്‍ സാമുദായികമായി അന്നുണ്ടായിരുന്ന അധഃപതനത്തിന്‍റ്റെ ഫലമായി സമൂഹത്തിന്‍റ്റെ താഴെക്കിടയിലേക്ക് തള്ളപ്പെട്ടിരുന്നു. അവരുടെ പിന്‍ഗാമികളെ മുന്‍നിരയിലേക്ക് കൊണ്ട് വരിക എന്നതാണ് സംവരണ നിയമത്തിന്‍റ്റെ ലക്ഷ്യം എന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. ഇന്ത്യയിലെ സാമൂഹികസ്ഥിതി വച്ച് സംവരണം ജാതിയിലും മതത്തിലും അടിസ്ഥിതമാക്കി എന്നും ഞാന്‍ മനസ്സിലാക്കുന്നു.
ഇത്രയും എന്‍റ്റെ അറിവ്. ഇത് തെറ്റാണെങ്കില്‍ ക്ഷമിക്കാനും സമയം ഉണ്ടെങ്കില്‍ എന്‍റ്റെ തെറ്റ് തിരുത്താനും ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ കരുതിയിരിക്കുന്നത് ശരിയാണെന്ന വിശ്വാസത്തിലും കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തും തുടരട്ടെ.
സംവരണത്തിന്‍റ്റെ ഏറ്റവും വലിയ ഇരകളായി "സംവരണ വിരുദ്ധര്‍" എന്നറിയപ്പെടുന്നര്‍ ചൂണ്ടി കാണിക്കുന്നത് മുന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരെയാണ്. ഒരേ യോഗ്യത ഉണ്ടെങ്കിലും പെറ്റു വീണത് ഉയര്‍ന്ന ജാതികളില്‍ ആയതു കൊണ്ട് മാത്രം ജോലി നഷ്ടപ്പെടുന്നു. ഇന്നിപ്പോള്‍ ഉയര്‍ന്ന ജാതികളില്‍ പെട്ടവരെല്ലാം നല്ല നിലയില്‍ ആണെന്നോ താഴ്ന്നജാതികളില്‍ പെട്ടെവരെല്ലാം മോശം നിലയില്‍ ആണെന്നോ ആരും പറയില്ല. രണ്ട് വിഭാഗത്തിലും ഉയര്‍ന്നവരും താഴന്നവരും ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
അപ്പോള്‍ എന്‍റ്റെ സംശയങ്ങള്‍ താഴെ പറയുന്നവയാണ്.
--ഈ നിലയില്‍ നമ്മള്‍ സംവരണം തുടര്‍ന്നാല്‍ ഇന്നത്തെ മുന്നോക്ക വിഭാഗത്തെ നാളത്തെ പിന്നോക്ക വിഭാഗമാക്കെണ്ടി വരില്ലേ?
--ജാതിയില്‍ അടിസ്ഥിതമായി സംവരണം നടത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരു കൂട്ടരെ ഉയര്‍ത്തുകയും മറ്റൊരു കൂട്ടരെ താഴ്ത്തുകയും തന്നെയല്ലെ ചെയ്യുന്നത്?
--ആത്യന്തികമായി നമ്മള്‍ ജാതി ചോദിക്കുകയും പറയുകയും ചെയ്യുന്ന ഒരു സമൂഹമായി തന്നെ തുടരില്ലേ?
--കുറഞ്ഞത് കേരളത്തിലെങ്കിലും എന്ത് കൊണ്ട് സംവരണം എന്നത് സാമ്പത്തികത്തെ അടിസ്ഥാനമാക്കി പുനര്‍നിര്‍വചിച്ചുകൂടാ?
പിന്‍കുറിപ്പ്: ഒ.ബി.സി ആയി അപേക്ഷിച്ചാല്‍ മകന് സീറ്റ് കിട്ടുമെന്ന് പറഞ്ഞവരോട്, അത് തെറ്റാണെന്ന് പറഞ്ഞ് മാനേജ്മെന്‍റ്റ് സീറ്റ് വാങ്ങിത്തന്നയാളാണ് എന്‍റ്റെ വാപ്പ (അന്ന് സ്വാശ്രയമാമാങ്കം തുടങ്ങിയിട്ടില്ല). പക്ഷെ, മലേഷ്യയില്‍ രണ്ട് ഫാക്റ്ററികള്‍ ഉള്ള വ്യവസായിയുടെ മകന്‍ ഒ.ബി.സി. യില്‍ വന്നതാണ് ഞാന്‍ കോളേജില്‍ കണ്ടത്.

Monday, October 20, 2008
മതേതര ഇന്ത്യ....
രംഗം ഒന്ന്
സ്ഥലം: മുന്നാം ക്ലാസ്സ്, ഗവര്‍ണ്മെന്‍റ്റ് യു. പി. സ്കൂള്‍
സമയം: ബുധനാഴ്ച്ചയുള്ള അറബിക് ക്ലാസ്സിന്‍റ്റെ തുടക്കം.
ടീച്ചര്‍: പൊട്ട് കുത്തി വന്ന പിള്ളേരെല്ലാം പോയി കളിച്ചോ!
രമേഷ്, ദിനേഷ്, മഹേഷ്, ജോണി, ബേബി.....: ഹായ്.. ഇന്നമ്മ പൊട്ട് കുത്തിതന്നിട്ടുണ്ട്. വാടാ... ഒളിച്ചേ സാറ്റ് കളിക്കാം....
നവാസ്, ഷിറാസ്, ഷുക്കൂര്‍.... : ഉമ്മാനോട് എത്ര പറഞ്ഞാലും ബുധനാഴ്ച്ച പൊട്ട് കുത്തി തരില്ല!!!
:(
രംഗം രണ്ട്
സ്ഥലം: പ്രിന്‍സിപ്പാളിന്‍റ്റെ മുറി, എന്‍ജിനീയറിങ്ങ് കോളേജ്
സമയം: ഏകദേശം പത്ത് പത്തര
പ്രിന്‍സി: ഈ കിടക്കുന്നതെല്ലാം നിന്‍റ്റെ പേരിലുള്ള റിട്ടണ്‍ കംപ്ലൈന്‍റ്റ്"സ്" ആണ്.
