കുറച്ചു നാളു കൂടിയാണ് അവനെ കണ്ടത്. പഴയ ചങ്ങാതി. SFIലൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ച് നല്ല പരിചയം. അതുകൊണ്ട് തന്നെ സംസാരം പഴയ കോളേജ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് നിലവിലെ രാഷ്ട്രീയത്തിലേക്കും വഴുതിമാറാന്‍ അധികം സമയമെടുത്തില്ല. കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ അബ്ദുള്ള കുട്ടി തുറന്ന് വിട്ട 'ദൈവവിശ്വാസികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും' എന്ന വിഷയം എടുത്തിട്ടു.
അവന് പരമാവധി ഒഴിഞ്ഞു മാറാന്‍ നോക്കി. സ്ഥിരം പല്ലവികള്‍ തന്നെ. "ദൈവ വിശ്വാസമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. പാര്‍ട്ടി എതിരൊന്നും പറയുന്നില്ല." അതൊക്കെ നമുക്കും അറിയാമല്ലോ. ദൈവ വിശ്വാസമുള്ളവരോടൊക്കെ പാര്‍ട്ടി വിടാന്‍ പറഞ്ഞാല്‍ പിന്നെ നേതാക്കന്മാരെങ്കിലും ബാക്കിയായാല്‍ ഭാഗ്യം. എന്തുകൊണ്ട് അവന് പറയുന്നത് പാര്‍ട്ടി ഒരു പരസ്യ പ്രസ്താവനയിലൂടെ തുറന്ന് അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തില്‍ ഞാന്‍ ഉറച്ച് നിന്നു. അവസാനം അവന് തോല്‍വി സമ്മതിച്ചു.
"ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരന് ദൈവവിശ്വാസി ആകാന്‍ കഴിയില്ല".
എന്തായാലും ശവത്തില്‍ കുത്തണ്ട എന്ന് കരുതി ഞാന്‍ വിഷയം മാറ്റി. അവനും ഒരാശ്വാസമായി. അങ്ങിനെ അത് തിരെഞ്ഞെടുപ്പിലെത്തി. അടുത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ BJPക്കേറ്റ തിരിച്ചടി (അല്ലെങ്കില്‍ BJPയുടെ അസ്ഥാനത്തായ പ്രതീക്ഷകള്‍ എന്നും പറയാം) വീണ്ടും അവനില്‍ നഷ്ടപ്പെട്ട ആവേശം കുത്തിനിറച്ചു. BJPക്കേറ്റ തിരിച്ചടികള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് അവന് പറഞ്ഞു;
"അവന്മാര്ക്കിത് വേണം. ദൈവം കൊടുത്തതാ. അങ്ങിനെ ഒരാള്‍ മുകളില്‍ ഉണ്ടെന്ന് ചിന്തിക്കാതെ.........."
പിന്കുറിപ്പ്: പ്രത്യയ ശാസ്ത്രം അരച്ചുകുടിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംസാരം അല്ല ഇതെന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ. രണ്ട് സാധാരണക്കാര്‍ മാത്രം. ഞാനും അവനും തമ്മില്‍ വ്യത്യാസം ഒന്നേ ഉള്ളൂ. അവന് പാര്‍ട്ടി നടത്തുന്ന സ്റ്റഡിക്ലാസിനൊക്കെ പോകാറുള്ള ഒരു സാധാരണ പ്രവര്ത്തകന്. ഞാന്‍ ഇതേവരെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഒരാള്‍ മാത്രം.
Subscribe to:
Post Comments (Atom)
9 comments:
"കമ്മ്യൂണിസ്റ്റുകാരന്റ്റെ ദൈവം..."
ഒരു അനുഭവം...
കമ്മ്യൂണിസ്റ്റുകാരും,നിരീശ്വരവാദികളുമൊക്കെ ദൈവ വിശ്വാസികളാകണം എന്ന പക്ഷക്കാരനാണ് ചിത്രകാരന്.
