ഇസ്ലാമിലെ വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള കോടതിയുടെ നിരീക്ഷണത്തിന്റ്റെ അടിസ്ഥാനത്തില്‍ കാന്തപുരം മുസ്ലിയാര് പറഞ്ഞ ചില വാചകങ്ങള്‍ മുസ്ലിങ്ങളെ മൊത്തത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിന് കാരണമായി എന്നതാണ് ഈ പോസ്റ്റിടാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഇസ്ലാമിലെ വിവാഹമോചന സമ്പ്രതായവും (ഈ പോസ്റ്റില്‍ വിവരിക്കുന്നില്ല) ബഹുഭാര്യത്വവും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുള്ള ഒന്നാണ്. ചില മുസ്ലിങ്ങള്‍ നടത്തുന്ന ഇത്തരം ദുരുപയോഗങ്ങള്‍ കൊണ്ട് നല്ല രീതിയില്‍ നടക്കുന്ന മറ്റുള്ളവരും പഴി കേള്‍ക്കേണ്ടി വരുന്നു.
--ഇസ്ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നുബഹുഭാര്യത്വം എന്നത് ഒരു വിചിത്ര ആശയം ആയി ഇന്നത്തെ തലമുറ കാണുന്നതില്‍ തെറ്റില്ല. കാരണം നമുടെ നാട്ടില്‍ ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ (മലപ്പുറം ഒരു ഉദാഹരണം) ഒഴിച്ചാല്‍ അത് വ്യാപകമല്ല എന്നാണ് എനിക്ക് തോന്നുന്നത്.
പക്ഷെ, ചരിത്രം പറയുന്നതും മതങ്ങള്‍ പറയുന്നതും പണ്ട് കാലത്ത് ബഹുഭാര്യത്വം അത്ര വിരളമായിരുന്നില്ല എന്നാണ്. (ഇസ്ലാമൊഴികെ) ഒരു മതത്തിലും ബഹുഭാര്യത്വത്തെ അനുവദിക്കുന്നില്ല എന്ന വാദം ശരിയായിരിക്കും. അതുപോലെ തന്നെ ശരിയാണ് അവയൊന്നും ബഹുഭാര്യത്വത്തെ നിരോധിക്കുന്നുമില്ല എന്നത്. എല്ലാ മതങ്ങളിലെയും ചില പ്രവചകന്മാരും, ചില ദൈവങ്ങളും/അവതാരങ്ങളുമെല്ലാം ബഹുഭാര്യത്വം പുലര്‍ത്തിയിരുന്നു എന്നതാണ് അതാത് മതസ്ഥരുടെ വിശ്വാസം. ഇനി, മതം മാറ്റി നിര്‍ത്തി ചരിത്രത്തിലേക്കു നോക്കിയാലും ഒട്ടു മിക്ക സമൂഹങ്ങളിലും ബഹുഭാര്യത്വം ഉണ്ടായിരുന്നെന്ന് കാണാം. നമ്മുടെ കേരള സമൂഹത്തിലും ഇതുണ്ടായരുന്നു എന്നത് വാസ്തവം മാത്രം.
ഇനി ഭാവിയില്‍ നമ്മുക്ക് ബഹുഭാര്യത്വം വേണ്ടിവരില്ല എന്ന് പറയുവാനും കഴിയില്ല. 30 years war നു ശേഷം ആണെന്നു തോന്നുന്നു, ഫ്രാന്‍സില്‍ ബഹുഭാര്യത്വം (ഒരാള്‍ക്ക് പത്ത് ഭാര്യമാരെ വരെ) അനുവദിച്ചിരിന്നു എന്ന് കേട്ടിട്ടുണ്ട്. അതു പോലെ ഒരു സാഹചര്യം വന്നാല്‍ ചിലപ്പോള്‍ സാമൂഹിക വ്യവസ്ഥകള്‍ മാറാനും ബഹുഭാര്യത്വമൊരു സാമൂഹിക വ്യവസ്ഥ ആകാനും മതി.
അപ്പൊള്‍, ഇസ്ലാം ബഹുഭാര്യത്വം അനുവദിച്ചു എന്ന് പറയുന്നതിനേക്കാള്‍, അന്ന് നിലവിലുണ്ടായിരുന്ന ഒരു വ്യവസ്ഥിതിക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് പറയേണ്ടി വരും.