ഞാന്‍: ............
പ്രിന്‍സി: പഠിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാടോ ഇങ്ങോട്ട് വരുന്നെ?
ഞാന്‍: ............
പ്രിന്‍സി: $^$^%$^^*^&*^*^*&^*
ഞാന്‍: ............
പ്രിന്‍സി: $^$^%$^^*^&*^*^*&^*
ഞാന്‍: ............
പ്രിന്‍സി: ഞായറാഴ്ച്ച രാവിലെ കുളിച്ച് പള്ളിയില്‍ പോണ പിള്ളാര്‍ക്ക് കൊടുക്കാത്ത സീറ്റ് നിനക്കൊക്കെ തന്നിരിക്കുന്നത്, ഇവിടെ വന്ന് അലമ്പ് കാണിക്കാനല്ല.
ഞാന്‍: !!!!!!!!!!!!!!!!!!!!!!!!!!!!
രംഗം മൂന്ന്
സ്ഥലം: കൂട്ടുകാരന്‍റ്റെ വീട്(SFI നേതാവ്)
സമയം: ഏകദേശം നാല് നാലര
ടെലിവിഷന്‍ ന്യൂസ്: കാശ്മീറില്‍ വീണ്ടും സ്ഫോടനം.... ബ്ലാ... ബ്ലാ... ബ്ലാ....
ഞാന്‍: (ചെറുപ്പത്തിന്‍റ്റെ ആവേശം) ഇതൊന്നും ഇങ്ങനെ വിടരുത്. ഒരൊറ്റ കൊട്ടങ്ങു കൊടുക്കണം ശവങ്ങള്‍ക്ക് (പാക്കിസ്ഥാന്). പിന്നെ എണീച്ചു നിക്കാന്‍ പറ്റരുത്.
കൂട്ടുകാരന്‍റ്റെ അമ്മ: മോനെ.. നീ ഇങ്ങനൊക്കെ പറയും... പക്ഷെ ഈ നാട്ടിലെ മുസ്ലിങ്ങളെല്ലാം നിന്നെ പോലെ അല്ല. പാക്കിസ്ഥാനെ ആക്രമിച്ചാല്‍ അവര്‍ അടങ്ങിയിരിക്കില്ല...
ഞാന്‍: !!!!!!!!!!!!!!!!!!!!!!!!
കൂട്ടുകാരന്‍: പിന്നല്ലാതെ.....
ഞാന്‍: (ശ്യൂന്യത മാത്രം... ബോധം പോയിരുന്നു)

Monday, October 13, 2008
ഗീത മലയാളത്തില്‍! ബൈബിള്‍ മലയാളത്തില്‍! എന്തുകൊണ്ട് ഖുര്‍ആനില്ല?
ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. ഇസ്ലാമില്‍ കര്‍ശനമായി ചെയ്യണം എന്നു പറഞ്ഞിരിക്കുന്ന പല അനുഷ്ഠാനങ്ങളും മുടങ്ങാതെ ചെയ്യുന്ന ഒരു വ്യക്തി അല്ല ഞാന്‍. അതുകൊണ്ട് തന്നെ ചിലര്‍ എന്നെ ഒരു മുസ്ലിം ആയി കാണുവാന്‍ സാധ്യത ഇല്ല. പക്ഷെ ഞാന്‍ ഒരിക്കലും ഒരു മതമൗലികവാദിയോ യുക്തിവാദിയൊ അല്ല. ഇസ്ലാമില്‍ പറഞ്ഞിരിക്കുന്ന എല്ലാ അനുഷ്ഠാനങ്ങളും മുടങ്ങാതെ ചെയ്യാന്‍ ഇന്നു വരെ സാധിച്ചിട്ടില്ലെങ്കിലും നാളെ (ഇന്നു വരെ വന്നിട്ടില്ലാത്ത ഒരു നാളെ!) അതു സാധിക്കാന്‍ എന്നെ പ്രാപ്തനാക്കണേ എന്ന് ഏക ദൈവത്തോട് പ്രാര്‍ഥിക്കുന്ന ഒരുവന്‍ ആണ് ഞാന്‍.
ഇനി ഈ ബ്ലോഗ്ഗിന്‍റ്റെ വിഷയത്തിലേക്ക് കടക്കാം. പൊതുസമൂഹവും ആയി ചേരുകയില്ല എന്നൊരു വിശേഷണം ലോകത്തിന്‍റ്റെ എല്ലാ ഭാഗത്തുമുള്ള (ന്യൂനപക്ഷം അയിട്ടുള്ള സ്ഥലങ്ങളിലെ) മുസ്ലിങ്ങള്‍ക്കുണ്ട്. അതു തെറ്റാണ് എന്നൊരു ചിന്താഗതി എനിക്കില്ലതാനും. എന്നെ സമ്പന്തിച്ചിടത്തോളം പൊതുസമൂഹവുമായി ഏറ്റവും ഇഴുകി ചേര്‍ന്നിരിക്കുന്ന മുസ്ലിങ്ങള്‍ കേരളത്തിലാവാനേ വഴിയുള്ളൂ. സംസാര രീതിയിലെ ചില വ്യത്യാസങ്ങള്‍ (മലപ്പുറം ഭാഷ ഒരു ഉദാഹരണം) മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും സംസാരിക്കുന്നത് മലയാളം തന്നെ.
പക്ഷെ പലപ്പോഴും എന്‍റ്റെ ഉറ്റ സുഹ്ര്‌ത്തുക്കള്‍ക്കടക്കം (പഠിക്കുന്ന കാലത്തെ എന്‍റ്റെ സുഹ്ര്‌ത്ത് വലയത്തില്‍ ഞാനൊഴികെ ബാക്കി ഹിന്ദു-ക്രിസ്ത്യന്‍ മതാനുഭാവികള്‍ ആയിരുന്നു) ഉണ്ടായിരുന്ന ഒരു സംശയം ആണ് ഈ ബ്ലോഗ്ഗിന്‍റ്റെ തലേക്കെട്ട്.
"ഗീത മലയാളത്തില്‍! ബൈബിള്‍ മലയാളത്തില്‍! എന്തുകൊണ്ട് ഖുര്‍ആനില്ല?"