നിലവിലുള്ള ബിംബപ്രധാനമായ ദൈവസംങ്കല്‍പ്പങ്ങളെ നിരാകരിച്ചുകൊണ്ട്, സത്യത്തേയും,സ്നേഹത്തേയും, നന്മയേയുമൊക്കെ ദൈവമായി കണ്ട് അതിനുവേണ്ടി ജീവിക്കുന്നവരാകണം കമ്മ്യൂണിസ്റ്റുകളും,പുരോഗമനവാദികളും.
അനുഭവക്കുറിപ്പ് കൊള്ളാം...സമകാലിക സത്യം വിളിച്ചോതുന്നു.
സത്യത്തേയും ,സ്നേഹത്തേയും,സമത്വത്തേയും തന്നെ അല്ലെ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്നും ഉയർത്തിപ്പിടിക്കുന്നത് ചിത്രകാരാ.പക്ഷെ ഇത്തരം കംയൂണിസ്റ്റുകൾ ഇന്നത്തെ ലോകത്ത് വaമ്ശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നേ ഉള്ളൂ.ഇന്ന് കാണുന്നത് അധികാരട്ട്തിലും സമ്പത്തിലും വെറിപൂണ്ട് മത തമ്പുരാക്കന്മാർക്കും, സമ്പന്നർക്കും വിടുപണിച്hഎയ്യുന്ന “പ്രൊഫഷണൽ “ കംയൂണിസമല്ലേ?
അപ്രതീക്ഷിതമായി ഞെട്ടിപ്പിക്കുന്ന ഒരു സംഭവം കാണുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ നമ്മള് “എന്റെ ദൈവമേ..” എന്ന് വിളിച്ച് പോകുന്നത് സ്വാഭാവികമാണ്. അത് അയാള്‍ ഈശ്വരവിശ്വാസിയായത് കൊണ്ടാവണമെന്നില്ല. ചെറുപ്പം തൊട്ടേ നമ്മള് ശീലിച്ചു പോന്നത് അങ്ങനെ വിളിക്കാനാണ്. ഭാഷയില്‍ ഇതിന് വേറെ വാക്കുകള്‍ (ദൈവസംബന്ധിയല്ലാത്ത) ഉണ്ടോ എന്ന് തന്നെ എനിക്ക് സംശയമാണ്.
അത് മാത്രം അടിസ്ഥാനമാക്കി ഒരാളുടെ വിശ്വാസത്തെ/വിശ്വാസമില്ലായ്മയെ അളക്കുന്നത് ശരിയാണോ?
ഇവിടെ പറഞ്ഞ വ്യക്തി എങ്ങനെയാണെന്ന് എനിക്കറിയില്ല... ഞാന്‍ പൊതുവേ പറഞ്ഞതാണ്.
കമ്മ്യൂണിസ്റ്റുകാരന് ദൈവത്തില്‍ വിശ്വസിക്കരുതെന്ന് ഏതെങ്കിലും മാനിഫെസ്റ്റോയില്‍ പറയുന്നുണ്ടോ? ദൈവവിശ്വാസം തുറന്നു പറഞ്ഞതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരന് എന്തെങ്കിലും നഷ്ടപ്പെടുമോ? പ്രത്യേകിച്ചും ഈ കാലത്ത്?
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന വാചകത്തില്‍ പിടിച്ചാണ് കമ്മ്യൂണിസ്റ്റുകാരന് ദൈവ വിശ്വാസം പാടില്ല എന്ന് പറയുന്നതെങ്കില്‍, കഷ്ടം എന്നേ പറയാവൂ. കാരണം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെയാണ്.(ദൈവ വിശ്വാസം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ടോ?) പിന്നെ പാര്‍ട്ടിരാഷ്ട്രീയവും മനുഷ്യനെ മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറയാം(അതല്ലേ ഒരു കാര്യവുമില്ലാതെ വെട്ടിക്കൊല്ലുന്നത്)
ഒരു മതത്തിന്റെയും അനുയായി ആവാതെ തന്നെ ദൈവത്തില്‍ വിശ്വസിക്കാം. കാരണം നമ്മുടെ ചിന്തകള്ക്കതീതവും, നിയന്ത്രണങ്ങള്ക്കപ്പുറവുമായ എന്തോ ഒന്ന്, അത് ദൈവമാണെന്ന് ആര്‍ക്കും വിശ്വസിക്കാം.