--ഇസ്ലാം ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നുമുകളില് പറഞ്ഞിരിക്കുന്ന വാചകം ഒരല്‍പ്പം തെറ്റിദ്ധാരണാജനകം ആണ്. അതൊന്നു മാറ്റി പറഞ്ഞാല്‍, "ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇസ്ലാം നിയന്ത്രണങ്ങളോട് കൂടിയ ബഹുഭാര്യത്വത്തെ അനുകൂലിക്കുന്നു" എന്നായി മാറും.
ആ സാഹചര്യങ്ങള്‍ ഏതൊക്കെ എന്നതിനെ പറ്റി; പരിശുദ്ധ ഖുര്‍ആന്‍ (അധ്യായം 4) പ്രകാരം സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം കൂടിയാല്‍ ബഹുഭാര്യത്വം ആ സമൂഹത്തിലെ പുരുഷന്മാര്ക്ക് അനുവദനീയം ആണ്.
ബഹുഭാര്യത്വത്തെ നിയന്ത്രണങ്ങളോടു കൂടി അനുവദിക്കുന്ന ഈ വാചകം നബിക്ക് (PBUH) വെളിപ്പെട്ടത്, ഉഹ്ദ് (പേരു ശരിയാണോ എന്ന് സംശയം) യുദ്ധത്തില്‍ ഒട്ടവനധി മുസ്ലിം പുരുഷന്മാര് കൊല്ലപ്പെട്ടതിന്റ്റെ ഫലമായി സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം വര്‍ദ്ധിച്ച അവസരത്തിലായിരുന്നു. ഇത് പല മുസ്ലിങ്ങള്‍ക്കും അറിയില്ല എന്നത് ദുഃഖകരം തന്നെയാണ്.
ബഹുഭാര്യത്വത്തെ അനുകൂലിക്കുന്ന മറ്റു കാരണങ്ങളൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല (അറിവുള്ളവര്‍ പറഞ്ഞ് തരാന്‍ അപേക്ഷിക്കുന്നു). എന്നാല്‍ ബഹുഭാര്യത്വത്തെ നിരുല്സ്സാഹപ്പെടുത്തുന്ന ചില വാചകങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട് താനും (താഴത്തെ ഭാഗം വായിക്കുക).
--എന്തൊക്കെയാണ് ഇസ്ലാമില്‍ ബഹുഭാര്യത്വത്തിനുള്ള നിയന്ത്രണങ്ങള്‍ / എവിടെയാണ് ഇസ്ലാം ബഹുഭാര്യത്വത്തെ നിരുല്സാഹപ്പെടുത്തുന്നത്ആദ്യത്തെ നിയന്ത്രണം പരമാവധി നാലു ഭാര്യമാര്‍ എന്ന് നിശ്ചയിച്ചതാണ് (ഇസ്ലാമിനു മുന്‍പ് അങ്ങിനെയൊരു നിയന്ത്രണം ഇല്ലായിരുന്നു എന്നത് ഓര്‍ക്കുമല്ലോ). രണ്ടാമത്തെ നിയന്ത്രണം എല്ലാ ഭാര്യമാരോടും (കര്‍ശനമായും) ഒരേ പോലെ ആയിരിക്കണം എന്നാണ്. ഇത്, പെരുമാറ്റം, സ്വത്ത്, വീട് തുടങ്ങി എല്ലാ കാര്യങ്ങളിലും ബാധകമാണ്.
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഇസ്ലാം എല്ലാ മുസ്ലിങ്ങളോടും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നതാണ്. എന്നാല്‍ ബഹുഭാര്യത്വം നിരുല്സാഹപ്പെടുത്തുന്നുണ്ട് താനും. ബഹുഭാര്യത്വം അനുവദിക്കുന്ന (മുകളില്‍ പരഞ്ഞ) അതേ വാചകം തന്നെ അവസാനിക്കുന്നത് ഭാര്യമാരോട് ഒരേ പോലെ പെരുമാറാന്‍ സാമ്പത്തികമായും മാനസികമായും കഴിവില്ലാത്തവന് ഈ പണിക്ക് പോകരുതെന്ന് പറഞ്ഞു കൊണ്ടാണ്.