പരിശുദ്ധ ഖുര്‍ആന്‍റ്റെ മലയാള പരിഭാഷകള്‍ ഉണ്ടെന്ന് അവര്‍ക്കും നിങ്ങള്‍ക്കും എനിക്കും അറിയാം. പക്ഷെ, എന്തു കൊണ്ട് പള്ളികളിലും വീടുകളിലും പ്രാര്‍ഥനാവേളകളില്‍ അതു മലയാളത്തില്‍ പാരായണം ചെയ്യപ്പെടുന്നില്ല എന്നതാണ് സംശയം. എന്തു കൊണ്ടാണ് ഖുര്‍ആന്‍ അറബിയില്‍ തന്നെ പാരായണം ചെയ്യണം എന്നു ലോകത്തുള്ള സകല മുസ്ലിങ്ങളും നിര്‍ബന്ധം പിടിക്കുന്നത്?
ഈ സംശയം ദുരീകരിക്കാനുള്ള ഒരു ചെറിയ ശ്രമം മാത്രമാണീ പോസ്റ്റ്.
ആദ്യമായി എനിക്കു തോന്നുന്നത് എന്താണ് ഖുര്‍ആന്‍ എന്നും മുസ്ലിങ്ങള്‍ ഖുര്‍ആനെ എന്തായിട്ടാണ് കാണുന്നതെന്നും ഒരു ചെറിയ വിവരണം ആവശ്യമാണ്.
പരമ കാരുണികനായ ദൈവം, ജിബ്രീല്‍ (ലാറ്റിനില്‍ ഗബ്രിയേല്‍) എന്ന മാലാഖ വഴി മുഹമ്മദ് നബിക്ക് (അല്ലാഹു അദ്ദേഹത്തിന്മേല്‍ അനുഗ്രഹവും സമാധാനവും ചൊരിയട്ടെ) വെളിവാക്കി കൊടുത്ത വാക്യങ്ങള്‍ ആണ് പരിശുദ്ധ ഖുര്‍ആന്‍. ഒരു മുസ്ലീമിനെ സമ്പന്തിച്ചിടത്തോളം ദൈവ വചനങ്ങള്‍ ദൈവത്താല്‍ വെളിവാക്കപ്പെട്ടതാണ് ഖുര്‍ആനില്‍ ഉള്ളത്. മറ്റു മതസ്ഥരും യുക്തിവാദികളും പലപ്പോഴും വിശ്വസിക്കാറും വാദിക്കാറും ഉള്ളതു പോലെ മുഹമ്മദ് നബി എഴുതിയതാണ് ഖുര്‍ആന്‍ എന്ന് ഒരു മുസ്ലിം വിശ്വസിക്കുന്നില്ല (അങ്ങനെ വിശ്വസിക്കുന്നവരോട് ഒരു വിരോധവും ഇല്ല കേട്ടോ).
അതുപോലെ തന്നെ ഖുര്‍ആനില്‍ പരമ കാരുണികനായ ദൈവം അവിശ്വാസികളെ വെല്ലു വിളിക്കുന്നുണ്ട് താഴെ പറയുന്ന വിധത്തില്‍.
അധ്യായം:2, അല്‍ ബക്കറ
23. നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കള്‍ ആണെങ്കില്‍ അതിന്‍റ്റേതുപോലുള്ള ഒരു അദ്ധ്യായം എങ്കിലും കൊണ്ടുവരിക. അല്ലാഹുവിനു പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചു കൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്).
കടപ്പാട്: http://www.toe.org/malquran.pdf
ഇത്രയും നേരം ഞാന്‍ വിശ്വാസപരം ആയ കാര്യങ്ങള്‍ ആണ് പറഞ്ഞത്. ഖുര്‍ആന്‍ എഴുതപ്പെട്ടരിക്കുന്നത് ക്ലാസ്സിക്കല്‍ അറബിക് എന്നു വിളിക്കുന്ന പഴയകാല അറബിയില്‍ ആണ്. ഒരു ഭാഷയെന്ന നിലയില്‍ അറബിയുടെ ഏറ്റവും വെലിയ ഒരു പ്രത്യേകത അതിലെ വാക്കുകള്‍ക്കുള്ള പലവിധ അര്‍ത്ഥങ്ങള്‍ ആണ്. പരിഭാഷ ചെയ്യുന്നവര്‍ നേരിടുന്ന ഏറ്റവും വെലിയ വെല്ലുവിളിയും അതു തന്നെ. മറ്റൊരു കാര്യം, ഒരൊ അധ്യായവും വെളിവാക്കി കൊടുത്തപ്പോള്‍ ഉണ്ടായിരുന്ന സാഹചര്യങ്ങളും ചില അധ്യായങ്ങള്‍ വെളിവാക്കി കൊടുക്കുവാനിടയാക്കിയ സംഭവങ്ങളും വാക്കുകളുടെ അര്‍ത്ഥത്തെ ബാധിക്കാന്‍ ഇടയുണ്ട് എന്നതാണ്. അപ്പോള്‍ പരിഭാഷ എന്നത് അതെഴുതുന്നവരുടെ കാഴ്ചപ്പാട് അനുസരിച്ച് മാറാന്‍ ഇടയുണ്ട്. അതു കൊണ്ടുതന്നെ പരിഭാഷകളില്‍ തെറ്റു പറ്റാനുള്ള സാഹചര്യം വളരെ കൂടുതലാണ് (അറിഞ്ഞ് കൊണ്ടല്ലെങ്കിലും). ആ പേടി ഒരു ശരാശരി മുസ്ലിമിന് ഉണ്ടുതാനും.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ താഴെ പറയുന്ന രണ്ട് പ്രധാന കാരണങ്ങള്‍ കൊണ്ടാണ് മുസ്ലിങ്ങള്‍ ഖുര്‍ആന്‍ മലയാളത്തിലോ മറ്റു ഭാഷകളിലോ പാരായണം ചെയ്യാത്തതെന്ന് കാണാം.