പിന്നെ, അഥവാ ദൈവം ഇല്ല എന്നാണെങ്കില്‍ പോലും നമുക്ക് അറിയാവുന്ന ഒരാളെ വിശ്വസിച്ച് വഞ്ചിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് വിശ്വസിച്ച് ആത്മ ധൈര്യം നേടുന്നത്.
നല്ല മനുഷ്യന് കമ്മ്യൂണിസ്റ്റാവാന്‍ കഴിയും (പാര്‍ട്ടി മെമ്പറല്ല)
നല്ല കമ്മ്യൂണിസ്റ്റുകാരന് (പാര്‍ട്ടി മെമ്പര്‍ അല്ല) നല്ല മനുഷ്യനുമായിരിക്കും.
അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റുകാരന് ദൈവ വിശ്വാസിയാകുന്നതില്‍ നാണിക്കേണ്ട കാര്യമില്ല. അതിനര്‍ത്ഥം അമ്പലത്തില്‍ പോയി ഭജനമിരിക്കുകയോ മറ്റ് മതക്കാരന്റെ മേല്‍ കുതിര കയറുകയോ അല്ല.
നല്ല കമ്മ്യൂണിസ്റ്റുകാരന് (പാര്‍ട്ടി മെമ്പര്‍ അല്ല) നല്ല മനുഷ്യനുമായിരിക്കും
you may have to define what is mean by a communist?
if you do good to others with a belief in religion, he still be a good person. will that be a problem? it seems to me from your wording, only a communist can be a good person :)
dont blindly follow the party or the religion. both seems to do the same. they loot money from members and impose their rules for the sake of the leaders!
സഖാക്കളുടെ ദൈവവിസ്വാസത്തെക്കുറിച്ചുള്ള ചര്‍ച്ച ഏതെങ്കിലും സഖാവ് പറഞ്ഞ ഒറ്റപ്പെട്ട വാചകങ്ങളില്‍ തൂങ്ങിയാകരുത്. നയം അവരുടെ പാര്‍ട്ടി രേഖകളില്‍ കാണും. ദൈവവിശ്വാസിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് അംഗത്വം നിഷേധിക്കപ്പെടുകയില്ല എന്ന് തോന്നുന്നു. ശരിയായ രീതിയില്‍ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുമ്പോള്‍, കാര്യങ്ങള്‍ പഠിക്കുമ്പോള്‍ ചെറുപ്പം മുതലെ കുത്തിച്ചെലുത്തി വെച്ചിരിക്കുന്ന ദൈവവിശ്വാസം ഇല്ലാതെയാകും. അതാണ് ഒരു ലൈന്‍.
രാഷ്ട്രീയമായ അഭിപ്രായങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നര്‍ത്ഥം.
"if you do good to others with a belief in religion, he still be a good person. will that be a problem? it seems to me from your wording, only a communist can be a good person :)"
മുക്കുവാ,
ഞാന്‍ കമ്മ്യൂണിസ്റ്റ് കാരന് മാത്രമേ നല്ലമനുഷ്യനാവാന്‍ പറ്റൂ എന്നു പറ്ഞ്ഞില്ലല്ലോ? :( താങ്കള്‍ പറഞ്ഞതാണ് ശരി, നല്ലത് ആരു ചെയ്താലും, കമ്മ്യൂണിസ്റ്റോ, ബിജെപി യോ കോണ്‍ഗ്രസ്സോ, ആരുചെയ്താലും അത് നല്ലതാണ്. അവര്‍ നല്ലവരാവും. ഇവിടെ കമ്മ്യൂണിസ്റ്റുകാരന്റെ ദൈവ വിശ്വാസമായിരുന്നു പോസ്റ്റ്. അതുകൊണ്ട് ഞാനങ്ങനെ എഴുതി.
നല്ല കമ്മ്യൂണിസ്റ്റുകാരന് ആര് എന്നതിന്റെ ഡെഫനീഷ്യന്‍ ഈ പോസ്റ്റിന്റെ വിഷയമല്ലാത്തകാരണം അതേപറ്റി പിന്നീടാവാം.