--ചില പ്രത്യേക സാഹചര്യത്തില്‍ മാത്രം അനുവദിച്ച ബഹുഭാര്യത്വം മുസ്ലിങ്ങള്‍ ദുരുപയോഗം ചയ്യുന്നുവളരെ ശരിയായ ഈ കാര്യമാണ് നിയന്ത്രികേണ്ടത്. പരിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞപോലെ അനാഥകളെയും വിധവകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രണ്ടും, മൂന്നും നാലും വിവാഹം കഴിക്കുന്ന എത്ര പേരുണ്ടിവിടെ? അതു കഴിയില്ല. വിവാഹം കഴിക്കുക ആണെങ്കില്‍ 16-18 പ്രായത്തില്‍ തന്നെ വേണം താനും. കാണാന്‍ സുന്ദരി ആയിരിക്കുകയും വേണം. അപ്പോള്‍ സമൂഹ നന്മക്കായി കൊടുത്ത ഒരു ഇളവിനെ ദുരുപയോഗം ചെയ്യാന്‍ പുതിയ വാദങ്ങളുമായി പുറപ്പെടുകയായി.
--കാന്തപുരം മുസ്ലിയാര് പറഞ്ഞതെന്ത്?"സ്ത്രീകള്‍ മാസത്തില്‍ ഒന്‍പത് മുതല്‍ പതിനഞ്ജ് ദിവസം വരെ അശുദ്ധകളായിരിക്കും, ആ സമയത്ത് സ്ത്രീ പുരുഷ ബന്ധം ഇസ്ലാമില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നത് കൊണ്ട് ചില പുരുഷന്മാര്ക്ക് ഒന്നിലേറെ ഭാര്യമാരെ ആവശ്യമാണ്"
ഇതില്‍ ചില പുരുഷന്മാര് എന്ന ഭാഗം മനോരമ കട്ടു ചെയ്തു എന്നാണ് ഇപ്പോള്‍ കാന്തപുരം പറയുന്നത്. പക്ഷെ, ഈ വാദം പരിശുദ്ധ ഖുര്‍ആനിലെ ഏത് ഭാഗം വെച്ചാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അല്ലെങ്കില്‍ ഏതെങ്കിലും ഹദീസുകളില്‍ (നബിചര്യകളെ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍) ഉണ്ടോ എന്ന എന്റ്റെ അന്വേഷണവും ഫലവത്തായില്ല.
സുന്നീ സന്ദേശം എന്ന ബ്ലോഗ്ഗില്‍ കാന്തപുരത്തെ അനുകൂലിച്ചും മനോരമയെ എതിര്‍ത്തും ഒരു പോസ്റ്റിട്ടിരുന്നു (
ഇവിടെ വായിക്കാം). കാന്തപുരം പറഞ്ഞതിനെ മനോരമ വളച്ചൊടിച്ചു എന്നാണ് അതിന്റ്റെ ചുരുക്കം. ഈ ബ്ലോഗ്ഗില്‍ ഞാനിട്ടിരുന്ന കമന്റ്റുകളും അതിന് ബ്ലോഗ്ഗെഴുതുന്ന പ്രചാരകന് എന്ന മാന്യദ്ദേഹം പറഞ്ഞ മറുപടികളും ഒന്നു വായിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
--എന്താണ് ഇതിന് പരിഹാരം?ഇതില്‍ പറയുന്നത് എന്റ്റെ സ്വന്തം അഭിപ്രായങ്ങള്‍ മാത്രംഒരു സര്‍ക്കാര്‍ അംഗീകൃത മുസ്ലിം ബോര്‍ഡ് രൂപവല്‍ക്കരിക്കുക.
ഒന്നില്‍ കൂടുതലുള്ള വിവാഹങ്ങള്‍ എല്ലാം ഈ സമിതിയുടെ അംഗീകാരത്തിനു വിധേയം ആക്കുക. ഈ വിവാഹങ്ങളുടെ പിന്നിലുള്ള കാരണം സമൂഹ നന്മ മാത്രമാണെന്നും ഇസ്ലാമികമാണെന്നും ഉറപ്പു വരുത്തുക.
നിലവിലുള്ള ഭാര്യ(മാര്‍) എതിര്‍ത്താല്‍ അവര്‍ക്ക് എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയ ഒരു വിവാഹ മോചനം നല്‍കുക.
ഓരോ ഭാര്യക്കും (കുറഞ്ഞത്) ഒരേ പോലെ സൗകര്യമുള്ള വീട് നല്‍കണമെന്നത് നിയമപരമാക്കുക (ഇസ്ലാമികമായി അതാണ് ശരിയും).