1) ദൈവവചനം പരിഭാഷ ചെയ്യുക വഴി, ഇതു പോലൊന്ന് ഉണ്ടാക്കി കൊണ്ട് വരിക എന്ന ദൈവത്തിന്‍റ്റെ വെല്ലുവിളി സ്വീകരിക്കുക ആണോ (അതു വഴി ഒരു അവിശ്വാസി അയി മാറുമോ) എന്ന ഭയം.
2) ഒരു മനുഷ്യന്‍ ദൈവ വചനത്തെ പരിഭാഷ ചെയ്യുമ്പോള്‍ വരാവുന്ന തെറ്റുകളെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന ദൈവ കോപത്തെ പറ്റിയുള്ള ഭയം.
ചുരുക്കി പറഞ്ഞാല്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് കൊണ്ടും, ദൈവകോപത്തെ ഭയക്കുന്നത് കൊണ്ടും ആണ് ഖുര്‍ആന്‍ മലയാളത്തില്‍ പാരായണം ചെയ്യപ്പെടാത്തത്. അല്ലാതെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥത നേടുക എന്നൊരു ലക്ഷ്യം വെച്ചിട്ടല്ല (കുറഞ്ഞത് ഈ കാര്യത്തിലെങ്കിലും).
നിറുത്തുന്നതിനു മുന്‍പായി, മുകളില്‍ പറഞ്ഞ മലയാള (മറ്റു ഭാഷകളിലെയും) പരിഭാഷകള്‍ ഒരു പഠന സഹായി എന്ന നിലയിലാണ് മുസ്ലിങ്ങള്‍ കാണുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, ഒട്ടു മിക്ക പരിഭാഷകളുടെയും തുടക്കത്തില്‍, ഇതൊരു പരിഭാഷ മാത്രമാണെന്നും, ഇതില്‍ തെറ്റുകള്‍ പറ്റാനുള്ള സാധ്യതകള്‍ ഉണ്ടെന്നും, സര്‍വോപരി ഇതു പരിശുദ്ധ ഖുര്‍ആന് പകരം വെക്കാനുള്ളതല്ലെന്നും ഉള്ള അറിയിപ്പ് ഉണ്ടാകാറുണ്ട്.
പിന്‍കുറിപ്പ്: ഗീതയും ബൈബിളും അല്ല എന്‍റ്റെ വിഷയം എന്നെടുത്ത് പറയേണ്ടതില്ലല്ലോ?

Sunday, October 12, 2008
മലയാള ഭാഷയുടെ മരണം?
പണ്ട് കോളേജില്‍ പഠിച്ചു കൊണ്‍ടിരുന്ന കാലത്ത് ഈയുള്ളവന്‍ ഒരു ഇഗ്ലീഷ് വിരോധി ആയിരുന്നു. മലയാളം മീഡിയത്തില്‍ ഒന്നു മുതല്‍ പത്ത് വരെ പഠിച്ച വ്യക്തി എന്ന നിലയില്‍ പ്രി-ഡിഗ്രീക്കു (പഴേ പ്ലസ്‌റ്റു) നേരിട്ട വിഷമങ്ങള്‍ ആയിരുന്നു പ്രധാന കാരണം. (പണ്ടേ ഇഗ്ലീഷ് ഒരു കീറാമുട്ടി ആയിരുന്നു എന്നത് മറ്റൊരു കാരണം). പ്രി-ഡിഗ്രി ക്ലാസ്സില്‍ അധ്യാപകര്‍ "ചതുരം, വ്രത്തം, ത്രികോണം" മുതല്‍ "ത്വരണം, പ്രവേഗം" എന്നിവ വരെയുള്ള മലയാളം വാക്കുകളെ ഇഗ്ലീഷില്‍ അവതരിച്ചപ്പോള്‍ വായും പൊളിച്ചിരിക്കാനെ എനിക്കു പറ്റിയിരുന്നുള്ളൂ.
എഞ്ചിനീയറിങ്ങ് കോളേജില്‍ എത്തിയപ്പോഴേക്കും ഇഗ്ലീഷ് വിരോധം ഒരല്പ്പം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല (എന്നാലും അപ്പൊഴേക്കും അത്ത്യാവശ്യം ഇഗ്ലീഷ് വായിക്കാന്‍ പറ്റുമായിരുന്നു). ഒരു കോളേജിലെ ഫുട്ബോള്‍ ഗ്രൗണ്ടിന്‍റ്റെ ഗോള്‍ പോസ്റ്റില്‍ അടുത്ത കോളേജ് തുടങ്ങുന്ന സ്വാശ്രയം പരിപാടി അന്നില്ലായിരുന്നു. അതുകൊണ്ട് തന്നെ "കൊച്ചിന്‍, ട്രിവാണ്ട്രം" തുടങ്ങിയ നഗരങ്ങളില്‍ നിന്നും കുട്ടികള്‍ പഠിക്കാനായി ഞങ്ങളുടെ മലമുകളിലെ കോളേജില്‍ എത്താറുണ്ടായിരുന്നു. അവര്‍ (പ്ര്യത്തേകിച്ചും പെണ്‍കിടാങ്ങള്‍) ഇഗ്ലീഷും മഗ്ലീഷും പറഞ്ഞു പോകുമ്പോള്‍ അവരെ കളിയാക്കിയും അവരുടെ തന്തക്കും തള്ളക്കും (സായിപ്പിന്റ്റെ മോള്‍ എന്നു പറയുന്നത് ഒരു തരം തന്തക്ക് വിളി തന്നെ ആണെല്ലോ) വിളിച്ചും ഞങ്ങളില്‍ ചിലര്‍ സായൂജ്യം അടഞ്ഞിരുന്നു.
മൂന്നാം വര്‍ഷത്തിലെ പ്രഭാഷണം (സെമിനാര്‍) കഴിഞ്ഞതോടെ ഞങ്ങള്‍ ഒരു കാര്യം മനസ്സിലാക്കി. അത്ത്യാവശ്യം തെറ്റില്ലാതെ കാണാപ്പാടം പഠിച്ചു ഇഗ്ലീഷ് പറയാന്‍ ഞങ്ങള്‍ക്കും പറ്റും! ഇഗ്ലീഷ് അത്ര കുഴപ്പക്കാരനല്ലെന്നും ഏത് ഭാഷയും ഉപയോഗത്തിലൂടെ (സംസാരത്തിലൂടെ) മാത്രമേ അനായാസകരം ആകൂ എന്നും ഞങ്ങള്‍ അന്നു പഠിച്ചു. വിരോധം കുറഞ്ഞ് തുടങ്ങി എന്ന് പ്രത്ത്യേകം പറയേണ്ടതില്ലല്ലോ?