താങ്കള്‍ക്ക് പിന്നെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഉള്ളതുകൊണ്ട് താങ്കള്‍ക്ക് ആ കണ്ണടയിലൂടെയേ കാര്യങ്ങളെ കാണാന്‍ കഴിയൂ.
“ont blindly follow the party or the religion. both seems to do the same. they loot money from members and impose their rules for the sake of the leaders!“
ഇതു തന്നെയേ താങ്കളോട് എനിക്കും പറയാനുള്ളൂ.
വൈകിയ മറുപടിക്ക് ക്ഷമാപണം.
@ചിത്രകാരന്chithrakaran,
താങ്കളോട് ഒരു പരിധിവരെ യോജിക്കുന്നു. അതുപോലെ തന്നെ (പാര്‍പ്പിടം എഴുതിയത് പോലെ) അവര്‍ വംശനാശം വന്ന ഒരു വിഭാഗം ആണെന്ന് തോന്നുന്നു. വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി.
:)
@paarppidam,
വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി.
:)
@vadakkoodan,
പറഞ്ഞിരിക്കുന്ന വ്യക്തി ഒരു ദൈവവിശ്വാസി ആണെന്നാണ് എനിക്ക് മനസ്സിലായത്. വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി.
:)
@രാമചന്ദ്രന് വെട്ടിക്കാട്ട്,
"കമ്മ്യൂണിസ്റ്റുകാരന് ദൈവത്തില്‍ വിശ്വസിക്കരുതെന്ന് ഏതെങ്കിലും മാനിഫെസ്റ്റോയില്‍ പറയുന്നുണ്ടോ?"
താങ്കള്‍ ചോദിച്ച ചോദ്യം എനിക്കിഷ്ടമായി. എങ്കില്‍ പിന്നെ, അബ്ദുള്ള കുട്ടിയെ പോലൊരാള്‍ ഇങ്ങനെ ഒരു വിഷയം ഉന്നയിച്ചപ്പോള്‍ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതികരിക്കുന്നില്ല? ഒരു ഉദാഹരണം ഞാന്‍ തരാം. പണ്ട്, ഒരു മുന്‍ MLA മരിച്ചപ്പോള്‍ (അദ്ദേഹം കൃസ്തീയ വിശ്വാസി ആയിരുന്നു) അദ്ദേഹത്തെപ്പറ്റി സഭയുമായി ഒരു വിവാദം ഉണ്ടായി. അന്ന് അദ്ദേഹം ഒരു ദൈവവിശ്വാസി അല്ല എന്ന് പാര്‍ട്ടി ഉറക്കെ പ്രഖ്യാപിച്ചു. അതില്‍ ഞാന്‍ ഒരു കുഴപ്പം കാണുന്നുമില്ല. അതേ സമയം, ദൈവ വിശ്വാസമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നും അതിന് മാനിഫെസ്റ്റോ ഒരു തടസ്സമല്ലെന്നും എന്ന് അങ്ങോട്ട് പ്രഖ്യാപിച്ചാല്‍ തീരാവുന്നതല്ലേ ഈ പ്രശ്നം?
പിന്നെ ഇവിടെ വിഷയം കമ്മ്യൂണിസത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ അല്ല. മറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യം ആണ്.
വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി.
:)
@mukkuvan,
വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി.
:)
@Anonymous,
താങ്കളുടെ അഭിപ്രായം എനിക്ക് ഇഷ്ടമായി. പക്ഷെ, പാര്‍ട്ടി രേഖകളില്‍ അങ്ങിനെ ഒരു നയം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ല എന്നല്ലേ എന്റ്റെ കൂട്ടുകാരന്റ്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്? ഒരു വിവാദം ഉണ്ടായ സ്ഥിതിക്ക് പാര്‍ട്ടി അത് പുറത്ത് വിടണമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
വായിച്ചതിനും കമന്റ്റിട്ടതിനും നന്ദി.
:)
Post a Comment