നാലാം വര്‍ഷത്തിന്‍റ്റെ അവസാനം ക്യാമ്പസ് സെലെക്ഷന്‍ തുടങ്ങിയപ്പോഴേക്കും വിരോധം എല്ലാം പോയി. ക്യാമ്പസ് സെലെക്ഷന്‍ കിട്ടാത്ത എന്നെ പോലുള്ളവരും പുറത്ത് ജോലിക്കു വേണ്ടി അലഞ്ഞപ്പോള്‍ ഇഗ്ലീഷ് ചോദ്യങ്ങള്‍ക്ക് ഇഗ്ലീഷ് ഉത്തരങ്ങള്‍ മനസ്സിലിട്ടുരുട്ടി നടന്നു.
ഇന്നിപ്പോള്‍ മിഡില്‍ ഈസ്റ്റിലെ ഒരു കമ്പനിയില്‍ ജോലി നോക്കുമ്പോള്‍, ഇഗ്ലീഷിന്റ്റെ ബാലപാഠം നന്നായി പടിക്കാന്‍ കഴിയാത്ത വിഷമം ഉള്ളിലുണ്ട്. എന്നാലും സായിപ്പിന്‍റ്റെ ഭാഷയില്‍ അവരോട് നേരിട്ടു സംസാരിക്കാന്‍ പറ്റുന്നുണ്ടെന്നതും, സര്‍വോപരി അതു പരസ്പ്പരം മനസ്സിലാകുന്നുണ്ടെന്നതും ഒരു ആശ്വാസമാണു.
ഇത്രയും ചരിത്രം. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഭാഷ മരിക്കുന്നു, വികലമാകുന്നു എന്നുള്ള ചില മുറവിളികള്‍ ബ്ലോഗ്ഗുകളില്‍ കണ്ടെതാണ്. ഇനി എനിക്കു പറയാനുള്ളതും ഭാഷയുടെ ഈ പറയുന്ന മരണത്തെ പറ്റിയാണ്.
ഒരു ഭാഷ ഒരിക്കലും മരിക്കുന്നില്ല എന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍. ഭാഷയില്‍ മാറ്റങ്ങള്‍ സ്വഭാവികം മാത്രമാണ്. ശരി (OK), ക്ഷമിക്കു (Sorry) എന്ന വാക്കുകള്‍ ഉപയോഗത്തില്‍ ഉണ്ടോ എന്ന സംശയം കുറച്ചു നാളായി എനിക്കുണ്ട്. ഒരു പക്ഷെ ഇപ്പോള്‍ ഒന്നൊര വയസ്സുള്ള എന്‍റ്റെ മകള്‍ വെലുതാകുമ്പോഴേക്കും അങ്ങിനെ രണ്ട് വാക്കുകള്‍ ഉണ്ടായിരുന്നു എന്നു തന്നെ അറിഞ്ഞിരിക്കില്ല.
പല പുതിയ കണ്ടുപിടിത്തങ്ങളും വരുമ്പോള്‍ നമ്മള്‍ ആ പേര് മലയാളീകരിക്കാറില്ല. അങ്ങനെത്തന്നെ കടം എടുക്കാറാണ് പതിവ്. കാര്‍, ബസ്സ് മുതല്‍ കമ്പൂട്യര്‍, മൊബൈല്‍ വരെയുള്ളവ ഉദാഹരണങ്ങള്‍ ആണ്. അപ്പോള്‍ അതോടനുബന്ധിച്ചുള്ള കാര്യങ്ങളും അതു വന്ന ഭാഷയില്‍ തന്നെ ആകുന്നു. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കണം, അതു തരാന്‍ കണ്ടക്ടര്‍ ഉണ്ട്, ഓടിക്കാന്‍ ഡ്രൈവര്‍ ഉണ്ട്, ഡ്രൈവര്‍ ബ്രേക്ക് ഇട്ടാല്‍ ബസ്സ് നില്‍ക്കും മുതലായവ ഉദാഹരണങ്ങള്‍ ആണ്. അപ്പോള്‍ പിന്നെ ബസ്സില്‍ ഇരിപ്പിടം ഉണ്ട്, മണി മുഴക്കിയാല്‍ നില്‍ക്കും എന്നതിനു പകരം ബസ്സില്‍ സീറ്റ് ഉണ്ട്, ബെല്ലടിച്ചാല്‍ നില്‍ക്കും എന്നായാല്‍ എന്താ കുഴപ്പം?
ഇതു കേരളത്തിലെ മാത്രം ഒരു പ്രതിഭാസം ആണെന്നു കരുതെണ്ട. പണ്ട് സ്പാനിഷിനും ഫ്രെഞ്ചിനും മുന്തൂക്കം കൊടുത്തിരുന്ന പല രാജ്യങ്ങളിലും ഇന്‍റ്റര്‍നെറ്റ് വന്നപ്പോള്‍ മുതല്‍ ഇഗ്ലീഷാണ് മുന്‍പില്‍. ഇന്‍റ്റെര്‍നെറ്റിന്‍റ്റെ വര്‍ദ്ധിച്ച ഉപയോഗം ലോകഭാഷ എന്ന തലത്തിലേക്ക് ഇഗ്ലീഷിനെ വളര്‍ത്തി എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യം ആണ്.
പിന്നെ, ഇഗ്ലീഷ് അറിയുന്നവര്‍ അല്ലെങ്കില്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നവര്‍ എന്ന മുന്‍തൂക്കം ഉള്ളതിനാലാണ് പലപ്പോഴും മലയാളികള്‍ വിദേശങ്ങളില്‍ രക്ഷപെടുന്നത് എന്നെനിക്കു തോന്നാറുണ്ട്. പലപ്പോഴും ഒരല്പ്പം ഇഗ്ലീഷ് വ്യാകരണം (ഗ്രാമര്‍) അല്ലാതെ മറ്റൊന്നും പഠിക്കേണ്ടി വരാറില്ലാത്തതും മുകളില്‍ പറഞ്ഞ ഭാഷയുടെ "വികലമാക്കല്‍" കാരണം ആണെന്നും തോന്നാറുണ്ട്.
നിറുത്തുന്നതിനു മുന്‍പേ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടേ. ജപ്പാനില്‍ എല്ലാവരും ജാപ്പനീസ് അല്ലേ പഠിക്കുന്നത്, ഫ്രാന്‍സില്‍ ആരും ഇഗ്ലീഷ് പഠിക്കുന്നില്ലല്ലോ എന്നൊക്കെ വാദിക്കുന്നതിന് മുന്‍പ് എല്ലാ മലയാളികള്‍ക്കും ജോലി കൊടുക്കാന്‍ നമ്മുടെ കൊച്ചു കേരളത്തിനു കഴിയുമോ എന്നാലോജിക്കണം.
ഇങ്ങനെ പല കാര്യങ്ങളും നോക്കിയാല്‍ ശുദ്ധ മലയാളത്തില്‍ സംസാരിക്കുക അല്ലെങ്കില്‍ ഇന്നുള്ള മലയാളത്തെ അങ്ങിനെത്തന്നെ നിലനിര്‍ത്തുക എന്നതൊക്കെ എത്ര മാത്രം പ്രായോഗികം ആണെന്ന സംശയം എനിക്കുണ്ട്. ഭാഷ എന്നു പറഞ്ഞാല്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു മാധ്യമം എന്നതില്‍ കവിഞ്ഞ പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? മനുഷ്യ ജീവിതത്തില്‍ മാറ്റം എന്നത് സ്വഭാവികം മാത്രം ആണ്. അതില്‍നിന്ന് മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയെ മാത്രം ആയി മാറ്റി നിര്‍ത്താന്‍ പറ്റുമൊ?
പിന്‍കുറിപ്പ്: മലയാളികള്‍ തമ്മില്‍ തമ്മില്‍ (പൂര്‍ണ്ണമായും) ഇഗ്ലീഷില്‍ സംസാരിക്കുന്നത് എന്റ്റെ വിഷയമല്ല. അവരോട് അങ്ങനെ പാടില്ലെന്ന് പറഞ്ഞാല്‍ പിന്നെ ഞാനും ഹിറ്റ്ലറും സ്റ്റാലിനുമൊക്കെ ഒരേ തൂവല്‍ പക്ഷികള്‍ ആകും (പണ്ട് കോളേജില്‍ വെച്ചുള്ള അഭിപ്രായം മാറി കേട്ടോ). അതു മാത്രം അല്ല, ഈ ലോകത്തെ മലയാളികളെല്ലാം ഇഗ്ലീഷുകാരായാല്‍ (അതായത് ഇഗ്ലീഷ് സംസാരിക്കുന്നവര്‍ ആയാല്‍) എന്താ കുഴപ്പം എന്നൊരു ചോദ്യം എനിക്കുണ്ട്.

Thursday, October 9, 2008
തീവ്രവാദികളും ഭീകരവാദികളും... ഒരു ചിന്ത
തീവ്രവാദം / ഭീകരവാദം എന്നീ വാക്കുകളുടെ നിര്‍വചനം പലപ്പോഴും ആപേക്ഷികം ആയി തോന്നാറുണ്ട്. സ്വന്തം രാജ്യത്തിന്‍റ്റെ മാനം കാക്കാന്‍ ഒളിയുദ്ധം നയിച്ച ഭഗത്ത്‌സിങ്ങ് നമ്മുടെ ആവേശം ആണെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് വെറും തീവ്രവാദി ആയിരുന്നു. ഇസ്രായെല്‍-പാലസ്തിന്‍ സംഘര്‍ഷം പറയാന്‍ ഒരു പുതിയ ബ്ലോഗ്ഗ് തന്നെ വേണ്‍ടി വരും. എന്നിരുന്നാലും ഇരു കൂട്ടര്‍ക്കും അപരന്‍ തീവ്രവാദിയും ഭീകരവാദിയും ആണെന്ന കാര്യത്തില്‍ സംശയം ഉണ്‍ടാകില്ല. ഭൂരിപാകം തമിഴര്‍ക്കും ഒട്ടനവതി ദക്ഷിണ ഇന്ത്യക്കാര്‍ക്കും LTTE എന്ന ശ്രീലങ്കന്‍ സംഘടന ഒരു ഭീകരസംഘടന ആയി തോന്നാന്‍ വഴിയില്ല. എന്നാലും LTTE കൊളംബൊയില്‍ ബോംബിട്ടതു പൊലെ കാശ്മീരികളൊരു ബോംബു പൊട്ടിച്ചാലോ? അപ്പൊ കാശ്മീരികള്‍ തീവ്രവാദികള്‍ ആയി. അടുത്ത കാലത്തു മാധ്യമങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ള ഒരേ ഒരു നിര്‍വചനമേ തീവ്രവാദി അല്ലെങ്കില്‍ ഭീകരവാദി എന്ന വാക്കുകള്‍ക്കുള്ളൂ. നമ്മടെ മെക്കിട്ട് കേറുന്നവന്‍ ആരോ അവന്‍. പക്ഷെ എന്‍റ്റെ കാഴ്ച്ചപ്പാടില്‍ ചില അസ്സല്‍ തീവ്രവാദികള്‍ ഉണ്ട്. അവരെ ഞാന്‍ മത തീവ്രവാദികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, ബുദ്ധമതസ്ഥര്‍ എല്ലാം പെടും), രാഷ്ട്രീയ തീവ്രവാദികള്‍, സര്‍ക്കാര്‍ (ചിലവിലെ) ഭീകരവാദികള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
മത തീവ്രവാദികള്‍
വളരെ രസകരമായ ഒരു കൂട്ടര്‍ ആണിവര്‍. എന്തിനും ഏതിനും ഇവര്‍ക്ക് മതത്തിന്‍റ്റെ ഒരു മറ ഉണ്‍ടായിരിക്കും. വിശ്വാസം കൊണ്‍ട് ഒരു മുസ്ലിം ആയതു കൊണ്‍ട് ഞാന്‍ മുസ്ലിം തീവ്രവാദികളില്‍ നിന്ന് തന്നെ തുടങ്ങട്ടെ. എന്‍റ്റെ മതത്തിലെ ചിലര്‍ മുസ്ലിം തീവ്രവാദം എന്ന വാക്കിനോട് തന്നെ എതിര്‍പ്പുള്ളവര്‍ ആണ്. അങ്ങിനെ ഒന്നില്ല എന്നാണവരുടെ അഭിപ്രായം. എന്നാല്‍ അങ്ങിനെ ഒന്നുണ്ട്. അറേബ്യയില്‍ (നല്ലതോ ചീത്തയോ ആയ കുടുംബത്തില്‍) ജനിച്ച അറബികള്‍ അഫ്ഗാനിസ്ഥാനിലും, അഫ്ഗാനികളും പാക്കിസ്ഥാനികളും ഇങ്ങ് കാശ്മീരിലും തോക്കും പിടിച്ച് നില്‍ക്കുന്നത് എന്തിനാണ്? അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കാന്‍ ആണെങ്കില്‍ എന്ത് കൊണ്ടിവര്‍ മുകളില്‍ സൂചിപ്പിച്ച ശ്രീലങ്കന്‍ തമിഴനെ സഹായികുന്നില്ല. അതല്ല ഇനി ഇന്ത്യ വരെ മാത്രമെ സഹായം എത്തൂ എന്നുണ്ടെങ്കില്‍ കിഴക്കോട്ടു പോയാല്‍ അസ്സമിലും മിസ്സൊറാമിലും ഒക്കെ ആളുണ്ടല്ലോ. അപ്പോള്‍ മതം തന്നെ ആകുന്നു എക പരിഗണന. ഒരു കാശ്മീരിയെ സംബന്ധിച്ചിടത്തോളം അയാള്‍ ജനിച്ചു വളര്‍ന്ന മണ്ണിനു വേണ്ടി ഇതൊക്കെ ചെയ്യുന്നു എന്ന വാദിക്കുക എങ്കിലും ആകാം. പക്ഷെ മറ്റുള്ളവരോ? ഇങ്ങനെ ഉള്ളവരെ ആണ് മത തീവ്രവാദികള്‍ എന്നു വിളിക്കേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം കുരിശു യുദ്ധത്തിനു പോയ യൂറോപ്യന്‍ ക്രിസ്ത്യാനികളും, അശോകന്‍റ്റെ കാലത്തും അതിനു ശേഷവും ഹിന്ദുക്കളെ വേട്ടയാടിയ ബുദ്ധമതസ്ഥരും, അടുത്ത കാലത്ത് ഗുജറാത്തിലും ഒറീസ്സയിലും സംഘര്‍ഷം ആളി കത്തിക്കാന്‍ പിന്നില്‍ കളിച്ച ഹിന്ദു / മുസ്ലിം മതാംഗങ്ങളും എല്ലാം മത തീവ്രവാദികള്‍ തന്നെ.
രാഷ്ട്രീയ തീവ്രവാദികള്‍
കണ്ണൂരിലെ കഥകള്‍ വായികൂന്ന മലയാളികളോട് ഒത്തിരി വിശദീരിക്കണ്‍ട കാര്യം ഇല്ലല്ലോ അല്ലേ?
സര്‍ക്കാര്‍ (ചിലവിലെ) ഭീകരവാദികള്‍
സിനിമയിലെ 007 നായകന്‍ ശത്രു രാജ്യത്ത് ചെന്ന് കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ത്താല്‍ നമ്മള്‍ കൈയ്യടിച്ചും ആര്‍ത്ത് വിളിച്ചും പ്രോല്‍സാഹിപ്പിക്കും. അതു പോലൊരുത്തന്‍ നമ്മുടെ നാട്ടില്‍ വന്ന് ചെയ്താലൊ? ചെയ്യുന്നുണ്‍ടെന്നു നമുക്കെല്ലാം അറിയാം. നമ്മള്‍ തിരിച്ചങ്ങോട്ടും വിടുന്നുണ്‍ടെന്ന് കുറച്ച് പേര്‍കെങ്കിലും അറിയാമായിരിക്കും. അവര്‍ ഈ കാറ്റെഗറിയില്‍ പെടുന്നു. ചാരന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്നത് കൊണ്ട് ഇവരെ ആരും ഭീകരവാദി എന്നു വിളിക്കുമെന്ന പേടി വെണ്‍ട.
പിന്‍കുറിപ്പ്: തീവ്രവാദികളോട് യാതൊരു പരിഗണയും ഇല്ലത്തവന്‍ ആണ് ഈയുള്ളവന്‍. നേര്‍ക്കുനേരെ നിന്നു കാര്യം പറയാനോ പ്രവര്‍ഥിക്കാനോ കഴിയാത്തവര്‍ക്കേ തീവ്രവാദിയൊ ഭീകരവാദിയൊ ആകാന്‍ പറ്റൂ എന്നതാണ് എന്‍റ്റെ ഫിലോസഫി. ഭൂമിയിലെ സ്വര്‍ഗത്തില്‍ നരകിച്ചു ജീവിക്കുന്ന കാശ്മീരിലെ ജനങ്ങളോട് അല്പം സഹതാപം ഉണ്ടെങ്കിലും, കാശ്മീരി തീവ്രവാദികളോട് ഒരല്‍പ്പം പോലും സഹതാപം ഇല്ലാട്ടോ!

Wednesday, October 8, 2008
മണ്ണും ചാരി നിന്നോന്‍...........
റ്റാറ്റയുടെ നാനോ കാര്‍ പദ്ധതി മോഢി ഗുജറാത്തില്‍ എത്തിച്ചു എന്നു കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്ന വരിയാണ് "മണ്ണും ചാരി നിന്നോന്‍ പെണ്ണും കൊണ്ട് പോയി" എന്ന്.
ഒരു ശരാശരി ബംഗാളിയെ സംബന്ധിച്ചിടത്തോളം "കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാംബഴം കാക്ക കൊത്തി പൊയി" എന്നും പറയാം! പത്തു പതിനായിരം പേരുടെ തൊഴില്‍ സാദ്യത ആണ് ഒറ്റയടിക്ക് കൂടുവിട്ട് കൂടുമാറ്റം എന്ന പോലെ സംസ്ഥാനത്ത് നിന്നും ഓടി പോയത്.
"ഞമ്മന്റ്റെ ആളോളെ വെട്ടിം കുത്തിം കൊന്നോന്‍" എന്നൊരു പേരു ദോഷം ഉണ്ടെങ്കിലും, സ്വന്തം സംസ്ഥാനത്ത് വ്യവസായം കൊണ്ട് വരാനുള്ള ചങ്ങാതീടെ (മോഢി) കഴിവിനെ അഭിനന്ദിക്കാതെ വയ്യ. നമ്മുടെ "കുഞ്ഞി" സംസ്ഥാനത്ത് ഇത്ര വെല്യേ വ്യവസായങ്ങള്‍ ഒന്നും കൊണ്ടു വന്നില്ലേലും, ഒരു "നാനോ സൈക്കിള്‍" ഫാക്‍ടറി എങ്കിലും വന്നാ മതി എന്ന പ്രാര്‍ഥനയോടു കൂടി...........
ശ്രദ്ധിക്കൂ: ഫാക്‍റ്റ്റി ബംഗാളില്‍ നിന്നും ഓടിച്ചതിനു മായാവതിയെ കുറ്റം പറയുന്ന ഒരു മലയാളം ബ്ലോഗ്ഗ് കണ്ടു (ലിങ്ക് താഴെ). കേരളത്തില്‍ വ്യവസായങ്ങള്‍ക്കെതിര് നിന്നിട്ട് ഇപ്പൊ മായാവതിയെ കുറ്റം പറയുന്നിതിലെ ഇരട്ടത്താപ്പ് ചൂണ്‍ടി കാണിക്കുന്ന ചില ഉശിരന്‍ അനോണി കമന്റ്റ്കളും കണ്ടു. എന്നാണോ കേരളത്തിലെ ഒരു വ്യവസായം മറ്റു സംസ്ഥാനത്ത് പോയത് ഒരു ബ്ലോഗ്ഗില്‍ കണാന്‍ പറ്റുക!!!
http://janasabdam1.blogspot.com/2008/10/blog-post_07.html

Tuesday, October 7, 2008
പ്രവാസി മലയാളിയും, തൊഴിലാളിയും പിന്നെ വര്‍ഗസമരവും
കോളെജില്‍ പടിക്കുന്ന കാലത്തു SFIയലെ ഒരു പ്രവര്‍കന്‍ എന്ന നിലയില്‍ കുറച്ചു സമരത്തിനൊക്കെ പൊയിട്ടുണ്ട്. ചോര ചുവന്നിട്ടാണെന്ന് വളരെ ചെറുപ്പത്തില്‍ തന്നെ മനസ്സിലായിരുനു! പക്ഷെ അന്നൊന്നും തോന്നാത്ത ഒരു സംശയം കുറച്ചു നാളായി എന്റ്റെ ഉള്ളില്‍ കിടന്നു തിളക്കുന്നു.
സത്യം പറഞ്ഞാല്‍ ഞാന്‍ ഗള്‍ഫില്‍ വന്ന ശേഷം (അതായതു നാലു തുട്ട് സ്വന്തം ഉണ്ടാക്കി തുടങ്ങിയപ്പോള്‍ മുതല്‍) ആണ് ഈ സംശയം തുടങിയത്.
സംശയം ഇത്രേ ഉള്ളൂ. ഗള്‍ഫില്‍ തൊഴില്‍ എടുത്തു കുടുംബം പോറ്റുന്ന ഞാന്‍ നാട്ടില്‍ പണികൊടുത്താല്‍ (മറ്റെ പണികൊടുക്കല്‍ അല്ലാട്ടോ! തൊഴില്‍ കൊടുത്താല്‍ എന്നര്‍ഥം) മുതലാളി ആകുമോ???
അങ്ങനെ വന്നാല്‍ എന്റ്റെ ചെറുപ്പത്തില്‍ ഞാന്‍ എന്നെ തന്നെ കുറെ തെറി വിളിച്ചിട്ടുണ്ടെന്ന് അര്‍ഥം! പണ്ടു വിളിച്ച മുദ്രാവാക്യങ്ങളില്‍ ഒരു വരി ഒഴിച്ച് ബാക്കിയെല്ലാം മറന്നത് യാദ്രിശ്ചികം അല്ല....
.................................. ബൂര്‍ഷ്വാസികളുടെ മണിമേടകളില്‍ ..............................
ശ്രദ്ദിക്കൂ: ഞാനിപ്പോഴും പാര്‍ട്ടി പാനെലിനു പേരു പോലും നോക്കാതെ വോട്ടു കുത്തുന്ന ഒരു അനുഭാവി ആണു കേട്ടോ. എന്താ ചെയ്യാ! ചൊട്ടയിലെ ശീലം.........

ചിന്തിക്കൂ!!!
മലയാളം ബ്ലോഗ്ഗര്‍മാരേ....ഇതാ നിങ്ങളെ തോല്പിക്കാന്‍ ഒരുത്തനും കൂടി!
അല്ലെങ്കില്‍ത്തന്നെ ബൂലോകം വന്നു നിറയുന്ന (ഇന്നലെ പെയ്ത മഴയില്‍ കുരുത്ത) തകരകളുടെ പീഢനം മൂലം ബ്ലോഗ്ഗ് തുറക്കാനേ പേടിയാണെന്നു എനിക്കറിയാം. പക്ഷെ, നമ്മളുടെ പറംബിലെ ചവറുകള്‍ അടുത്ത പറംബിലേക്ക് എറിയുന്ന മലയാളികളുടെ പൊതുസ്വഭാവത്തെ മാനിച്ചു കൊണ്ട്, എന്‍റ്റെ മനസ്സിലെ ചവറുകള്‍ ഞാനിതാ എറിയാന്‍ പോകുന്നു.
Subscribe to:
Posts (Atom)